Leaderboard Ad

ഓർമകളുടെ വസന്തം

0
Ayurveda : nerrekha online magazine

Powered by: Fotopedia

“വൈദ്യരെ എങ്ങനെണ്ട് കച്ചോടൊക്കെ?”

“ഒന്നും പറയേണ്ട……. ഈയിടെയായി  കറുത്ത് ഒരു ഈര്ക്കള് പോലെ ഒരുത്തൻ പുതിയതായി ഇവിടെ വന്നിട്ടുണ്ട്, ഇപ്പൊ ഓന്റെ അടുത്താ…… ആളുകള് “

വര്ഷങ്ങള്ക്ക് മുമ്പ് വയനാട്ടിലേക്ക് നാടുവിട്ട എന്റെ അചനെക്കുറിച്ച്…. അമ്മച്ചൻ പറഞ്ഞ വാക്കുകളാണവ!!! അന്ന് നാട്ടിൽ നിന്നും പലരും നാടുവിട്ടു പോയത് നടുകാണിച്ചുരം വഴിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് … എന്നെക്കുറിച്ച്… എന്റെ ഒര്മകളെ ക്കുറിച്ച് പറയുമ്പോൾ  ഒര്മാകല്ക്കും എനിക്കും ഒരുപാട് പിന്നാം പുറത്തേക്കുള്ള യാത്രകൾ വേണമെന്നൊരു തോന്നൽ…. ആത്മകഥ എഴുതിവേക്കാനുള്ള സമയമായിട്ടില്ല എന്ന് അറിയാം …. എങ്കിലും നമുക്കിതിനെ ആത്മകഥനങ്ങൾ എന്ന് രേഖപ്പെടുത്തിവെക്കാം.

………………………………………………

ദിവസങ്ങൾ അഴ്ച്ചകലായും മാസങ്ങളായും കടന്നുപോയി ……, നാൾക്കുനാൾ ആ കറുത്ത് മെലിഞ്ഞ മനുഷ്യൻ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ അറിയപ്പെടാൻ  തുടങ്ങി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അച്ഛന്റെ അറിവുകളിൽ ജോതിഷതിനും ചെറിയൊരു സ്ഥാനമുണ്ടായിരുന്നു എന്നതും  ആ അറിവുകൽ അദ്ദേഹം ചികിത്സാ രീതികളിൽ പ്രയോച്ചനപ്പെടുത്തി എന്നുള്ളതാണ് …!

ഉഴിച്ചിലും ചികിത്സാ രീതികളും ഒരുമിച്ചു കൊണ്ട് പോകുന്ന അമ്മച്ചനും അച്ഛനും തമ്മിൽ ആയിടക്കെപ്പോഴോ വളരെ നല്ല സൌഹൃധതിലായിട്ടുണ്ടാകണം … തിരക്കുകളൊഴിഞ്ഞ സായാഹ്നങ്ങളിലും ഒഴിവുവേളകളിലുമൊക്കെ കണ്ടുമുട്ടിയിട്ടുണ്ടാകണം….. ആയുർവേദത്തിന്റെ വിവധ തലങ്ങളെക്കുറിച്ച് ചര്ച്ച ചെയ്തിട്ടുണ്ടാകണം … പരസ്പര സഹായങ്ങൾ കൈമാറിയിട്ടുണ്ടാകനം…… അതുമല്ലെങ്ങിൽ ചികിത്സകളും അറിവുമെല്ലമുല്ല ഈ ചെറുപ്പക്കാരന്  തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കണം എന്ന് അദ്ദേഹം ആഗ്രഹിചിട്ടുണ്ടാകണം!!

അതിനിടക്കെപ്പോഴോ കുറച്ചു ദിവസങ്ങൾ ജോലിയുടെ ഭാഗമായി അമ്മച്ചന് ഒരു കവ്ണ്ടാരുടെ വീട്ടിൽ ഉഴിച്ചിലിനു പോകേണ്ടി വന്നു…! തിരിച്ചു വന്നപ്പോൾ അച്ഛൻ നടത്തിയിരുന്ന പീടിക പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ആരോടോ അച്ഛനെ കുറിച്ച്  ചോദിച്ചപ്പോൾ കുറച്ചു ദിവസങ്ങളായി ഇവിടെ തുറക്കാരില്ലെന്നും, ഇവിടെയൊന്നും കാണാറേ ഇല്ല എന്നുമായിരുന്നു അദ്ദേഹത്തിന് കിട്ടിയ മറുപടി.

………………………………………………….

Ayurveda : nerrekha online magazine

Powered by: Fotopedia

ആ ചെറുപ്പക്കാരൻ ആരോടും ഒന്നും പറയാതെ ഇങ്ങനെ  കടന്നുകളയാൻ എന്തായിരിക്കും കാരണം. എത്ര ആലോചിച്ചിട്ടും കിട്ടാത്ത ചോദ്യവുമായി അദ്ദേഹം നടന്നു നീങ്ങി. എങ്കിലും വെറുതെ ഒന്ന് അവിടെ  കയറിനോക്കാമെന്നുള്ള ചിന്തയാകണം….. അദ്ധേഹത്തെ ആ പീടികതിണ്ണയിലെക് വലിച്ചുകൊണ്ട് പോയത്. തഴുതിടാൻ മറന്ന  ആ മുറിക്കുള്ളിലേക്ക് എത്തിതിനോക്കാൻ പ്രേരിപ്പിച്ചത്.

ഇരുണ്ടു കിടക്കുന്ന മുറിക്കുള്ളിൽ  അന്നുകണ്ട  കാഴ്ചയെ കുറിച്ച് അദ്ദേഹം  പറയുന്നത് ഇങ്ങനെയാണ്…

“ശരീരം നിറയെ ചൊരിഞ്ഞു തുടുത്ത പാടുകളുമായി പനിച്ചുതുള്ളന്ന കൃഷ്ണനെ അന്ന്  ഞാൻ  കണ്ടിരുന്നില്ല എങ്കിൽ പിന്നെയൊരിക്കലും അദ്ധേഹത്തെ ഇത് പോലെ കാണാൻ കഴിയുമായിരുന്നില്ല”

ഒരുപക്ഷെ,  ആ .. കാഴ്ച,  അത്രക്കും ഭീകരമായിരിക്കണം.

