Leaderboard Ad

വ്യഥകളുടെ നടുവിൽ

0

പറയാൻ മറന്നത്രു വ്യഥയിൽ നിന്നും
എനിയ്ക്കിനി
മോചനമില്ലാത്ത
കാലമിത് .
വ്യഥകളുടെ നടുവിൽ
ഞാൻ കാത്തിരിയ്ക്കുന്നു
മരണത്തെ പുല്കുവാൻ .

തർക്കമറ്റ വിശദീകരനങ്ങളാൽ
എന്നെ പിരിഞ്ഞവർ –
ഒരു കുമ്പിൾ –
പൂക്കകളിൽ
വിഷാദം നിറച്ചതിൽ
ഹൃദയം നിക്ഷേപിയ്ച്ചു
ദാനമായി തന്നവൾ ,
ബാല്യത്തിൽ മെല്ലെയെൻ
പിന്നിൽ വന്നു തൊട്ടു
തലോടി കളിയ്ച്ചൊരു
സഖിയും –
നഷ്ടമായി – ശിഷ്ട
ഭാഗത്തിൻ വേദനയായി .

ഇന്നിരുളിൽ തപ്പി തടഞ്ഞു
ഞാൻ വീണതോ ദുഃഖ കയത്തിൽ
മനസ്സും
ഹൃദയവും
അഗ്നിയിൽ ഹോമിയ്ച്ചു
കിയാമം – നാളിൽ പിറക്കാൻ
കൊതിയ്ക്കുന്ന ചാപിള്ളയായി
കലികാല ജീവിതം ഉഴിഞ്ഞു വയ്ക്കുന്നു…!!

*Photo courtesy: FreeDigitalPhotos.net

Share.

About Author

141q, 0.534s