Leaderboard Ad

ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ

0

മ്മുടേത്‌ ഒരു ഹോമോഫോബിയ ബാധിച്ച സമൂഹമാണ്. അതുകൊണ്ടാണ് സ്ത്രീ സ്വാതന്ത്ര്യത്തെയും, ബാല വിവാഹത്തെയും എതിർക്കുന്ന അതെ സര്‍വ്വപ്രധാനസംഗതിയായി സ്വവർഗ രതിക്കാർ ഉൾപ്പെടുന്ന ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സമൂഹത്തിൽ ഒരു ചർച്ചയായി ഉയർത്തി കൊണ്ടുവരാൻ മടിക്കുന്നത്.

സ്വവർഗ/എതിര്‍ലിംഗ സംഭോഗതത്‌പരതയെ, വ്യവസ്ഥമുരൂപമായ ലൈംഗികത്വംdownload പോലെ ഉൾക്കൊള്ളാനുള്ള അഭിവിന്യസ്‌തം പൊതു സമൂഹത്തിനു ഇല്ലാത്തതിനാൽ ലൈംഗിക ന്യൂനപക്ഷം മറ്റെല്ലാ രാജ്യങ്ങളിലും എന്ന പോലെ ഇന്ത്യയിലും പാർശ്വവൽക്കരിക്കപ്പെടുകയും അവരുടെ മനുഷ്യത്വപരമായ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളോട് ഒരു വ്യക്തിയോ പൊതു സമൂഹമോ കാണിക്കുന്ന നിഷേധാത്മകമായ നിലപാടുകളും വിവേചനവും എന്നാണു ഹോമോഫോബിയ എന്ന ഇംഗ്ലീഷ് വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് . പല മനുഷ്യാവകാശ സംഘടനകളും ഇന്ത്യ ഉള്പ്പടെയുള്ള വിവിധ വികസിത അവികസിത രാജ്യങ്ങളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് അഞ്ചിൽ മൂന്ന് പേർ ഹോമോഫോബിയ എന്ന ഭയത്തിൽ കഴിയുന്നവരാണെന്നാണ്.

ഹിജടകളും സ്വവർഗ അനുരാഗികളും അടങ്ങുന്ന ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശ നിഷേധം ആരംഭിക്കുന്നത് കുട്ടിക്കാലം മുതലാണ്‌. ജനസാമാന്യ ത്തിന്റെ പൊതു ധാരണകൾക്ക് വിപരീതമായ ജീവിത സങ്കല്പ്പമായതിനാൽ ഇവർ എളുപ്പം പുറന്തള്ളപ്പെടുകയും, അടിസ്ഥാന അവകാശങ്ങളായ വിദ്യാഭ്യാസം, പാർപ്പിടം ആരോഗ്യ സംരക്ഷണം എന്നിവ നിഷേധിക്കുകയും ചെയ്യുന്നു. തെരുവിൽ പുറന്തള്ളപ്പെടുന്ന ഈ കൂട്ടർ വിവിധ രോഗങ്ങളാലും , അതിക്രമങ്ങളാലും വളരെ ചെറു പ്രായത്തിൽ തന്നെ മരണത്തിനു കീഴടങ്ങുന്നു. കേരളത്തിൽ, 2012 മെയ്‌ മാസത്തിൽ അനിൽ സദാശിവൻ എന്നയാൾ കൊല്ലപ്പെട്ടത് ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.

വികസിത-വികസ്വര രാജ്യങ്ങളിൽ ലൈംഗിക ന്യൂനപക്ഷം കടുത്ത അവകാശ പ്രശ്നങ്ങൾ നേരിടുന്നത് ആരോഗ്യ മേഖലയിലാണ്. ഉദാഹരണത്തിന്, ഇന്ത്യയെdownload (1) പോലുള്ള രാജ്യങ്ങളിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശനം ലഭിക്കാൻ പേര്, വിലാസം, സ്ത്രീയോ/പുരുഷനോ, ജാതി, മതം തുടങ്ങിയ അടിസ്ഥാന ചോദ്യാവലികൾക്ക് ഉത്തരം രേഖപ്പെടുത്തേണ്ടത് അനിവാര്യമാകുമ്പോൾ, ദ്വിലിംഗ വിഭാഗത്തിൽപ്പെടുന്നവരെ ഉൾക്കൊള്ളാൻ പ്രത്യേക വാർഡ്‌, മറ്റു ജാതി മത കക്ഷികൾക്കുള്ള പോലെ റിസർവേഷൻ സൗകര്യങ്ങൽ ഒന്നും തന്നെ വിഭാവനം ചെയ്യുന്നില്ല. പല ആശുപത്രികളിലും ഇത്തരക്കാരെ ചികിത്സക്കായി പ്രവേശിപ്പിക്കാൻ പോലും അനുവദിക്കാർ ഇല്ലെന്നു പല അന്വേഷനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

സമൂഹത്തെ പോലെ തന്നെ മാധ്യമങ്ങളും ഈ വിഷയത്തിൽ കടുത്ത നിഷേധാത്മക നിലപാടാണ് സ്വീകരിച്ചു വരാറുള്ളത്. എന്തിനും ഏതിനും സംഘടനകൾ രൂപീകരിക്കുന്ന രാജ്യത്ത് വളരെ തുച്ചം സംഘടനകൾ മാത്രമാണ് ഇവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നത്. സംഗമ, സമര, പി യു സി എൽ തുടങ്ങിയ സംഘടനകൾ ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ അവകാശങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു അംഗീകരിപ്പിചെടുക്കുന്നതിൽ തികഞ്ഞ പരാജയം തന്നെയാണ്. ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഭരണഘടന അവകാശങ്ങൾ ആയി ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞില്ലെങ്കിൽ വരും ദിവസങ്ങൾ ഇത്തരക്കാരുടെ നിലനില്പ്പ് തന്നെ ചോദ്യംചെയ്യപ്പെട്ടേക്കാം എന്നവസ്ഥയിലാണ്.ലൈംഗിക ന്യൂനപക്ഷം

ചുരുക്കത്തിൽ, കണ്മുന്നിൽ ജീവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാൻ സമൂഹം പ്രാപ്തമാവാതിടത്തോളം കാലം, ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഭരണഘടന അവകാശമായി ഉയർത്തി സംരക്ഷിക്കാൻ സർക്കാർ തന്നെ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. സമൂഹത്തെ ബാധിച്ച ഈ ഹോമോഫോബിയ മാറ്റിയെടുക്കാൻ സ്കൂൾ തലം മുതൽ തന്നെ ബോധവല്ക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതും അനിവാര്യതയാണ്.

Share.

About Author

138q, 0.758s