Leaderboard Ad

3 സൗജന്യ ഡിജിറ്റൽ ഫോട്ടോ എഡിറ്റിംഗ് വെബ്‌ സൈറ്റുകൾ

0

ളരെ   വേഗത്തിൽ ഡിജിറ്റൽ ഫോട്ടോ എഡിറ്റ്‌ ചെയ്യാൻ ഇന്റർനെറ്റ്‌ വഴി നിരവധി സൗജന്യ സേവനങ്ങൾ ലഭ്യം ആണ്. അത്തരത്തിൽ ഉള്ള 3 പ്രമുഖ വെബ്‌സൈറ്റുകളെ നേർരേഖ ഓണ്‍ലൈൻ മാസിക ഈ ലക്കം  പരിചയപ്പെടുത്തുന്നു. ഫോട്ടോഷോപ്പ് പോലെ ഉള്ള വില പിടിച്ച സോഫ്റ്റ്‌വെയർ ഇല്ലാതെയും, ഡിജിറ്റൽ ഫോട്ടോ എഡിറ്റിംഗ് പഠിക്കാത്തവർക്കും വളരെ എളുപ്പം കൈ കാര്യം ചെയ്യാൻ കഴിയും വിധം ആണ് ഈ വെബ്‌ സൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഫോട്ടോ എഡിറ്റിങ്ങിനെ  സംബന്ധിച്ചുള്ള സംശയങ്ങൾ  എളുപ്പം പരിഹരിക്കാൻ ആവശ്യം ആയ  ഫോട്ടോ എഡിറ്റിംഗ് പഠന സാമഗ്രികളും ഈ സൈറ്റുകളിൽ ലഭ്യം ആണ്.

പിക്സലർ.കോം :-

ഇന്റർനെറ്റിൽ വളരെ പ്രചാരം ഉള്ള ഒരു സൗജന്യ ഡിജിറ്റൽ ഫോട്ടോ എഡിറ്റിംഗ് വെബ്സൈറ്റ് ആണ് പിക്സലർ. ഈ വെബ്‌സൈറ്റിന്റെ ഒരു പ്രത്യേകത ഫോട്ടോ എഡിറ്റ്‌ ചെയ്യാൻ പ്രത്യേകം ആയി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് ആണ്.  കമ്പ്യൂട്ടറിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ നേരിട്ട് ചിത്രങ്ങൾ ഈ വെബ്സൈറ്റ് വഴി തുറക്കാനും അവ എഡിറ്റ്‌ ചെയ്ത ശേഷം തിരിച്ചു കമ്പ്യൂട്ടരിലെക്കോ ഫോണിലേക്ക് സേവ് ചെയ്തു വയ്ക്കാനും കഴിയും വിധം ആണ് ഈ വെബ്സൈറ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്.  വെബ്‌സൈറ്റ് സന്ദർശിക്കാൻ താഴെ കാണുന്ന  വെബ്‌ വിലാസത്തിൽ ക്ലിക്ക് ചെയ്യുക .

http://pixlr.com/editor/

ഫോട്ടോഫ്ലെക്സർ:-

ഡിജിറ്റൽ ഫോട്ടോകൾ എളുപ്പത്തിൽ എഡിറ്റ്‌ ചെയ്യാൻ ഇന്റർനെറ്റ്‌ ലോകം ആശ്രയിക്കുന്ന മറ്റൊരു സൈറ്റ് ആണ് ഫോട്ടോ ഫ്ലെക്സർ. സ്വന്തം കമ്പ്യൂട്ടർ, മൊബൈൽ ഫോണ്‍, ഫേസ്ബുക്ക്‌, പിക്കാസ, ഫ്ലിക്കർ തുടങ്ങിയ വെബ്‌സൈറ്റിൽ നിന്നും ഫോട്ടോകൾ നേരിട്ട് ഈ സൈറ്റിലേക്കു അപ്‌ലോഡ്‌ ചെയ്യാനും അവ എഡിറ്റ്‌ ചെയ്യാനും പാകത്തിൽ ആണ് സൈറ്റ് ക്രമീകരിച്ചിട്ടുള്ളത്. വെബ്‌സൈറ്റ് സന്ദർശിക്കാൻ താഴെ കാണുന്ന  വെബ്‌ വിലാസത്തിൽ ക്ലിക്ക് ചെയ്യുക.

http://fotoflexer.com/

സ്പ്ലാഷ്അപ്പ്‌ :-

പിക്സലർ, ഫോട്ടോ ഫ്ലക്സർ പോലെ തന്നെ വളരെ എളുപ്പത്തിൽ ഫോട്ടോ എഡിറ്റിംഗ് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു വെബ്സൈറ്റ് ആണ് സ്പ്ലാഷ്അപ്പ്. കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിൽ നിന്നോ ഫോട്ടോകൾ തിരഞ്ഞു എടുത്തു എഡിറ്റ്‌ ചെയ്തു ഫേസ്ബുക്ക്‌, പിക്കാസ, ഫ്ലിക്കർ തുടങ്ങിയ വെബ്‌ സൈറ്റുകളിലോ കംപ്യൂട്ടറിലോ സേവ് ചെയ്യാനും എളുപ്പം സാധിക്കും. വെബ്‌സൈറ്റ് സന്ദർശിക്കാൻ താഴെ കാണുന്ന  വെബ്‌ വിലാസത്തിൽ ക്ലിക്ക് ചെയ്യുക.

http://www.splashup.com/

 

Share.

About Author

147q, 0.597s