Leaderboard Ad

വണ്‍വേ ടിക്കറ്റ്‌

0

നീ അറിഞ്ഞില്ലേ ……??
രാജകാരുണ്യം കവിഞ്ഞൊഴുകി
ലേബര്‍ ക്യാമ്പിന്റെ ഉമ്മറത്ത്‌
ആനന്ദ നൃത്തം ചവിട്ടിയത്
നീ അറിഞ്ഞില്ലേ ……..??
നിതാഖാത്തിന്‍റെ മറവില്‍
പ്രവാസിയുടെ ധാര്‍മികത
ഒലീവ്‌ ചില്ലയില്‍ തട്ടി പ്രതിധ്വനിച്ചത്
നീ അറിഞ്ഞില്ലേ ……??
വഴിയോരക്കാഴ്ചയായി സങ്കടഹര്‍ജികള്‍
നോര്‍ക്കയുടെ ഫാസ്റ്റ് ട്രാക്ക്‌ കോടതി വരാന്തയില്‍
ഉലാത്തുന്നത്
നീ അറിഞ്ഞില്ലേ ………??
പണം കൊടുത്തു വാങ്ങിയ വിസക്ക്
കൈവിലങ്ങിന്‍റെ ഭാരമുണ്ടെന്ന്
നീ അറിഞ്ഞില്ലേ ……..??
നിയമലംഘനത്തിന്‍റെ പിതൃത്വം
ഗാന്ധിജിയില്‍ ചേര്‍ത്തു വായിക്കാന്‍
കാലം പറയാതെ പറഞ്ഞത്
നീ അറിഞ്ഞില്ലേ …..??
കൊളസ്ട്രോളും ഷുഗറും കുടവയറും
പ്രവാസിയില്‍ പച്ചകുത്തിയത്
നീ അറിഞ്ഞില്ലേ ……..??
നിനക്ക് അപ്രിയ വാര്‍ത്തയായി
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്
നീ അറിഞ്ഞില്ലേ …….??
സങ്കടങ്ങള്‍ പങ്കിടുമ്പോള്‍
ദാരിദ്രത്തിന് മാത്രമല്ല പ്രവാസികള്‍ക്കും
ജാതിയും മതവും ഇല്ലെന്ന്
ഒടുവില്‍ നീ അറിഞ്ഞു ………….
ഒരു മെയ്‌ദിനപ്പുലരിയില്‍
ഇങ്ക്വിലാബിന്‍റെ നാട്ടിലേക്ക്
തിരികെ പോകുന്ന വാര്‍ത്ത
ചാനലുകള്‍ അതിരുകളില്ലാതെ ആഘോഷിക്കുന്നത്
ഒടുവില്‍ നീ അറിഞ്ഞു ………..
നീ സംഘടിച്ചു നേടിയ സംഘടനയുടെ ഉപഹാരങ്ങളും
ഇന്‍ഷുറന്‍സ്‌ തുകയും നെഞ്ചോടെ ചേര്‍ത്ത്
സ്വാഗതവും അദ്ധ്യക്ഷനും ഇല്ലാത്ത
യാത്രയയപ്പ് യോഗത്തില്‍
നീയാണ് താരമെന്ന്…

Share.

About Author

140q, 0.503s