അതിനുശേഷം കുറേക്കാലം  അച്ഛൻ.  അമ്മച്ചന്റെ ശുസ്രൂഷയിലായിരുന്നു….  ഇത്രയൊക്കെയായിട്ടും മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും അന്വേഷിക്കാത്ത വീട്ടുകാരുടെ സ്വഭാവത്തിലും അദ്ദേഹം വ്യാകുലപ്പെടാതിരുന്നില്ല. രോഗത്തിന്റെ മൂർധന്യത്തിൽ നിന്ന്  ശരീരവും മനസും  പൂര്ണമായും സുഖം പ്രാപിച്ചു  എന്ന് തോനിതുടങ്ങിയപ്പോൾ  അദ്ദേഹം ആ കാര്യത്തെ കുറിച്ച്  അച്ഛനോട് അങനെ  സൂചിപ്പിച്ചു തുടങ്ങി

……………………………………………………………………..

ആ…… സാമീപ്യം ഒരുപക്ഷെ,  ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ടുപോയവനുള്ള  ഒരു സാന്ന്ത്വനമായിരിക്കാം……, അതുമല്ലെങ്ങിൽ ഓർമകളിൽ നിന്ന് ഒര്മാകളിലെക്കുള്ള യാത്രകള്ക്കിടയിലെ സുഖമുള്ള നൊമ്പരം ..! എന്തുതന്നെയായാലും…… ഉണ്നികണ്ടു വൈദ്യർ എന്ന അമ്മച്ചന്റെ രണ്ടാമത്തെ മകളെ അച്ഛൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

“രാവിലെ രണ്ടുപേര് വീടിലേക്ക്‌ വന്നു ….ചുമർത്തിണ്ണയിലിരിക്കുന്നുണ്ട് . അമ്മച്ചനും അമ്മമ്മയും ചായ കൊണ്ടുവരാൻ പറഞ്ഞു…….. ചായകൊടുത്തു…….. പിന്നെ ഒരു സുപ്രഭാതതിലാണ്…. അതൊരു പെണ്ണ് കാണൽ ചടങ്ങായിരുന്നെന്നു എന്നും ഏതാനും ദിവസങ്ങല്ക്കകം വിവാഹമാണ് എന്നും ഞാനറിയുന്നത്.” എന്ന്  അമ്മ  പറയുമ്പോൾ ഞങ്ങളിപ്പോഴും കൂട്ടം ചേർന്ന് ചിരിക്കും …. കൂട്ടത്തിൽ തെല്ലൊരു ജാള്യതയോടെ  അച്ഛനും …. !!!

“വെളുത്തവരെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശപഥംചെയ്ത  നളിനിയുടെ ഭര്ത്താവിന്റെ ഒരു വെളുപ്പേ “എന്ന് അമ്മയുടെ കുടുംബത്തിൽ ഒരു  ചേച്ചി പറയേം…. കളിയാകേം ചെയ്യുമ്പോ  പാവം അമ്മ,  അപ്പോഴൊക്കെ അവര്ക്കൊപ്പം കൂടും. അപ്പൊ എനിക്ക് തോന്നും, ഇന്നത്തെ സ്ത്രീകല്ക്കുള്ള സ്വാതന്ത്ര്യം അന്ന്  അല്പമെങ്ങിലും കിട്ടിയിരുന്നെങ്ങിൽ തീര്ച്ചയായും …. അവരുതമ്മില് വിവാഹം  കഴിമായിരുന്നില്ല… ഒരു നിയോഗംപോലെ ഈ  കഥയെഴുതാൻ ….ഹഹഹ്ഹ

……………………………………………

ജീവിതം രസകരമായ ഒരു തമാശയാണ് …….. ഒര്മിക്കാനും ഓർമകളിൽ സൂക്ഷിച്ചു വെക്കാനും വെളുത്തതും കറുത്തതുമായ  ഒര്പാട്  ഓര്മകള് തരുന്ന ജീവിതം. ഒരു തരത്തിൽ പറഞ്ഞാൽ…. വിവാഹം….. അമ്മയുടെ ജീവിതത്തിലെ കറുത്ത ഒര്മാകളിലോന്നാകണം എന്നെനിക്കു തോനുന്നു.  വിവാഹമെന്ന ദിവസം ചുറ്റും കൂടി നില്ക്കുന്ന ആളുകള്ക്കിടയിലേക്ക് ഒരു കാലണയുടെ ചെരുപ്പുപൊലുമില്ലാതെ കടന്നു വരുന്ന കല്യാണപ്പെണ്ണിനെ കുറിച്ച് നിങ്ങള്ക്ക് ചിന്തിക്കാൻ കഴിയുമോ? പിന്നെ ആരാണ് അത്തരമൊരു ദിവസത്തെ ക്കുറിച്ച് ഓർമ്മിക്കാൻ ഇഷ്ടപ്പെടുക?? അന്ന് ആ മിഴികൾ നിറഞ്ഞു തൂവിയിട്ടുന്ടെങ്കില് അതിനു ഒരേ ഒരു അർഥമേ ഭാക്കി വെചിട്ടുണ്ടാകൂ……! പിന്നെയെപ്പോഴോ അവരുടെ  പോരുത്തപ്പെടലുകളാവണം അല്ലെങ്ങിൽ പിന്നെ പിന്നെ സ്നേഹിച്ചു….സ്നേഹിച്ചു… പ്രണയിച്ചുപ്രണയിച്ച് അങ്ങനെ !!!

……………………………………………………….

ഒരു ദിവസം എന്തോ  തിരഞ്ഞു നടക്കുമ്പോഴായിരുന്നു…. ഓർമ്മകൾ അടയിരിക്കുന്ന  ആ… പഴയ ഡയറിക്കരികിലെത്തുന്നത്.  വെളിച്ചത്തിന്റെ മറവില് പകുതിയിലേറെ ചിതലരിച്ചുപോയ ആ…  താളുകള് ഒര്മാകള്ക്കപ്പുറത്തുള്ള ഭൂതകാലത്തിലേക്ക്…… എന്നെ സ്വാഗതം ചെയ്യുന്നു. മഷിപടർപ്പുകൽക്കിടയിലെ മാഞ്ഞുതുടങ്ങിയ ചില്ലക്ഷരങ്ങള്  വല്ലാതെ….വല്ലാതെ മോഹിപ്പിക്കുന്നു… ഞാൻ യാത്രയാകുകയാണ് ….

