Leaderboard Ad

മാർപാപ്പയുടെ വിപ്ലവം

0

 വത്തിക്കാന്‍ സിറ്റി:31 ദശലക്ഷം യൂറോ (ഏതാണ്ട് 262 കോടി രൂപ) മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ച ജര്‍മന്‍ ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ് ചെയ്തു. ആഡംബരത്തിന്റെ പേരില്‍ വിവാദനായകനായ ലിംബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെതിരെയാണ് നടപടി. കുറച്ചുകാലത്തേക്ക് അദ്ദേഹം മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് വത്തിക്കാനില്‍നിന്നുള്ള ഉത്തരവില്‍ പറയുന്നു. ജര്‍മന്‍ കത്തോലിക്കാവിഭാഗത്തിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനത്തെ സ്വാഗതംചെയ്തു.ഫ്രാന്‍സിസ് മാര്‍പാപ്പയെ രണ്ടുദിവസം മുമ്പ് ബിഷപ്പ് സന്ദര്‍ശിച്ചിരുന്നു. 12 ലക്ഷത്തിന്റെ ബാത്ത്ടബും 21 ലക്ഷത്തിന്റെ സമ്മേളനമേശയുമാണ് ബിഷപ്പിന്റെ ആഡംബര കൊട്ടാരത്തില്‍ സജ്ജീകരിച്ചിരുന്നത്. ഇക്കാര്യങ്ങളില്‍ മാര്‍പാപ്പ വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാവങ്ങളെ സന്ദര്‍ശിക്കാനായി ഇന്ത്യയിലേക്ക് വിമാനത്തിന്റെ ഫസ്റ്റ്ക്ലാസ്സില്‍ ബിഷപ്പ് യാത്രചെയ്തത് വിമര്‍ശിക്കപ്പെട്ടിരുന്നു.സഭ പാവങ്ങള്‍ക്ക് വേണ്ടിയാവണമെന്ന് ഫ്രാന്‍സിസ് പാപ്പ അധികാരമേറ്റപ്പോള്‍ ആഹ്വാനം ചെയ്തിരുന്നു.ഈ വാർത്ത‍ വായിച്ച് തുടങ്ങേണ്ടത് മാർച്ച്‌ 1-3-2013 ന് വെള്ള പുകയുയർത്തി റോമിന്റെ ബിഷപ്പ് ആയി പോപ്പ് ഫ്രാൻസിസ് തെരഞ്ഞെടുത്തത് മുതൽക്കാണ്.കേരളത്തിൽ നമുക്ക് ചുറ്റും കാണുന്ന ചില പള്ളികളിൽ പോലും സ്വാർത്ഥ താൽപര്യങ്ങൾക്ക്‌ വേണ്ടിയും, ആഡംഭര ജീവിത രീതികൾ നഷ്ട്ടപെടാതിരിക്കാൻ  വേണ്ടിയും  അധികാര  രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ഇടപെടുന്ന ആട്ടിൻ തോലിട്ട ഇടയന്മാർ വിലസുന്ന കാഴ്ച്ചകൾ സുലഭമാണ്. സമുദായിക നേതാക്കളുടെ പുറം ചട്ടയാണ് ഈ പുരോഹിത വർഗ്ഗം ദുരുപയോഗം ചെയ്യുന്നത്, ഒരു പാപ്പ കൂടി ഉണ്ടായിരിക്കും  അതിനു ശേഷം സഭ ഉണ്ടായിരിക്കില്ല എന്ന് എവിടെയോ വായിച്ചത് ഫ്രാൻസിസ് പാപ്പയെ പറ്റി ആയിരുന്നോ എന്ന് തോന്നുന്ന നിലപാടുകൾ ആണ് അദ്ദേഹം മാർപാപ്പയായ ദിവസം മുതൽ കൈക്കൊണ്ടത്.സഭ  നശിക്കുക എന്ന് തെറ്റായി ഈ വാക്കുകൾ വായിക്കരുത്, സഭയുടെ പളുപളുത്ത കുപ്പായം അണിഞ്ഞ് നിൽക്കുമ്പോൾ ദൂരെ പട്ടിണി കിടക്കുന്ന കോടി കണക്കിന് സാധാരണ ജനങ്ങളുടെ കണ്ണുനീർ കാണാതെ പോകുന്ന തിമിരം ബാധിച്ച ആ കണ്ണുകൾ ആണ് തുറക്കേണ്ടത്. ആ കണ്ണുകൾക്ക്‌ ഈ ദയനീയ കാഴ്ചകൾ കാണാൻ ഒരു മെഴുകുതിരി നാളമാവാൻ ഫ്രാൻസിസ് പാപ്പയുടെ ഈ നിലപാടുകൾക്ക് ആവും എന്നത് നിശ്ചയം ആണ് .സ്വന്തംപേരിന്റെ തിരഞ്ഞെടുപ്പുമുതല്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 

