Leaderboard Ad

സിദ്ധൻ

0

ഴിയറിയാതെ
എണ്ണമറ്റ പാതകളുടെ ദുരമളന്ന്
തുറിച്ചു നോക്കുന്ന തിരിവുകളൂടെ
ഓരം ചേർന്ന്
പാഥേയത്തിലെ വറ്റുകൾ
ഒന്നൊന്നായി നുള്ളിക്കൊറിച്ച്
വഴി തീണ്ടുന്നു, പഥികൻ
വഴി നടക്കുന്നവരോട് തലയാട്ടുന്നു
നഗ്നസത്യങ്ങൾ പുലമ്പുന്നു…
ഭ്രാന്തനെന്ന് വിളിക്കുന്നവരെ
പുലഭ്യത്തിൽ മുക്കുന്നു
പകൽ വെട്ടത്തിലെ
കല്ലേറുകൾക്ക് കലശമുഴിയുന്നു…
ഇരുൾ ക്കണ്ണുകൾ തേടുന്നു…
രാവിന്റെ നുറുങ്ങു വെട്ടങ്ങളുമായി
കിന്നരിയ്ക്കുന്നു….
തണലുകളിൽ
വെയിൽ‌പ്പായ് വിരിയ്ക്കുന്ന
നഗ്നശിഖരങ്ങളോട് കയർത്ത്
വഴി മുടക്കുന്നവരോട്
ലോഹ്യം നടിച്ച്
അവരുടെ വഴി മുട്ടിച്ച്
സ്വത്വം ത്യജിച്ച്
സ്വയം മറന്ന്
കൂട്ടം തെറ്റിയ കൊമ്പനെപ്പോലെ
അമറുന്നു…
തലയ്ക്ക് മുകളിലെരിയുന്ന
സൂര്യാതപത്തിൽ
തിരിച്ചറിവുകൾ
വറുത്തു പൊരിയ്ക്കുന്നു…

ആരോ വിളിച്ചു –
‘സിദ്ധൻ’
പലരുമതേറ്റു വിളിച്ചു.
ഭ്രാന്തൻ നേരറിഞ്ഞു –
സിദ്ധൻ ഇരിപ്പുറപ്പിച്ചു.

Share.

About Author

140q, 0.851s