Leaderboard Ad

ഷാസി ചിക്കന്‍

0

ചിക്കെന്‍ : 1 കിലോ

സവോള ചെറുതായി അരിഞ്ഞത് : 3 എണ്ണം ജിഞ്ചെര്‍ ഗാര്‍ലിക് പേസ്റ്റ് : 1 1/2 ടേബിള്‍സ്പൂണ്‍തൈര് :  3 ടേബിള്‍സ്പൂണ്‍

ഉപ്പ് : ആവശ്യത്തിന്

നെയ്യ് : 3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍

മുളക് പൊടി : 2 ടീസ്പൂണ്‍

മല്ലിപ്പൊടി : 2 ടേബിള്‍സ്പൂണ്‍

ഗരം മസാല : 1 ടീസ്പൂണ്‍

ഫ്രഷ്‌ ക്രീം : 1 കപ്പ്‌

ക്രഷ്ഡ് ബദാം : 1 ടേബിള്‍സ്പൂണ്‍

ക്രഷ്ഡ് അണ്ടിപരിപ്പ് : 1 ടേബിള്‍സ്പൂണ്‍

മല്ലിയില : 1/2 ടീസ്പൂണ്‍

കസൂരിമേത്തി : 1/2 ടീസ്പൂണ്‍

വെള്ളം : 1 കപ്പ്

തൈരില്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി  മിക്സ് ചെയ്തു പാകമാക്കിയ മസാലയില്‍, വൃത്തിയാക്കിയ ചിക്കെന്‍ മാരിനെറ്റ് ചെയ്ത് അരമണിക്കൂര്‍ വക്കുക.

ഫ്രൈയിംഗ് പാനില്‍ 3 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക, ചൂടായ ശേഷം തയ്യാറാക്കി വച്ച ജിഞ്ചെര്‍ ഗാര്‍ലിക് പേസ്റ്റ് അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. സ്റ്റൌവിലെ തീ അധികമാവാതെ ശ്രദ്ധിക്കണം.ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ച സവോള ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്ന വരെ നന്നായി ഇളക്കുക. സവോള ബ്രൌണ്‍ നിറമായ ശേഷം ഇതിലേക്ക് മുളക്പൊടിയും മല്ലിപൊടിയും ഗരം മസാലയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക.

അതിനു ശേഷം മാരിനേറ്റ് ചെയ്തു വച്ച ചിക്കെന്‍ ചേര്‍ത്ത് അതിലേക്ക് 1 കപ്പ്‌ ചൂടു വെള്ളം ഒഴിച്ച് പാന്‍ മൂടി വെക്കണം. ചിക്കന്‍ വെന്തു വരുമ്പോള്‍ ഇതിലേക്ക് ബാദാമും അണ്ടിപരിപ്പും  ചേര്‍ക്കാം.

ചിക്കന്‍ പാകമായികഴിഞ്ഞാല്‍ അതിലേക്ക് തയ്യാറാക്കി വച്ച ക്രീമും അര ടീസ്പൂണ്‍ ഗരം മസാലയും ചേര്‍ത്ത് 5 min കൂടി ചെറിയ തീയില്‍ വച്ച ശേഷം സ്റ്റൌ ഓഫ്‌ ചെയ്യുന്നതോടെ രുചികരമായ ഷാഹി ചിക്കന്‍ തയ്യാറായി കഴിഞ്ഞു.

മല്ലിയിലയും കസൂരിമേത്തും കൊണ്ട് ഗാര്‍ണിഷ് ചെയ്യുക, ആവശ്യമെങ്കില്‍ ക്രീമും ഉപയോഗിക്കാവുന്നതാണ്.

ഇത് ചൂടോടെ ചപ്പാത്തി, പൊറോട്ട, അപ്പം, ദോശ എന്നിവയുടെ കൂടെ ഉപയോഗിക്കാം.

 

സന്ധ്യ രമേഷ്

Share.

About Author

151q, 0.759s