Leaderboard Ad

പ്രാര്‍ത്ഥന

0
ര തെറ്റാതെ വളയാതെ ഈ വഴികള്‍ 
വരക്കാന്‍ എളുപ്പമാണ് ഈ മണല്‍ക്കാട്ടില്‍
ജീവിതം വളഞ്ഞും പുളഞ്ഞും കിടക്കുമ്പോള്‍ 
നേര്‍ വരയിലടുപ്പിക്കാന്‍ ബുദ്ധിമുട്ടും 

വരിയുടക്കപെട്ട ഉന്മാദത്തിന്‍ കിനാവുകള്‍ 
കരയെ പുണരാതെ തിരിച്ചോഴുകുമ്പോള്‍  
തീരത്തിന്‍റെ ഒരിക്കലും തീരാ കാത്തിരിപ്പ് 
ശാപവാക്കുകളായി പുനര്‍ജ്ജനിക്കുന്നു 

ഊഷരതയുടെ വരണ്ട മണല്‍ കാറ്റില്‍ 
മഷി നോക്കാനെടുത്ത തളിര്‍ വെറ്റിലയില്‍ 
കാഴ്ചകള്‍ ഒരിക്കലും തെളിയാതെ മങ്ങി മറഞ്ഞ് 
പാഴ്കിനാക്കളുടെ ശവകുടീരം തീര്‍ക്കുന്നു

പുസ്തകത്താളിലെ മാനം കാണാത്ത മയിപ്പീലിയാണ് 
മണല്‍ക്കാട്ടിലെ അടച്ചു വെക്കപ്പെട്ട ജീവിതം 
ഇണ ചേരാതെ സ്വയം പലതായി നുറുങ്ങി   
പെറ്റ് പെരുകാന്‍ വിധിച്ച ദിവ്യ ഗര്‍ഭങ്ങള്‍...

വിലകൊടുത്ത് വിധിയെ വാങ്ങാമെങ്കില്‍ 
ബുദ്ധിശൂന്യതക്ക് ഇനി മറ്റൊരു പേര് വേണ്ട
മേനി പൊള്ളിക്കാനായി മാത്രം അറിഞ്ഞുകൊണ്ട് 
വാരിയണിഞ്ഞു ഞാനീ കനലാഭരണങ്ങള്‍  
 
കഷ്ട്ടപ്പാടുകളുടെ കണക്കുകള്‍ കോറിയിട്ട കനമുള്ള പുസ്തകം മാറ്റിവെക്കുന്നു . എനിക്ക് സംഭവിച്ചത് ഇനിയൊരിക്കലും നിനക്ക് സംഭവിക്കരുതെന്ന പ്രാര്‍ത്ഥനയോടെ...
Share.

About Author

140q, 0.511s