Leaderboard Ad

ആത്മീയത ; അനുഭവവും അനുഭൂതിയും

0

രുപാട് ലോകരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള , ലോകം മുഴുവനും ആരാധകരുള്ള , ഐക്യരാഷ്ട്രസഭയിൽ  സംസാരിച്ചിട്ടുള്ള  മാതാ അമൃതാനന്ദമയിദേവിക്കെതിരെ എന്തുകൊണ്ട് കേരളത്തിൽ മാത്രം ഇത്രയധികം പ്രതിഷേധങ്ങൾ ഉണ്ടാവുന്നു ? ആതുരാലയങ്ങൾ , ആശുപത്രികൾ , കോടികളുടെ ദാനധർമ്മങ്ങൾ , എന്നിട്ടും എന്തെ നമ്മൾ മലയാളികൾ ഇങ്ങനെ ?ഇതിന്‍റെ ഉത്തരം മനസ്സിലാവണമെങ്കിൽ ഒരിത്തിരി ദൂരേക്ക് പോവണം , ദൂരേക്ക്‌ എന്ന് പറഞ്ഞാൽ എത്ര ദൂരേക്ക്‌ എന്ന ചോദ്യം വരും , ആ ദൂരത്തെ നമുക്ക് ഇങ്ങനെ നിർവചിക്കാം , ശ്രീ നാരായണനിൽ നിന്നും അമൃതാനന്ദമയിയിലേക്കുള്ള ദൂരം .

 ഇവിടെ രണ്ടുതരം ആൾദൈവങ്ങൾ നിലവിലുണ്ട് .ഒന്ന് ജീവനുള്ള ആൾദൈവങ്ങൾ , മറ്റൊന്ന് മരണശേഷം ആൾദൈവങ്ങള്‍ ആയവർ. ജീവിച്ചിരിക്കുമ്പോൾ സകല അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയിട്ടും മരിച്ചു കഴിഞ്ഞപ്പോള്‍ സ്വന്തം അനുയായികളാൽ ദൈവമാക്കപ്പെട്ട നിര്‍ഭാഗ്യവാൻമാരായ അത്തരം ആൾദൈവങ്ങളെ നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. ഇവിടെ മതം എന്നത് സ്വയംമുതലാളിത്തത്തിന്‍റെ ആവിഷ്ക്കാരരൂപമായി മാറിയപ്പോഴാണ് ജീവിച്ചിരിക്കുന്ന ആൾദൈവങ്ങൾ പിറവിയെടുത്തത്.യുവാക്കളെ വലവീശിപ്പിടിക്കാൻ ശ്രമിക്കുന്ന ജാതിമതസംഘടനകളുടെ പിന്നാലെ വോട്ടുതേടി രാഷ്ട്രീയക്കാർ തിണ്ണനിരങ്ങാൻ തുടങ്ങിയ നിമിഷത്തിലാണ് ഇവിടുത്തെ കപടആത്മീയത ഇത്ര കരുത്താര്‍ജ്ജിച്ചത്. മതമേധാവികളും മനുഷ്യദൈവങ്ങളും എല്ലാ വിമര്‍ശനത്തിനും അതീതർ ആണെന്ന് ആരാണ് നമ്മളെ പറഞ്ഞുപഠിപ്പിക്കുന്നത്‌ ?
നാം പോലും അറിയാതെ നിരന്തരം നമ്മുടെ സമൂഹം മതവൽക്കരിക്കപ്പെടുകയാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനുമൊക്കെ ഉപരിയായി ഇവിടെ ഒരു മത പൌരോഹിത്യഭരണകൂടം അഥവാ മതസര്‍വാധിപത്യം പതുക്കെ വളർന്നു വരുന്ന കാഴ്ചകൾ അവഗണിച്ചുകൊണ്ട് ഇനിയും എത്ര നാൾ കൂടി നമുക്ക് മുന്നോട്ടു പോവാൻ സാധിക്കും ?

