Leaderboard Ad

സൗജന്യ ഓണ്‍ലൈൻ ഇംഗ്ലീഷ് – മലയാളം നിഘണ്ടു

0

ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ആണ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഭാഷ. അതെ സമയം മലയാളികൾ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ പലരും “മംഗ്ലീഷ്” വഴി മലയാളം എഴുതി തുടങ്ങി. എന്നാൽ പ്രതിസന്ധി വരുന്നത് ചില ഇംഗ്ലീഷ് വാക്കുകളുടെ മലയാള അർഥം തിരയുമ്പോൾ ആണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി നിരവധി സൗജന്യ മലയാള നിഘണ്ടു സൈറ്റുകൾ നമുക്ക് ലഭ്യം ആണ്. അത്തരം ചില വെബ്‌സൈറ്റുകൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചില സൈറ്റുകൾ മലയാളം വാക്കുകളുടെ അർഥം കണ്ടെത്തുന്നതിനും സഹായകരമാകും വിധമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സൈറ്റുകളുടെ മറ്റൊരു പ്രത്യേകത ഉപയോക്താവിനു അറിയാവുന്ന മലയാള അർഥം അവിടെ കൂട്ടി ചേര്ക്കാൻ സാധിക്കും എന്നതാണ്. ഒരു ഉദാഹരണത്തിന് ഒരു ഉപയോക്താവ് ഒരു ഇംഗ്ലീഷ് വാക്ക് തിരയുമ്പോൾ അതിന്റെ അർഥം ലഭിക്കാതിരിക്കുയോ മറ്റോ ചെയ്‌താൽ ആ സൈറ്റ് നിർമാണ കമ്പനിക്ക് ഉപയോക്താവിന് അറിയാവുന്ന അർഥം അയച്ചു കൊടുക്കാൻ സാധിക്കും. അത്തരത്തിൽ ലഭിക്കുന്ന പുതിയ ഇംഗ്ലീഷ് വാക്കുകളുടെ മലയാള അർഥങ്ങൾ പിന്നീട് പരിശോധിച്ച് സൈറ്റ് അപ്ഡേറ്റ് അല്ലെങ്കിൽ നവീകരിക്കും.

ഓളം:

ഓണ്‍ലൈനിൽ വളരെ പ്രചാരം ഉള്ള ഒരു മലയാള നിഘണ്ടു വെബ്സൈറ്റ് ആണ് ഓളം. ഉപയോക്താവിന് വളരെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയും വിധത്തിൽ ആണ് സൈറ്റ് രൂപപ്പെടുത്തി എടുത്തിട്ടുള്ളത്. ഹോം പേജ് തന്നെ ഒരു വെളുത്ത ചട്ടക്കൂടിൽ ആവശ്യം ആയ ഇംഗ്ലീഷ് വാക്ക് എഴുതി ചേര്ത്തു അവിടെ വച്ച് തന്നെ അർഥം തിരയാനും സാധിക്കും. ഇംഗ്ലീഷ് മലയാളം ലിപ്യന്തരണം,പുതിയ പദ വ്യാഖ്യാനം ചേര്‍ക്കുക,ഇംഗ്ലീഷ് പദമാലിക എന്നീ മൂന്ന് സാധ്യതകളും ഈ വെബ്സൈറ്റ് ഉപയോക്താവിനു നല്കുന്നുണ്ട്.

ചങ്ങാതി:

ചങ്ങാതി യഥാർഥത്തിൽ ഇംഗ്ലീഷ് വാക്കുകളുടെ മലയാള അർഥം തിരയുന്നവരുടെ ഒന്നാന്തരം ഓണ്‍ലൈൻ സഹായി ആണ്. ഇംഗ്ലീഷ് മലയാളം നിഘണ്ടു വിഭാഗത്തിൽ ഉള്ള ഒരു ചെറിയ കള്ളിയിൽ ആവശ്യം ആയ ഇംഗ്ലീഷ് വാക്ക് എഴുതി ചേര്ക്കുകയും അതിനു ശേഷം സെർച്ച്‌ ബട്ടണ്‍ അമർത്തുകയും ചെയ്‌താൽ എളുപ്പം മലയാള അർഥം ലഭ്യം ആവും. ഉപയോഗിക്കാൻ വളരെ എളുപ്പം ഉള്ള ഈ വെബ്സൈറ്റ് തീര്ച്ചയായും മലയാളികൾക്ക് വലിയ ഉപകാരം തന്നെ ആണ്.

വിക്കിനിഘണ്ടു:

വിക്കിപീടിയ രൂപത്തിൽ ഉള്ള ഒരു വെബ്സൈറ്റ് ആണ് ഇത്. മലയാളത്തിൽ അർഥം ലഭിക്കാൻ സൈറ്റിന്റെ പ്രധാന താളിൽ കാണുന്ന വെളുത്ത കള്ളിയിൽ ആവശ്യം ആയ ഇംഗ്ലീഷ് വാക്ക് എഴുതി ചേർത്തു നിർവചനം കാണുക എന്നാ ബട്ടണ്‍ അമർത്തുക. ഈ ഒരു പ്രവർത്തിയിലൂടെ ഉപയോക്താവിന് ആവശ്യമായ ഇംഗ്ലീഷ് വാക്കിന്റെ മലയാള അർഥം ലഭിക്കും. അറിയാവുന്ന ഇംഗ്ലീഷ് വാക്കുകളുടെ അർഥം കൂട്ടി ചേർത്തു പദ സമ്പത്ത് വിപുലീകരിക്കാനും ഈ വെബ്സൈറ്റ് അവസരും തരുന്നു.

മഷിത്തണ്ട്:

വളരെ എളുപത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റൊരു ഇംഗ്ലീഷ് മലയാളം നിഘണ്ടു ആണ് മഷിത്തണ്ട്. ഇംഗ്ലീഷ് വാക്കുകളുടെ ഇംഗ്ലീഷ് അർഥം അറിയാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം.

Share.

About Author

147q, 0.555s