Leaderboard Ad

വേനല്‍

0

കൊടും വേനലാണിന്നു
ചുട്ടുപൊള്ളുന്ന വെയിലാണ്
ഉരുക്കുന്ന ചൂടില്‍
ആവിയായി തീര്‍ന്നീടുന്നു
ഇന്നലേവരെയോമനിച്ച
ചുണ്ടുകളൊന്നന്നായി
ഉറവ വറ്റാത്ത കിണറില്‍
കണ്ണീരിന്‍ കനിവായെങ്കിലും
ഒരിറ്റു വെള്ളമില്ല
മനസ്സുപോലെ ശൂന്യം കിണറും
വിണ്ട ആകാശമായി
അകത്തളത്തില്‍
ഉരുക്കുന്ന കനലുകള്‍
അടപ്പിച്ച മുലക്കണ്ണുകള്‍
ഇല്ലാ ഒരിറ്റു മുലപ്പാലുപോലും
ചിറി നനയ്ക്കാനായി
കൊടും വേനലാണ്
ഉരുക്കുന്ന തീയാണകത്ത്
തണല്‍ച്ഛായ
നല്‍കാനൊരു മരമെങ്കിലും
അവശേഷിക്കുന്നില്ലീ
കൊടുംമരുവില്‍ ..
അകത്തും പുറത്തും കത്തുന്ന
വെയിലാണ് , ചൂടാണ്

Share.

About Author

140q, 0.529s