“മോനേ , എന്താണ് മഠം ചെയ്യുമ്പോൾ മാത്രം നിങ്ങൾ  പ്രശ്നമുണ്ടാക്കുന്നത് , മറ്റു മതസ്ഥരൊക്കെ ചെയ്യുമ്പോള്‍ നിങ്ങൾക്ക് പ്രശ്നമില്ലല്ലോ ” എന്ന ചോദ്യം വരുന്നത് കൃത്യമായ ഒരുതരം അസഹിഷ്ണുതയിൽനിന്നും തന്നെയാണ് , വിശ്വമാതൃത്വം എന്ന് വിശേഷിപ്പിക്കുന്ന ദേവിക്ക് എങ്ങനെയാണ്‌ ‘അവരും ഇവരും’ ഒക്കെ ഉണ്ടാവുന്നത് ?എല്ലാം ഒരമ്മ പെറ്റ മക്കളായി എന്തുകൊണ്ടാണ് ദേവിക്ക് കാണാൻ സാധിക്കാത്തത് ?

എന്താണ് സന്യാസം? സം, ന്യസിക്കുക എന്ന് വച്ചാൽ എല്ലാം ത്യജിക്കുക എന്നർത്ഥം. ഇവിടെ എവിടെയാണ് ഉപേക്ഷിക്കലുകൾ നടക്കുന്നത്? ഇവിടെയെല്ലാം കീഴടക്കൽ ആണ് നടക്കുന്നത് . ഈ ലോകം മുഴുവനും ഭൂസ്വത്ത് , ആഡംബരപൂര്‍ണമായ ജീവിതം. ഇതാണോ സന്യാസം , ഇതാണോ ആത്മീയത ?
unnamed

ദൈവത്തിന്‍റെ വിശുദ്ധ നരകത്തിൽ നിന്നും ഇയ്യിടെ കേൾക്കുന്ന വാർത്തകൾ ഒന്നുംതന്നെ ഒട്ടും സുഖകരമല്ല. സ്വന്തം മകളും സന്തത സഹചാരിയുമായ സന്യാസിനിയെ സ്വന്തം മകനും സഹചാരിയുമായ മകൻ ബലാൽസംഘം ചെയ്തു എന്നും, മാതാ അമൃതസ്വരൂപിണി ദേവിയുടെ പള്ളിഉറക്കറയിലേക്ക് പാതിരാത്രി റാവു എന്ന്പേരുള്ള ഒരാള്‍ കൂട്ട് കിടക്കാൻ പോകാറുണ്ട് എന്നുമൊക്കെ വാർത്തകൾ പുറത്തുവരുന്നു.

ഒരു മതേതര ജനാധിപത്യ ഭരണസംവിധാനം നിലനില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന ഒരു ജനത ജീവിക്കുന്ന നാട്ടിൽ , മതപരിവേഷമുള്ള ആത്മീയനേതാവിന്‍റെ പണക്കൊഴുപ്പിനും അധികാരഗര്‍വ്വിനും മുന്നില്‍ നിയമ സംവിധാനങ്ങള്‍ മുഴുവനും ഓച്ചാനിച്ചു നില്‍ക്കുന്ന കാഴ്ച കാണണമെങ്കിൽ ഒന്ന് അമൃതപുരി വരെ പോയാൽ മതി എന്നായിരിക്കുന്നു കാര്യങ്ങൾ.

അലാവുദ്ദീന്‍റെ അത്ഭുതവിളക്കിന്‍റെ കെട്ടുകഥയേക്കാൾ സുന്ദരമാണ് അമൃതാനന്ദമയിയുടെ ജീവിതകഥ .കേവലം മുപ്പതുവർഷങ്ങൾക്കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഉണ്ടാക്കിയ നേട്ടങ്ങള്‍ കാണുമ്പോള്‍ ഇതല്ലാതെ മറ്റൊന്നും പറയാന്‍ തോന്നുന്നില്ല. ഈ അത്ഭുതങ്ങളില്‍ കണ്ണ് മഞ്ഞളിച്ചാവണം ഒരു വലിയ ജനതതി അവരുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്നത്..

