Leaderboard Ad

വിനോദ യാത്രയും സുരക്ഷിതത്വവും

0

വിനോദ സഞ്ചാരത്തിന്റെ പ്രധാന ഉദ്ദേശം മാനസിക സംതൃപ്തി ആണ്. മാനസിക വിനോദത്തിനു ആയി നിരവധി ഉപാധികൾ വേറെ ഉണ്ടെങ്കിലും യാത്ര നല്കുന്ന പോലത്തെ ഒരു അനിർവചനീയ അനുഭവം മറ്റു ഉപാധികൾ പ്രധാനം ചെയ്യുന്നില്ല. അത് കൊണ്ട് തന്നെയാണ് സാധാരണക്കാരും, എഴുത്തുകാരും എല്ലാം യാത്രയെ അളവില്ലാതെ പുകഴ്ത്തുന്നത്. ഒരു വിനോദ യാത്രക്ക് ഒരുങ്ങുമ്പോൾ പല വിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥലം തിരഞ്ഞെടുക്കൽ, യാത്രാ ചിലവുകൾ തുടങ്ങി സുരക്ഷിതത്വം വരെ. യാത്രക്ക് പുറപ്പെടും മുമ്പ് എല്ലാവരും സ്വയം ചോദിക്കുന്ന ഒരു ചോദ്യം ആണ് “അവിടം സുരക്ഷിതം” ആണോ എന്ന്. യാത്രാ വേളകളിൽ സംഭവിക്കുന്ന മോഷണം, പിടിച്ചുപറി, ആക്രമണം എല്ലാം ആശങ്ക ഉണ്ടാക്കുന്നവ ആണ്. ഒരു ഇൻഷൂറൻസ് പോളിസി എടുത്താൽ ഒന്നും ഇത്തരം പ്രശനങ്ങൾക്ക് അറുതി വരില്ല. യാത്ര ചെയ്യുമ്പോൾ എടുക്കേണ്ട ചില സുരക്ഷാ നടപടികൾ താഴെ കൊടുക്കുന്നു.

 

1) തിരിഞ്ഞു നോട്ടം: വിനോദയാത്ര ചെയ്യുന്ന സംഘം തീര്ച്ചയായും പരിചയമില്ലാത്ത നഗരങ്ങളിലൂടയോ, പ്രദേശങ്ങളിലൂടെയോ ആണ് കടന്നു പോവുക. യാത്രികൻ സ്വാഭാവികമായും, പണമടങ്ങിയ പേഴ്സ്, ഫോണ്‍ തുടങ്ങിയ വില പിടിച്ച സാധനങ്ങൾ കയ്യിൽ കരുതിയിട്ടുണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ ഇടയ്ക്കിടെ ചുറ്റു വട്ടം വീക്ഷിക്കുന്നത് വളരെ നല്ലത് ആണ്. ആരെങ്കിലും പിന്തുടരുന്നുണ്ടോ, ആരെങ്കിലും മാറി നിന്ന് ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത് വളരെ നല്ലതാണ്. നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടാൽ ആക്രമികൾ പിൻ വാങ്ങും.

 

2) പണം സൂക്ഷിക്കേണ്ട വിധം: സ്വാഭാവികമായി യാത്രക്കാർ എല്ലാ പണവും രേഖകളും പേഴ്സിൽ ആണ് സൂക്ഷിക്കാറുള്ളത്. ഇത് തികച്ചും അപകടം പിടിച്ച ഒരു പരിപാടിയാണ്. പേഴ്സ് കൈമോശം വരികയോ മോഷണം പോവുകയോ ചെയ്‌താൽ പിന്നീട് യാത്ര തുടരാൻ പണം കൈവശം ഉണ്ടാവില്ല. ഇത്തരം സന്ദർഭങ്ങളിൽ പണം വിവിധ ഇടങ്ങളിൽ ആയി വീതിച്ചു സൂക്ഷിക്കുക. ഒരു ഘട്ടത്തിൽ പേഴ്സ് തന്നെ നഷ്ട്ടപ്പെട്ടാലും മറ്റിടങ്ങളിൽ സൂക്ഷിച്ച പണം ഉപയോഗിച്ച് യാത്ര തുടരാം.

 

3) പേഴ്സ് സൂക്ഷിക്കുക: പുരുഷന്മാർ പൊതുവെ പേഴ്സ് പാന്റിന്റെ പിൻ വശത്തുള്ള പോക്കെറ്റിൽ ആണ് കൊണ്ട് നടക്കാറുള്ളത്. അവരെ സംബന്ധിച്ച് ഒരു പേഴ്സ് കൊണ്ട് നടക്കാൻ അതാണ്‌ എളുപ്പവും. ഒരു യാത്ര പുറപ്പെടുമ്പോൾ, പണവും മറ്റു രേഖകളും അടങ്ങുന്ന പേഴ്സ് ഒരിക്കലും പോക്കെറ്റിൽ സൂക്ഷിക്കാതിരിക്കുക. മോഷണം നടത്തുന്നവര്ക്ക് വളരെ എളുപ്പത്തിൽ ഇവ കൈക്കലാക്കാൻ സാധിക്കും.

 

4) യാത്രാ രേഖകൾ: യാത്രക്ക് ആവശ്യം ആയ രേഖകളുടെ രണ്ടു കോപ്പി എപ്പോഴും കൈവശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക. ഒറിജിനൽ നഷ്ട്ടം വന്നാലും കോപ്പി ചെയ്ത രേഖകൾ പല ഘട്ടത്തിലും ഉപകരിക്കും. രേഖകളുടെ കോപ്പികൾ വേറെ വേറെ സ്ഥലങ്ങളില സൂക്ഷിക്കുക.

 

5) അപരിചിതരെ അകറ്റി നിർത്തുക: എല്ലാ അപരിചിതരും അപകടകാരികൾ അല്ല. പലരും നിങ്ങളെ പോലെ തന്നെ യാത്രക്ക് പുറപ്പെട്ടവർ ആയിരിക്കും. പക്ഷെ ചില അപരിചിതർ അപകടകാരികളാണ്.അവർ യാത്രക്കാരെ വഞ്ചിക്കുകയും അപകടത്തിൽ പെടുത്തുകയും ചെയ്യും. നല്ലവരെയും മോശപ്പെട്ടവരെയും തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് യാത്രകളിൽ അപരിചിതരുമായുള്ള ബന്ധം ഗുണകരം അല്ല. ആവശ്യം ആയ മരുന്നുകൾ, യാത്ര ഇൻഷൂറൻസ് തുടങ്ങിയവയെല്ലാം കൈവശമുണ്ടോ എന്ന് പരിശോദിക്കുക.

 

Share.

About Author

134q, 0.489s