Leaderboard Ad

മുസ്ലിംലീഗും കേരളത്തിലെ ക്രമസമാധാനവും

0

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിമർശിക്കപ്പെടുന്നു എന്ന  ലേഖന പരമ്പരയുടെ അവസാന ഭാഗം:

1) ആദ്യം ഭാഗം വായിക്കാൻ 

2) രണ്ടാം ഭാഗം വായിക്കാൻ 

മുസ്ലിംലീഗും കേരളത്തിലെ ക്രമസമാധാനവും തമ്മിൽ വലിയ ബന്ധമുണ്ട്. കേരളം മുഴുവന്‍ സമാധാനത്തിന്റെ ആട്ടിന്‍ തോലണിഞ്ഞു അക്രമ രാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും നയിക്കുന്ന ലീഗിന് സമാധാനം പ്രസംഗിക്കാൻ ഉള്ള വിഷയം മാത്രമാണ്. ഈയൊരു പ്രസ്താവനയുടെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ എൽ ഡി എഫ് ഭരണകാലത്ത് നടന്ന പാഠപുസ്തക വിവാദം.

“മതമില്ലാത്ത ജീവൻ” എന്ന ഒരു വിഷയത്തിൽ കേന്ദ്രീകരിച്ചു ഒരു പാവപ്പെട്ട കോണ്‍ഗ്രസ്‌ അനുകൂല സംഘടനയിലെ അധ്യാപകനെ തെരുവില്‍ ഇടിച്ചും ചവുട്ടിയും അത്യാസന്ന നിലയിൽ ആക്കുകയും പിന്നീട് ആ അധ്യാപകൻ മരണപ്പെടുകയും ചെയ്തു. പിന്നീട് ആ കേസ്സില്‍ സാക്ഷി പറയാന്‍ കോടതിയിൽ പോകുന്നവര അതിന്റെ പരിണിത ഫലം അനുഭവിക്കുമെന്നു പരസ്യമായി പ്രസംഗിക്കുകയും ചെയ്ത ബഷീര്‍ എന്ന ഒരു നേതാവ് മാത്രം മതി ലീഗിന്റെ സമാധാനം ലക്‌ഷ്യം എത്ര മാത്രമെന്ന് ലോകത്തിനു മനസ്സിലാക്കാന്‍.

ഈ ക്രൂര സംഭവത്തിനു ശേഷവും അരീക്കോട്‌ കുനിയില്‍ രണ്ടു സഹോദരങ്ങളെ നിഷ്ക്കരുണം കൊല്ലാന്‍ പരസ്യമായി പൊതുവേദിയിൽ ആഹ്വാനം ചെയ്ത ലീഗ് നേതാവും ഈ ബഷീർ തന്നെ ആണ്. ഇന്റർനെറ്റിൽ അതിന്റെ ശബ്ദ രേഖ വ്യാപകമായി പ്രചരിച്ചിരുന്നു.

കേരളത്തിലെ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ ഈ രാഷ്ട്രീയ കക്ഷി നിരന്തരം ശ്രമിച്ചതിന്റെ ജീവിക്കുന്ന തെളിവുകൾ ഒട്ടനവധി ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്നത്‌ കേരളം മുഴുവന്‍ സമാധാനം പ്രസംഗിച്ചു നടക്കുന്ന ലീഗുകാരാല്‍ കൊല്ലപ്പെട്ട സി പി (ഐ) എം പ്രവര്ത്തകരുടെ പേര് വിവരങ്ങള്‍ ആണ്. (ഈ ലിസ്റ്റിന്റെ ഉറവിടം : സി പി ഐ എം കേരള)

1,സ. പൗലോസ്‌, പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. 1969 നവംബര്‍ 28 ന്‌ ലീഗുകാര്‍ കുത്തിക്കൊലപ്പെടുത്തി

2,സ. സുബ്രഹ്മണ്യന്‍, 2006 മെയ്‌ മാസത്തില്‍ ഇലക്ഷന്‍ പ്രചാരണത്തോടനുബന്ധിച്ച്‌ ലീഗുകാര്‍ കൊലപ്പെടുത്തി.

3,സ. തയ്യില്‍ കുമാരന്‍, 1992 ഫെബ്രുവരി 26 പൊന്‍മേരി വോളിബോള്‍ കോര്‍ട്ടില്‍ വെച്ച്‌ ലീഗുകാര്‍ വെട്ടിക്കൊന്നു.

4,സ. നീളംപറമ്പത്ത്‌ കോരന്‍, 1985 നവംബര്‍ 5 ന്‌ വാണിമേല്‍ ക്രസന്റ്‌ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശത്തിനായുള്ള സമരത്തില്‍ മുസ്ലീം ലീഗ്‌ പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി.