……………………………………………………………

കോടപുതച്ച കുന്നിൻ ചെരുവുകള്ക്ക്  മുകളിലൂടെ നിലാവൊഴുകുകയാണ്…. കാര്മേഘങ്ങളുടെ ഇടപെടലുകൾ ഏതു നിമിഷവും ആ യാത്രയെ തടസപ്പെടുത്തിയേക്കാം ….. എങ്കിലും ഒഴുകട്ടേ….. കഴിയാവുന്നത്ര ദൂരത്തിൽ…. മണ്ണിന്റെ മണമുള്ള  ആ.. നാട്ടുവഴികളിലൂടെ …. !!

തണുപ്പ് കൂടിക്കൂടി വരികയാണ് … ചീവിടുകളുടെയും കുറുനരികളുടെയും വെപ്രാളങ്ങൾക്കിടയിലൂടെ ഇരുട്ട് മുഖചിത്രത്തിന് വിവിധങ്ങളായ ചായം കൊടുത്തുകൊണ്ടിരിക്കുന്നു ….. ലഹരി… കുന്നിൻ ചെരിവുകളില് പൂക്കുകയും   തീ.. കായുകയും ചെയ്യുന്നു…. താഴ്വരകളിലെവിടെയോ ഒരു വീട് പരകായപ്രവേശനത്തി നൊരുങ്ങുന്നു.

അടുത്ത പ്രഭാതം വരെ, അടുത്ത പ്രഭാതം വരെയേ…. അവരിവിടെയുള്ളൂ …… വേരുറച്ചു പോയതിവിടെയെന്ന് തിരികെ വിളിക്കുന്ന…… ഒര്മകളെ  താലോലിക്കുന്ന….. ആ…. പച്ചമണ്ണിലേക്ക് ….. അവർക്ക്  യാത്രയാകെണ്ടാതുണ്ട്  …. അവർ ഹൃദയം മറന്നുവെച്ചത് അവിടെയാണ് ………..

………………………………………………………….

നേരം പതിയെപ്പതിയെ ഉണര്ന്നു തുടങ്ങി. മഞ്ഞു കണങ്ങൾ നിലം മുഴുവനും നനച്ചുകൊണ്ടു മടിപിടിച്ച് കിടക്കുകയാണ് ….. കൈകളില് ഭാക്കിയായ ..താക്കോൽക്കൂട്ടം തൊട്ടടുത്ത വീട്ടില് ഏല്പ്പിക്കുമ്പോൾ  …. അവിടെയുള്ള  അച്ചായാൻ പറഞ്ഞു …”വരിക.. വല്ലപ്പോഴും … ഇതുവഴി കടന്നു പോകുമ്പോൾ…..” അപ്പോഴേക്കും….. അകലെനിന്നും….  മഞ്ഞുകണങ്ങൾ വകഞ്ഞു മാറ്റികൊണ്ട് ആ മഞ്ഞ വെളിച്ചം അവര്ക്കരികിലേക്ക്  അടുത്തുകൊണ്ടിരുന്നു…..!

ആദ്യത്തെ വണ്ടിയായത് കൊണ്ടാകണം  തിരക്കല്പ്പം കുറഞ്ഞത്‌  …..വണ്ടി നീങ്ങി തുടങ്ങിയപ്പോൾ അവർ ഒരിക്കൽ കൂടി ആ പടിവാതിലിലേക്ക് ഉറ്റു നോക്കി….ഇനിയൊരിക്കലും കണ്ടു മുട്ടനിടയില്ലാത്ത, ഓർമ്മകൾ പതിയിരിക്കുന്ന  ആ… പടിവാതിലിലേക്ക്…..  വെറുതെ..വെറുതെ…  ഒരു പേറ്റുനോവ് ആത്മവിലെവിടെയോ പതിയിരിക്കുന്നതു പോലെ…….!.

……………………………………………………………………………………..

മഞ്ഞുകണങ്ങളെയും മലനിരകളെയും പുറകിലാക്കിക്കൊണ്ട് ഓർമ്മകൾ താഴ്വരയിരങ്ങുകയാണ്‌… ഇരുട്ടിനും വെളിച്ചത്തിനുമിടയിൽ കാലിടറിപ്പോയവരുടെ ദൈന്യത… അതുമല്ലെങ്കിൽ ഭാവിയുടെ വ്യാകുലതകൾ … എങ്കിലും….. ഇത് യാത്രയാണ് ….. അതിനിടയിൽ ചോദ്യങ്ങളോ…. ഉത്തരങ്ങളോ ഇല്ല.!!!!

ഡയറിക്കിടയിലെ മഷി പടര്ന്നു വികൃതമായ കടലാസുകൾ എന്നെ നോക്കി കളിയാക്കി….എങ്കിലും കടന്നു പോയേ മതിയാകൂ…. കാരണം, എനിക്ക് പറയാനുള്ളത്…. എന്റെ കഥയാണല്ലോ?

ചിതറിക്കിടക്കുന്ന മഷിപടർപ്പിൽ പിന്നെയും തിരഞ്ഞു കൊണ്ടിരുന്നു … ഒടുവില് ഒരു കോളത്തിൽ കണ്ടെത്തി …… അടിവരയിട്ട് എഴുതിയ ആ ദിവസം ……. എന്റെ ജന്മദിനം…., യാതൊരു രേഖകളിലും രേഖപ്പെടുത്താതെ പോയ……..ആ ദിവസം ……..!!!!!

…………………………………………………………………………………….

പൊടി മണ്ണിലേക്ക് മഞ്ഞുതുള്ളികള് നേരത്ത് പെയ്യുന്നത് പോലെ ഓര്മകള് പിറവിയെടുക്കുകയാണ്. എങ്ങനെ തുടങ്ങണം, എങ്ങനെ പറയണം എന്ന യാതൊരുവിധ മുൻധാരണകളുമില്ലാതെ….!!

ഇങ്ങനെയൊക്കെ എഴുതാമോ…. എന്ന ചോദ്യം എനിക്ക് മുന്നിലൊരു നോക്കുകുത്തിയാവുകയാണ്… അതിനുള്ള ഉത്തരങ്ങളും എന്റെ പക്കലില്ല…. എങ്കിലും ഒന്നുമാത്രമാറിയാം..  എഴുതുന്നത്‌…. യതിയോ, ആനന്ദനൊ…. അല്ല!!! ഇത് എഴുത്തിന്റെ അന്തിമമായ കുറിപ്പും അല്ല!! ഓര്മകളുടെ വെറും വിളിച്ചുപറയലുകൾ മാത്രമാണ്…!!!

“വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന തലവാചകത്തിലൂടെ… അമ്മൂമയെന്ന ഒര്മചിത്രത്തിലൂടെ …. തീര്ത്തും അവിചാരിതമായി ….  എഴുതിതുടങ്ങിയതാണ്…പിന്നെടെപ്പോഴോ…  വാക്കുകൾ…. ഗതിമാറിയൊഴുകിയപ്പൊൽ…. ഞാനൊരു പേര് കൊടുത്തൂ എന്ന് മാത്രം!!!

**********************************************************************

Ayurveda : nerrekha online magazine

Powered by: Fotopedia

എന്റെ കുട്ടിക്കാലത്തിന്റെ നാലഞ്ചു വർഷങ്ങൾ ഞങ്ങൾ കോഴിക്കോട് ആയിരുന്നെന്നു പറഞ്ഞുവല്ലോ? ഏതൊരു നാട്ടിൻപ്രദേശത്തെയും പോലെ…. കുടുംബ കലഹങ്ങൾക്കും… പൊലയാട്ടുകൽക്കും….. അവിടെയും യാതൊരു ദാരിദ്ര്യവുമുണ്ടായിരുന്നില്ല…. അവര്ക്ക് ദിനവും കലഹിക്കാൻ എന്തെങ്ങിലും കിട്ടണം…. അത്രയേ… ഉള്ളു! അതെക്കുറിച്ച് പറയുമ്പോൾ “കലഹമുണ്ടാകുന്ന വഴികൻ എന്നെഴുതി” വിശകലനം ചെയ്യാൻ വാക്കുകള് എന്നെ പ്രേരിപ്പിക്കുകയാണ്… അവയിൽ രസകരമെന്നു തോന്നിയ …. ചിലതൊക്കെ ഞാനിവിടെ കുറിച്ച് വെക്കുന്നു….!!

തൊട്ടടുത്ത വീട്ടിലെ കോഴിയും കുഞ്ഞുങ്ങളും ഇപ്പുറത്തേക്ക് കടന്നതിന്………… കനാലിൽ നിന്ന് വരുന്ന ഉറവയുടെ കനം കുറഞ്ഞു പോയതിനു………… മഴവെള്ളച്ചാലുകള് നടവഴിയിലേക്ക് ഒഴുകിയതിന്………. അടുത്ത വീട്ടില് നിന്നും ഉച്ചത്തിലുള്ള ചിരി കേട്ടതിന്‌……… ഒന്നിനോടും പൊരുത്തപ്പെടാൻ കഴിയാതെ…. പരസ്പരം കലഹിക്കുന്നവർ……

ഇതുകൊണ്ട് എന്താണ് ലാഭം….. ആ …. ആര്ക്കറിയാം …. വീട്ടിലെ മൂത്തകാരണവര് പറയും… പെണ്ണുങ്ങളും……..മരുമക്കളും…..അവരുടെ മക്കളും എല്ലാം അതനുസരിക്കും …! ഏല്ലാം സഹിച്ചു നിശബ്ദരായി…. മുന്നോട്ടു പോകും…!!!

ഇതുകൊണ്ടൊക്കെയാകണം….. തുമ്പി പിടുത്തവും … അതിനെക്കൊണ്ട് കല്ലെടുപ്പിക്കലും…. ചാരായക്കുപ്പിയില് മീന് വളർത്തലുമെല്ലാമായിരുന്നു എന്റെ….. ആദ്യകാല വിനോദങ്ങള്……!

………………………………………………………………

ഞാൻ ഓർമ്മിക്കുകയാണ് …………ചെറുപ്പത്തിൽ  മറ്റെല്ലാ കുട്ടികളെയും പോലെ എനിക്കും കഥകള്……  ഒരുപാടിഷ്ടമായിരുന്നു….. എന്റെ ഓരോ രാത്രികളും അവസാനിച്ചിരുന്നത്… ഒരു പക്ഷെ ….കഥകള്  മാത്രം കേട്ടുകൊണ്ടായിരുന്നു ……….കേട്ട് പഴകിയ കഥ പറയുമ്പോൾ…… പുതിയത് വേണമെന്ന് പറഞ്ഞു ശാട്യം പിടിക്കുന്ന…… എനിക്ക് പറഞ്ഞു താരാൻ …അമ്മമ്മയുടെ കയ്യില് (അമ്മമ്മയുടെ ചേച്ചി ) ഒരുപാട് കഥകളുണ്ടായിരുന്നു.

അന്ന് അവര് പറഞ്ഞുതന്ന കഥകളില്….. കൂടുതലും….. ഗുണപാട കഥകളായിരുന്നു……. ഇടക്കൊക്കെ നര്മമം ചാലിച്ച കഥകള് ….. ഇടക്ക് പുരാണങ്ങള് ….. !! ഇവയൊക്കെ പറഞ്ഞു തന്നിരുന്നത്………. ഓരോ സമയത്തുമുള്ള എന്റെ മനസ്സറിഞ്ഞു കൊണ്ടായിരിക്കണം….എന്ന് തോനുന്നു ……. ആ കഥകളൊക്കെയായിരിക്കണം പിന്നീടെനിക്ക് ……… വായിക്കാനും ….എഴുതാനുമൊക്കെ പ്രേരണയായി തീര്ന്നത് .

ഒരിക്കൽ എന്തിനോ വാശിപിടിച്ച് കരഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മമ്മ എന്നെ വിളിച്ചുകൊണ്ടുപോയി ……. ഒരു …. കഥ…. ഇങനെ പറഞ്ഞു തുടങ്ങി …..(ഒരു പക്ഷെ…. വീട്ടിലുള്ള കൊച്ചു കുട്ടികള്ക്ക് …..ഈ ……കഥ പറഞ്ഞു കൊടുത്താൽ അവര്ക്ക് ഒരുപാട് സന്തോഷം തൊനുമെന്നു തോനുന്നു….!!!

കഥ പറയാൻ എളുപ്പമാണ് … പക്ഷെ കഥയില് ജീവിക്കുക … ജീവിപ്പിക്കുക …..അത്  അത്ര ലളിതമായ കാര്യമല്ലെന്ന് …..എനിക്ക് പലപ്പോഴും തോന്നുയിട്ടുണ്ട് ).

