Leaderboard Ad

സയിൻ ബോക്സ്: ഇമെയിൽ പരിശോധിക്കാൻ ഒരു എളുപ്പ വഴി

0

McKinsey Global Institute നടത്തിയ ഒരു പഠന പ്രകാരം, ഒരു ഉദ്യോഗസ്ഥന്‍ വര്‍ഷത്തില്‍ ശരാശരി 73 ദിവസങ്ങള്‍ ഇമെയില്‍ പരിശോധിക്കുന്നതിനും മറ്റുമായി ചിലവഴിക്കുന്നു. കമ്പനികളെ  സംബന്ധിച്ച് സമയം വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആയതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സേവനങ്ങൾ നല്ക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടത് ആവശ്യകത ആയി വന്നു. കൂടാതെ,   ഇമെയില്‍ പരിശോധിക്കാൻ ആയി കൂടുതൽ സമയം ചിലവിടുന്നത്‌ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന് ചിലര്‍ വാദിക്കുന്നു.

ഈ ഗവേഷണങ്ങളുടെ ഉള്പ്പണം ആണ്  സയിൻ ബോക്സ്  ” Sane box”. ഈ  വെബ്‌ അധിഷ്ടിതമായ സര്‍വീസ് വഴി ഇമെയില്‍ ഓവര്‍ ലോഡ് എന്ന പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. ഈ സര്‍വീസ് ഉപയോഗിക്കുന്നതിനു ഒരു നിശ്ചിത തുക മാസംതോറും ചിലവഴിക്കെണ്ടാതായി വരും. എന്നിരുന്നാലും ഒരു ദിവസം വളരെയധികം ഇമെയിലുകള്‍ പരിശോധിക്കേണ്ടി വരുന്നവര്‍ക്ക് സഹായകരമാണ്.

സയിൻ ബോക്സ് നിങ്ങളുടെ ഇന്‍ബോക്സ് സ്കാന്‍ ചെയ്തു ഏതൊക്കെയാണ് പ്രധാന മെയിലുകള്‍ എന്നത് തിരഞ്ഞെടുത്തു ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യും. അപ്രധാനമായതും, നമ്മള്‍ അവഗണിക്കുന്നതും ആയ  ഇമെയിലുകള്‍ മറ്റൊരു ഫോള്‍ഡര്‍ സൃഷ്ടിച്ചു അതിലേക്കു മാറ്റും.

സയിൻ ബോക്സ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍

സര്‍വീസ് ഒരിക്കല്‍ സെറ്റ് ചെയ്തു കഴിഞ്ഞാല്‍ സയിൻ ബോക്സ്    റോബോട്ട് ഇമെയില്‍ മുഴുവന്‍ പരിശോധിച്ചതിനു ശേഷം ഏതൊക്കെ മെയിലുകള്‍ ആണ് പ്രധാനമായത് എന്ന് തിരഞ്ഞെടുക്കും (സ്ഥിരമായി വായിക്കുന്ന മെയിലുകള്‍ക്ക് അനുസൃതമായി ആണ്  സയിൻ ബോക്സ്   ഇമെയില്‍ തിരഞ്ഞെടുക്കുന്നത്).

അപ്രധാനമായ മെയിലുകള്‍ എല്ലാം ഫില്‍ട്ടര്‍ ചെയ്തു “Sane Later” എന്ന ഒരു ഫോള്‍ഡറിലേക്ക് മാറ്റും. തുടര്‍ച്ചയായി     സയിൻ ബോക്സ്  ഉപയോഗിക്കുന്നത് വഴി പ്രധാനപ്പെട്ട മെയിലുകളുടെ തിരഞ്ഞെടുക്കല്‍ അനായാസം ചെയ്യുവാന്‍ സാധിക്കും.

ജി മെയില്‍, യാഹൂ തുടങ്ങിയ ഇ മെയില്‍ സര്‍വീസുകളില്‍ SaneBox പ്രവര്‍ത്തിക്കും. ഒരിക്കല്‍ സ്കാന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് സാധാരണ മെയില്‍ ഉപയോഗിക്കുന്നത് പോലെ തന്നെ തുടരാം (ഫില്‍ട്ടര്‍ ചെയ്യപ്പെടുന്ന മെയിലുകള്‍ക്ക് ആയുള്ള ഫോള്‍ഡറുകള്‍ SaneBox തനിയെ സൃഷ്ടിക്കും).

Share.

About Author

147q, 0.723s