Leaderboard Ad

രക്തദാനവും നവമാധ്യമങ്ങളും

0

    മറ്റുള്ളവന്‍റെ വേദനകൾക്ക് നേരെ മുഖം തിരിക്കുക എന്നത് കുറച്ചു പേരുടെ എങ്കിലും നിലപാടാണ് എന്ന് പറയാതെ വയ്യ . ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് ഒന്ന് മനസ് വച്ചാൽ ചീത്തയാവാൻ ഏറ്റവും നല്ല ഒരു മാർഗമായി ഇന്റർനെറ്റിന്‍റെ ഉപയോഗത്തെ നമുക്ക് കാണാം . എന്നാൽ മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളുടെയും മറുവശം ചേർത്ത് വച്ച് സോഷ്യൽ നെറ്റ്‌വർക്ക് മീഡിയ ആയ ഫേസ്ബുക്ക്നെ ഉപയോഗിച്ച് മനുഷ്യ നന്മ ലക്ഷ്യമാക്കി വേദനിക്കുന്നവന് ഒരു കൈത്താങ്ങ്‌ നല്കുന്ന കൂട്ടായ്മകളും നമുക്ക് കാണാം . ഇങ്ങനെ രക്തദാന മേഖലയിൽ സജീവമായി പ്രവര്‍ത്തിക്കുന്ന Blood Donors Kerala എന്നാ facebook ഗ്രൂപ്പിനെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത് . ആദ്യം ഈ ഗ്രൂപ്പിന്‍റെ ആവശ്യകതയിലേക്ക് ഒരാമുഖം . 550336_465928423478369_588887093_nസാക്ഷരതയിൽ മുൻപന്തിയിൽ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്നു എങ്കിലും സജീവ രക്ത ദാന മേഖലയിൽ നമ്മുടെ സംസ്ഥാനം, നിരക്ഷരരായ ആളുകള്‍ കൂടുതൽ ഉണ്ട് എന്ന് പറയപ്പെടുന്ന മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് എന്നതാണ് സത്യം . രക്തം ആവശ്യമുള്ളവരുടെ എണ്ണത്തിൽ അടിക്കടി ഉണ്ടാകുന്ന വർദ്ധനവും ദാതാക്കളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും ഈ മേഖലയിൽ ഇത്തരം ഗ്രൂപ്പുകളുടെ ആവശ്യകത വിളിച്ചോതുന്നു . ആരോഗ്യവാനായ ഒരു പുരുഷന് 3 മാസത്തിൽ ഒരിക്കലും സ്ത്രീക്ക് 4 മാസത്തിൽ ഒരിക്കലും രക്തം ദാനം ചെയ്യാം . 350 ml രക്തം മാത്രമാണ് ഒരു തവണ ദാനമായി സ്വീകരിക്കുന്നത് . അതാകട്ടെ നമ്മുക്ക് ജീവൻ നിലനിർത്താന്‍ ആവശ്യമായ രക്തത്തിനും അപ്പുറം നമ്മുടെ ശരീരത്തിൽ അധികമായി ഉള്ള രക്തത്തിന്റെ ചെറിയ ഒരു അംശം മാത്രം . ഒരിക്കൽ രക്തം ദാനം ചെയ്താൽ 24 മണിക്കൂറിനുള്ളിൽ അത്രയും രക്തം നമ്മുടെ ശരീരത്തിൽ തിരികെ എത്തും. രക്തദാനത്തിലൂടെ ദാതാവിന്‍റെ ശരീരത്തിലെ രക്തത്തിലെ ഘടകങ്ങള്‍ ക്രമീകരിക്കപ്പെടുന്നതിലൂടെ ദാതാവിന് ഹൃദയാഘാത സാധ്യത , പ്രമേഹരോഗ സാധ്യത , രക്ത സമ്മർദ രോഗസാധ്യത എന്നിവ  ഒരു പരിധി വരെ അകറ്റി നിർത്താനാവും. സർവ്വോപരി രക്ത ദാനത്തിലൂടെ ഒരു ജീവനാണ് ദാനമായി നല്‍കുന്നതെന്ന സത്യം തിരിച്ചറിയുമ്പോഴുള്ള ആത്മസംതൃപ്തി മാത്രം മതിയാകും ഒരാൾ സജീവ രക്ത ദാനത്തിനു മുന്നോട്ടു വരാൻ . വിനോദത്തിനു വേണ്ടി ഇപ്പൊ ചെറുപ്പക്കാരോടൊപ്പം എല്ലാ പ്രായതിലുള്ളവരും കൂടുതലായി ആശ്രയിക്കുന്ന facebook പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്ക് മീഡിയകളിലൂടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ”അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം’എന്നാ മഹത് വചനത്തെയാണ് അന്വര്‍ത്ഥമാക്കുന്നത് .