……………………………………………………………………………………………………………………..

പണ്ട് …പണ്ട് ….. ഒരു കാട്ടിൽ വരള്ച്ച പടര്ന്നു …… “എന്താണ് …വരള്ച്ച ” മഴയില്ലാതെ മരങ്ങളും ചെടികളുമൊക്കെ ഉണങ്ങിപോകുന്ന അവസ്ഥ ….. (അങനെ എന്റെ മനസ്സിലേക്ക് പുതിയൊരു വാക്ക് കൂടി കടന്നു ) അവിടെയുള്ള ജീവികള്ക്കു ജീവിക്കാനുള്ള ഒന്നും തന്നെ കിട്ടാതായി…. അപ്പോൾ മൃഗരാജാവായ സിംഹം പറഞ്ഞുവത്രേ…. അവിടെനിന്നും കുറച്ചകലെ മറ്റൊരു വനമുണ്ടെന്നും…… എല്ലാവര്ക്കും അവിടേക്ക് യാത്രയാകാമെന്നും….!!!

പക്ഷെ…… ആ… വാക്കുകള്…. കുറുക്കന്മാര്മാത്രം …. അവഗണിച്ചു… അവര് അവിടെ തന്നെ തുടരുകയാണെന്നും വരുന്നില്ലെന്നും രാജാവിനോട് പറഞ്ഞു…!  കൂടുതലൊന്നും പറയാതെ അദ്ദേഹം ….യാത്രക്ക് തയ്യാറായി നില്ക്കുന്ന മൃഗങ്ങള്ക്കൊപ്പം നടന്നു തുടങ്ങി ….. കുറുക്കന്മാര് അവരവരുടെ മാളത്തിലേക്കും….!!!

ഉറക്കമെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ എല്ലാവരും അകന്നുപൊയിരുന്നു ……… തേനെടുപ്പുകാരായ…..തേനീച്ച കൂട്ടങ്ങളോ……തേൻ കച്ചവടക്കാരനായ തടിയാൻ കരടിയോ…. മരം കയറ്റക്കാരനായ മലയണ്ണാനൊ….. നീരുറവയുടെ സങ്കേതമരിയുന്ന ചെംബൻ കുരങ്ങനോ ഇപ്പൊഴവിടെയില്ല…….., ഇറങ്ങി പോയവരുടെ വീടുകളിലാണെങ്കിൽ  ഒന്നും തന്നെ അവശേഷിക്കുന്നുമില്ല ……!!! വിശപ്പ്‌ അവരെ വലയം ചെയ്തു കഴിഞ്ഞിരുന്നു …..!

ഇനി  എന്ത് ചെയ്യുമെന്ന ആലോചനക്കിടക്ക് അവർക്കിടയിൽ നിന്ന് ആരോ  പറഞ്ഞു ….. മലയുടെ തെക്ക് ഭാഗത്തുള്ള ഒറ്റതെങ്ങിൽ വിഭവങ്ങള് ഇനിയുമുണ്ട് …! കേട്ടപാതി കേള്ക്കാത്തപാതി ….. എല്ലാവരും ഒറ്റത്തെങ്ങിനടുത്തെക്ക് നടക്കാൻ തുടങ്ങി.. ചിലര് ഓടാനും….. ആദ്യമെത്തിയവര് ….ആദ്യമെത്തിയവര് …. മുകളിലേക്ക് നോക്കി… കരിക്കും…. തേങ്ങയും ധാരാളമുണ്ട് ….!

ആർക്കാണ്‌ മരം കയറാനറിയുക….എന്ന  കാരണവരുടെ ചോദ്യം….കേട്ട് …. അടിയിൽ വായുംപോളിച്ചു….. നിന്നവർ ഒരൊരുത്തരായി…. പിന്മാറി തുടങ്ങി…. !! കുറച്ചു സമയത്തിന് ശേഷം  അതിനും …ഒരു….. ഉപായമുണ്ടായി ….! മരത്തിന്റെ അടിഭാഗം മുതൽ  ഓരോരുത്തര്ക്ക് മുകളിലായി ഓരോരുത്തര് കയറിയിരിക്കുക……… ഒന്ന് , രണ്ടു, മൂന്ന് , നാല് , അഞ്ചു…….അവരെണ്ണിത്തുടങ്ങി .. ഞാൻ….. അവരുടെ … മുഖത്ത് നോക്കുകയാണ് ….. എനിക്ക് കാണാമായിരുന്നു ഒന്നിനുമുകളിൽ ഒന്നായി കയറി പോകുന്ന  കുറുക്കാൻമാരെ …… അവസാനത്തെ ആളും കയറിട്ടോ ….. ഒന്ന് കയ്യെത്തിക്കുകയെ വേണ്ടു…. തെങ്ങപൊട്ടിക്കാം..!!!! പിന്നെ കുറച്ചു നേരത്തേക്ക് അവരൊന്നും മിണ്ടിയില്ല ……!

“ന്ന്ട്ട് …..ന്തേ…..ണ്ടായി?”

ശ്വാസം പിടിച്ചു …..കാത് കൂര്പ്പിച്ചു…. അമ്മമ്മയുടെ കൈകളിലേക്കും മുഖത്തേക്കുമൊക്കെ… സൂക്ഷിച്ചു നോക്കുകയായിരുന്നു ഞാൻ….!!!അവര് വീണ്ടും പറഞ്ഞു തുടങ്ങി ……

പെട്ടന്നാണ് …… ഏറ്റവും അടിയിലെ കുറുക്കന്റെ വാലിൽ എന്തോ ഒന്ന്…..  ശക്തിയായി കടിച്ചത് .. വാലുമ്മെ കടിച്ചാ ന്താ…. ണ്ടാവ്വ??……ന്താ…. ണ്ടാവ്വ??…ന്റെ……ചോദ്യം കേട്ട് അവരങ്ങനെ …….ആടികൊണ്ട് പറഞ്ഞു…..   പടപടപടപടപടപടപടപടപ ടെ……!!!!!”ആ ശബ്ദത്തിനു ഒരു പ്രത്യേക  താളമുണ്ടായിരുന്നു കുറുക്കന്മാര് ……വീഴുണത്തിന്റെ താളം ……. …… ഓരോ കുറുക്കനും മരത്തിന്റെ ഏറ്റവും മുകളില നിന്ന് അടിഭാഗത്തേക്ക് കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്നത്   എനിക്ക് കാണാനുണ്ടായിരുന്നു………ആ….. കാഴ്ചയില് എനിക്ക് സന്തോഷം സഹിക്കവയ്യാതെ….. ഞാൻ അവരുക്ക്‌ ….ഒരു കടി വെച്ച് കൊടുത്തു…!!!

