Leaderboard Ad

മോഹം

0

ബാലാര്‍ക്കനെയും വിണ്ണില്‍
നിന്നുതിരും പളുങ്ക് മണികള്‍
സ്വരുക്കൂട്ടും പുല്‍നാമ്പുകള്‍

ഇലകള്‍, കായ്കള്‍ ,പൂക്കള്‍
കാണുവാന്‍ മോഹമുദിച്ചവള്‍

ജാലകപാളി തുറന്ന നേരം
കണ്ടതോ തന്നെയും ഉറ്റു നോക്കുന്ന
ഒരറബിയെയും പിന്നെ
തിരക്കേറിയ നിരത്തും

നല്ലൊരു പൊന്‍ കണി
കണ്ടാമോദത്തോടെ രസിക്കും
കടക്കാര്‍ തന്‍ ഒളിയമ്പും

അവര്‍ക്കായ് ഒരു പുഞ്ചിരി
സമ്മാനിച്ച്‌ അവള്‍ ജാലക
വാതില്‍ അടച്ചു തിരിഞ്ഞ നേരം
കണ്ടതോ ക്രുദ്ധനാം കാന്തനെ.

Share.

About Author

140q, 0.620s