ഇനി Blood Donors Kerala എന്നാ ഗ്രൂപ്പിനെക്കുറിച്ചാകാം.

   രക്തദാനം   2011 അവസാനം ഫേസ് ബുക്കില്‍ We Help എന്ന ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കി . സമൂഹത്തില അവശത അനുഭവിക്കുന്ന , നിരാലംബരായ ആളുകളുടെ ദുഖങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെയ്ക്കുവാനും അവര്‍ക്ക് ഒരു താങ്ങായി മാറാനും ഒരു ശ്രമം . അതെ ഗ്രൂപ്പില്‍ തന്നെ രക്ത ദാനവും ചെയ്യുന്നുണ്ടായിരുന്നു .തുടര്‍ന്ന് രക്ത ദാനത്തിന്റെ മഹത്വവും പ്രാധാന്യവും കണക്കിലെടുത്ത് രക്ത ദാനത്തിനു മാത്രമായി ഒരു ഗ്രൂപ്പ്‌ തുടങ്ങി . അങ്ങനെ We Help നോടൊപ്പം blood donors Kerala എന്ന ഗ്രൂപ്പും ഉണ്ടായി . വളരെ ചെറിയ രീതിയിൽ ചെയ്തു തുടങ്ങിയ ഗ്രൂപ്പിന് വളര്‍ന്നു വരാൻ ഈ മേഖലയിലെ പോരായ്മകൾ മാത്രം മതിയായിരുന്നു . ദിനംപ്രതി ആവശ്യക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവും , ദാതാക്കളുടെ കുറവും ഞങ്ങളെ കൂടുതൽ ജാഗ്രതയുള്ളവരാക്കി . ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ സേവന മനസ്ഥിതിയും , സഹജീവി സ്നേഹവും , അർപ്പണമനോഭാവവും കൈമുതലായ ഒരു കൂട്ടം ആളുകള്‍ ഒരേ മനസോടെ ഒത്തു ചേർന്നപ്പോൾ സേവനങ്ങള്‍ ആയിരക്കണക്കിന് ആളുകളിലേക്ക്‌ എത്തിക്കാൻ കഴിഞ്ഞു . ഇവിടെ വലിയവനും ചെറിയവനും ഇല്ല . മത്സരമില്ല , പരസ്പര ധാരണയോടെ ജന നന്മയ്ക്കായി ഉള്ള സേവനം മാത്രം . എല്ലാവര്ക്കും തുല്യ പ്രാധാന്യം അത് തന്നെയാണ് ഈ കൂട്ടായ്മയുടെ വിജയമന്ത്രം . ഇന്ന് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ സ്ഥലങ്ങളിലെയും ആശുപത്രികളിൽ ദിവസവും ഞങ്ങളുടെ സേവനം എത്തുന്നു . കേരളത്തിൽ ഉള്ളവരെ മാത്രമല്ല ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ഉള്ള മലയാളികൾ ഈ സംരംഭത്തിന് കൈകോർക്കുന്നു എന്നതാണ് വലിയ ഒരു പ്രത്യേകത . മറ്റൊന്ന് വിധി ശരീരത്തെ തളര്‍ത്തിയിട്ടും തളരാത്ത മനസുമായി ഞങ്ങളോട് ഓണ്‍ലൈനിൽ ചേരുന്ന സഹോദരി സഹോദരന്മാരും ഉണ്ട് എന്നതാണ് . ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഡങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ രക്തത്തിന്‍റെ കൌണ്ട് കുറയ്ക്കുമ്പോ അതിനു പ്ലെയ്റ്റ്ലെറ്റ്സ് നല്കുക മാത്രമാണ് പോംവഴി . അതിനു വേണ്ടിത്തന്നെ കൂടുതൽ ദാതാക്കളെ കണ്ടെത്തുന്ന ശ്രമകരമായ ഉത്തരവാദിത്വവും ഞങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നു . സമ്പത്തോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ ഇല്ലാത്ത വെറും സാധാരണ മനുഷ്യരുടെ നിസ്വാര്‍ത്ഥമായമായ കൂട്ടായ്മ എന്ന് ഇതിനെ വിശേഷിപ്പിക്കാം . നന്ദി വാക്കുകൾക്കോ കടപ്പാടിനോ കാത്തു നില്‍ക്കാത്ത ഞങ്ങളെ തേടി അംഗീകാരങ്ങളും  എത്തുന്നു എന്നതും ഈ വേളയിൽ നന്ദിയോടെ സ്മരിക്കട്ടെ . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള സുമനസുകളുടെ സഹായത്തോടെ വിധിയോടു പൊരുതി ജീവിക്കുന്ന രോഗാതുരരായ ആളുകള്‍ക്ക് മരുന്നുകളായും , സഹായ ഉപകരണങ്ങളായും , സാമ്പത്തികമായും ഒരു കൈത്താങ്ങ്‌ കൊടുത്തു We Help ഗ്രൂപ്പും Blood Donors Kerala യോടൊപ്പം വളരുന്നു . ഇത്തരം മീഡിയകളിൽ വരാറുള്ള സഹായം ആവശ്യമുള്ള കേസുകളിൽ അതിന്റെ സത്യാവസ്ഥ നേരിട്ട് മനസിലാക്കി കഴിയുന്ന സഹായങ്ങൾ ചെയ്തും , വിവരം മറ്റുള്ളവരിൽ എത്തിച്ചും ഞങ്ങൾ കടമ നിറവേറ്റുന്നു . ആരും നിര്‍ബന്ധിക്കാതെ സ്വമേധയാ കൂടുതൽ ആളുകള് സേവന മനസ്ഥിതിയോടെ ഞങ്ങളോട് ചേരുന്നു എന്നത് തന്നെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത സമൂഹത്തിന്റെ സാന്നിധ്യം വിളിച്ചോതുന്നു സഹജീവി സ്നേഹം മാത്രം മതിയാവും ഈ സേവനത്തിനു എന്നിരുന്നാലും അതുപോലും ഇല്ലാതെ ഞങ്ങളോട് സഹകരണം കാണിക്കാത്ത ചുരുക്കം ചില വ്യക്തികളെയും പേരുകള്‍ ഇവിടെ പ്രതിപാദിക്കാതെ വയ്യ . ലേഖനത്തിന്‍റെ ആദ്യത്തെ വരിയിൽ അതിന്‍റെ സാരാംശം അടങ്ങുന്നുണ്ട് . വ്യക്തിപരമായി എന്നെ അത്ഭുതപ്പെടുത്തുന്ന എടുത്തു പറയേണ്ട ഒരു കാര്യം ഞങ്ങളുടെ കൂട്ടായ്മയിലെ ചെറുപ്പക്കാരുടെ അത്യുല്‍സാഹതോടെയുള്ള സജീവസാന്നിധ്യമാണ് . കുറുമ്പും ‘അടിപൊളി സ്റ്റൈലും ഒക്കെയായി ചെത്തി നടക്കേണ്ട പ്രായത്തിലുള്ള കുട്ടികൾ മുൻ നിരയിൽ നിന്ന് കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് കാണുമ്പോ മനസാ ഞാനും അവരെ തൊഴുതു പോകുകയാണ് . വിവിധ ജീവിത സാഹചര്യങ്ങളിൽ ഉള്ള , വിവിധ പ്രായത്തിലുള്ള , വിവിധ സ്ഥലങ്ങളില ഉള്ള ജാതി , മത , വര്‍ണ്ണ , വർഗ , ദേശ വ്യത്യാസങ്ങളില്ലാതെ പരസ്പരം കണ്ടിട്ടുപോലും ഇല്ലാത്തവരുടെ കൂട്ടയ്മയാണ് ഇത് . ഈ കൂട്ടായ്മക്ക് കരുത്ത് പകരുന്ന സ്ത്രീ സാന്നിധ്യവും ശ്രദ്ധേയമാണ് . താരതമ്യേന എണ്ണത്തിൽ കുറവെങ്കിലും മനസിലെ നന്മയും പ്രവർത്തനങ്ങളിലെ ആത്മാർഥതയും അവരെയും വ്യത്യസ്തരാക്കുന്നു .

