Leaderboard Ad

ലോകക്കപ്പ് തിരനോട്ടം: അർഹിച്ചവരെല്ലാം വിജയിക്കണമെന്നില്ല; വിജയിച്ചവരെല്ലാം അതർഹിച്ചവരുമായിരുന്നു

0

വേൾഡ് കപ്പ്‌അർഹിച്ചവരെല്ലാം വിജയിക്കണ മെന്നില്ല; എന്നാൽ, വിജയിച്ചവ രെല്ലാം അതർഹിച്ചവർ ത ന്നെയായിരിക്കും, ഏതെങ്കിലും വിധത്തിൽ.  മലയാളികൾ മറക്കാന യെ മറക്കാനാഗ്രഹിക്കും. അവരുടെ ഇഷ്ട പ്പെട്ട രണ്ടു ടീമും കപ്പ്‌ നേടിയില്ല എന്നത്‌ കൊണ്ട്‌ മാത്രമല്ല, ബ്രസീൽ – ബ്രസീൽ മാത്രം എന്നുള്ള അവരുടെ ധാരണ ക്കേറ്റ കനത്ത അടി മൂലം. അതൊരു ദുരന്തമായിരുന്നു. ചില പ്പോൾ ഈ ലോക കപ്പ്‌, എന്നും ഓർമ്മിക്കപ്പെടുന്നതും 7/1 എന്ന ആ സ്കോർ ലൈനിന്റെ പേരിലായിരിക്കും. ബ്രസീൽ ഇനി ബൂട്ട്‌ കെട്ടി ഇറങ്ങുന്ന കുറേ കാല ത്തേക്കു  കൂടി ഈ തോൽ വിയുടെ പരാമർശം അവർ നേരിടേണ്ടി വരും.

നെതർലന്റ്സ്
ബ്രസീൽ പോലെ , മലയാളികളുടെ മ റ്റൊരിഷ്ടമാണു ‘മെസ്സി ‘. മെസ്സി ഈ ലോക കാപ്പിലെ മികച്ച കളിക്കാരിൽ ഒരാൾ ത ന്നെയാണു. ഒരു പ ക്ഷേ ഏറ്റവും മികച്ച കളിക്കാരൻ. അമാനുഷികമായ എന്തോ പ്രതീക്ഷിച്ചതാണു തെറ്റ്‌. ഇന്നലെത്തന്നെ 1/2  പ്രാവശ്യം ഫ സ്റ്റ്‌ ഹാഫിൽ ഡിഫ്ഫന്റർമാരെ വെട്ടിച്ചു വലതു വിംഗിലൂടെ മുന്നേറിയതാണു. ഗോളിയെ കബളിപ്പിക്കാൻ ശ്രമിച്ചു കിക്ക്‌ ഇട ത്തേ മൂലയിലേക്കു കയറ്റാൻ നോക്കിയതാണു, ഗോളെന്നുറപ്പിച്ച ഒരവസരം പാഴാകാൻ കാരണം.സത്യത്തിൽ ബ്രസീലിനേയും മെസ്സിയുമൊക്കെ ലോകം മുഴുവൻ ഇഷ്ട പ്പെടുന്നു.. പ ക്ഷേ മലയാളികൾക്ക്‌ , അവർ മാത്ര മേ ഉള്ളൂ എന്നു തോന്നുന്നു, ഈ ടൂർണമന്റ്‌ തുടങ്ങുന്നതിനു മുൻപേ വ രെയെങ്കിലും.
ഈ ടൂർണമെന്റിന്റെ ഒരു പ്ര ത്യേകത , തുല്യശക്തികളായ ഒരു പാടു ടീമുകൾ ഉണ്ടായിരുന്നു എന്നുള്ളതാണു. നിരവധി  മത്സരങ്ങൾ ‘ഷൂട്ട്‌ ഔട്ട്‌’ കൊണ്ട്‌ ഫലം നിർണ്ണയിക്കേണ്ടി വന്നു.
പ്ര ത്യേകിച്ചു ഒരു ടീമിനോടും ഇഷ്ടക്കൂടുതൽ ഇല്ലാത്തത്‌ കൊണ്ടായിരിക്കം വലിയ അവേശം ആരുടെ വിജയവും നൽകിയില്ല. നന്നായി കളിക്കുന്ന ടീം ജയിച്ചതാണു മിക്ക മത്സരങ്ങളിലും കണ്ടത്‌. ആദ്യത്തെ നിരാശ , സ്വാരസിന്റെ ‘കടി ” ആയിരുന്നു. അയാൾ ഒറ്റക്കു ഈ കപ്പു നേടിയേക്കും എന്ന ധാരണയുമുണ്ടായിരുന്നു..അതിനു കഴിവുള്ള പ്രതിഭ ത ന്നെയാണയാൾ. ഇറ്റലിക്കാരൻ ചെയ്തത്‌ തെറ്റാണു. ബാളില്ലത്ത സമയ്ത്ത്‌ സ്വാരസിനെ അയാൾ തള്ളാൻ പാടില്ല. പ ക്ഷേ…സ്വാരസ്സ്‌ … ഒരു നിമിഷം  അയാൾ 5 വയസ്സുകാരനായിപ്പോയി.

