Leaderboard Ad

രാത്രി ശലഭങ്ങള്‍

0

ഒരു നുറുങ്ങു വെട്ടമാണ്

ദൂരെ കാണുന്നതെങ്കിലും
തേടി പറക്കുമ്പോള്‍
കട്ട കുത്തുന്ന ഇരുട്ടില്‍
നിശാ ശലഭങ്ങള്ക്ക് വഴി തെറ്റാറില്ല
നിറമില്ലായ്മയുടെ വേദനയില്‍
മതിലിനെ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍
ആരെയും പഴിക്കാറുമില്ല
എന്നിട്ടും
വിളിക്കാതെ വന്നവനെയെന്നപോലെ
വെളുപ്പിന്റെ പ്രതലത്തില്‍
പതുങ്ങിയിരിക്കുന്നശലഭത്തെ
വെറുപ്പോടെ നോക്കാറുണ്ട്പലരും
അറിയാതെ വഴി തെറ്റി
പകലിലെങ്ങാനും പെട്ട് പോയാല്‍
സ്വയം ശപിക്കും രാത്രി ശലഭങ്ങള്‍
പകലിന്റെ ഇരുട്ടില്‍
കൌതുകമുള്ള കൊച്ചു വിരലുകളാല്‍
ജീവന റ്റുപോകുന്ന ജന്മത്തെ ഓര്ത്ത്.

-ശബ്ന സുമയ്യ 

Share.

About Author

138q, 0.582s