അത്ഭുതങ്ങളില്‍ വിസ്മയിച്ച് കണ്ണ്തള്ളി നില്‍ക്കുന്ന യുക്തിയും ബോധവുമില്ലാത്ത ജനതയ്ക്ക് അവര്‍ അമ്മയും ദേവിയും ഒക്കെയാണ്. എന്നാല്‍ ബോധത്തിന്‍റെ കണ്ണ് ഇപ്പോഴും സൂക്ഷിക്കുന്നവര്‍ക്ക് ശരിയായ കാഴ്ചകള്‍ കാണാതിരിക്കാനാവില്ല. ..

എല്ലാ ആള്‍ദൈവങ്ങളും, കള്ളക്കണ്ണുള്ള കച്ചവടക്കാരെപ്പോലെ, അനധികൃതമായി ഉണ്ടാക്കിയ സമ്പത്ത് ആശുപത്രികളിലും വിദ്യാഭ്യാസ കച്ചവടത്തിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വേതനം കൂട്ടി ചോദിച്ചതിന് അമൃതഭക്തർ തല്ലിത്തകർത്ത ജീവിതവുമായി മരണത്തോട് മല്ലടിച്ച് ഇപ്പോഴും ആശുപത്രിയിൽ കിടക്കുന്നുണ്ട് ദൈവത്തിന്‍റെ മാലാഖമാരായ കുറേ നേഴ്സ്മാർ.

കേരളത്തിലെ ഗവണ്‍മെന്റിന്‍റെ നിയമങ്ങൾ മറി കടക്കാനും, കച്ചവടം നിർബാധം തുടരുവാനും വേണ്ടി ഡീംഡു സർവകലാശാല എന്ന ഓമനപ്പേരിട്ട് നടത്തപ്പെടുന്ന ഒരു സർവകലാശാലയും, നിരന്തരം അന്ധ വിശ്വാസം പ്രചരിപ്പിക്കാൻ വേണ്ടി നടത്തപ്പെടുന്ന വിദ്യാലയങ്ങളും.ഇതിനെല്ലാംകൂടി  ഇട്ട വിളിപ്പേര് ആതുര സേവനം.അതെല്ലാം  എന്തെങ്കിലും ആയിക്കൊള്ളട്ടെ , പക്ഷെ ഒരു തരത്തിലും നമുക്ക് കണ്ണടയ്ക്കാൻ സാധിയ്ക്കാത്ത ചില വാർത്തകൾ അമൃതാശ്രമത്തിന് ചുറ്റും നിലനില്‍ക്കുന്നുണ്ട്,അമൃതാദേവിയുടെ ദിവ്യ അവതാരത്തിന്‍റെ മാസ്മരികതയിൽ പൊലിഞ്ഞുപോയ കുറെ ജീവിതങ്ങൾ.

ഒരു ആള്‍ദൈവത്തിന്‍റെ ധനപ്രമത്തതയ്ക്കും ആത്മീയനാട്യങ്ങള്‍ക്കും മുന്നില്‍ ജീവിക്കാനുള്ള മൌലികാവകാശം നഷ്ടപ്പെട്ടുപോയവര്‍. ഇനിയും പലരെയും കാത്തിരിക്കുന്ന ഈ അപകടം നമുക്ക്
കാണാതിരിക്കാനാവില്ല. മാതൃസ്നേഹം വാരിക്കോരിക്കൊടുക്കുന്നതറിഞ്ഞ് ദിവ്യമാതാവിനെ
തേടിച്ചെന്ന നിഷ്കളങ്കന്‍മാരായ ഈ കിടാങ്ങള്‍ക്കു എന്ത് സംഭവിച്ചു എന്ന് നമുക്ക് നോക്കാം.