5,സ. കാപ്പുമ്മല്‍ ദിവാകരന്‍, 1988 ഒക്‌ടോബര്‍ 21 ന്‌ സ: എ. കണാരനെ ആക്രമിച്ചുകൊണ്ട്‌ നാദാപുരം ഏരിയായില്‍ കലാപം അഴിച്ചുവിട്ട്‌ അഴിഞ്ഞാടിയ മുസ്ലീം ലീഗ്‌ റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

6,സ. എന്‍.പി. സജീവന്‍, വിദ്യാര്‍ത്ഥി – യുവജന സംഘടനാപ്രവര്‍ത്തകനായിരുന്നു. 1988 ഒക്‌ടോബര്‍ 21 ന്‌ സ: എ. കണാരനെ ആക്രമിച്ചുകൊണ്ട്‌ നാദാപുരം ഏരിയായില്‍ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ച്‌ അഴിഞ്ഞാടിയ മുസ്ലീം ലീഗ്‌ റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.

7,സ. പി.വി. സന്തോഷ്‌ ചെക്യാട്‌, മേഖലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തിയ കിരാത നടപടികളുടെ ഭാഗമായി 2001 ജനുവരി 13 ന്‌ മുസ്ലീം ലീഗ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

8,സ. ഈന്തുള്ളതില്‍ വിനു, 2001 ജൂലൈ 2 ന്‌ നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്‌ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചാരണം അഴിച്ചുവിട്ടുകൊണ്ട്‌ മുസ്ലീംലീഗ്‌ – എന്‍.ഡി.എഫ്‌ ക്രിമിനലുകള്‍ കല്ലാച്ചി ടൊണില്‍ വെച്ച്‌ ടാക്‌സി ഡ്രൈവറും, സി.ഐ.ടി.യു – ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനുമായ സഖാവിനെ വെട്ടിക്കൊന്നു. ഈ ഒരു പ്രശ്നത്തില്‍ നബീസ എന്ന സ്ത്രീക്ക് വേണ്ടി കോടികള്‍ പിരിച്ചു കൊണ്ട് ധനസഹായ ഫണ്ട് കിട്ടാതെ വന്നപ്പോള്‍ അവര്‍ മാധ്യമങ്ങളിലൂടെ സത്യങ്ങള്‍ തുറന്നു പറയുകയുണ്ടായി അത് വേറെ കാര്യം

9,സ. കുയിതേരി കുമാരന്‍, 1988 നവംബര്‍ 7 ന്‌ കുനിയ്യപ്പൊയ്യില്‍ പരിസരത്ത്‌ വച്ച്‌ച ലീഗ്‌ വര്‍ഗ്ഗീയവാദികള്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തി.

10,സ. എന്‍. ആര്‍. സെയ്‌ത്‌ റിപ്പണ്‍, 1972 ല്‍ ലീഗുകാര്‍ കുത്തി കൊലപ്പെടുത്തി.

11,സ. കുട്ട്യപ്പ, 1989 ആഗസ്റ്റ്‌ 31 ന്‌ ഭാരത്‌ ബന്ദ്‌ ദിവസം ലീഗുകാര്‍ വെട്ടി കൊലപ്പെടുത്തി.

12,സ. കരുമത്തില്‍ ശങ്കരന്‍, പാര്‍ട്ടി പ്രവര്‍ത്തകനും, ചെത്തുതൊഴിലാളിയുമായിരുന്നു. 1960 ജനുവരി 25ന്‌ കോണ്‍ഗ്രസ്‌ – ലീഗ്‌ ക്രിമിനലുകള്‍ കൊലപ്പെടുത്തി.

13,വള്ളിക്കാട് സ. വാസു, 1970 മെയ് 17ന്ന്. കതീശുമ്മയുടെ കുടികിടപ്പ് സംരക്ഷിക്കാന്‍ വന്നവാസുവിനെ ലീഗുഗൂണ്ടകള്‍ കൊന്നു.

ഇത് താരതമ്യേനെ ഒരു ചെറിയ പട്ടികയാണ്. കൊലപാതകത്തിന് പുറമെയുള്ള അത്രിക്രമങ്ങൾ വേറെയും ഉണ്ട്. നാദാപുരത്ത് വളരെ അടുത്ത കാലത്ത് ലീഗിന് വേണ്ടി ബോംബു നിര്‍മ്മിക്കുമ്പോള്‍ മരിച്ചവര്‍ അതിനു മുമ്പ് ലീഗിന് വേണ്ടി ബോംബു നിര്‍മ്മിക്കുമ്പോള്‍ മരിച്ചവര്‍ ഇവരെയൊക്കെ മറന്നു കൊണ്ടെങ്ങനെ ലീഗിന് സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ എന്ന് പേര് ചാപ്പ കുത്തി കൊടുക്കുമെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്വയം ചിന്തിക്കേണ്ടതാണ്.

Share.

About Author

134q, 0.538s