Leaderboard Ad

ജീവിതഗന്ധം

0

അപ്പച്ചന്റെ കുഴമ്പ്. അപ്പച്ചന്റെ മണം.രാത്രിയിലെ മഴ .തോട്ടില്‍ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന വരാല്‍ കൂട്ടങ്ങള്‍. “ശ്രീധരാ ഒരു ടോര്‍ച്ചു ഉണ്ടെങ്കില്‍എടുത്തോളൂ. പെട്രോമാക്സായാലും മതി.” അമ്മച്ചിയുടെ കരി പുരണ്ട അടുക്കള. ചോറും വറുത്തരച്ച വരാല്‍ കറിയും. മഴ പെയ്യുന്നുണ്ട്

മഴപെയ്യുന്നു..വരമ്പത്ത്പെയ്യുന്നു..തോട്ടില്‍പെയ്യുന്നു..കായലില്‍പെയ്യുന്നു….പകലുംപെയ്യുന്നു..പിന്നെ സഹനം പെയ്യുന്നു..”എടീ റോസിയേ ..ആയെന്നു തുനിയെടുക്കെടി..” അമ്മച്ചീടെ അടുക്കള..അമ്മച്ചീടെ കോഴികള്‍,താറാവ്..റോസീടെ ആട്ടിന്‍കുട്ടി, വയലിന്‍..റോസാ ചെടി.. അപ്പച്ചന്റെ കുപ്പായം..അപ്പച്ചന്റെ കുട..

“അതേ പിള്ളേര് കഴിച്ചു.വാ നമുക്കിരിക്കാം”

 അപ്പച്ചന് അടുക്കളയുടെ മണം.

“റോസീ നിന്‍റെ വയലിന്‍ പഠനം എങ്ങനുണ്ട് .പള്ളീല്ഞായറാഴ്ച വായിക്കാരയോ?”

“അയ്യോ എബിച്ചയാ ഞാന്‍ തുടങ്ങിയിട്ടേ ഉള്ളു “

“നമ്മുടെ സലീന ഇപ്പോഴും പള്ളി കൊയരില് വയലിന്‍വായിക്കുന്നുണ്ടോടീ….?” “അമ്മച്ചീ ഈ എബിച്ചായന്‍.”

അടുക്കള, കോഴി , താറാവ്………….അമ്മച്ചീടെചീത്തവിളി………. “എന്‍റെ പൊന്നു റോസീ അവളെന്‍റെ കുപ്പി പള്ളികുടത്തിലെകൂട്ടുകാരി ആയിരുന്നു .അവള്ക്ക് എത്ര തവണ ഞാന്‍സ്ലൈട്‌കുത്തി കൊടുത്തിട്ടുണ്ടെന്നോ?”

കരി പുരണ്ട അടുക്കള……….അമ്മച്ചീടെ കണ്ണുകളില്‍പുക……… “എടി എബി ഒന്നു പഠിച്ചു പാസാകട്ടെ .അവന്‍ നിനക്കൊരുഗ്യാസ് സ്ടൌ വാങ്ങി തരും.” അടുക്കളയിലെ ചോര്‍ച്ച .അമ്മച്ചി നിരത്തി വെച്ചപാത്രങ്ങളില്‍ മഴയുടെ സംഗീതം.

“ശ്രീധരന്‍ ഈ തവണയെങ്കിലും പത്തു പാസാവുമോ ആവോ?” “എബിചായാ ചൂണ്ട റെഡി…..” ശ്രീധരന്‍റെ ചൂണ്ട ………. ശ്രീധരന്‍റെ ഇര……….

“ഈ എബിചായനു ഒരു ജീന്സോക്കെ ഇട്ടൂടെ.പട്ടണത്തിലോക്കെ പഠിക്കുന്ന ആളല്ലേ..?” എന്‍റെ റോസി

“അമ്മച്ചീ ഈ നോമ്പ് വിടീലിന്നു റോസിക്ക് ഒരു പാവാടയുംബ്ലവ്സും വാങ്ങി കൊടുക്കണം .ദാ ചിലവിന്നുഅപ്പച്ചന്‍ തന്നപണമാ.ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം….”