1. സുനിൽ കുമാർ (സുഭഗൻ)

സുധാമണി എന്ന അമൃതാനന്ദത്തിന്‍റെ സ്വന്തം സഹോദരന്‍ ആണ് സുഭഗൻ. സുഭഗന്‍റെ കൊലപാതകം സംബന്ധിച്ച് അമൃതാനന്ദമയിയുടെ മാതാവായ ദമയന്തി അയല്‍വാസികളോട് പറഞ്ഞ കഥ ഇങ്ങനെയാണത്രേ. നാട്ടില്‍ പ്രചാരത്തിലുള്ള ആ കഥ എന്താണെന്ന് നോക്കാം.

സ്വന്തം സഹോദരി സുധാമണി നാട്ടിലെ ചെറുപ്പക്കാരെ വീട്ടിൽ വിളിച്ചു കയറ്റി പൂജയെന്നും പറഞ്ഞ് കാണിക്കുന്ന തോന്ന്യവാസങ്ങൾ കണ്ട് മനം മടുത്ത സുഭഗൻ അതിനെ ചോദ്യം ചെയ്യാൻ തുടങ്ങി. മകന്‍റെ ശരികളുടെ കൂടെയായിരുന്നു തുടക്കത്തില്‍ അച്ഛനായ സുഗുണാനന്ദന്‍. എന്നാല്‍ മകള്‍ ഉണ്ടാക്കുന്ന അളവില്ലാത്ത വരുമാനം അയാളുടെ മനസ്സുമാറ്റി. അയാള്‍ മീന്‍ വില്‍ക്കുന്ന ജോലി ഉപേക്ഷിച്ച് മകളുടെ കൂടെച്ചേര്‍ന്നു. മീന്‍ വില്‍ക്കുന്നതിനു പകരം ഇപ്പോള്‍ നിങ്ങള്‍ മകളെയാണ് വില്‍ക്കുന്നതെന്ന് സുഭഗന്‍ അയാളെ ആക്ഷേപിച്ചു. എന്തായാലും പെങ്ങളെ വിറ്റ് തിന്നാന്‍ ഞാന്‍ കൂട്ടുനില്‍ക്കുകയില്ലെന്ന് അയാള്‍ കട്ടായം പറഞ്ഞു. ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്കുകള്‍ പതിവായി.. ഈ പതിവു വഴക്കിനിടയിലാണ് ഒരു ദിവസം അച്ഛന്‍ മകനെ നാഭിയ്ക്ക് ചവിട്ടിക്കൊന്നത്.

4

ഇത് കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകമല്ലായിരിക്കാം. എന്നാല്‍ കൊലപാതകത്തിന് നമ്മുടെ നിയമത്തില്‍ വേറെ പേരുകളില്ല.. നിയമനടപടികള്‍ക്ക് വിധേയമാവേണ്ട കുറ്റകൃത്യമാണത്. എന്നാല്‍ കൊലപാതകത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍ ഇന്ന് കേരളത്തിലെ ആത്മീയഔന്നത്യമായി മാറിയിരിക്കുന്നു. നമ്മുടെ നീതിപാലന സംവിധാനങ്ങള്‍ ആ ആത്മീയഔന്നത്യത്തെ തൊടാനാവാതെ ഭയന്ന് ചൂളിയിരിക്കുന്നു. ഈ അനുഭവം നല്‍കിയ ആത്മധൈര്യമാവണം തുടര്‍ന്നുള്ള കൊലപാതകപരമ്പരകള്‍ക്ക് ധൈര്യം നല്‍കിയത്.

2- രാമനാഥ അയ്യർ 

മുംബൈ സ്വദേശി ആയ രാമനാഥ അയ്യർ ഒരു ദിവസം അമൃതാനന്ദ മഠത്തിലെ കെട്ടിടത്തിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു എന്ന് അമൃത ഭാഷ്യം. മരണത്തിലെ ദുരൂഹതകൾ ഇതുവരെ വെളിയിൽ വന്നിട്ടില്ല .

