Leaderboard Ad

ലീഗ് എന്നാൽ ഇസ്ലാം എന്നോ?

1

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സാമുദായിക നിലപാടുകൾ വിശകലനം ചെയ്യുന്ന ലേഖന പരമ്പര – രണ്ടാം ഭാഗം

ഒന്നാം ഭാഗം വായിക്കാൻ 

നാട്ടിലെ മിക്ക മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ നിയന്ത്രണം ലീഗിന്റെ പ്രാദേശിക നേതാക്കൾ ആണ് കൈകാര്യം ചെയ്യുന്നത്. മഹല്ലിലെ പല സാധാരണക്കാരെയും വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് ആണ് ലീഗ് എന്നും സ്വീകരിക്കാര്‍ ഉള്ളത്.  ഇതിൽ പ്രധാനപ്പെട്ടതാണ് വിവാഹവും അത് പോലെ മരണാന്തര ചടങ്ങുകളും അല്ലങ്കില്‍ മറ്റു സ്വകാര്യ  ജീവിത പ്രശ്നങ്ങളിൽ  ഇടപെട്ടു കൊണ്ടുള്ള  മുതലെടുപ്പ്. ലീഗിനെ എതിര്‍ത്താല്‍ മഹല്ലില്‍ നിന്ന് ഭ്രഷ്ട്ടു കല്‍പ്പിക്കുന്നത് അടക്കമുള്ള  പ്രാകൃത മത നിയമ നടപടികള്‍ സ്വീകരിക്കും. മഹല്ലിന്റെ കീഴിലുള്ള പല സ്ഥാപനങ്ങളും ഉപയോകിക്കുന്നത് മഹല്ല് കമ്മറ്റിയിലെ തന്നെ പ്രാദേശിക നേതാക്കള്‍ ആയിരിക്കും .

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിമർശിക്കപ്പെടുന്നു

വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മഹല്ലിന്റെ കീഴിലുള്ള വഖഫ്‌ സ്വത്തുക്കളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചെറിയ വാടകയിലാണ് ഇന്നും  ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. പല മഹല്ല് ജമാഅത്ത് കമ്മറ്റികളിലും ഇവര്‍ ചെറിയ വാടകയ്ക്ക് എടുത്ത വഖഫ്‌ സ്വത്തു വകകള്‍ അവര്‍ വന്‍ മേല്‍ വാടകയ്ക്ക് കൊടുത്ത് വരുമാനം ഉണ്ടാക്കുന്ന ചരിത്രവും വേറെ .

ചില ഇടങ്ങളില്‍ ഒക്കെ വഖഫില്‍ രജിസ്റ്റര്‍ അല്ലാത്ത മഹാല്ലിന്റെ കീഴിലെ ഭൂമി കൈമാറ്റം ചെയ്തതായി വരെ കാണാന്‍ കഴിയും. ഈ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ മഹല്ലില്‍ നിന്നും പുറത്താക്കുകയും അവരുടെ മതപരമായ കാര്യങ്ങളില്‍ നിന്ന് മഹല്ല് കമ്മറ്റി വിട്ടു നില്‍ക്കുകയും ചെയ്യുന്ന അനീതി പല ഇടങ്ങളിലും കാണാന്‍ കഴിയും. സ്വന്തം അണികളെ  ലീഗ് എന്നാൽ  ഇസ്ലാം ആണെന്ന രീതിയിലുള്ള മതപരമായ അന്ധത വളർത്തിയാണ് ലീഗ് കൂടെ കൂട്ടുന്നത്‌ എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ മഹല്ല് കമ്മറ്റികള്‍ നിയന്ത്രിക്കുന്ന പല പ്രാദേശിക നേതാക്കളും പലിശ രാജാക്കന്മാരും ഇസ്ലാം വിരുദ്ധ പ്രവർത്തികളുടെ അപ്പൊസ്തലന്മാരും ആയിരിക്കും എന്നത് വേറെ കാര്യം !

ഇസ്ലാം മതത്തില്‍ ഏറ്റവും നിഷേധിക്കപ്പെട്ടിട്ടുള്ള നീച പ്രവര്‍ത്തി പലിശയാണ് താനും. ഇങ്ങനെലീഗ് എന്നാൽ ഇസ്ലാം മതമാണ്‌ എന്ന് ക്ലാസ് കൊടുത്തു താഴെ കിടയിലെ പ്രവര്‍ത്തകരെ വെടക്കാക്കി കൂടെ കൂട്ടുന്ന നിലപാട് സ്വീകരിക്കുന്ന പ്രവര്‍ത്തികള്‍ കണ്ടു വളര്‍ന്നു വരുന്ന അണികള്‍ പലപ്പോഴും ലീഗ് നേതാക്കള്‍ ആയ തങ്ങന്മാരെയും സമദാനി പോലുള്ള ലീഗ് മത പണ്ഡിതരെയും മറ്റു രാഷ്ട്രീയ കക്ഷികളില്‍ ഉള്ളവർ എതിര്‍ക്കുമ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത  എടുത്തു പറയേണ്ടതാണ്.

ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടി ആണ്. കോണ്ഗ്രസ്സ് പോലെ അല്ലങ്കില്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി പോലെ അതൊരു വസ്തുതയാണ് എന്നാല്‍ അണികള്‍ ഇത് ഉള്‍ക്കൊള്ളുന്നില്ല അല്ലെങ്കിൽ ആ ഒരു യാഥാർത്ഥ്യം ഉൾകൊള്ളാൻ ലീഗ് നേതാക്കൾ അണികളെ മനപ്പൂർവ്വം അനുവദിക്കാർ ഇല്ല എന്നും പറയാം. നേതാക്കള്‍ മതേതരം പ്രസംഗിക്കുമ്പോഴും  സാധാരണ പ്രവർത്തകർ ലീഗിനെ മതത്തിന്റെ (ഇസ്ലാം മതത്തിന്റെ)സ്വന്തം പാര്‍ട്ടി ആയെ കാണുന്നുള്ളൂ അങ്ങനെയേ അവര്‍ കാണൂ അത് തിരുത്തപ്പെടുന്ന ഒരു കാലമുണ്ടായാല്‍ അന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ കേരളത്തിൽ “പൊടി പോലും ഇല്ല കണ്ടു പിടിയ്ക്കാൻ” എന്ന അവസ്ഥയിൽ എത്തിക്കും. !

(തുടരും)

Share.

About Author

135q, 0.550s