Leaderboard Ad

സച്ചിൻ: ഇന്ത്യ കണ്ട ഏറ്റവും വലിയ മാസ്സ് ഹിസ്ടീരിയ

0

ഇന്ത്യ കണ്ട ഏറ്റവും വലിയ മാസ്സ് ഹിസ്ടീരിയയുടെ പേരാണ് സച്ചിൻ രമേശ്‌ ടെണ്ടുൽക്കർ. അഥവാ ഇന്ത്യയിലെ ഏറ്റവും വലിയ മതം ആയ ക്രിക്കറ്റിന്റെ ദൈവം. അതിന്റെ ഏറ്റവും വലിയ പ്രതീകമാണ് സുധീർ കുമാർ ഗൗതം. ദേഹമാസകലം ത്രിവർണം പൂശി, പതാക വീശി, മുടി ഭൂപടം പോലെ വെട്ടി, ഇഷ്ട താരത്തിന്റെ പേരും നമ്പറും ശരീരത്തിൽ എഴുതി, ഇന്ത്യയുടെ കളി എവിടെയുണ്ടോ അവിടെ എങ്ങനെയെങ്കിലും എത്തി ചേരുന്ന ആരാധകൻ. അവന്റെ ദൈവം വിരമിച്ചു കഴിഞ്ഞു. ഇപ്പൊ അവന്റെ ദേഹത്തിൽ ഒരു വരി കൂടി കാണാം. ‘മിസ്സ്‌ യു’. സ്വന്തവും ബന്ധവും നാടും വീടും ഉപേക്ഷിച്ചു മാനേജ്മെന്റ്റ് നല്കുന്ന സൗജന്യ ടിക്കട്ടുകളുമായി വേദികൾ തോറും പതാക വീശി എരിഞ്ഞടങ്ങുന്ന ജീവിതത്തോളമല്ലെങ്കിലും ഭ്രാന്തമായി, ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും ആരാധിക്കുന്നവർ എന്നുമുണ്ടാകും എവിടെയും.

ആ ഒരു തലത്തിലെ വളർച്ച പെട്ടെന്നായിരുന്നില്ല. ഏതൊരു മതമായാലും തഴച്ചു വളരാൻ ഒരു ദൈവം അത്യാവശ്യമാണ്.ഇന്ത്യയിൽ ഈ മതം സ്ഥാപിക്കപ്പെടുന്നത് കപിലിന്റെ ചെകുത്താന്മാരുടെ 1983 കിരീട ധാരണതോട് കൂടിയാണ്. ആ മതത്തിലും ദൈവത്തിലും വിശ്വസിച്ചു അന്ധമായി ഇറങ്ങിത്തിരിച്ച മൗലിക വാദികളുടെ പ്രതീകമാണ് സുധീർ.
സച്ചിന് മുന്നേ ഇന്ത്യൻ ക്രിക്കറ്റിലെ വൻതോക്കുകൾക്കൊന്നും സാധിക്കാത്ത കാര്യമാണ് കൌമാരം പിന്നിടും മുൻപേ സച്ചിന് സാധിച്ചത്. ക്രിക്കറ്റ് എന്നാ മതത്തിന്റെ വളർച്ചയ്ക്ക് അത് അത്യാവശ്യവുമായിരുന്നു. പലപ്പോഴുംപ്രതിഭ ഏറെ ഉണ്ടായിട്ടും ലക്ഷ്മണിനും ദ്രാവിഡിനും ഗാന്ഗുലിക്കും ഒക്കെ ദൈവത്തിന്റെ ഉപഗ്രഹങ്ങളാവാനായിട്ടായിരുന്നു വിധി.
ഇന്ത്യൻ ക്രിക്കറ്റ് എന്നും കൊർപരെട്ടുകലുദെ നിയന്ത്രണത്തിലായിരുന്നു. ബിസിസിഐയുടെ തലപ്പതുള്ളവർക്ക് പണം ഇരട്ടിപ്പിക്കാനും വെളുപ്പിക്കാനും ഉള്ള മാർഗം ആയിരുന്നു ക്രിക്കറ്റ്. ഇന്ത്യയിൽ മറ്റൊരു വിനോദത്തിനും ഇല്ലാത്ത പരസ്യത്തിന്റെ അനന്ത സാധ്യതകൾ അവർ ക്രിക്കറ്റിൽ കണ്ടു. അതിനവർ സച്ചിന്റെ ദൈവ പരിവേഷം നന്നായി ഉപയോഗപ്പെടുത്തി. ക്രിക്കറ്റ് എന്നാ ബ്രാന്ടിനും ക്രിക്കറ്റർ എന്നാ ബ്രാൻഡ് ഇമേജിനും വളക്കൂറുള്ള മണ്ണാക്കാൻ കഴിഞ്ഞു കോർപ്പറേറ്റ് തന്ത്രശാലികൾക്ക്.