മാര്‍പാപ്പമാരുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് ഭിന്നമാണ് അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പെസഹാദിനത്തിലെ കാലുകഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുകയും സഭയുടെ അനുശാസനങ്ങളോട് അമിതവിധേയത്വം കാട്ടേണ്ടെന്ന് പ്രസ്താവിക്കുകയും സ്വവര്‍ഗപ്രണയികളെ വിലയിരുത്താനില്ലെന്ന് പറയുകയും ചെയ്ത് യാഥാസ്ഥിതികവാദികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു പാപ്പ. സഭയോടും സഭാമക്കളോടും സംസാരിച്ചിരുന്ന മുന്‍ഗാമികളില്‍ നിന്ന് ഭിന്നമായി പൊതുസമൂഹത്തോട് സംസാരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ്,ഇറ്റാലിയൻ സോഷ്യലിസ്റ്റ്‌ പാർട്ടി നേതാവും, ‘ല റിപ്പബ്ലിക്ക’യുടെ സ്ഥാപക പത്രാധിപര്‍ യുജീനിയോ സ്‌കാലഫാരി  ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ അഭിമുഖവും ശ്രദ്ധേയം ആയിരിക്കുന്നു.തികഞ്ഞ നിരീസ്വരവാതിയും കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ ചിന്തകനും സാമൂഹിക പ്രവർത്തകനും ആയ സ്‌കാലഫാരി അഭിമുഖത്തിനായി അനുവാദം  ചോതിച്ച് സഭക്ക് കത്ത് എഴുതി, 2 ദിവസങ്ങൾക്ക് ശേഷം സ്‌കാലഫാരി യുടെ ഓഫീസിൽ ഒരു ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ  സെക്രട്ടറിയാണ് ഫോണ്‍ എടുത്തത്.  ഫോണ്‍ എടുത്ത  സെക്രട്ടറി വിറയ്ക്കുന്നശബ്ദത്തില്‍ പറഞ്ഞു, പാപ്പ ഫ്രാൻസിസ് ആണ് ഫോണിൽ ഞാൻ കണക്ട് ചെയ്യാം. കത്തോലിക്കാ സഭാ തലവനും റോം ബിഷപ്പും ആയ മാർപാപ്പ ഫ്രാൻസിസ് ആണ് മറു വശത്ത് എന്ന് അറിഞ്ഞ സ്‌കാലഫാരി ഒന്ന് പതറി, ആ സംഭാഷണത്തിന് ഒടുവിൽ അഭിമുഖത്തിന് അനുവാദം നല്കിയ പോപ്പ് ഫ്രാൻസിസ് നടത്തിയ നിരീക്ഷണങ്ങളുംനിലപാടുകളും ശ്ലാഘനീയം  ആണ്. മാർപപ്പയുമയി ഇതിന് മുൻപും അഭിമുഖം നടന്നിടുണ്ട് പല പ്രസക്തമായ പത്രങ്ങളും ഇതുപോലെ അഭിമുഖം നടത്തി, എന്നാൽ ഇവിടെ മറ്റുള്ളവയിൽ നിന്ന് വ്യത്യാസം, ഇവരുടെ ഇവർതമ്മിൽ തന്നെ ഉള്ള വൈരുദ്ധ്യവും ഒപ്പം നിലപാടുകളിൽ ഉള്ള ഐക്യവും ആണ് ഇതിൽ അഭിമുഖം എടുക്കുന്ന ആൾ തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ നിരീശ്വര വാദി,  എന്നാൽ മറുവശത്ത് ഉള്ളത് ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ഒരു പുരോഹിതൻ.