രോസീടെ വയലിന്‍……..അമ്മച്ചീടെ കണ്ണുകള്‍………. “എല്ലാം എടുത്തു വെച്ചോടാ……ദാ ഈ ബൈബിള്‍ കൂടി”

 അപ്പച്ചന്റെ ശബ്ദം…….. അപ്പച്ചന്റെ മുറിയില്‍ അപ്പച്ചന്റെ കുഴമ്പ് …..അപ്പച്ചന്റെമണം……….. അപ്പച്ചാ……ഞാന്‍ ഇറങ്ങട്ടെ……. എന്റെ അപ്പച്ചന്‍ …… എന്റെ അമ്മച്ചി …… എന്റെ റോസി………..

 “എടി ഈ ഞായറാഴ്ച സലീനയെ കാണുമ്പോള്‍ ഞാന്‍തിരക്കിയതായി പറയണം…”

 “അമ്മച്ചീ എബിചായന്‍……..” കോഴി ,താറാവ്, ആട്ടിന്‍ കുട്ടി, വയലിന്‍,,,,അപ്പച്ചന്റെ തൂമ്പ,കുഴമ്പ്..വരാല്‍ കൂട്ടങ്ങള്‍ .ശ്രീധരന്റെ പെട്രോമാക്സ്….

 അമ്മച്ചീടെ ചീത്തവിളി പുകയോടൊപ്പം………….. **************** മഴ പെയ്യുന്നു………….ഇടനാഴികളില്‍ പെയ്യുന്നു……പടവുകളില്‍ പെയ്യുന്നു………….മരച്ചുവടുകളില്‍പെയ്യുന്നു . രാത്രിയില്‍ ഹൊസ്ടെലിലെ മഴ…………..പകല്‍ കാമ്പസിലെമഴ….. ഇവിടെ മഴയോടൊപ്പം പ്രണയംപെയ്യുന്നു………പ്രണയത്തിന്റെ മണം……….. “അളിയാ ലവള് വരുന്നുണ്ടേ………..”

 പുതിയ പോയെതിന്റെ മണം………….പുതിയ ഫിക്ഷന്‍റെമണം……

 EBI IMMANUVAL 

SD COLLEGE , ALAPPUZHA

 പ്രിയപ്പെട്ട എബിക്ക്, അപ്പച്ചനാടാ……… നിനക്കു സുഖമെന്ന് കരുതുന്നു. ഹോസ്റ്റല്‍ഫീസിനുള്ള പണം ഇതിനോടൊപ്പംഅയക്കുന്നു.പിന്നെനമ്മുടെ റോസി പള്ളി കൊയരില്വയലിന്‍ വായിച്ചു തുടങ്ങി.അമ്മച്ചീടെ കാല് വേദനക്ക്കുറവുണ്ട്.അവസാനവര്‍ഷമാണ്‌, നന്നായിപഠിക്കണം.പട്ടണത്തിലെ ആവേശത്തിലും ആഘോഷത്തിലുംനീയൊരു കുട്ടനാട്ടുകാരന്‍ആണെന്ന് മറക്കരുത്.രാത്രിയില്‍കിടക്കുന്നതിനു മുമ്പ് കുരിശു വരച്ചുപ്രാര്തിക്കണം എന്ന്അമ്മച്ചി പ്രത്യേകംപറഞ്ഞു.പണത്തിനുആവശ്യമുന്ടെന്കില്‍ എഴുതാന്‍ മടിക്കേണ്ട.

 പ്രതീക്ഷയോടെ അപ്പച്ചന്‍

 അപ്പച്ചന്റെ കുഴമ്പ് ………..എഴുത്തിനു അപ്പച്ചന്റെമണം………

 എന്‍റെ അപ്പച്ചന്‍ ……….എന്‍റെ അമ്മച്ചി……….എന്‍റെ റോസി…………. കത്തിലേക്ക് ഒന്നുകൂടി നോക്കി .രോസീടെ വടിവൊത്തഅക്ഷരങ്ങള്‍……………….

