Leaderboard Ad

ശിവന്‍ – ഇന്റര്‍വ്യൂ

0

1
ഒരു കഥ പറയുക എന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയായാണ്‌ ഞാന്‍ കരുതുന്നത്‌. വസ്തുതകളുടെ കയറ്റിറക്കങ്ങള്‍ നമ്മുക്ക്‌ കഥകളില്‍ കാണാം എങ്കിലും അവയ്ക്കെല്ലാം യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലമുണ്ടാകും. അത്തരത്തില്‍ ഒരു യാത്രക്കിടെ ഞാന്‍ കണ്ട യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലമുള്ള ഒരു കാഴ്ചയാണ്‌ ‘മഞ്ഞള്‍’ എന്ന ഹ്രസ്വചിത്രത്തിന്‌ ആധാരം. അത്‌ അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ ചുറ്റുപാടുകളില്‍ നിന്നും ഞാന്‍ കണ്ട ആ കാഴ്ച നമ്മുക്ക്‌ ഇന്നും പല രീതിയിലും നമ്മുടെ സമൂഹത്തില്‍ കാണാന്‍ കഴിയുന്നു എന്നിടത്താണ്‌ ഈ ചിത്രം സമകാലികം ആവുന്നത്‌.
2
സമൂഹമാണ്‌ മനുഷ്യനെ രൂപപ്പെടുത്തുന്നത്‌. ജീര്‍ണ്ണിച്ച സാമൂഹ്യചുറ്റുപാടുകളില്‍ ജീവിക്കുന്ന മനുഷ്യന്‍ സൃഷ്ടിക്കുന്ന കലാസൃഷ്ടികളില്‍ മൂല്യച്യുതി സംഭവിക്കുന്നത്‌ സ്വാഭാവികമായ ഒരു പ്രക്രിയയാണ്‌. അതിനെ അതിജീവിക്കുന്നിടത്താണ്‌ ഒരു കലാകാരന്‍ വിജയിക്കുന്നത്‌.
നാടകത്തെയും എഴുത്തിനെയും അപേക്ഷിച്ച്‌ സിനിമ താരതമ്യേന ഊര്‍ജ്ജം കുറഞ്ഞ ഒരു മാധ്യമമായാണ്‌ ഞാന്‍ കരുതുന്നത്‌ അതുകൊണ്ട്‌ തന്നെ ഈ നാട്ടില്‍ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്‌ എന്ന അലസമായ ഓര്‍മ്മപ്പെടുത്തലിനോ പതിഞ്ഞ ശബ്ദത്തിലുള്ള ഒരു മുന്നറിയിപ്പിനോ അപ്പുറം സിനിമ ഒരു പ്രതിരോധമാര്‍ഗമായോ പ്രശ്നപരിഹാരമായോ വര്‍ത്തിക്കുമെന്ന്‌ ഞാന്‍ കരുതുന്നില്ല. ഇന്നലെകളുടെ മറവികള്‍ക്കിടയില്‍ നിന്നും മേല്‍പ്പറഞ്ഞ മുന്നറിയിപ്പുമായി വരുന്നവര്‍ ഇന്നും സൃഷ്ടികള്‍ നടത്തുന്നുണ്ട്‌. അത്‌ ലോകാവസാനം വരെ തുടര്‍ന്ന്‌ കൊണ്ടിരിക്കുന്നു.
3+5
നിരനിരയായി പൊളിച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക്‌ മുമ്പിലൂടെ പോകുന്ന ഒരു ജെ.സി.ബിയുടെ കാഴ്ചയാണ്‌ ‘മഞ്ഞള്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ ആധാരം ഈ കാഴ്ചയില്‍ നിന്നും പൊലിപ്പിച്ചെടുത്തതാണ്‌. ഇതിന്റെ കഥയും തിരക്കഥയും. ഒരു രാജ്യത്തിന്‌ വേണ്ടി സംസ്ഥാനത്തെയും, സംസ്ഥാനത്തിന്‌ വേണ്ടി ജില്ലയെയും, ജില്ലക്കുവേണ്ടി ഗ്രാമത്തിനെയും, ഗ്രാമത്തിനുവേണ്ടി ഒരു കുടുംബത്തെയും ബലികഴിക്കുന്നത്‌ തെറ്റല്ല എന്ന്‌ വിശ്വസിക്കുന്ന നാട്ടിലാണ്‌ നാം ജീവിക്കുന്നത്‌. ഇവിടെ പ്രശ്നങ്ങള്‍ എല്ലാം വ്യക്തിപരമായി മാത്രം കാണുന്നു. രാഷ്ട്രീയക്കാര്‍ എല്ലാം ഭരനപക്ഷത്തും അസംഘടിതരായ ജനങ്ങള്‍ പ്രതിപക്ഷത്തുമായിരിക്കുന്ന ഈ സമൂഹത്തില്‍ സര്‍ക്കാര്‍ ഭൂമാഫിയ ആയും കമ്മീഷന്‍ ഏജന്റായും വര്‍ത്തിക്കുന്നതില്‍ അതിശയോക്തിയില്ല. യാഥാര്‍ത്യത്തിലൂന്നിയ ഇത്തരം അസന്തുഷ്ടികള്‍ പല രൂപത്തിലും സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. അനുഭവങ്ങള്‍ സൃഷ്ടിയുടെ വിത്തുകള്‍ ആയി കണക്കാക്കിയാല്‍ ആ വിത്തില്‍ നിന്നും ഉണ്ടാകുന്ന മരത്തിന്റെ തണല്‍ ആണ്‌ യാഥാര്‍ത്ഥ്യത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും കൃത്യമായ കൂടിച്ചേരലാണ്‌ ഒരു നല്ല സിനിമ എന്ന്‌ സിനിമ ക്യാംപുകളില്‍ കേട്ടിട്ടുണ്ട്‌.
4
തയ്യാറെടുപ്പുകള്‍ നടന്നിട്ടുള്ളത്‌ ചിത്രത്തിന്റെ സാങ്കേതികതയിലാണ്‌. യൂടേണ്‍ എന്ന ഹ്രസ്വചിത്രം ചെയ്യുന്നതിന്‌ മുന്‍പെ മഞ്ഞാനയുടെ കഥ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചിത്രം ചെയ്യുന്നതിന്‌ സാങ്കേതികമായുള്ള അറിവ്‌ ആവശ്യമാണ്‌ എന്ന തോന്നലിലാണ്‌ ഇത്‌ രണ്ടാമത്‌ ചിത്രമാക്കിയത്‌. ആ തീരുമാനം ഗുണം ചെയ്തു. റോഡരികിലുള്ള ആ വീട്‌ നിങ്ങള്‍ ഷൂട്റ്റിംഗ്‌ ആവശ്യത്തിനുവേണ്ടി പൊളിച്ചതാണോ എന്ന്‌ ചോദിച്ചവരുണ്ട്‌.