ബ്രസീൽ കൊളംബിയ
ഇംഗ്ലണ്ട്‌ ഗ്രൂപ്‌ സ്റ്റേജിൽ പുറത്തായതും ,  ‘മെക്സിക്കോ ‘ അവസാന മിനിട്ടിൽ പെനാൽട്ടി വഴങ്ങിയതും , അങ്ങിനെയാവണ്ടിയിരുന്നില്ല എന്നു തൊന്നിപ്പിച്ച രണ്ടു സന്ദർഭങ്ങൾ ആണു.
നെയ്മറുടെ പരുക്കാണു മ റ്റൊരു ദു:ഖം . അയാൾ കൂടിയുണ്ടായിരുന്നെങ്കിൽ ബ്രസീലിനു തുല്ല്യാവസരം ലഭിച്ചു എന്നു പറയാമായിരുന്നു. സുനിഗയുടെ മാതിരി ഫൗളെല്ലാം പ്രീമിയർ ലീഗിൽ പലപ്പോഴും കാണാറുണ്ട്‌. മനപ്പൂർവ്വമായിരിക്കില്ല. പ ക്ഷേ അതൊറ്റു ‘ ഡെയിഞ്ചറസ്സ്‌ പ്ലേ ‘ ആണു. ചുവപ്പു കാർഡ്‌ വ രെ കിട്ടാൻ ഇടയാക്കിയേക്കവുന്ന കാര്യം. റഫറിയുടെ ഡിസ്ക്രീഷൻ.
ഒരർഥത്തിൽ , നെയ്മരുടെ പരിക്കിനെ , വൈകാരികമായി ഉപയോഗിക്കാൻ ശ്രമിച്ചതാണു സ്കൊളാരിയുടെ ദുരന്തത്തിനു തുടക്കമിട്ടത്‌.
ഏറ്റവും നിരാശ തോന്നിയത്‌, കൊളംബിയ- ബ്രസീൽ മത്സര ശേഷമാണു. ഏറ്റവും പ്രതീക്ഷ ഉണർത്തിയ ടീമായിരുന്നു അവരുടേത്‌. തോറ്റത്‌ കോളംബിയ ആയത്‌ കൊണ്ട്‌ മാത്രമല്ല. അവർ വിജയം അർഹിച്ചിരുന്നില്ല എന്നത്‌ കൊണ്ട്‌ കൂടി. ബ്രസീൽ വള രെ മോശം തന്ത്രമാണു പയറ്റിയതെങ്കിലും , ആദ്യ പകുതിയിൽ ‘ കൊഡ്ര്വാഡോയും ‘ കൂട്ടരും കാലിൽ ക്വാർട്ടറിന്റെ കനവുമായാണു കളിച്ചത്‌. പാവം , റോഡ്രിഗസ്സ്‌ ഒറ്റക്കായിപ്പോയി.

ബ്രസീൽ കൊളംബിയ
ഈ ടൂർണമെന്റിന്റെ  താരമാണു ‘ ജെമെസ്‌ റോഡ്രിഗസ്സ്‌ ‘. ഒരു കം പ്ലീറ്റ്‌ ഫുട്ബാളർ. സത്യത്തിൽ ഗോൾഡൻ ബാൾ മെസ്സിയെക്കാൾ അർഹിച്ചത്‌ അയാളാണെന്നു തോന്നുന്നു. തീച്ചയായും, ‘ തോമസ്സ്‌ മുള്ളറും’ ഒപ്പമുണ്ട്‌.
എന്തൊരു ടൂർണമെന്റാണു, മുള്ളറെ സംബന്ധിച്ചിത്‌. എനിക്കു തോന്നുന്നു അയാളാണു ജർമ്മനിയെ ഉയർത്തിയത്‌. ആദ്യ കളികളിൽ പ്രത്യേകിച്ച്‌. ഒരു വ്യക്തിയല്ല , ഒരു ടീമാണു ജയിക്കുന്നത്‌ എന്നു അടിവരയിട്ടതായി ജർമ്മനിയുടെ വിജയം, പ ക്ഷേ.
അത്യാന്തികമായി നോക്കുമ്പോൾ ‘ജർമ്മനി ‘ , ‘ അർജ്ജന്റീന ‘, ‘ ഹോളണ്ട്‌ ‘, …. അർഹരായ പലരുമുണ്ടായിരുന്നു.
” ഫ സ്റ്റ്‌ എമംഗ്‌ ഈക്വൽസ്‌” , അതായിരുന്നു ജർമ്മനി.

Share.

About Author

146q, 0.831s