 “പ്രിയപ്പെട്ട എബിക്ക്” അപ്പച്ചന്റെ പ്രിയപ്പെട്ട എബി .കത്ത് മടക്കിടിക്ഷനരിക്കിടയില്‍ വെച്ചു .രാത്രിയില്‍ മഴ .താഴെ നിന്നുംവിളി.എടാഎബിയെ ഇറങ്ങി വാടാ………….. ഇന്നത്തെ ബിയരിന്നു ആര് ശതമാനത്തില്‍ അധികം ലഹരി.

 “സുമിത്രേ നിനക്കിന്നെന്താ കറി?”

 “ആനമുട്ട” നിന്‍റെ അച്ചന് കൊണ്ടു കൊടുക്കെടി …………….

 ഈ സുമിത്രയുടെ ചുണ്ടുകള്‍ വല്ലാണ്ട്ചുവന്നിരിക്കുന്നു.അമര്‍ത്തി ഒരുമ്മ കൊടുക്കാന്‍ തോന്നും.

 “എടാ അരുണേ ഇന്നു എന്‍റെ ടിക്കറ്റ് കൂടി എടുക്കണം.അപ്പച്ചന്റെ പൈസ വരാന്‍ കുറച്ചു വൈകും.” “അതിനെന്താടാ എബി പോന്നോളൂ”

 സിനിമയിലെ നായിക എന്താ സാധനം ചരക്കു തന്നെ അളിയോ ………………… ലൈബ്രറിയില്‍ കറങ്ങി തിരിയുമ്പോള്‍ ചാള്‍സ് വന്നുപറഞ്ഞു .”എടാ അറിഞ്ഞോ സെകണ്ട് ബീകോമിലെആതിരക്ക്വയറു വേദന………. “ആതിരക്കിത് പതിവുള്ളതാ എനിക്കറിയാം”

 മരച്ചുവട്ടില്‍ ഒറ്റയ്ക്കിരുന്ന സേവിച്ചനെ വിളിച്ചു എല്ലാരുംകൂടി ഉപദേശിക്കുന്നു.അവന്നു പ്രണയം .”എടാ ഇതുനീഅവളോട്‌ തുറന്നു പറ”

 ആര്‍ട്സ് ഡേയ് ……..

“നിന്നെ വധുവായിഅലങ്കരിക്കാനിങ്ങു പോന്നില്ല പൂവില്ല ഒന്നുമില്ല……….. സ്വാഗതം പറയാന്‍ ക്ഷണിച്ചപ്പോള്‍ആരാര്‍പ്പുവിളി……..കുട്ടനാട്ടുകാരാ…………… അഭിമാനം തോന്നി .അതെ ഞാന്‍ കുട്ടനാട്ടുകാരനാണ്.മണ്ണിന്‍റെമണമുള്ള കുട്ടനാട്ടുകാരന്‍.വെള്ളത്തില്‍ ജനിച്ചുവെള്ളത്തില്‍ജീവിക്കുന്ന കുട്ടനാട്ടുകാരന്‍…. പിന്നെയുമിവിടെ അപ്പച്ചന്റെ മണം………….. “നാടകം തുടങ്ങുകയായി……” “ഇതു പോലൊരു നാറിയ നാടകം sd കോളേജ്കണ്ടിട്ടില്ലേ………” സേവിച്ചനും ഞാനും ടോണിയും കൂടി പൊട്ടിച്ചത് എട്ടു കുപ്പിബിയര്‍ ………ഉണര്‍ന്നത് രാത്രി ഒന്‍പതു മണിക്ക്. ഏത്ക്ലാസാണെന്ന് മനസ്സിലായില്ല .ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. ASTEROIDS ഓ ഇതു സേവിച്ചന്റെ പെണ്ണിന്റെ ഫിസിക്സ്ക്ലാസ്.

മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ കറങ്ങി തിരിഞ്ഞു വന്ന ടോമിസാറിനെ കണ്ടില്ല.പിടിത്തം വീണത്‌ കോളറില്‍. “എബി ക്ലാസ് കട്ട് ചെയ്തിരിപ്പാ അല്ലെ ഇന്ടെനല് മാര്‍ക്ക്തീരെ ഇല്ല.അട്ടണ്ടന്സും . എന്ത് പറ്റി നിനക്കു.”

