Leaderboard Ad

വരൂ, നമുക്ക് കണ്ണൂരിലേക്ക് ഒരു യാത്ര പോകാം

0

കണ്ണൂർ ടൂറിസം ധര്‍മടം തുരുത്ത്ണ്ണൂര്‍… തെയ്യത്തിൻന്റേയും തിറയുടേയും  നാട്, ഹൃദയ വിശാലത കൊണ്ടും നിഷ്കളങ്കത കൊണ്ടും കേൾവി കേട്ട സംസ്കൃതി , പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ വേരുള്ള നാട്, ചരിത്രം ഉറങ്ങുന്ന മണ്ണ്  ഇതിനെല്ലാം  പുറമേ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട് കണ്ണൂരില്‍.  കേരളത്തിലെ മറ്റു ജില്ലകൾ ഉള്ള പോലെ വിനോദ സഞ്ചാരികളെ  മലബാർ  മേഖലയിൽ കൊണ്ടുവരുന്നതിനും അത് വികസിപ്പിക്കുന്നതിലും ഉണ്ടായ  അവഗണന കാരണം  വളരെ കാലം കണ്ണൂരിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി . കോടിയേരി ബാലകൃഷ്ണന്‍ എൽ  ഡി എഫ് മന്ത്രിസഭയിൽ  ടൂറിസംമന്ത്രി ആയി സേവനം അനുഷ്ട്ടിച്ച കാലഘട്ടത്തിൽ ആണ്  കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തിൽ ശാപമോക്ഷം ലഭിയ്ക്കുന്നതു.  പഴയ രാജ വംശത്തിന്റെ ശേഷിപ്പുകള്‍ മുതല്‍ പ്രകൃതിയുടെ വശ്യമായ സൗന്ദര്യം  വരെ കണ്ണൂരിന്റെ പ്രത്യേകത ആണ്. ഒരു ചെറിയ ലേഖനത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതിലും അപ്പുറമാണ്  കണ്ണൂരിന്റെ  ടൂറിസം സാധ്യത, എങ്കിലും

കണ്ണൂരിന്റെ  പ്രധാന  വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ നമുക്ക് നേർരേഖയിലൂടെ  ഒരു യാത്ര പോകാം….എന്താ തയ്യാറല്ലെ…

1. അറയ്ക്കൽ മ്യൂസിയം

നമുക്ക് അറയ്ക്കലിൽ   നിന്നും യാത്ര ആരംഭിക്കാം. അറയ്ക്കൽ മ്യൂസിയം കേരളത്തിലെ ഏക മുസ്ലിം രാജവംശവുമായി ബന്ധപ്പെട്ടുള്ളതാണ്. മലബാറിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കു വഹിചിടുണ്ട് ഈ കൊട്ടാരം.  ചിറയ്ക്കൽ  രാജവംശവുമായി അടുത്ത ബന്ധം ഉള്ളവര്‍ ആയിരുന്നു അറയ്ക്കൽ രാജ്യ കുടുംബം.  ചിറയ്ക്കലിന്റെ  പകുതി ലോപിച്ചാണ് അറയ്ക്കൽ  ഉണ്ടായതു എന്നും കേൾവി ഉണ്ട്.  അറബികളും ആയും യൂറോപ്യന്മാരും   വാണിജ്യ ബന്ധം ഉള്ളവര്‍ ആയിരന്നു അറയ്ക്കൽ  രാജവംശം. ഈ രാജവംശത്തിന്റെ ഭാരണാധിപതി ആണ് അറയ്ക്കൽ  ബീവി.  കൊട്ടാരത്തിന്റെ(അറക്കല്‍ കെട്ടു) ദര്‍ബാര്‍ ഹാള്‍ കേരള സർക്കാർ നവീകരിച്ചു  2005 ജൂലയിൽ അറയ്ക്കൽ  മ്യൂസിയം  സർക്കാർ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. എങ്കിലും കൊട്ടാരത്തിന്റെ പൂര്‍ണ്ണ അവകാശം ഇപ്പോഴും രാജ കുടുംബത്തിന് തന്നെയാണ് നൂറിലേറെ വർഷം  പഴക്കം ഉള്ള പുരാവസ്തുക്കള്‍ നമുക്ക് ഇവിടെ കാണാം. മലബാറിന്റെ പ്രാചീന തിരു ശേഷിപ്പുകളുടെ പരിച്ഛേദം  ആണ് ഈ മ്യൂസിയം.