ഫ്രാൻസിസ് പാപ്പ കാതോലിക്ക സഭാ അധ്യക്ഷൻ ആയി അവരോധിക്കപ്പെട്ടപോൾ മുതൽ അദ്ദേഹം എടുത്ത തീരുമാനങ്ങളും നിലപാടുകളും വിപ്ലവാത്മകം ആയിരുന്നു.ലളിത ജീവിതത്തിന്റെ ആൾ രൂപം ആയിട്ടാണ് ഫ്രാൻസിസ് പാപ്പ അറിയപെട്ടിരുന്നത്, ബിഷപ്പ് മാരുടെ ആഡംഭരപൂര്ണ്ണമായ ജീവിത ശൈലിയിൽ നിന്നും തികച്ചും മാറി സഞ്ചരിച്ച ആളായിരുന്നു പാപ്പ, സഭ അനുവദിച്ചിരുന്ന കൂറ്റൻ ബംഗ്ലാവുകൾ ഒഴിവാകി പരിചാരകവൃന്ദം ഇല്ലാതെ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് ചെറിയ ഒരു വീട്ടിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.എല്ലാ വിധ ആധുനിക സംവിധാനവും ഉള്ള വാഹനവും ഡ്രൈവറും വേണ്ട എന്ന് വച്ച് സ്വന്തമായി വാഹനം ഓടിച്ചും പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചും ആയിരുന്നു അദ്ദേഹം മാർപ്പാപ്പയായി സ്ഥാനം എൽക്കും മുൻപ് വരെ സഞ്ചരിച്ചിരുന്നത്, പളുപളുത്ത കുപ്പായവും ചെമ്മാച്ചന്മാരുടെ  പടയും, റോൾസ് റോയ്സ് കാറും ഉള്ള നമ്മുടെ നാട്ടിലെ പുരോഹിതർ  മാതൃക ആകേണ്ട ജീവിത രീതികൾ ആയിരുന്നു അദ്ധേഹത്തിന്റെത്.

ഇറ്റലിയിലെ റെയിൽവേ ജീവനകാരൻറെ മകനായി ആണ് ഫ്രാൻസിസ് പാപ്പയുടെ ജനനം,5 മക്കളിൽ മൂത്ത പുത്രൻ ആയിരുന്നു അദ്ദേഹം . സെമിനാരിയിൽ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.1958 മാർച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയിൽ ചേർന്ന് വൈദീകപഠനം ആരംഭിച്ചു. ഈശോ സഭയിൽ നിന്നും ഉള്ള ആദ്യ പോപ്പും ഫ്രാൻസിസ് തന്നെയാണ്.ദൈവശാസ്ത്രമേഖലയിൽ യാഥാസ്ഥിതികനായി അറിയപ്പെടുന്ന ബിഷപ്പും  ഫ്രാൻസിസ്  തന്നെ.പുതിയ മാർപ്പാപ്പ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗികനാമമായി സ്വീകരിക്കുന്നത്. ലോകത്തിന് മുന്നിലെ ഏറ്റവും വലിയ തിന്മ യുവാക്കൾക്ക് തൊഴിൽ ഇല്ലാത്തതും വൃദ്ധജനങ്ങൾ പരാശ്രയം ഇല്ലാതാവുകയും ചെയ്യുനത് ആണ് എന്ന് അദ്ദേഹം അഭിമുഖത്തിന് മുഖവുരയിട്ടു.സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങളിൽ സഭ വളരെ പ്രാധാന്യത്തോട് കൂടി ആണ് നോക്കിക്കാണുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ വിഷയങ്ങൾ ശരീരത്തെ എന്നപോലെ ആത്മാവിനെയും ബാധിക്കുന്ന വിഷയം ആണ് എന്നും ആ പുരോഹിതൻ പറഞ്ഞു. എന്നാൽ പര്യാപ്തമായ രീതിയിൽ ഇടപെടലുകൾ ഉണ്ടാവുന്നില്ല എന്നും കൂട്ടിച്ചേർത്തു.നമ്മൾ ഓരോരുത്തർക്കും നന്മയുടെയും തിന്മയുടെയും കാഴ്ചപാടുകൾ ഉണ്ട്. അവരെ അവരവരുടെ നന്മയിലേക്ക് നയിക്കാൻ ആണ് എല്ലാവരും ശ്രമികേണ്ടത് . അധികം സാമ്പത്തികം ഒന്നും ഉള്ള വീട്ടിൽ ആയിരുന്നില്ല ഞാൻ ജനിച്ചത്, എന്റെ രക്ഷിതാക്കൾ എനിക്ക് ഒരു ജോലി കിട്ടണം എന്നും പണം സമ്പാദിച്ച് അവരെ സഹായിക്കണം എന്നും അവർ ആഗ്രഹിച്ചു.അങ്ങിനെ തുടർവിദ്യാഭ്യാസത്തിനായി ഞാൻ ബ്യൂണസ് ഐറിസ് സർവ്വകലാശാലയിൽ ചേർന്ന് പഠനം ആരംഭിച്ചു.അവിടെ എന്റെ അദ്ധ്യാപിക ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരി ആയിരുന്നു അവരെ ഞാൻ അത്യധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു, കമ്മ്യൂണിസ്റ്റ്‌ വീക്ഷണങ്ങളും തത്വശാസ്ത്രവും അവരിൽ നിന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്, അവർ എപ്പോഴും അത്തരം പുസ്തകങ്ങൾ എനിക്ക് പരിചയപെടുത്തി തന്നു, പുതിയ പുസ്തകങ്ങൾ വായിച്ച് കേൾപ്പിച്ചു, ചില പുസ്തകങ്ങൾ എനിക്കും വായിക്കാൻ തന്നിരുന്നു, അങ്ങിനെ ഭൌതീക ജീവിത സാഹചര്യങ്ങളെ കുറിച്ച് പഠിക്കാൻ എനിക്ക് പ്രേരണ ആയത് അവരായിരുന്നു.    എതൽ രൊസെബെർഗിനെകുറിച്ചും കമ്മ്യൂണിസ്റ്റ്‌ പ്രതിരോധത്തെക്കുറിച്ചും  അവർ പറഞ്ഞ് തന്നു. എന്നാൽ ഈ അധ്യാപിക ഏകാധി പത്യ ഭരണകൂടങ്ങൾക്കെതിരെ  ഉള്ള സമരത്തിൽ പങ്കെടുത്തതിന് പോലിസ് അറസ്റ്റ് ചെയ്യപ്പെടുകയും ദാരുണമായി വധിക്കപെടുകയും ചെയ്തു.