അപ്പൊ അമ്മമ്മ അമ്മയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു…… നളിന്യേ…… ഇതിനെ ഇവിടുന്ന് ……കൊണ്ട് പോയിക്കോ …….. അല്ലെങ്കില്ന്നെ  കോല്ലൂട്ടോ……ന്ന്……!!!!!

……………………………………………………………………………………………………….

വീട്ടുകാരുടെ….. തെറ്റുകൾക്കും ശരികല്ക്കും ഇടയിലൂടെ ഞങ്ങളില്  പുതിയൊരു സൌഹൃദ കൂട്ടായ്മ ഉടലെടുത്തുകൊണ്ടിരുന്നു….. ബാബു, രെന്നീഷ്, ഷാഹുൽഹമീദ്, നിജീഷ്, നിജിത്(ചെക്കൂട്ടി) അഭി…. അങനെ നീണ്ടുപോകുന്നു ആ…… കുട്ടിപ്പട്ടാളം …… അതിനും മുകളില് സന്തോഷേട്ടനും….നിഷാന്തേട്ടനും…ഉള്പ്പെടുന്ന താരനിര വെറെയും…. ചിലപ്പോഴൊക്കെ ഞങ്ങളെ……… അവരുടെ കൂടെ കൂട്ടുമ്പോള്  തോന്നും ….. ഞങ്ങളും ഇപ്പൊ ഒരുപാടൊരുപാട് വളര്ന്നു പോയീന്ന്!!!

ഈ അടുത്തകാലത്ത്‌  ഞാൻ എന്റെ ഒരു  സുഹൃത്തിനെയും കൂട്ടി അതുവരെ ഒന്ന് പോയിരുന്നു….. വെറുതെ ഒരു യാത്ര…ഒര്മാകളൊക്കെ ഒന്ന് പുതുക്കുക… ആരോടും പറയാതെ തിരിച്ചു പോരുക …. എങ്കിലും….. പോയപ്പോൾ എല്ലാവരെയും ഒന്ന് കാണണമെന്ന്….. വെറുതെ ഒരു തോനാല്….!!!!

ഇപ്പൊ എനിക്ക് വേണ്ടപ്പെട്ടവരെന്നു പറയാൻ അവിടെ ആരുമില്ല……..! കളിച്ചു വളര്ന്ന ആ…. വീട്…… ഓർമകൾക്ക് മുകളില് മൂടൽ മഞ്ഞു വിതരിക്കൊണ്ട് പകച്ചു  നില്ക്കുകയാണ്  ….. വീടുകളൊക്കെ മതിലുകല്ക്കുള്ളിരിക്കുന്നു ……… ആര്ക്കും ആരോടും പരാതിയോ പരിഭവമോ ഇല്ല എന്ന് തോന്നിക്കും  വിധം…!!!

കൂടെയുണ്ടായിരുന്നവരുടെ ആരുടെയെങ്കിലും ഫോണ്‍ നമ്പര് കിട്ടും എന്ന ഉറപ്പോടെയായിരുന്നു …. ലതചേച്ചിയുടെ  അടുത്തേക്ക് പോയത് ….!!! ആരെയോ പ്രതീക്ഷിച്ചത് പോലെയായിരുന്നു…. അപ്പുറത്ത് നിന്ന് പുഷ്പ ചേച്ചി ഓടി വന്നതും…..!!! ഉയരം വന്നെങ്കിലും …. മുഖം താടിരോമങ്ങൾ മറച്ചെങ്കിലും അവര്ക്ക് എന്നെ മനസിലാകാൻ കൂടുതൽ സമയം വേണ്ടി വന്നില്ല……!! അപ്പോഴേക്കും വിശാല ചേച്ചിയും,      ദേവി ചേച്ചിയും….. അവിടെ എത്തിക്കഴിഞ്ഞിരുന്നു……(ഇവരൊക്കെ അമ്മയുടെ കൂട്ടുകാരികളാണ് ) തുടക്കം ചെറിയൊരു പരിഭവത്തിലാണെങ്കിലും  പിന്നെ…പിന്നെ… അവർ തുരുതുരാ സംസാരിച്ചു തുടങ്ങി…….. അപ്പൊ…. എനിക്ക് തോന്നി….. ഞങ്ങളൊക്കെ…. ഇന്നലെയും  ഒരുമിച്ചിരുന്നായിരുന്നു ..എന്ന്…. അത്രമേൽ ആരദ്രമായിട്ടായിരുന്നു അവരൊക്കെ …….. എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്  !!!!!!

………………………………………………………………………………………….

ഇരുപത്തിയെട്ടു  വര്ഷങ്ങള്ക്ക് മുമ്പ് ഇടപ്പാളിലുള്ള അച്ഛന്റെ തറവാട്ടിലേക്ക് പോകുമ്പോൾ ……എന്നെ കാത്തിരുന്നത്…… അന്നോളം കാണുകയോ കേള്ക്കുകയോ ചെയ്യാതിരുന്ന സര്പ്പക്കാവും, പീടങ്ങള് മാത്രമുറങ്ങുന്ന തറവാട്ട് അമ്പലവും…….. ഓരോരോ പേരിട്ടു വിളിക്കുന്ന ഓരോരോ കല്ലുകളുമെല്ലാമായിരുന്നു…… ശിവനെയും, വിഷ്ണുവിനെയും, കൃഷ്ണനെയുമെല്ലാം സുപരിചിതമായ എനിക്ക്…… മുഖമില്ലാത്ത ദൈവങ്ങള് തീര്ത്തും അപരിചിതരായിരുന്നു…! അതുകൊണ്ടായിരിക്കണം എന്റെ ചിന്തകലിലൊക്കെ…. ഉറഞ്ഞാടിയിരുന്ന ജീവനുള്ള മനുഷ്യന്മാരെ പേരില്ലാത്ത കല്ലുകളില് സ്വപ്നം കാണാന് തുടങ്ങിയത് !!!!