2.കണ്ണൂര്‍ കോട്ട

അറയ്ക്കൽ കൊട്ടാരം സന്ദർശിച്ചു  കഴിഞ്ഞാല്‍ നമുക്ക് നേരെ കണ്ണൂര്‍ കോട്ടയിലേക്ക് പോകാം. രാജവംശത്തിന്റെ ശേഷിപ്പുകളില്‍ നിന്നും വൈദേശികതയുടെ കോട്ടയിലേക്ക്. സയന്റ്റ്‌ ആഞ്ചലോ ഫോര്‍ട്ട്‌ കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ അറബി കടലിനു അഭിമുഖം ആയി കിടക്കുന്നു.

1505 ല്‍ പോര്‍ച്ചുഗീസ് കാര്‍ നിര്‍മ്മിച്ചത്‌ ആണ് ഈ കോട്ട .1663 ല്‍ ഡച്ചുകാര്‍ കോട്ട ആക്രമിച്ചു കീഴടക്കി 1772 ല്‍ ഡച്ചുകാര്‍ കോട്ട അറയ്ക്കൽ രാജാവായിരുന്ന അലി രാജയ്ക്ക്    കൈ മാറി 1790 ല്‍ ബ്രിട്ടീഷ്‌കാര്‍ കോട്ട ആക്രമിച്ചു കീഴടക്കി. അതിനു ശേഷം അവരുടെ മലബാറിലെ

പ്രധാ

പട്ടാള ക്യാമ്പ്‌ ആക്കി കോട്ട മാറി. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്

ഇന്ത്യ

യുടെ

മേല്‍ നോട്ടത്തില്‍ ചരിത്ര സമാരകം ആക്കി കോട്ട സംരക്ഷിച്ചിരിക്കുന്നു .കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആണ് കണ്ണൂര്‍ കോട്ട.

3.പറശ്ശിനിക്കടവ്  

കണ്ണൂരില്‍ വന്നാല്‍ മുത്തപ്പനെ കാണാതെ പോകുന്നത് എങ്ങനെ? ഒരു ജനതയെ മുത്തപ്പന്‍ എത്ര അധികം സ്വാധീനിച്ചു എന്ന് അറിയണം എങ്കില്‍ പറശ്ശിനിക്കടവ് മടപ്പുരയിലേക്ക് പോകണം. കണ്ണൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ ആണ് പറശ്ശിനിക്കടവ്. ജനങ്ങളുടെ  കൂടെ കള്ളു കുടിക്കുകയും ഉണക്ക മീന്‍ കഴിക്കുകയും ചെയുന്ന ദൈവം . പട്ടി എപ്പോഴും സന്തത സഹചാരി ആയ ദൈവം. ദൈവത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ പുറത്തുള്ളവര്‍ക്ക് അത്ഭുതം ഉണ്ടാക്കും എങ്കിലും കണ്ണൂര്‍ക്കാര്‍ക്ക് മുത്തപ്പന്‍ കഴിഞ്ഞേ ഉള്ളു മറ്റെന്തും. ഒരു ഗോത്ര കാല നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും  നമുക്ക് മുത്തപ്പന്റെ കഥകളില്‍ കാണാം. വരുന്നവര്‍ക്ക് മുഴുവന്‍ ചായയും  പയറും ലഭിക്കും. ഉച്ചക്ക് ഊണ് കൂടി മടപ്പുരയില്‍ നിന്നും കഴിച്ചേ മടങ്ങാവൂ.

മടപ്പുരക്ക് പോകുന്ന വഴിക്ക് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തു കേന്ദ്രം. ഒരു പാട് യാത്രക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ്. സഹകരണ പ്രസ്ഥാനത്തിന്റെ വിസ്മയം ആയി വിസ്മയ വാട്ടര്‍ തീം പാര്‍ക്കും തൊട്ടടുത്ത്‌ തന്നെ.

4.പൈതല്‍ മല

കണ്ണുരിന്റെ വശ്യ പ്രകൃതിക്ക് നിറകൂട്ടായി സൗന്ദര്യം  തുടിക്കുന മല നിര.വൈതല്‍ മല എന്നും ഇത് അറിയപ്പെടുന്നു. കണ്ണൂരിലെ ഏറ്റവും ഉയരം കൂടിയ മല ആണ് ഇത് . കണ്ണൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ സമുദ്ര നിരപ്പില്‍ നിന്നും 1371 മീറ്റര്‍ മുകളില്‍ ആണ് മല .പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും  സാഹസികത ഇഷ്ട്ടപ്പെടുന്നവർക്കും  പറ്റിയ സ്ഥലം ആണ് ഇവിടം

5.ആറളം വന്യജീവി കേന്ദ്രം

ഉത്തര മലബാറിലെ വന്യ ജീവി കേന്ദ്രം ആണ് ആറളം. പശ്ചിമ ഘട്ട മല നിരകളോട് ചേര്‍ന്ന് ഇരിട്ടിക്കു അടുത്താണ് ഈ വന്യ ജീവി കേന്ദ്രം ഉള്ളത്. തലശ്ശേരി   നിന്നും ഇരിട്ടി വന്നു ആറളത്ത് എത്തി ചേരാം . ഒട്ടേറെ വന്യ ജീവികള്‍ ആറളത് ഉണ്ട്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലം ആണ് ഇവിടം.