3- നാരായണൻ കുട്ടി 

ഇക്ക്ണോമിക്സ് ആന്‍ഡ്‌ സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തിന്‍റെ തൃശ്ശൂര്‍ ബ്യൂറോയിൽ ജോലി ചെയ്യുന്ന നാരായണൻ കുട്ടി എന്ന ചെറുപ്പക്കാരൻ ആദ്യകാല അമൃതഭക്തരിൽ ഒരു പ്രധാനി ആയിരുന്നു. കൊടുങ്ങല്ലൂർ ആണ് അദ്ദേഹത്തിന്‍റെ സ്വദേശം . ഒരു ദിവസം ദുരൂഹസാഹചര്യത്തിൽ അദ്ദേഹം മരണപ്പെട്ടു.  അമൃതാനന്ദമയി ആശ്രമത്തിൽ വച്ച് അദ്ദേഹത്തിന് മര്‍ദ്ദനം ഏറ്റതിന് അന്ന് സാക്ഷികള്‍ ഉണ്ടായിരുന്നു. എങ്കിലും കേസ് എവിടെയും എത്തിയില്ല . കൊടുങ്ങല്ലൂരിലെ അമൃത ആശ്രമം നില നില്‍ക്കുന്നത് നാരായണൻ കുട്ടിക്ക് കൂടി അവകാശപ്പെട്ട സ്ഥലത്താണ് എന്നത് ഇതിനൊപ്പം ചേർത്ത് വായിക്കണം.

sdfsafsfdf

4- പ്രദീപ്‌ കുമാർ 

അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകനാണ് പ്രദീപ്‌ കുമാര്‍ .അദ്ദേഹം വിവാഹം കഴിച്ചിട്ടുള്ളത്‌ ഒരു അമൃതഭക്തയുടെ മകളെയാണ് . അന്ന് അതിന് മേല്‍നോട്ടം വഹിച്ചത് അമൃതാനന്ദമയി ആണ് എന്നാണ് ജനസംസാരം. ശേഷം കഥ ഇങ്ങനെ _

ഒരു ദിവസം അമൃതാനന്ദമയിയുടെ പിതാവും പ്രദീപും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി ആയ പ്രദീപ്‌ ജോലി ഉപേക്ഷിച്ച് കൊച്ചി ഫിഷിംഗ് ഹാര്‍ബറിലേക്ക് ജോലി തേടി പോവുകയും ചെയ്തു . പക്ഷെ അവിടെ എത്തിയ പ്രദീപിനെ വെള്ളൂർ പോലീസ് അറസ്റ്റ്‌ ചെയ്തു. അങ്ങനെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയ പ്രദീപിനെ പിന്നെ ബന്ധുക്കൾ കാണുന്നത് കോട്ടയം ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിൽ ആണ് .

5- ധുരംധർ 

കണ്ണൂരിലെ ചിറക്കൽ വലിയ രാജാവ്‌ രാമവര്‍മ്മ തമ്പുരാന്‍റെ മകനായ ധുരംധര്‍ എന്ന ചെറുപ്പക്കാരൻ ബനാറസ്‌ സർവകലാശാലയിൽ എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ആധ്യാത്മിക വിഷയങ്ങളിൽ ആകൃഷ്ടനായി അമൃതാനന്ദമയിയെത്തേടി എത്തുന്നത്‌, 2000 ജൂലൈ 15 നു ആശ്രമത്തിൽ വച്ച് മരണമടഞ്ഞ ധുരംധറിന്‍റെ മരണ വിവരം ബന്ധുക്കൾ പോലും അറിഞ്ഞത് വളരെ വൈകിയാണ്

6- പറയക്കടവ് ഭാസ്കര ദാസ് 

അമൃതാനന്ദമയി ഭക്തന്‍ ആയിരുന്ന പറയക്കടവ് ഭാസ്കര ദാസ് ഒരു ദിവസം അമൃതാനന്ദ ആശ്രമത്തിൽ വച്ച് ഒരു ഗ്ലാസ്‌ പാല്‍ കുടിക്കുകയും തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം വന്ന് മരണപ്പെടുകയും ചെയ്തു.കാണാൻ പാടില്ലാത്ത എന്തോ കാഴ്ച അദ്ദേഹം ആശ്രമത്തിൽ വച്ച് കണ്ടതിന്‍റെ തുടർച്ചയാണ് ആ മരണം എന്നാണ് നാട്ടിലെ ജന സംസാരം. fsfsafsd