” അത് സര്‍ ഇത്തവണ ക്ഷമിക്കണം . പടിക്കുന്ന്നുണ്ട്.പിന്നെഎന്‍റെ ഒരു കവിത മാതൃഭൂമിയില്‍ വന്നു”

“ശരി ദാ മാര്‍ച്ച് ഇങ്ങെത്തി.ഇന്ടെനല് മാര്‍ക്ക്ഞാനിട്ടോളം.ആ കവിത ഒന്നു കാട്ടണം”

മാര്‍ച്ച് എത്തിയപ്പോള്‍ പതിവു കസര്‍ത്ത് പരിപാടികളില്‍നിന്നകന്നു കുറെ ഇരുന്നു പഠിച്ചു.സേവിച്ചനും ഹാഫിസുംപഠിക്കാനായി ലീവ് എടുത്തു വീട്ടിലേക്ക് പോയി…………….. രാത്രിയില്‍ തലയണകള്‍ ചേര്‍ത്ത് ഉറങ്ങുമ്പോള്‍ വീണ്ടുംസുമിത്രയുടെ ചുവന്ന ചുണ്ടുകള്‍ .എന്തേ ആതിരക്ക്എപ്പോഴുമീ വയറു വേദന………….

പതുക്കെ പതുക്കെ കാമ്പസ് മാര്‍ച്ചിനെവരവേറ്റു………..”എടാ ഇനി………..” ഇന്നലെകളുടെ ആരവങ്ങള്‍ ഞരക്കങ്ങള്‍ ആവുന്നോ……… “ടോണി നിന്‍റെ ആടൊഗ്രാഫ്” വിജനമായ ഫിസിക്സ് ക്ലാസ്സിനു മുന്നില്‍ ചെന്നു സേവിച്ചന്‍പൊട്ടികരഞ്ഞു…”ഇതില്‍ നിന്നും ഒരു വള തരുമോ നിന്‍റെഓര്‍മ്മക്കായി” “ഈ അരയാല്‍ മരം , ഈ ഇടനാഴി ,പിന്നെയീ ലൈബ്രറിഹാള്‍ ………………” ചാള്‍സ് അവളെ കണ്ടോടാ…………. ഇതെന്‍റെ ബാക്കി വെപ്പ്……………..എബി ,ഇംഗ്ലീഷ് 83-86 “ഹാഫിസ് എക്സാം എങ്ങനെ ഉണ്ടായിരുന്നു” “സപ്ലി തന്നെ ഒരുപാടു ഉണ്ടെടാ .ഞാന്‍ ബാപ്പാന്‍റെമരക്കമ്പനിലു ജോലിക്ക് പോവടാ.” “അപ്പൊ സേവിച്ചന്‍ ? “ഏട്ടന്‍റെ കൂടെ മദ്രാസില്‍………..” ഞാനും വരട്ടെ നിന്‍റെ ബാപ്പാന്‍റെ മരക്കമ്പനിലു? “റിസള്‍ട്ട് അറിഞ്ഞു വാടാ കല്ലായിക്ക്. നമുക്കു ഉഷാറാക്കാം.”

എബി, ഇടയ്ക്ക് കത്ത് ഇടണം ഞങ്ങളെ ഒരിക്കലും മറക്കരുത്. സുമിത്ര. പ്രണയത്തിന്‍റെ മണം ……… പുസ്തകങ്ങളുടെ മണം……………… കെമിസ്ട്രി ലാബിനു മുന്നിലെ മണം……….. കാന്റീനിലെ മണം……………. പ്രിന്‍സിപാളിന്റെ റൂമിലെ ഫയലുകളുടെ മണം………….. സുമിത്രയുടെ മണം……………….