രക്തദാനം

   100% സുതാര്യവും ഉത്തരവാദിത്വപരവും സൌജന്യവുമായ ഈ സേവനങ്ങൾക്ക് ഗുണഭോക്താക്കളുടെ വർദ്ധനവ്‌ തന്നെ പ്രവർത്തനമികവിനു ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ കഴിയും . വലുതും ചെറുതുമായ നിരവധി ആശുപത്രികളും ഇപ്പൊ ഞങ്ങളുടെ സേവനത്തെകുറിച്ചുള്ള വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുന്നു എന്നതും ശ്രദ്ധേയമാണ് . പ്രശസ്ത പല TV ചാനലുകളും പല ലോക്കൽ ചാനലുകളും ഞങ്ങൾക്ക് സഹകരണം നല്കുന്നത് പല അടിയന്തിര സാഹചര്യങ്ങളിലും പ്രയോജനപ്പെടാറുണ്ട് എന്നതും എടുത്തു പറയേണ്ടതുതന്നെ . കക്ഷി രാഷ്ട്രീയ ഭേദമന്യേ വളരെയധികം ആളുകളും ഞങ്ങള്ക്ക് പിന്തുണ നല്കുന്നു . രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ പ്രധാനികളും നല്കുന്ന പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു.

*Image courtesy : FreeDigitalPhotos.net

Share.

About Author

150q, 0.518s