 

7 – സിദ്ദരാമൻ 

അമൃത ആശ്രമത്തിലെ അന്തേവാസി ആയിരുന്ന ഇരുപത്തിരണ്ടു വയസ്സുള്ള സിദ്ദരാമന്‍റെ മൃതദേഹം അമൃത ആശ്രമത്തിനടുത്തുള്ള കടവിൽ പൊന്തുകയായിരുന്നു.

8 – സത്നാം സിംഗ് 

പട്ടിയെപ്പോലെ എറിഞ്ഞും അടിച്ചുമാണ് സത്നാംസിംഗിനെ കൊന്നത്. എന്താണ് അദ്ദേഹം ചെയ്ത തെറ്റ് എന്ന് നമുക്കറിഞ്ഞുകൂടാ. തെറ്റു ചെയ്തവരെ ശിക്ഷിക്കാനുള്ള അധികാരം ആശ്രമത്തിനുണ്ടോ എന്നും നമുക്കറിയില്ല. എന്നാല്‍ ഒരു ചെറുപ്പക്കാരനെ ആശ്രമമുറ്റത്ത് തല്ലിച്ചതയ്ക്കുമ്പോള്‍ ആ മോനെ വെറുതെ വിടൂ എന്ന ഒരു വാക്ക് കരുണാമയിയായ അമൃതാമ്മ ഭക്തരോട് പറഞ്ഞില്ല .

സത്നാം സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യങ്ങൾക്ക്, അമ്മയുടെ മുമ്പിൽ ബിസ്മില്ല എന്ന പദം അയാൾ ഉച്ചരിച്ചതുകൊണ്ടാണ് അയാൾക്ക്‌ മർദനം ഏല്‍ക്കേണ്ടിവന്നത് ,ആ വിളിയെക്കുറിച്ച് അന്വേഷിക്കണം എന്നാണ് മഠത്തിൽ  നിന്നും പുറത്തു വന്ന ഔദ്യോഗിക ഭാഷ്യം .

ഇവിടെ സാർവലൌകികമാനവികത വിളമ്പുന്ന അമൃതാദേവിക്ക് ഹിന്ദുമതത്തിലെ പ്രണവമന്ത്രം പോലെത്തന്നെ ഇസ്ലാം മതവിശ്വാസികൾ പരിശുദ്ധമായി ഉച്ചരിക്കുന്ന ഒരു പദം സത്നാം ഉച്ചരിച്ചപ്പോൾ എവിടെയാണ് പൊള്ളിയത്‌ ?ലോകത്തിലെ എല്ലാവരും തന്‍റെ മക്കൾ ആവുമ്പോള്‍ എന്തുകൊണ്ടാണ് അമൃതാനന്ദമയി സത്നാമിനെ ഉള്‍ക്കൊള്ളാതെ പോയത്?  ക്രിസ്തുമത വിശ്വാസികൾ ആയിട്ടുള്ള ഭക്തർ ലോകം മുഴുവനും ഉള്ളപ്പോഴാണ് അമൃതാനന്ദമയിയുടെ ഭാഗത്ത്‌നിന്നും ഈ പരാമര്‍ശം വന്നതെന്ന് ഇതിന്‍റെ കൂടെ ചേർത്ത് വായിക്കണം.

