Leaderboard Ad

വാല്‍ക്കണ്ണാടിയുടെ നാട്ടിലൊരു വിമാനത്താവളം…

0

     ധ്യതിരുവിതാംകൂറിന്‍റെ വികസനസ്വപ്നങ്ങളില്‍ ഒരു വിമാനത്താവളം എന്ന ആശയം രൂപം കൊള്ളുന്നത്‌ 2005 ല്‍ ആണ്. ആറന്മുള ഏവിയെഷന്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപവല്‍കരിച്ച് അന്ന് തന്നെ ഇതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.1098464_705027319514351_315603089_n കെ. കുമാരൻ, ജിജി ജോർജ്ജ്, പി.വി. ഷൺമുഖം എന്നീ വ്യവസായികളുടെ ഉടമസ്ഥതയില്‍ ഉള്ള കെ.ജി.എസ് ഗ്രൂപ്പിനാണ് ഇപ്പോള്‍ ഈ കമ്പനിയുടെ ഉടമസ്ഥാവകാശം, അവര്‍ പറയുന്നത് അനുസരിച്ച് ഈ പദ്ധതിയില്‍ കേരളസര്‍ക്കാരും പിന്നെ റിലയന്‍സ് ഗ്രൂപ്പും പണം മുടക്കുന്നുണ്ട്. പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ അനുമതികളും കിട്ടികഴിഞ്ഞു എന്നാണു അവരുടെ വെബ്സൈറ്റില്‍ കമ്പനി പറഞ്ഞിരിക്കുന്നത്. 2014 ല്‍ ഇവിടെ നിന്നും ആദ്യത്തെ വിമാനം പറന്നുയരും എന്നും ഇവര്‍ പറയുന്നു. മധ്യതിരുവിതാംകൂര്‍ പ്രവാസികള്‍ ഏറിയ പങ്കും ഉള്ളത് യൂറോപ്പിലും യുഎസ്എയിലും ആണ്, ഇവരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു വലിയ അളവില്‍ പരിഹാരം കാണാന്‍ സാധിക്കും എന്നതും, 1500 പേര്‍ക്ക് നേരിട്ടും 6000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ നല്‍കാന്‍ സാധിക്കും എന്നും സംരംഭകര്‍ അവകാശപ്പെടുന്നുണ്ട്. 700 ഏക്കര്‍ വരുന്ന പ്രദേശത്ത് 2000 കോടി മുതല്‍ മുടക്കില്‍ സെസ്സ് പരിധിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി ആരംഭിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി ഭൂമി ഏറ്റെടുത്തു പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.  

     പദ്ധതി തുടങ്ങിയ കാലം മുതല്‍ തന്നെ ഇതിനെതിരായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ആരംഭിച്ചിരുന്നു. നിരവധി സംഘടനകളും സംഘങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരായ പ്രദേശവാസികളുടെ943709_705026179514465_2101425144_n പ്രക്ഷോഭവുമായി സഹകരിച്ചു. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങള്‍ ആയ പള്ളിയോടഭൂമിയും നിരവധി നീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും നെല്‍വയലുകളും ഉള്‍പ്പെടുന്ന പ്രദേശമാണ് ഇതിനുവേണ്ടി ഏറ്റെടുത്തിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കും. പാരിസ്ഥിതിക അനുമതി കിട്ടുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ഇപ്പോള്‍  കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിഗണനയില്‍ ആണ് ഉള്ളത്. ആറന്‍മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍റ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ചാണ് വിമാനത്താവള പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയതെന്നും പാര്‍ലമെന്റ് സമിതി കണ്ടെത്തിയിട്ടുണ്ട്. 

