Leaderboard Ad

മഴക്കവിതകള്‍

0

മഴയെന്നും പ്രണയം തന്നെയാണ്, കാമുകിയുടെ ചുംബനം പോലെ എല്ലാ മഴയും പുതിയൊരു അനുഭൂതിയാണ്, എത്ര കിട്ടിയാലും മടുക്കാത്ത, എത്ര ആവർത്തിച്ചാലും പുതുമ നഷ്ടപ്പെടാത്ത വീണ്ടും വീണ്ടും അലിയാന്‍ കൊതിക്കുന്ന, കൊതിപ്പിക്കുന്ന  പ്രണയമഴ. ഇവിടെയിതാ കുഞ്ഞു-കുഞ്ഞു മഴക്കവിതകള്‍ കൊണ്ട് പുതിയൊരു ലോകം തീർക്കാൻ ശ്രമിക്കുന്നു “നേർരേഖ” വായനക്കാർക്കായി സമർപ്പിക്കുന്നു..

1
മഴഅവള്‍ മഴ കാറ്റിനോട് പറഞ്ഞു…
ജനാലയുടെ വാതില്‍ പതുക്കെ
തുറന്നു കയറി വരാന്‍ …
ചാറ്റല്‍ മഴയിലെ ഈണം പകർന്നുറങ്ങുന്ന
കുഞ്ഞിളം വിരലുകള്‍ തലോടുമ്പോള്‍
അറിയാതെ അറിയുന്നു നിന്‍ മന്ദഹാസം…

2
ആരറിയുന്നു അവളുടെ നൊമ്പരം…
പ്രകൃതി തന്‍ വിരിമാറില്‍
ഒഴുക്കുന്ന നീരുറവയില്‍
വിഷം ചേര്ത്ത് അവളെ പ്രാകുന്നു….
രോഗം വന്നാലും പ്രളയം
വന്നാലും പേര് അവൾക്ക്…

മഴ … നശിച്ച മഴക്കെടുതികള്‍ അത്രേ .
അല്ല … ആലോചിക്കുമ്പോള്‍ അറിയും
പ്രകൃതിയുടെ സന്തുലനാവസ്ഥ
തകിടം മറിക്കുന്നത്…
ഭൂമിയെ പിളരുന്നത്….
മാലിന്യത്തില്‍ കുളിപ്പിക്കുന്നത് …
അന്തരീക്ഷം മലിനമാക്കുന്നത്….
ഇതൊക്കെ അവളാണോ ചെയ്യുന്നത്….

മഴ.. അവളല്ല…
അവളെ ഇഷ്ടപ്പെടുന്നവരെ
അവള്‍ ഇഷ്ടപ്പെടും …
യാതൊരു ദാക്ഷിണ്യവുമില്ലാതെ
അവളുടെ മേല്‍ (ഭൂമി)
അവളുടെ മേലുള്ള പാഞ്ഞു കയറ്റം…

ഇന്നിന്റെയും നാളെയുടെയും
വിപത്ത് .. നിർത്തിക്കൂടെ…
ചിന്തകൾക്ക് മേല്‍
മനുഷ്യന്‍ ചെയ്യുന്ന ക്രൂരതകള്‍….

3
അറിയാതെ നീയെന്നുള്ളില്‍
പെയ്തപ്പോള്‍ ആ മഴയിലെ
ഭാവങ്ങള്‍ കണ്ടൂ …
തകൃതിയായ് തകൃതിയായ്
പെയ്യുമ്പോൾ എന്നുള്ളം
നിറയെ തെളിനീരായ്‌ ഒഴുകീ…
വറ്റാത്ത നീരുറവയിൽ എന്നും
ഒഴുകാനുള്ള വെമ്പൽ മനസ്സിനിളം
തെന്നലായ് ഇനിയുമിനിയും
കാത്തിരിക്കട്ടെ
തോരാ മഴയായ് പെയ്യാൻ…

4
പ്രണയം തുളുമ്പുന്ന മഴയിലെ
സംഗീതം നീയായിരുന്നോ?
നിന്നെക്കാണാതിരുന്നാല്‍
പിടക്കും ഹൃദയ നൊമ്പരം
നീയറിയുന്നുവോ?