ആത്മീയമായ സന്ദേഹങ്ങള്‍ ആണ് പലരേയും അന്വേഷകരാക്കുന്നത്. സത്നാം സിംഗ് അങ്ങനെയൊരു അന്വേഷകനായിരുന്നു. അറിഞ്ഞതില്‍ നിന്ന് അറിയാത്തതിലേക്ക് അയാള്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. ഈ സഞ്ചാരത്തിനിടയില്‍ അയാള്‍ സ്വാമി മുനിപ്രസാദിനെയും സന്ദര്‍ശിച്ചിരുന്നു. നടരാജഗുരുവിനും ഗുരു നിത്യചൈതന്യയതിയ്ക്കും ശേഷം നാരായണ ഗുരുകുലങ്ങളുടെ അധിപനായ ആധ്യാത്മികാചാര്യനാണ് സ്വാമി മുനിപ്രസാദ്. സത്നാംസിംഗ് കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹം ചോദിച്ചു. അറിവും ആത്മീയതയും നിറഞ്ഞ ഒരാള്‍ അമൃതമഠത്തിലെത്തിയപ്പോള്‍ ഭ്രാന്തനായത് എങ്ങനെ?ആത്മീയതയെ ആലിംഗനം ചെയ്ത മുനി നാരായണ പ്രസാദിന് സത്നാമിന്‍റെ നേര് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അമൃതാനന്ദമയി ആലിംഗനം ചെയ്തത്‌ അറിവിനും ആത്മീയതയ്ക്കും പകരം മറ്റു പലതിനേയും ആയിരുന്നു. അതുകൊണ്ട് ശരിയായ അന്വേഷകന് നല്‍കാന്‍ അവരുടെ കയ്യില്‍ ഒന്നുമില്ല.. അപ്പോള്‍ സംശയിക്കുന്നവരെ കൊല്ലേണ്ടി വരുന്നു. ഒന്നും രണ്ടുമല്ല, എട്ടോളം ദുരൂഹ മരണങ്ങളുടെ കണക്ക് അമൃതാശ്രമം പൊതുസമൂഹത്തെ ബോധിപ്പിക്കേണ്ടതുണ്ട്.

അപസര്‍പ്പക കഥകളെ വെല്ലുന്ന കെട്ടുകഥകളാണ് ഇന്ന് കാണുന്ന അമൃതാനന്ദമയിയെ നിര്‍മ്മിച്ചെടുത്തത്. കൃഷ്ണന്‍റെയും, കാളിയുടേയും അവതാരമാണത്രേ അവര്‍. ഒരു ആധികാരികതയ്ക്ക്‌ വേണ്ടി അച്ഛനും അമ്മയ്ക്കും മാത്രമല്ല , അപ്പൂപ്പന് വരെ ഇവര്‍ ദൈവികത്വം കല്‍പ്പിച്ച്കൊടുത്തു , ജനിച്ചത്‌ അരയ സമുദായത്തിൽ ആയിരുന്നത് കൊണ്ടും, പിന്നോക്ക ജാതിയില്‍ നിന്ന് ദൈവികത്വത്തിലേക്ക് ഉയര്‍ന്നു വന്ന സ്ത്രീയോടുള്ള അസൂയയാണ് എന്ന ഇരവാദം കൊണ്ടും, വിമര്‍ശനങ്ങളെ നേരിടുന്നു അമൃതഭക്തർ. തന്‍റെ ബ്രാഹ്മണ പാരമ്പര്യത്തിന്‍റെ കള്ളക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചത് മറ്റാരുമായിരുന്നില്ല. അമൃതവാണി എന്ന ആശ്രമപ്രസിദ്ധീകരണം ഇത്തരം നുണക്കഥകള്‍ കൊണ്ട് സമ്പന്നമാണ്. ബ്രാഹ്മണ്യത്തിന് ഇന്ത്യൻ ആത്മീയവിപണിയിൽ ഉള്ള കച്ചവടസാധ്യത
കണക്കിലെടുത്താവണം തന്‍റെ അച്ഛനെ അവര്‍ ആദ്യം ബ്രാഹ്മണനാക്കിയത്

ഈ കഥ നോക്കൂ.

