Leaderboard Ad

രക്തചൊരിച്ചല്‍

0

നിന്‍റെ ഗുഹ്യഭാഗം
ഒരു മൂന്നാംലോക രാജ്യമാണ്,
മുലകള്‍ രണ്ടും
സഖ്യകക്ഷികളുടെ
വിശ്രമകേന്ദ്രവും.
അധിനിവേശത്തില്‍ നിന്നും
പുറത്താക്കപ്പെട്ടവര്‍
പൊക്കിളിനും ചുറ്റും
ചാവേറുകളായി
നിലയുറപ്പിച്ചിട്ടുണ്ട്
തലച്ചോറില്‍
നിന്നും സാമ്രാജ്യത്ത്വം
പുറപ്പെടുമ്പോള്‍,
മുലകള്‍ പാലൂട്ടി
വെടിക്കോപ്പുകള്‍
നല്‍കിക്കൊണ്ടിരിക്കുന്നു,
കാഴചകള്‍ കാണേണ്ട കണ്ണുകള്‍
അതിര്‍ത്തിക്കപ്പുറത്തുള്ള
തടിച്ചുകൊഴുത്ത
മാംസങ്ങള്‍ക്ക് പുറകിലും,
പ്രതിരോധിക്കേണ്ട മനസ്സ്
നിലനില്‍പ്പിന്റെ ഭയത്താല്‍
മൌനത്തിലുമാണ്,.
നിന്‍റെ സമരം
ഒരു ചടങ്ങായി
മാസമുറതെറ്റാതെ !!

Share.

About Author

140q, 0.793s