Leaderboard Ad

മൃഗയ

0

വിശുദ്ധമായ ഒരു രാത്രിയുടെ
കൂട്ടായ്മയിലേക്ക്
സ്വാഗതം……..
തീന്‍മേശയില്‍ ചോരയും വീഞ്ഞും
നിരന്നു കഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ വല വീശിപ്പിടിച്ച
പിടയ്ക്കുന്ന പുഴ മത്സ്യത്തെ
എരിവിലും പുളിയിലും
നീരാട്ടുകയാണിപ്പോള്‍
നമ്മുടെ പാചകക്കാരന്‍ .
വറവ് ചട്ടിയില്‍
ഇളമാംസത്തിന്റെ
അവസാനത്തെ കരച്ചിലും
നിലച്ചു കഴിഞ്ഞാല്‍
നമുക്ക് തുടങ്ങാം .
വേട്ടയ്ക്ക് നിയുക്തരായ
നമ്മുടെ ചുണക്കുട്ടികള്‍
ഇപ്പോഴും കാടിളക്കുന്നുണ്ടാവും
ക്രൌഞ്ച വിലാപവും
നിഷാദ ചരിതവും
നമുക്കൊരിക്കലും രണ്ടല്ല
ഒന്നുമാത്രം…

Share.

About Author

140q, 0.796s