6.

മാറ്റം ഉണ്ടായിട്ടുള്ളത്‌ തിരക്കഥയുടെ ഘടനയിലാണ്‌. യൂടേണിന്റെ തിരക്കഥ എല്ലാവിധ തിയറികളും അനുസരിച്ചുള്ള ഒരു സര്‍ക്കിള്‍ സ്വഭാവമുള്ള കെട്ടുറപ്പുള്ള തിരക്കഥയായിരുന്നു എങ്കില്‍ മഞ്ഞാനയുടേത്‌ അങ്ങിനെ ആയിരുന്നില്ല. റോഡരികിലുള്ള വീട്ടില്‍ താമസിക്കുന്ന, ആനയെ ഇഷ്ടപ്പെടുന്ന ഒരു കുട്റ്റിയുടെ ജീവിതത്തിന്റെ ഇടയ്ക്കുള്ള കുറച്ച്‌ ദിവസങ്ങളായിരുന്നു ‘മഞ്ഞാന’. ആദിമദ്ധ്യാന്തമില്ലാത്ത ഒരു തിരക്കഥയായിരുന്നു മഞ്ഞാനയുടേത്‌.

7

സാഗര്‍, അഭിലാഷ്‌, പ്രവീണ്‍ ബാലകൃഷ്ണന്‍, സുജോയ്‌, ശ്യാം, ശ്രീനന്ദ, ശ്രീറാം തുറ്റങ്ങിയവരടങ്ങുന്ന ഒരു കൂട്ടായ്മയാണ്‌ എനിക്ക്‌ ചിത്രങ്ങള്‍ ചെയ്യുവാനുള്ള പ്രചോദനം. യൂടേണിന്‌ കൃത്യമായ ഒരു പ്രൊഡ്യൂസര്‍ ഉണ്ടായിരുന്നില്ല. കാശ്‌ കയ്യിലുള്ള കൂട്ടുകാരെല്ലാം സഹായിച്ചു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക്‌ ഒരു പേരു വേണമെന്ന ആവശ്യത്തിലാണ്‌ കൂട്ടുകാരുടെ പോക്കറ്റ്‌ എന്ന അര്‍ത്ഥം വരുന്ന ‘പാല്‍സ്‌ പോക്കറ്റ്‌ ഇന്റര്‍നാഷണല്‍’ എന്ന്‌ ടൈറ്റില്‍ കൊടുത്തത്‌. യൂടേണും മഞ്ഞാനയും കൂടാതെ പാല്‍സ്‌ പോക്കറ്റ്‌ ഇന്റര്‍നാഷണല്‍ ‘പുഷ്പേട്ടന്‍ ദി ഗോഡ്‌ ഓഫ്‌ ലവ്‌’, മാംസതുരുത്ത്’ തുടങ്ങിയ ഷോര്‍ട്ട്‌ ഫിലിമുകളും നിര്‍മ്മിച്ചിട്ടുണ്ട്‌.
8+10
ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലുകളും യൂട്യൂബും ആണ്‌ ഷോര്‍ട്ട്‌ ഫിലിമുകളുടെ പ്രധാന വിപണി. പുസ്തകോത്സവങ്ങള്‍ നടക്കുന്നതിലും കൂടുതല്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലുകള്‍ നടക്കുന്ന നാടാണ്‌ കേരളം. അതുകൊണ്ട്‌ തന്നെ നല്ല സിനിമകള്‍ (ചിലപ്പോള്‍ നല്ലതല്ലാത്തതും) അംഗീകരിക്കപ്പെടുന്നുണ്ട്‌ എന്നത്‌ വാസ്തവമാണ്‌. എന്നാല്‍ ഈ അംഗീകാരങ്ങള്‍ക്കും പ്രോത്സാഹനങള്‍ക്കും അപ്പുറം സാമ്പത്തികമായ സഹായങ്ങള്‍ ചലച്ചിത്രോത്സവങ്ങളില്‍ വളരെ പരിമിതമാണ്‌. യൂട്യൂബിലാകട്ടെ കാര്യങ്ങള്‍ എല്ലാം ‘മാര്‍ക്കറ്റിംഗ്‌’ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ പ്രനയവും സപ്ലികളും കഥകളായി വരുന്നവയ്ക്ക്‌ ലക്ഷക്കണക്കിന്‌ കാഴ്ചക്കാരും പൊതുവെ നല്ല ചിത്രം എന്ന്‌ വിലയിരുത്തുന്നവക്ക്‌ പരിമിതമായ കാഴ്ചക്കാരുമാണ്‌ യൂട്യൂബില്‍ ഉള്ളത്‌. ഈ അവസ്ഥ
മാറേണ്ടതുണ്ട്‌. ഏതൊരു കലാസൃഷ്ടിയും പരിപോഷിപ്പിക്കാനുള്ള ഒരേ ഒരു വഴി മികച്ച സൃഷ്ടികള്‍ ഉണ്ടാക്കുക എന്നുള്ളതാണ്‌. അത്‌ സൃഷ്ടാക്കള്‍ (!!) ചിന്തിക്കേണ്ട്‌ കാര്യമാണ്‌. ഒരു മൊബൈല്‍ ക്യാമറ ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമ ചെയ്യാം എന്ന ഗൌരവകരമായ ലാഘവത്വം ഇന്ന്‌ പലരിലും ഉണ്ട്‌. ഒരു വര്‍ഷം ഇരുന്നൂറില്‍ അധികം ഹ്രസ്വചിത്രങ്ങളാണ്‌ ഇന്ന്‌ യൂട്യൂബില്‍
9
അപ്ലോഡ്‌ ചെയ്യപ്പെടുന്നത്‌. ഇതില്‍എണ്ണത്തില്‍ അഞ്ചോ ആറോ മാത്രമാണ്‌ നിലവാരം പുലര്‍ത്തുന്നത്‌. സോഷ്യല്‍ മീഡിയകളില്‍ ഉള്ള യുവാക്കളും മധ്യവയസ്കരും ആണ്‌ ഇതിന്റെ പ്രധാന കാഴ്ചക്കാര്‍. സിനിമ ഒരു കലാസൃഷ്ടി ആണെന്നും അത്തരത്തിലുള്ള സൃഷ്ടി നടത്താന്‍ അതിനെ പറ്റി ആഴത്തിലുള്ള അറിവ്‌ ആവശ്യമാണെന്നും മനസിലാക്കി കുറേക്കൂടി ഗൌരവമായി ഈ മാധ്യമത്തെ ഞാനടക്കമുള്ള സംവിധായകര്‍ നോക്കിക്കാണേണ്ടത്‌ അത്യാവശ്യമാണ്‌.
10 11
വ്യക്തിപരമായി ഒരുപാട്‌ ഇഷ്ടമുള്ള ഒരു കഥയാണ്‌ അടുത്ത ഷോര്‍ട്ട്‌ ഫിലിമിന്റേത്‌.. മനസില്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാനുള്ള പണം ഇല്ലാത്തതിനാല്‍ നീണ്ട്‌ പോകുന്നു..

Share.

About Author

139q, 0.597s