മൂർത്തമായ ഭൌതീക വാദം അംഗീകരിക്കാൻ എനിക്ക് സാധിച്ചില്ല എന്നത് ഒഴിച്ചാൽ കമ്മ്യൂണിസത്തിലൂടെ ഉള്ള സോഷ്യലിസവും കമ്മ്യൂണിസത്തിലൂടെ ഉള്ള ഊർജ്യവും ധൈര്യവും സത്യസന്തതയും പഠിക്കാൻ എന്നെ കമ്മ്യൂണിസം സഹായിച്ചു .കമ്മ്യൂണിസ ത്തിലൂടെ ഉള്ള സോഷ്യലിസം പിന്നീട് പള്ളികളിൽ വഴി ഉള്ള സാമൂഹിക പ്രബോധനം എനിക്ക് കാണിച്ച് തന്നു. കത്തോലിക്കക്കാർക്ക് മാത്രമായി ഒരു സഭയും ദൈവവും ഇല്ല രാഷ്ട്രീയവും സാമൂഹികവുമായ മണ്ഡലങ്ങളിൽ ജനങ്ങൾ രാഷ്ട്രീയത്തെയും സാമൂഹിക ജീവിതത്തെയും വ്യക്തമായി നിരീക്ഷിക്കുകയും ഇടപെടുകയും വേണം. കത്തോലിക്കരോട് മാത്രമല്ല സന്മനോഭാവമുള്ള എല്ലാ മനുഷ്യരോടുമാണ് സംസാരിച്ചത്. പൗരപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് രാഷ്ട്രീയം.അതിന് മതത്തിന്റേതല്ലാത്ത കര്‍മമേഖലയുമുണ്ട്. രാഷ്ട്രീയസ്ഥാപനങ്ങള്‍ നിര്‍വചനമനുസരിച്ച് മതേതരമാണ്.ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭ അദ്ദേഹത്തെപ്പോലെയാവുമെങ്കില്‍, അത് എന്താകണമെന്ന് അദ്ദേഹം ആഗ്രഹിക്കും പോലെയാവുമെങ്കില്‍, അത് ഒരു യുഗസംക്രമമായിരിക്കും.ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വിപ്ലവാഭിവാദ്യങ്ങൾ.

Share.

About Author

136q, 0.655s