ശരീരത്തിന് ഏതെങ്കിലും തരത്തില്‍ ഉള്ള അണുബാധ ഉണ്ടാവുമ്പോള്‍ അത് തടയാന്‍ ശരീരം സ്വയം പ്രതിരോധിക്കുന്ന അവസ്ഥയെയാണ് പനി (Fever) എന്ന് വിളിക്കുന്നത്. പനി ഒരു രോഗം അല്ല, എന്നാല്‍ 40 ഡിഗ്രീ സെല്‍ഷ്യസിലോ അല്ലെങ്കില്‍ 104 ഡിഗ്രി ഫാരെന്ഹീറ്റിലോ കൂടിയാല്‍ അത് വളരെ മാരകമാവുകയും ചെയ്യും. സാധാരണ വരുന്ന പനികള്‍ നമുക്ക് വീട്ടില്‍ വച്ച് തന്നെ ചികിത്സിക്കാന്‍ വേണ്ടി കഴിയും.
പനി വീട്ടില്‍ വച്ച് തന്നെ ചികിത്സിക്കുന്നതിനു വൈദ്യശാസ്ത്ര നിര്‍ദേശിക്കുന്ന ചില മാര്‍ഗങ്ങള്‍. :
1. ഊഷ്മാവ് 120 ഡിഗ്രിയില്‍ കുറവാണ് എങ്കില്‍ ചികിത്സയുടെ ആവശ്യം ഇല്ല.
2. 102 ഡിഗ്രിയില്‍ കൂടുതല്‍ ആണെങ്കില്‍ സ്വീകരിക്കാവുന്ന ചികിത്സാ രീതികള്‍ ഉണ്ട്, ഇതു ഇതു ശരീരത്തിന് പനിയെ പെട്ടെന്നു പ്രതിരോധിക്കാന്‍ സഹായകമാവും.
ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കുവാന്‍ വേണ്ടി ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം ( തണുത്ത വെള്ളം ഉപയോഗിച്ചാല്‍ ഊഷ്മാവ് ക്രമാതീതമായി കുറഞ്ഞു പോകും, അത് നല്ലതല്ല )
തുണി നനച്ചു നെറ്റിയില്‍ ഇട്ടാല്‍, ഊഷ്മാവ് താല്കാലികമായി കുറക്കാന്‍ സാധിക്കും
തുണി നനച്ചു കാലില്‍ ഇടുന്നതും ഊഷ്മാവ് കുറക്കാന്‍ സഹായിക്കും, പക്ഷെ തുണി ചൂടായി കഴിഞ്ഞാല്‍ വിറയല്‍ വരാനും, അത് പിന്നീടു ശരീര ഊഷ്മാവ് കൂടാനും കാരണം ആവും.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, പനിക്കുമ്പോള്‍ തണുപ്പ് ഉണ്ടെങ്കില്‍ ഒരു പുതപ്പു ഉപയോഗിക്കാം.
നന്നായി വെള്ളം കുടിക്കുക ഇതു hydration കുറക്കാന്‍ സഹായിക്കും
സാധാരണ പനികള്‍ പെട്ടെന്നു സുഖപ്പെടും, എന്നാല്‍ വൈദ്യസഹായം തേടേണ്ടുന്ന അവസരങ്ങള്‍ :-
പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ , എയിഡ്സ് തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പനി വന്നാല്‍-
ശരീര ഊഷ്മാവ് 103 ഡിഗ്രിയില്‍ കൂടുതല്‍ ആയാല്‍
ശരീര ഊഷ്മാവ് വളരെ അധികം കൂടുകയും എന്നാല്‍ വിയര്‍ക്കാതെ ഇരിക്കുകയും ചെയ്താല്‍- പനിയുടെ കൂടെ വയറുവേദനയും ഉണ്ടെങ്കില്‍-
തുടര്‍ച്ചയായി ചര്‍ദ്ദിക്കുകയാണെങ്കില്‍
മൂത്രമൊഴിക്കുമ്പോള്‍ വേദന തോന്നുകയാണെങ്കില്‍
ശരീരം തണുക്കാന്‍ ചില മാര്‍ഗങ്ങള്‍-
ആവശ്യത്തിനു തണുപ്പിച്ചാറിയ വെള്ളം കുടിക്കുക
ശരീരത്തിനെ തണുപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുക
ജ്യൂസുകള്‍ കഴിക്കുക
ഇളനീര്, തണ്ണിമത്തന് ഒക്കെ കഴിക്കുന്നതും നല്ലതാണ്
പൈനാപ്പിള്‍ കഴിക്കുന്നത് വളരെ നല്ലതാണ്
3 കപ്പ് ഉണക്കമുന്തിരി ഏഴരരക്കപ്പു വെള്ളത്തില്‍ ഇട്ടു വെള്ളം മൂന്നില്‍ ഒന്നാകുന്നത് വരെ തിളപ്പിക്കുക, ഇതു ഒന്നോ രണ്ടോ സ്പൂണ്‍ ഇടയ്ക്കിടെ കഴിക്കുക.
കുരുമുളകും, തുളസിയിലയും ശര്‍ക്കര ചേര്‍ത്ത ചുക്കു കാപ്പി കുടിക്കുന്നതും നല്ലതാണ്
നന്നായി വിശ്രമിക്കുക, ഉറങ്ങുക
പനി ഉള്ള സമയത്ത് വ്യായാമം ചെയ്യരുത്കുളിക്കുന്നവര് അധികം ചൂടുള്ള വെള്ളം ഉപയോഗിക്കരുത്, ഇതു ശരീര ഊഷ്മാവ് വര്‍ദ്ധിക്കാന്‍ കാരണം ആകും.