നവംബർ 16
അങ്ങനെ ആ ദിനം വന്നു ചേർന്നു. ദൈവം വിരമിച്ചു. അതോടൊപ്പം ഉടനെ കേന്ദ്ര സർക്കാരിന്റെ അറിയിപ്പും ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ ഭാരത്‌ രത്ന സച്ചിനാനെന്നും. ആദ്യമായാണ്‌ ഒരു കായിക താരത്തിനു ഭാരത്‌ രത്ന നൽകാൻ തീരുമാനിക്കുന്നത്. ഒരു കായിക താരത്തിനു ഭാരത്‌രത്ന നൽകുമ്പോൾ സ്വാഭാവികമായും ഇന്ത്യ കണ്ട ഏറ്റവും മഹാനായ കായിക താരത്തിനു തന്നെയാണ് നല്കപ്പെടെണ്ടത്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ കായിക താരം സച്ചിൻ ആണോ?
മഹത്വവവും മികച്ചതും പലപ്പോഴും ഒത്തു പോകണം എന്നില്ല. കാരണം മികച്ചവന്റെ അളവുകോൽ ഇപ്പോഴും റെക്കോർഡ് പുസ്തകങ്ങളിലെ കണക്കുകളാണ്. അങ്ങനെ നോക്കുമ്പോൾ സച്ചിൻ ഒരു പക്ഷെ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർ ആയിരിക്കും. പക്ഷെ മഹത്വത്തിന്റെ അളവുകോൽ പലപ്പോഴും സങ്കീർണമാണ്.അത് എപ്പോഴും കണക്കിന്റെ കളികള്ക്ക് വഴങ്ങി കൊള്ളണം എന്നില്ല. ഗെയിമിന്റെ സാഹചര്യവും എതിരാളികളുടെ നിലവാരവും സഹതാരങ്ങളുടെ കായിക ക്ഷമതയും ഒക്കെ കൂട്ടി നോക്കുമ്പോൾ അത് പലപ്പോഴും റെക്കോർഡിന്റെ കണക്കുകളെ ഭേദിക്കുന്നതായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും മഹാനായ കായിക താരം സച്ചിനാണോ?

ധ്യാൻ ചന്ദ്
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതെന്നു ചോദിച്ചാൽ ഒരു പക്ഷെ ന്യൂ ജനറെഷന്റെ ഉത്തരം ക്രിക്കറ്റ് എന്നാവും. ഇന്നത്തെ പോപുലാരിട്ടി നോക്കുമ്പോ അത് ക്രിക്കറ്റ് ആണെങ്കിലും അത് രേഖകളിൽ അത് ഹോക്കി ആണ്. ഒരു പക്ഷെ 1983ഇൽ സ്ഥാപിതമായ ക്രിക്കറ്റ് എന്നാ മതത്തിന്റെ പ്രഭാവത്തിൽ മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മറ്റു കായിക വിനോദങ്ങളിലൊന്നു. ഒരു കാലത്ത് ഇന്ത്യയുടെ ദേശീയ വികാരം ആയിരുന്ന ഹോക്കി. ഇന്ത്യയുടെ പേര് ആദ്യമായി ഒളിമ്പിക്സിന്റെ സ്വർണലിപികളിലെഴുതിയ കളി. അതും ഒന്നും രണ്ടും തവണ അല്ല എട്ടു തവണ. ധ്യാൻ ചന്ദ് ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന് വിശേഷിക്കപ്പെടുന്നു. ഹോക്കിയിൽ ഇന്ത്യയുടെ മൂന്നു ഒളിമ്പിക്സ് സ്വർണ നേട്ടങ്ങളിലും(1928, 1932, 1936) നിർണായക പങ്കു വഹിച്ചത് ധ്യാൻ ചന്ദ് ആയിരുന്നു. ഇന്ത്യയുടെ ദേശീയ കായിക ദിനമായി ആചരിക്കുന്നത് ഇദ്ദേഹത്തിന്റെ ജന്മ ദിനം ആഗസ്റ്റ്‌ 29നു ആണ്.