ഇത്തരം നിര്ജീവമായ ഭിംബങ്ങളോടുള്ള അഗാധമായ ഭ്രാമാമാകണം………അവരുടെ ജീവിതത്തിലും പെരുമാറ്റത്തിലുമൊക്കെ…….. കറുത്തിരുണ്ട്‌ പ്രത്യക്ഷപ്പെടാന് തുടങ്ങിയത് എന്ന് കരുതുന്നു…”നാം എന്തിനോടു കൂടി ചേരുന്നോ….. ഓടുവില്  അതായിമാറും” എന്ന് പറയുന്ന എന്റെ സുഹൃത്ത്‌ ജയകൃഷ്ണനെ ഞാന് ഈ നിമിഷം ഒര്മിക്കുകയാണ്…..!!!

**********************************************************

അച്ഛൻ തറവാട് എന്ന് പറയുമ്പോൾ അതിന് കേട്ട്പതിഞ്ഞ കഥകളിലേതുപോലെ നാലുകെട്ടോ, നടപ്പുരയോ യാതൊന്നുമുണ്ടായിരുന്നില്ല.  വേനൽപകുതിയിൽ നിലാവ് ചുംബിക്കുന്ന മേൽക്കൂരയും, മണ്‍ചുമരുകളിൽ പതിഞ്ഞിരിക്കുന്ന  കുമ്മായത്തിന്റെ മിനുക്കവും ഒഴിച്ചാൽ….!!!!

രണ്ടു മുറികൾക്കിടക്ക്  സദാപി അടഞ്ഞു  കിടക്കുന്ന മച്ചിൻ മുറിയും അവയെ വേർതിരിക്കാനെന്നവണ്ണം നീണ്ട ഒരിടനാഴികയും ചെറിയൊരു അടുക്കളയും കൊലായവും കഴിഞാൽ തീർന്നു….. വീടെന്ന ആ ചെറിയ ലോകം……..!!!!

പകലുണർന്നാൽ വീടുവിട്ടകലുന്ന അവിടുത്തെ …. പെണ്ണുങ്ങൾക്ക്‌ നാടിന്റെ നാനാഭാഗത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ല അറിവാണ് …! അതുകൊണ്ട് തന്നെ സന്ദേശവാഹകരായ അവർക്ക് പെണ്ണുങ്ങൾക്കിടയിൽ  ഒരു പ്രത്യേകസ്ഥാനവും ഉണ്ടായിരുന്നു ! വീട്ടുപണിക്കായി മലയിറങ്ങിവന്ന ശാന്ത ദിവ്യഗർഭം ധരിച്ചതും, പിന്നീടവൾ തെരുവിലേക്ക് വലിചെറിയപ്പെട്ടപ്പോൾ  സുകുമാരേട്ടൻ ആശ്രയം കൊടുത്തതുമൊക്കെ പറയുമ്പോൾ അവര് കണ്ണുകൊണ്ടും ചുണ്ടുകൊണ്ടും എരിയുന്ന ചില സന്ദേശങ്ങള് …… പൊട്ടിച്ചിരികള് …… അതിനിടയില് കഥയറിയാതെ ആട്ടം കാണുന്ന കുട്ടിപ്പട്ടാളങ്ങള്…… ആരെങ്ങിലും കൂടുതല് ശ്രെദ്ധിക്കുന്നുണ്ട് ….ന്ന് തോന്നിയാല്

“യ്യെന്താടാ…….. വടെ വായും പോളിച്ചിരിക്ക്ണ്

പോയി വെളക്ക് വെക്കാൻ നോക്ക്…. ” ന്നൊരു ശകാരവും …!!

താനെന്തോ വലിയ തെറ്റ് ചെയ്തത് പോലെ അവനെഴുനേറ്റു നടന്നു തുടങ്ങുമ്പോ……., “ഇത്തിര്യേ…….ള്ളൂ………ച്ചാലും എന്താ …..ചെക്കന്റ്യൊരു ശ്രദ്ധാ …” ന്നുള്ള ……  അവരുടെ അടക്കം പറച്ചിലും  കാണുമ്പോൾ   .. എനിക്ക് തോന്നും….,

രസ്യങ്ങളൊക്കെ പരസ്യമാക്കുമ്പോഴും പരസ്യത്തിലുപയോഗിക്കുന്ന അവരുടെ  രഹസ്യ സ്വഭാവം  ഒരിക്കലും പിടി കൊടുക്കാത്ത വല്ലാത്തൊരു നിഗൂടത പോലെ  !!

**********************************************************

യാത്രകളിലുടനീളം മാറ്റിവെച്ച വിയർപ്പിന്റെ ചൂട് വിട്ടുമാറുംമ്പോഴേക്ക് ആരെങ്കിലുമൊക്കെ  ഒരു പാത്രം ചായയുമായി അവർക്കരികിലേക്ക്  കടന്നുവരും. ഇടക്കൊക്കെ പാറ്റചിറകുപോലെ അങ്ങിങ്ങായി ഒന്ന് രണ്ടു വറുത്ത അരിമണിയും കാണും……. വിശപ്പിന്റെ ഉൾവിളികളിലേക്ക് നിവേദ്യം പോലെ കിട്ടുന്ന ആ………. ചക്കര ചായയാണ് ……. അന്നും ഇന്നും എന്നെ ഏറെ ഭ്രമിപ്പിചിട്ടുള്ളത് ……!!!!

നേരമിരുട്ടിക്കഴിഞ്ഞാൽ കാലത്ത് വീടുവിട്ടിറങ്ങിയ ആണുങ്ങളോരോരുത്തരായി  കൂടണയാൻ തുടങ്ങും…..!! അവരിൽ മിക്കവർക്കും ചാരായത്തിന്റെയോ  കള്ളിന്റെയോ നനുത്ത ഗന്ധമുണ്ടായിരിക്കും…….. കാലിടറാതെ ലഹരിയുടെ സംഗീതത്തിലെത്തുന്ന അവർക്കുമുണ്ടാകും ഒരുപാട് കഥകള്… പൂതനും തിറയും…… തിമർത്താടിയ പൂരങ്ങള് ……, ചാരായത്തിന്റെ ലഹരിമൂത്ത ഏതോ ഒരു കളിക്കാരാൻ ഒരിക്കലൊരു പൂരത്തിന് മൂക്കും കുത്തി വീണത്‌ …… രാത്രിയുടെ മധ്യാനതിലെപ്പോഴോ വരും വഴിക്ക് കടിക്കാനെത്തിയ നായയെ ചിലമ്പ്കൊണ്ട് തല്ലിക്കൊന്നത്……., അങ്ങനെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന് നമുക്ക് തോന്നിയേയെക്കാവുന്ന   വലിയ…….വലിയ……… ചെറിയ……… ചെറിയ……. കാര്യങ്ങള് !!!!

