Leaderboard Ad

ലക്ഷം രൂപയുടെ വാടകക്കെട്ടിടത്തില്‍ ഡെപ്യൂട്ടേഷന്‍ ജീവനക്കാരെ ആശ്രയിച്ച് ഒരു ശുപാര്‍ശ കമ്മീഷന്‍

0

ഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നിന്നും സമകാലീന ഇന്ത്യന്‍ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനി കേരളത്തിലെ സ്ത്രീകളുടെ വിശദവിവരങ്ങള്‍ തേടിയാണ് തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍്റെ ഓഫീസിലത്തെിയത്.എന്നാല്‍ കേരളത്തിലെ സ്ത്രീകളുടെ അടിസ്ഥാന വിവരം പോലും ഇവിടെ ലഭ്യമല്ളെന്ന അമ്പരപ്പിക്കുന്ന വിവരമാണ് അവര്‍ക്കു മറുപടിയായി ലഭിച്ചത്. വനിതാ കമ്മീഷന്‍്റെ നിലവിലെ അവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാണ് ഈ സംഭവം. ഗവേഷണ വിദ്യാര്‍ത്ഥി കൂടുതലായി വനിതാ കമ്മീഷനെക്കുറിച്ചന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
നിരാലംബരായ സ്ത്രീകള്‍ക്ക് അത്താണിയാവേണ്ട വനിതാ കമ്മീഷന്‍ വാടകക്കെട്ടിടത്തില്‍ സ്ഥിരം സംവിധാനമില്ലാതെ വെറും ശുപാര്‍ശാകമ്മീഷനായി മാറുന്നു. 1990 ലാണു വനിതാകമ്മീഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 25 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും വനിതാ കമ്മീഷന് ഇന്നും സ്വന്തം കെട്ടിടമോ സ്ഥിരം ജീവനക്കാരോ ഇല്ല. ഇപ്പോള്‍ വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍്റെ വാടക പ്രതിമാസം ഒരു ലക്ഷം രൂപയാണ്. എന്നിട്ടും കെട്ടിടത്തില്‍ അത്യാവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഇല്ല. കമ്മീഷന്‍ മീറ്റിങ് നടത്തുന്നത് ഗസ്റ്റ് ഹൗസ് വാടകയ്ക്കെടുത്തിട്ടാണ്. മാസത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു തവണയെങ്കിലും കമ്മീഷന്‍ മീറ്റിങ് കൂടേണ്ടി വരും.
വനിതാകമ്മീഷന് സ്വന്തമായി നല്ളൊരു ലൈബ്രറി ഉണ്ട്. മുന്‍ കാലഘട്ടങ്ങളില്‍ ഗവേഷക വിദ്യാര്‍ത്ഥികളടക്കം ഈ ലൈബ്രറി ഉപയോഗിച്ചിരുന്നു. എന്നാല്‍ നിലവിലെ കെട്ടിടത്തിന്‍്റെ സ്ഥലപരിമിതി കാരണം ലൈബ്രറി പോലും പൊതുജനങ്ങള്‍ക്ക് ഉപയോഗയോഗ്യമല്ലാതായി.
സ്ഥിരം ജീവനക്കാര്‍ ഇല്ലാത്തതിന്‍്റെ പ്രയാസവും വളരെ വലുതാണ്. വനിതാ കമ്മീഷനിലെ ജീവനക്കാരില്‍ വിരലിലെണ്ണാവുന്ന ചില ക്ലാസ് ഫോര്‍ ജീവനക്കാരൊഴികെ എല്ലാവരും ഡെപ്യൂട്ടേഷനിലാണ്. മാറി മാറി വരുന്ന ജീവനക്കാര്‍ക്ക് സ്ഥാപനത്തോട് പ്രത്യകേിച്ചൊരു കൂറോ മമതയോ ഇല്ല. കാര്യങ്ങള്‍ കൈകാര്യം ചെയ്യനും രേഖകള്‍ സൂക്ഷിക്കാനും അതുകൊണ്ടുതന്നെ ആരും താല്പര്യപ്പെടുന്നില്ല. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുള്ള അടിസ്ഥാനവിവരശേഖരം പോലും ലഭ്യമല്ല. എന്‍ ജി ഒ കള്‍ വഴി നടത്തുന്ന ചില്ലറ പഠനങ്ങള്‍ ഒഴിച്ചാല്‍ സ്വന്തമായ ഒരു ഗവേഷണപ്രവര്‍ത്തനവും കമ്മീഷന്‍ ഇക്കാലമത്രയും ഏറ്റടെുത്തിട്ടില്ല.
അടിയ്ക്കടി ഓഫീസ് മാറേണ്ടിവരുന്നതിനാല്‍ കേസുകളുടെ രേഖകളടക്കം പലപ്പോഴും നശിപ്പിക്കേണ്ടിയും വരുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഒരു കാര്യങ്ങള്‍ക്കും യാതൊരു വ്യവസ്ഥയുമില്ല. പുതുതായി വരുന്നവര്‍ക്ക് മുന്‍ വര്‍ഷങ്ങളിലെ നടന്ന കാര്യങ്ങള്‍ പോലും അറിയാനാവാത്തതിന്‍്റെ പ്രശ്നങ്ങളും ഏറെയാണ്.
വനിതാ കമ്മീഷന് കാര്യമായ അധികാരങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വരുന്ന പരാതികള്‍ പരിശോധിച്ച് അതാത് വകുപ്പുകള്‍ക്ക് ശുപാര്‍ശ ചെയ്യനേ കമ്മീഷന് സാധിക്കൂ. സ്വന്തമായി ഒരു കേസിലും തീരുമാനമെടുക്കാനോ ആരേയും ശിക്ഷിക്കാനോ കമ്മീഷന് അധികാരമില്ല. കക്ഷികളെ സമന്‍സ് ചെയ്തു വരുത്താന്‍ പോലും കഴിയില്ല. എന്നാല്‍ ആശ്രയം തേടിയത്തെുന്ന ഇരകളുടെ ധാരണ തങ്ങളുടെ പ്രശ്നങ്ങളെല്ലാം വനിതാ കമ്മീഷന്‍ പരിഹരിക്കുമെന്നാണ്.
അംഗങ്ങളെല്ലാം രാഷ്ട്രീയ നിയമനങ്ങളായതു കൊണ്ട് ആരേയും യോഗ്യതയോ കഴിവോ നോക്കിയല്ല നിയമിക്കുന്നതും. കേസും നിയമപ്രശ്നങ്ങളും നിത്യനേ കൈകാര്യം ചെയ്യണ്ടി വരുന്നതിനാല്‍ അടിസ്ഥാനപരമായ നിയമവിവരം അംഗങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടേയും ബെണ്‍കുട്ടികളുടേയും ഇടയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള അംഗങ്ങളും ജീവനക്കാരും ഉണ്ടായെങ്കില്‍ മാത്രമേ നീതി തേടിയത്തെുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയൂ. സ്ഥിരം കെട്ടിടവും ജീവനക്കാരും നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളഅംഗങ്ങളും ഉണ്ടാകാത്തിടത്തോളം കാലം ഇതൊരു ശുപാര്‍ശ കമ്മീഷന്‍ മാത്രമായിരിക്കും.

===
സുനിത ദേവദാസ്

Share.

About Author

മാധ്യമം ദിനപത്രത്തില്‍ ജോലി ചെയ്യുന്നു. വയനാട്‌ സ്വദേശി. തമാസം അനന്തപുരിയില്‍.

134q, 1.006s