തേങ്ങിക്കരയും പടിവാതില്ക്കല്‍
നിന്നെയും നോക്കിയിരുന്നു
വിതുമ്പലിന്‍ അലയടി
നീ കേൾക്കുന്നുവോ?
നീ വരൂ
നീ വരും നാളുകളില്‍
എന്‍ സ്വപ്നങ്ങളെല്ലാം
പൂവണിയുന്നതും നീയറിയുന്നില്ലേ?

5
കനൽക്കട്ട പോലെ ചുട്ടു പൊള്ളുന്ന
നിന്റെ മനസ്സില്
മഴ പെയ്തു കുളിർകാറ്റ് വീശി .

ഞാന്‍ നിന്നോടൊപ്പം
തന്നെയുണ്ട് എന്ന്
അവളുടെ ചുണ്ടുകള്‍
എന്നോട് പറഞ്ഞ നിമിഷം
മുതല്‍ മഞ്ഞും മഴയും
ഒരുമിച്ചു അലിഞ്ഞതുപോലെയാ…

ഇനി അകലെ
പോവില്ല്യായിരിക്കും ….
അകലെയാണെങ്കിലും
മനസ്സിലെ തേന്‍
ഉള്ളില്‍ മധുരിക്കും…

6
നോമ്പിന്റെ സുഗന്ധമായ്‌
വരുന്നത് ചില ആത്മാക്കള്‍ ആണ്…
പ്രണയത്തിന്റെ ഒരു നനുത്ത സ്പര്ശം …

മഴയില്‍ കുളിർന്നു
രാവിന്റെ ഇരുളില്‍
നിശാഗന്ധിയായ്
അവര്‍ കൂടെക്കൂടും

ഇത്തിരി വെളിച്ചം
തന്നു പിന്മാറുമ്പോള്‍
പഴയ കാല സ്മരണകള്‍
നമ്മെ ഉണർത്തിക്കൊണ്ടിരിക്കും….

7
എന്നോ മറന്ന നിന്‍ മുഖം ,
ഓർക്കാൻ ശ്രമിച്ചാലും
മറവിയിലെക്കാഴ്ന്ന മുഖം
ഓടിവരുമീ മഴയില്‍
പെയ്യുന്നോരോർമകളായ്…

നിറങ്ങളൊക്കെ മരിച്ചു മരണ
നിഴല്‍ കൂടെ
എന്തോ ഇനി പെയ്യല്ലേ മഴേ….
നീ ഭീതിയുണർത്തുന്നു.

8
ദുഖത്തിന്‍ നിറം കറുപ്പ് ,,
ആ കറുപ്പിലും മഴ പെയ്യും…
കൂരിരുളിലെ കനത്ത മഴയില്‍
ഒരായിരം ദുഖങ്ങള്‍ ഒലിച്ചു പോകും ..

പിന്നെയും പിന്നെയും
നീർമണിമുത്തുകള്‍
ഇരുളായ് പെയ്യും…
ദുഃഖക്കടലിന്‍ അഗാധതയില്‍…….,,,,

9
മഴയാണെന്റെ രക്തം
അത് നിലയ്ക്കുമ്പോള്‍
ജീവന്‍ നിലയ്ക്കും
മഴയാനെന്റെ പ്രണയം
അത് നിലയ്ക്കുമ്പോള്‍
പ്രണയം നിലയ്ക്കും

10
മഴക്കാർ പോലെ
ഇരുളില്‍ മൂടിയ
വാനം,തേങ്ങുന്ന ഭൂമി ,,,,
മടിയില്‍ തല ചായ്ച്ചുറങ്ങി
വിങ്ങലിന്‍ നൊമ്പരം
പെയ്യനായ് കാത്തിരുന്നു….