കഥകള് പറഞ്ഞു മുന്നോട്ടു പോവുമ്പോൾ …….  എനിക്ക് മനസിലായി … അവരുടെ കഥകളിൽ പൂതനും തിറയും മാത്രമല്ല ……….!! നിദ്രകളില്പ്പോലും ഭീതിപ്പെടുത്തുന്ന ദുഷ്ടമൂർത്തികളോടും  അവർക്ക് ആരാധനയാണെന്ന്………. !!! മുറുക്കിച്ചുവപ്പിച്ച അവരുടെ ചുണ്ടുകൾക്കിടയിൽ നിന്ന്  പടിയിറങ്ങിപ്പോകുന്ന…… രൂപങ്ങൾ എന്റെ മുന്നിൽനിന്ന് നൃത്തം ചെയ്യുന്നത് ……… ഞാൻ സ്വപ്നം കാണാൻ തുടങ്ങി …………!!!

******************************************************************************

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ……ഇരുണ്ടു കിടക്കുന്ന കാവും, അമ്പലവും,  മച്ചിൻ മുറിയുമെല്ലാം എന്റെ ചിന്തകളിലെ  പേടിസ്വപ്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു……! അതുകൊണ്ട് എപ്പോഴും അമ്മയുടെ സാരിത്തലപ്പിൽ തൂങ്ങിയായിരുന്നു പിന്നീടുള്ളനടപ്പ്  മുഴുവനും ….!! എന്റെ ഈ സ്വഭാവമാകണം അവിടെയുള്ള കുട്ടികളും എന്നെ അവരിൽ നിന്നകറ്റി നിരത്തിയത്!!!

കുറച്ചു നാളുകൾക്കു ശേഷം ……….. ആ പടർച്ച അമ്മയിലേക്കും തുടർന്നു..!! ആരും  ഒന്നും സംസാരിക്കാതെയായി,തോട്ടതിലോക്കെയും കുറ്റങ്ങളും കുറവുകളും തന്നെ……!! ഒരിക്കൽ എനിക്ക് കുറച്ചു ഭക്ഷണമെടുത്തു തന്നതുകൊണ്ട്…. അത് മുഴുവനും കേടായിപ്പോയി എന്നു പറഞ്ഞു വീട്ടിലുണ്ടാക്കിയ ഭഹളം….!!അതിൽ  പിന്നെ അമ്മ അകത്തുനിന്നു ഒന്നും എടുക്കാതായി…….! അമ്മക്കുള്ള ഭക്ഷണം കൊണ്ട് ഞങ്ങൾ രണ്ടു പേരും …….. രണ്ടുപേരും എന്നു പറയുന്നത് ശരിയല്ല … ഞാനും പിന്നെ ഞാനും എന്നു പറയുന്നതാകും ശരി!!! അമ്മക്ക് മൂന്നു നേരവും പട്ടിണി തന്നെ…….!!! അങനെ എനിക്ക് വേണ്ടി മാറ്റിവെക്കുന്ന ഭക്ഷണം പോലും പലപ്പോഴും അവരെടുത്തു കളയുകയോ …. കേടു വരുത്തുകയോ ചെയ്തിരുന്നു എന്നത്  ഒർമകളിലിപ്പോഴും  ഒരു നനുത്ത വേദനയായി അവശേഷിക്കുകയാണ്!!!!

*********************************************************************************

Ayurveda : nerrekha online magazine

Powered by: Fotopedia

ആ….. കാലത്താണ് അമ്മക്ക് മേലാസകലം ഒരു തിണർപ്പു പൊന്തിയത്… നാട്ടു ഭാഷയിൽ അതിനു തൂവപൊന്തുക എന്നൊക്കെയാണ് പറയുക  ….. ജോലി ചെയ്യാത്തവർക്ക് ഭക്ഷണവുമില്ല ……… എന്ന അവരുടെ  നിഖണ്ടുവിൽ ഞങ്ങൾ ശരിക്കൊന്ന് കുടുങ്ങി……..”വിശപ്പ്‌ ഇന്നോ ഇന്നലെയോ അറിഞ്ഞു തുടങ്ങിയതല്ല …..” എന്ന് ഞാൻ മുമ്പൊരിക്കൽ സൂചിപ്പിച്ചിട്ടില്ലേ?…… വിശപ്പെന്ന ഉൾവിളിയുടെ അവസാന നിലവിളിയിൽ നിന്നാകണം അമ്മ എന്നെയുമെടുത്തു തൊട്ടടുത്തുള്ള വീട്ടില്‍ പോയി ചോദിച്ചത്.

“എന്റെ മോന് കൊടുക്കാന്‍ എന്തെങ്ങിലും ഉണ്ടോ …….ന്ന് “

അമ്മയുടെ നിസ്സഹായാവസ്ഥ കണ്ടാകണം രമണി ചേച്ചി അന്നന്നേക്കുള്ള വകയില്‍ നിന്ന് കുറച്ചു അറിവരുത്തതും ചായയും ഉണ്ടാക്കി തന്നത്. ആ സമയത്ത് അവരുടെ മനസ്സില്‍ യാതൊരു ഭാവമാറ്റവും ഉണ്ടായിട്ടില്ല … തനിക്കുള്ള മക്കളെ കുറിച്ച്, നാളെ അവര്‍ക്ക് എന്ത് കൊടുക്കും  എന്നതിനെക്കുറിച്ച് ……ഒന്നും……ഒന്നും!!!!!

ഇന്ന് അതെല്ലാം ഓര്‍ക്കുമ്പോള്‍ അറിയാതെ കണ്ണു നിറയും .. കാരണം പോയകാലങ്ങളാണ് എന്നെ ഇങ്ങനെ പച്ചയായി നിങ്ങള്ക്ക് മുന്നില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ………….! ഞാന്‍ ഇങ്ങനെ ആയില്ലെങ്ങില്‍, ഞാന്‍ ഇല്ല എന്നാണ്‌ അതിനര്‍ത്ഥം !!!!

Share.

About Author

പ്രജീഷ് കുമാർ, എടപ്പാൾ സ്വദേശി. ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുന്നു.

137q, 0.634s