6.ധര്‍മടം തുരുത്ത് കണ്ണൂർ ടൂറിസം ധര്‍മടം തുരുത്ത്

കണ്ണൂരില്‍ വന്നല്‍ ഒരിക്കലും വിട്ടു കളയാൻ പാടില്ലാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ് ധര്‍മടം.  തലശ്ശേരിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ ധര്‍മടം എന്ന ഗ്രാമത്തില്‍ ആണ് ധര്‍മടം തുരത്തു സ്ഥിതി ചെയുന്നത്. തീരത്ത് നിന്നും വിട്ടു കടലില്‍ പച്ച പട്ടു ഉടുത്ത് നിൽക്കുന്ന തുരുത്ത് കണ്ണിനു കുളിരേകും എന്നതില്‍ സംശയം  ഇല്ല. ഒട്ടേറെ ടൂറിസം വികസന പരിപാടികള്‍ കേരള സര്‍ക്കാര്‍ ഇവിടെ ആലോചിക്കുന്നു. വികസനത്തിന്റെ ഒന്നാം ഘട്ടം കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയപ്പോള്‍ ഇവിടെ നടപ്പിലാക്കുക്ക ഉണ്ടായി. പരന്നു കിടക്കുന്ന ബീച്ച് ,കടലില്‍ പച്ചപ്പ് ചാര്‍ത്തി നില്‍ക്കുന്ന തുരത്തു ഒരിക്കലും കാണാന്‍ മറക്കരുത്… സന്ദർശകർക്ക് ഭാഗ്യം ഉണ്ട് എങ്കിൽ  തുരുത്തിലേക്ക്  നടന്നു കയറാം. വേലി ഇറക്ക സമയത്ത് വെള്ളം വറ്റും.. പക്ഷെ പ്രാദേശിക വാസികളുടെ സഹായം ഇല്ലാതെ ആ സാഹസത്തിനു മുതിരരുത്. നാല് ഭാഗത്ത് കടല്‍ എങ്കിലും തുരുത്തിനു  അകത്തു ഉള്ള കിണറില്‍ ശുദ്ധ വെള്ളം ലഭിക്കുന്നത്  അത്ഭുതം ഉണ്ടാക്കുന കാഴ്ച ആണ് .

7.മുഴുപ്പിലങ്ങാട്  ഡ്രൈവ്‌ ഇന്‍ ബീച്ച്

ഇന്ത്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച്  ആണ് ഇത്. കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മുഴപ്പിലങ്ങാട്.

കണ്ണൂർ ടൂറിസം മുഴുപ്പിലങ്ങാട്  ഡ്രൈവ്‌ ഇന്‍ ബീച്ച്

4 കിലോമീറ്റര്‍  നീണ്ടു കിടക്കുന്ന ഈ ബീച്ചില്‍ വാഹനങ്ങള്‍ കടല്‍ വെള്ളത്തെ തൊട്ടു ഓടിക്കാന്‍ സാധിക്കും. വളരെ കട്ടി കൂടിയ മണല്‍ ആയതിനാല്‍ വാഹനം താഴ്ന്നു പോകില്ല. ഒട്ടേറെ വിദേശികളെ ആകര്‍ഷിക്കുന ഈ ബീച്ച് തലശ്ശേരിയിൽ   നിന്നും  അഞ്ചു കിലോമീറ്റര്‍ അകലെ ആണ് സ്ഥിതി ചെയ്യുന്നത്.

കണ്ണുരിന്റെ മനോഹാരിത ഒരു ചെറിയ ലേഖനത്തിൽ ഉൾക്കൊള്ളിക്കാവുന്നതിലും അധികം ആണ്. ഒട്ടേറെക്കാലം അവഗണനയുടെ ചവറ്റു കുട്ടയില്‍ ആയിരുന്ന കണ്ണൂര്‍ വിനോദ സഞ്ചാര വികസനം ഇന്ന് പ്രതീക്ഷയുടെ പുതു നാമ്പുകള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു.  ചരിത്ര ശേഷിപ്പുകളുടെയും  പ്രകൃതി  സൗന്ദര്യത്തിന്റെയും    ഈ പറുദീസയിലേക്ക് നമുക്ക് ഒരു യാത്ര പോകാം.

Share.

About Author

135q, 0.731s