         പാരിസ്ഥിതിക വിഷയങ്ങള്‍ എല്ലാം തന്നെ മാറ്റിവച്ചുകൊണ്ട് പരിശോധിച്ചാലും കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് ഇനി ഒരു വിമാനത്താവളത്തിന് എന്ത് അനിവാര്യതയാണുള്ളത്?കേരളം 600 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഒരു സംസ്ഥാനത്ത് ഇപ്പോള്‍543795_705026006181149_1803631473_n തന്നെ 3 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉണ്ട്, കണ്ണൂരില്‍ ഒന്ന് കൂടി പുതിയതായി വരുന്നു. മറ്റുപല വികസിത-സമ്പന്ന രാജ്യങ്ങളുടെ കണക്കുകളെടുത്താല്‍ പോലും കേരളം ഈ കാര്യത്തില്‍ ഒരുപാട് മുന്നില്‍ ആണ്. പ്രതിവര്‍ഷം 73 കോടി വിമാനയാത്രികര്‍ ഉള്ള USAല്‍ ഉള്ളത് 100 ല്‍ താഴെ വിമാനതാവളങ്ങളാണ്.  31 കോടിയാത്രികര്‍ ഉള്ള ചൈനയില്‍ 100 ല്‍ താഴെയാണ് വിമാനത്താവളങ്ങളുടെ എണ്ണം. ഇന്ത്യയിലെ പ്രതിവര്‍ഷ വിമാനയാത്രികര്‍ 7.05 കോടിയാണ്, 25 അന്താരാഷ്ട്രവിമാനതാവളങ്ങളും നൂറില്‍ അധികം ഡോമെസ്റ്റിക് വിമാനതാവളങ്ങളും ഉണ്ട്. കേരളത്തിലെ വിമാനയാത്രികരുടെ എണ്ണം 97 ലക്ഷമാണ്, നിലവില്‍ നമുക്ക് 3 വിമാനതാവളങ്ങള്‍ ഉണ്ട്, ഒന്നിന്‍റെ പണി തുടങ്ങികഴിഞ്ഞു. 5 കോടി യാത്രികര്‍ ഉള്ള യുഎഇ യില്‍ 4 അന്താരാഷ്ട്രവിമാനത്താവളങ്ങളും, 4 കോടി വിമാനയാത്രികര്‍ ഉള്ള സൗദിയില്‍ 3 അന്താരാഷ്ട്ര വിമാനത്താവളങ്ങളും മാത്രമേ ഉള്ളൂ.ഇവിടെയാണ്‌ ഇനിയും ഒരു എയര്‍പോര്‍ട്ട് എന്നതിന്‍റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്.

        വ്യോമയാന നിയമപ്രകാരം 150 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.993950_705024552847961_1473652779_n എന്നാല്‍ നിര്‍ദിഷ്ട ആറന്മുളവിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലേക്കുള്ള ദൂരം 107 കിലോമീറ്റര്‍ ആണ്, നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം 135 കിലോമീറ്റര്‍ അകലെയും. ആറന്മുള വിമാനത്താവളത്തിന്‍റെ 150 കി.മി പരിധിയില്‍ 2 അന്താരാഷ്ട്രവിമാനത്താവളങ്ങള്‍. പ്രവര്‍ത്തിക്കുന്നുണ്ട്. 

       ഇതുതന്നെയാണ് ഇനി ഒരു വിമാനത്താവളം കൂടി വേണ്ട എന്ന് പറയുന്നതിന്‍റെ പ്രസക്തി. എന്നാല്‍ ഈ വിമാനത്താവളത്തിനു വേണ്ടി വാദിക്കുന്ന ഉന്നയിക്കുന്ന പ്രസക്തമായ ഒരു വിഷയം ഉണ്ട്, മധ്യതിരുവിതാംകൂര്‍ നിവാസികളായ പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്നം.1098447_705027069514376_1602033245_n അതു വളരെ ഗൗരവതരമായ ഒരു പ്രശ്നവുമാണ്. കേരളസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികള്‍ നേരിടുന്ന ദുരിതപര്‍വ്വം പരിഹരിക്കുക എന്ന വിഷയം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. ഇതിനു സാധ്യമായ ഒരു പരിഹാരം, നിലവിലെ  വിമാനത്താവളങ്ങളില്‍ ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, നെടുമ്പാശ്ശേരി തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുക, നാലുവരിപ്പാത അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. നിലവില്‍ വിമാനത്താവളത്തിനായി സര്‍ക്കാര്‍ മാറ്റിവച്ച തുക മതിയാവും ഈ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന്. വിമാനത്താവളം വരുമ്പോള്‍ അതിന്‍റെ ഗുണം അനുഭവിക്കുന്നത് വിമാനയാത്രികര്‍ മാത്രമാണ്, മറിച്ച് റോഡ്‌ വികസനം പോലെയുള്ള പദ്ധതികള്‍ വരുമ്പോള്‍ അത് മൊത്തം ജനതക്കും ഉപയോഗിക്കുവാന്‍ വേണ്ടി സാധിക്കും. വികസനം എന്നത് ഒരു സമൂഹത്തിന്‍റെ അടിസ്ഥാനപരമായ വികസനമായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഒരു ജനാധിപത്യ സമൂഹികക്രമത്തിനു ചേരുക.

Share.

About Author

134q, 0.637s