Leaderboard Ad

മഴ നനയുന്ന ഓർമ്മകൾ

0

ഴയിൽ നനയുന്നത്
അമർത്തിവെച്ച കുറെ
ഓർമ്മകളാണ്
മരണത്തിൽ ഒരു സത്യം
ഓർമ്മയാവുകയാണ്
ഓർമ്മകൾ മനസ്സിന് ഭാരമാണ്
ഓരോ വേർപിരിയലും
ഒരുറക്കം പോലെ
മരണം തന്നെയല്ലേ?
എത്ര ഭാരങ്ങളാണ് മനസ്സിന്
മഴയിൽ കുതിർത്തത്
വെയിലുണക്കി
കരളിൽ കരുതിവെക്കുന്ന
പൊരിമണികൾ
ഞാൻ എരിഞ്ഞടങ്ങുമ്പോൾ
കാറ്റുകൊണ്ടുപോവുന്ന
ചില അപ്പൂപ്പൻ താടികൾ..

Share.

About Author

140q, 0.760s