മിൽഖ സിംഗ്
അഥവാ പറക്കും സിംഗ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റ്. ഇന്ത്യക്ക് ഒളിമ്പിക്സിൽ അത്ലെടിക്സിൽ ഒരു മെഡൽ മിൽഖ നേടിയില്ലെങ്കിൽ ആര് നേടും എന്നായിരുന്നു അക്കാലത്തെ ചർച്ച. ആ ചോദ്യം ഇന്നും അത് പോലെ കിടക്കുന്നു. ഒരു പക്ഷെ അത്ലെടിക്സിൽ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു ഇന്ത്യൻ താരമുണ്ടാവില്ല.
ഇന്ന് കായിക താരങ്ങൾക്ക് പോലെ പരസ്യ പ്രചാരണവും സാമ്പത്തിക താല്പര്യവും മാധ്യമ ശ്രദ്ധയും അന്ന് ഇല്ലാതിരുന്നത് കൊണ്ട് മാത്രം ആണ് ഇവരൊന്നും താരപരിവേഷത്തിലേക്ക് ഉയരാതിരുന്നത്.

കളിയുടെ എണ്ണം നോക്കാതെ ആനുപാതികമായി നോക്കിയാൽ സച്ചിനെ പോലെ ഏകദേശം അടുത്ത് വരെ ഒക്കെ കളിയ്ക്കുന്ന ഒരു പാട് കളിക്കാർ ഇന്ത്യയിൽ ഉണ്ടായിട്ടും. മില്ഖയെ പോലെയോ ധ്യാന്ച്ചന്ദ് നെ പോലെയോ അല്ലെങ്കിൽ ഇവരുടെ അടുത്തെങ്കിലും നിൽക്കുന്ന മറ്റൊരു കായിക താരം ഇത് വരെ ആയിട്ടും ഉണ്ടായിട്ടില്ല എന്നത് അവർ എത്ര ഉയരത്തിൽ ആണ് എന്നതിന് ഒരു ഉദാഹരണം ആണ്. പ്രത്യേകിച്ച് അവർ കളിച്ചിരുന്ന കാലഘട്ടവും സാഹചര്യങ്ങളും അന്ന് ഇവർക്ക് ലഭ്യമായിരുന്ന പരീശീലന സൗകര്യങ്ങളും ഒക്കെ വച്ച് നോക്കുമ്പോ ഇവരുടെ നേട്ടങ്ങൾ സച്ചിന്റെതിനെക്കാളും എന്തുകൊണ്ടും മഹത്തരം തന്നെയാണ്.

സച്ചിന് ഭാരത രത്ന കിട്ടിയതിൽ സച്ചിന്റെ കുറ്റം ഒന്നും ഇല്ലെങ്കിലും അത് ഇന്ത്യയിലെ കുത്തക മുതലാളിമാരുടെയും പരസ്യമാഫിയയുടെയും രാഷ്ട്രീയ താല്പര്യങ്ങളുടെയും താല്പര്യം കൊണ്ട് കൂടി ആണോ എന്ന് സംശയിയ്ക്കുന്നതിൽ ഒരു തെറ്റും ഇല്ല. പ്രത്യേകിച്ച് അര്ഹതപ്പെട്ട മറ്റുള്ളവരെ തഴഞ്ഞു നൽകുമ്പോൾ. അതിനു മാധ്യമങ്ങളിലൂടെ സച്ചിന് കിട്ടിയ പ്രശസ്തിയും താരപദവിയും ബുദ്ധി പൂർവ്വം ഉപയോഗിച്ച് എന്നും പറയാം.

ഓഫ്‌ ടോപ്പിക്: ഇന്ത്യയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി കൊടുതവരുടെ ലിസ്റ്റ് നോക്കിയാല നമ്മൾ ഞെട്ടും. ഇന്ദിരാ ഗാന്ധി – 1971 രാജീവ് ഗാന്ധി-1991. ഇവരുടെ നേട്ടം എന്തായിരുന്നു എന്ന് ചോദിച്ചാൽ മേലോട്ടു നോക്കിപ്പോവും അവാർഡ് കമ്മിറ്റിക്കാർ. ചുരുക്കി പറഞ്ഞാൽ ഈ ബഹുമതിക്ക് യാതൊരു വിലയുമില്ല എന്ന്. അതോണ്ട് ഈ അവാർഡ് ആർക്കു കൊടുത്താലും കണക്കാ.

Share.

About Author

147q, 1.748s