പെയ്തു തുടങ്ങി….
പിന്നെ നിർത്താതെയുള്ള
പെയ്യലായ് ….
പ്രണയത്തിന്‍ വേദന
ഉരുകിത്തീരുന്നത്
ഈ മഴയില്‍ മാത്രമോ?

11
മഴനൂലിനാല്‍ നമുക്ക് ´
ഊഞ്ഞാല് കെട്ടാം ….
മഴമണിമുത്തുകള്‍
കൊണ്ട് നമുക്ക്
മാലകള്‍ കോർക്കാം,
മഴ ക്കുമിളകള്‍ കൊണ്ട്
നമുക്ക് പന്ത് കളിക്കാം….

12
പുലരാറാകുമ്പോള്‍
കയറി വന്നവള്‍…
ന്റെ വീടിനെ
ചോർന്നോലിപ്പിച്ചു…
കുട്ടികളെ ഉണർത്തി..

ഇന്നവള്‍ അടുക്കളക്കാരിയായി …
എന്നെ ഉറങ്ങാനും വിട്ടില്ല…
ഉള്ള ദേഷ്യം മുഴുവന്‍
അവളോട് കാട്ടി….
മുഴുവന്‍ പാത്രങ്ങളും
ഡ്രെസ്സും കഴുകാന്‍ പറഞ്ഞു…
കുറെ കരഞ്ഞെങ്കിലും
കണ്ണുനീര് കണ്ടതായി
ഞാന്‍ ഭാവിച്ചില്ല..

എല്ലാം കഴുകിത്തുടച്ചു
വന്നപ്പോള്‍ എന്റെ പരാതി മാറി..
അവളെ കെട്ടിപ്പിടിച്ചുമ്മ
വെച്ച് ഇത്തിരി നേരം
അവളിലെ കുളിരണിഞ്ഞു
കാർക്കൂന്തൽ കൊണ്ടെന്നെ
തഴുകി അവള്‍ പെയ്തു….
അവളുടെ പരിഭവവും മാറി …..
മഴ,
അവള്‍….
ഇനിയുമിനിയും
പെയ്യാന്‍ കാത്തിരിക്കുന്നു….

13
അന്നൊരു ദിവസം
കരഞ്ഞു കരഞ്ഞു
മിന്നലും ഇടിവെട്ടും
ആകെ എല്ലാവരോടും
ദേഷ്യപ്പെട്ടു കലഹിച്ചു
പോയ പെണ്ണാ അവള്‍…,,,

എന്നാലും തിരിച്ചു വരും ..
പുലര്‍ കാലത്തെ
അവളുടെ വരവ്…
എന്ത് നല്ല തണുപ്പാ…
പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചു
കിടന്നു ഉറങ്ങുമ്പോഴും
ജനലിനിടയിലൂടെ വിരല്‍
കൊണ്ട് പതുക്കെ
അവള്‍ ഇക്കിളിപ്പെടുത്തും

ജൂണ്‍ മാസം അവള്‍
വല്ലാതെ ആടിത്തിമിർക്കും .
അവളുടെ തുള്ളിച്ചാടിയുള്ള
വരവിനെ എല്ലാവരും
എന്തിഷ്ടത്തോടെയാ
വരവേൽക്കുന്നത്

ദാഹിച്ചു വലയുന്നവർക്കൊക്കെ
അവള്‍ ജീവന്‍ കൊടുക്കുന്നു…
അവൾക്ക് നന്നായി സ്നേഹം
കൊടുത്ത് വീടും പരിസരവും ഒക്കെ
വൃത്തിയാക്കി കാത്തിരിക്കുകയാണെങ്കില്‍
അവളെ പോലെ ഇഷ്ടപ്പ്ടുന്നവരും
തിരിച്ചു പ്രണയിച്ചും …..
എത്ര എത്ര….
“മഴ കൊണ്ട് മാത്രം
മുളയ്ക്കുന്ന വിത്തുകള്‍ ”

*Image courtesy : FreeDigitalPhotos.net

Share.

About Author

141q, 0.568s