Leaderboard Ad

വീട്

0

ണ്ട് അന്തിവെയില്‍
ചാഞ്ഞാല്‍ ഉള്ളുരുകും
അത്താഴം ഒരുക്കി അമ്മ
ഒറ്റമുറി വീട്ടില്‍ കാത്തിരിക്കും
അരവയറുകള്‍ നിറച്ച്
ആറു നിശ്വാസങ്ങളാണ്
ഒറ്റ മുറിയില്‍ വെളുപ്പ്‌
സ്വപ്നം കണ്ടുറങ്ങുന്നത്
വീട് സ്വപ്നം കണ്ടാണ്
അച്ഛന്‍ വാടകയില്ലാത്ത
മരണവീട്ടിലേക്ക് കുടിയേറിയത്
ഇന്നെനിക്ക് സ്വന്തമായി
വീടുണ്ട്
രണ്ടുകുരുന്നുകളും
അവരെ പെറ്റവളും
എന്നെ പെറ്റവളും
അവിടെ സുരക്ഷിതരാണ്
എന്നും ഞാനൊരു
ദേശാടനക്കിളിയായിരുന്നു.

Share.

About Author

140q, 0.769s