എല്ലാവരും പോയി. ഹാഫിസ് പോവുമ്പോള്‍ ഒരു പാകറ്റ്രോതമന്‍സ് സിഗരട്ട് തന്നു.അതും പുകച്ചു ഒറ്റയ്ക്ക്മരച്ചുവട്ടില്‍ ഇരുന്നു .പുതിയ മണം. പെട്ടെന്ന് അപ്പച്ചന്റെകുഴമ്പ് …………..അപ്പച്ചന്റെ മണം എന്റെതലച്ചോറില്‍.സിഗരട്ട് വലിച്ചെറിഞ്ഞു. അകലെ നിന്നും പ്യുന്‍ ശ്രീധരേട്ടന്‍ വന്നു. “എബി നാട്ടീന്നു ഫോണുണ്ടായിരുന്നു.എബീടെ അപ്പച്ചന്‍ ……….അപ്പച്ചന്‍ മരിച്ചു പോയി……….!” അപ്പച്ചന്റെ കുപ്പായം……… അപ്പച്ചന്റെ കുട…………. അപ്പച്ചന്റെ തൂമ്പ………….. അപ്പച്ചന്റെ കുഴമ്പ്………………… പിന്നെയും രാത്രി ……….മഴ ……….റെയില്‍വേസ്റ്റേഷന്‍………….കടവ്……… പോകറ്റില്‍ ബാക്കിയായ രോതമന്‍സ് കടവില്‍ ഒഴുക്കി ……….. “ശ്രീധരാ ……….ഈ മഴയത്ത് എനിക്ക് പേടിയാവുന്നുടോര്‍ച്ചും തെളിച്ചു എന്റെ ഒപ്പം നടക്കൂ”

തോട്..തോട്ടിലെ മഴ .വരാല്‍കൂട്ടങ്ങള്‍………. മഴ വെള്ളം കുത്തി ഒലിച്ചു മുറ്റത്തൂടെ ഒഴുകുന്നു. വാതിക്കല്‍വെച്ച റോസിയുടെ വയലിനിലേക്ക് തൂവനടിക്കുന്നു………. അമ്മച്ചീടെ നിലവിളി ………….രോസീടെ ഞരക്കം……… പകലും മഴ പെയ്തു…സെമിതെരിക്ക് മുകളില്‍വെള്ളം.വെള്ളത്തിനും മുകളില്‍കുരിശുകള്‍……..ശവമഞ്ചവും ഏന്തി എത്തിയപ്പോള്‍മടകെട്ടി ശവക്കുഴി തോണ്ടി……… “ഇന്നു ഞാന്‍ നാളെ നീ” ശവപ്പെട്ടി ചുമന്നപ്പോള്‍ ശവപെട്ടിക്കു അപ്പച്ചന്റെ മണം .ഒരു മഴ കൂടി കഴിഞ്ഞപ്പോള്‍ കുരിശിനും മുകളില്‍വെള്ളം.ശവപ്പെട്ടി കുഴിയിലേക്ക് വച്ചു .അപ്പോള്‍ കാറ്റുവീശി വെള്ളം കുഴിയിലേക്ക് ഒഴുകി.അപ്പച്ചന്‍വെള്ളത്തിനടിയില്‍.ചെളിയും ചെന്കല്ലും കുത്തി നിറച്ചുകുഴി മൂടി.കുരിശു നാട്ടി.കുരിശിന്റെ ഒരു ഭാഗം വെള്ളത്തിന്‌മുകളില്‍ കുട്ടനാട്ട്‌ കാരന്‍റെ മരണം …………. ജനിച്ചതും വെള്ളത്തില്‍ ……….ജീവിച്ചതുംവെള്ളത്തില്‍……….മരിച്ചതും വെള്ളത്തില്‍ വെള്ളത്തിന്‍റെ മണം….. ഒരുകുടയില്‍ റോസിയും അമ്മച്ചിയും ഞാനും തളര്‍ന്നഅമ്മച്ചി തല എന്‍റെ തോളിലേക്ക് ചായിച്ചു.അമ്മച്ചിക്ക്അപ്പച്ചന്റെ മണം.രോസിയെയും അമ്മച്ചിയേയും ചേര്‍ത്ത്പിടിച്ചു ഞാന്‍ പതുക്കെ വെള്ളത്തിലേക്കിറങ്ങി.അപ്പോള്‍എനിക്കും അപ്പച്ചന്‍റെ മണം….!

– ഷഫീക്ക്‌ കെ. എച്ച്

Share.

About Author

145q, 0.508s