,”ഒരു വലിയ ഹഠയോഗി ഇടമണ്ണീൽ തറവാട്ടിൽ വന്നു ,അദ്ദേഹം സുഗുണാനന്ദനോട്‌ പറഞ്ഞത്രേ. ‘
നീ ബ്രാഹ്മണൻ ആണ് ,നിന്റെ പൂണൂൽ മറ്റാരും കാണുന്നില്ല , പക്ഷെ എനിക്ക് കാണാം ” സ്വന്തം മാതാപിതാക്കളെ ബ്രാഹ്മണർ ആക്കിയാൽ പിന്നെ സ്വയം ബ്രാഹ്മണി ആകാൻ എളുപ്പമാണല്ലോ. ബ്രാഹ്മണരെ പ്പോലെ വ്രതാനുഷ്ടാനങ്ങളും മറ്റും ചിട്ടയായി നടത്തുന്ന ദമയന്തിയമ്മയെ ഗ്രാമവാസികൾ പട്ടത്തിയമ്മ എന്നാണ് വിളിച്ചിരുന്നത്‌. ( മാതാ അമൃതാന്ദമയി , ജീവിത ചരിത്രം പേജ് ,50,51 )

അത്ഭുതപ്രവൃത്തികള്‍

എല്ലാ പ്രവാചകന്മാരും അത്ഭുതപ്രവൃത്തികള്‍ കാണിച്ചിരുന്നു. അതായിരുന്നു അവരുടെ പ്രവാചകത്വത്തിന്‍റെ തെളിവ്. യേശുകൃസ്തു വെള്ളം വീഞ്ഞാക്കി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടി. മരിച്ചവനെ ഉയിര്‍പ്പിച്ചു. മാറാരോഗികളെ സുഖപ്പെടുത്തി. മുഹമ്മദ്‌ നബി ചന്ദ്രനെ വരെ പിളര്‍ന്നിട്ടുണ്ട്.

അവതാരങ്ങളുടെ കാര്യം വ്യത്യസ്തമാണ്. വീരകൃത്യങ്ങളിലാണ് അവര്‍ക്ക് താല്‍പ്പര്യം. അസുരനിഗ്രഹമാണ് അവരുടെ ഹോബി. അതിന്‍റെ തുടര്‍ച്ചയാവണം കൃഷ്ണാവതാരമായ സുധാമണി ആശ്രമത്തില്‍ ചെയ്ത്കൂട്ടുന്നത്‌.

അമൃത ഹോസ്പിറ്റലില്‍ സമരം ചെയ്ത നഴ്സുമാരെ തല്ലിച്ചതയ്ക്കാന്‍ ജരാസന്ധനെപ്പോലെയുള്ള ഒരുത്തന്‍ ചീറിവരുന്നതിന്‍റെ ദൃശ്യം കണ്ടത് ഓര്‍ക്കുന്നു. ഫെയിസ്ബുക്കില്‍ ഇപ്പോഴും തകര്‍ത്തോടുന്ന അത്ഭുത പ്രവൃത്തിയുടെ മറ്റൊരു വീഡിയോ ദൃശ്യമുണ്ട്. ഒരു കോപ്പ വെള്ളം അവര്‍ പാലാക്കി മാറ്റുന്നു. പണ്ട് കൌമാരകാലത്ത് വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളിയിരുന്ന സമയത്തുള്ള ദൃശ്യമാണത്. അന്ന് അവര്‍ക്ക് പബ്ലിസിറ്റിയുടെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ഗിമ്മിക്കുകളുടെ ആവശ്യമില്ല .. പണ്ട് സായിബാബയോട് ആരോ ചോദിച്ചിരുന്നുവത്രേ, താങ്കള്‍ സ്വര്‍ണമാല വായുവില്‍ നിന്നെടുത്ത് ദിവ്യത്വം തെളിയിക്കുന്നതിന് പകരം ഒരു ചാക്ക് അരിയെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്തുകൂടെ എന്ന്.

നമ്മളും അറിയാതെ ചോദിച്ചുപോവുകയാണ്, ഒരു കപ്പ് വെള്ളത്തിന് പകരം ഒരു വീപ്പ നിറയെ വെള്ളം പാലാക്കിയിരുന്നെങ്കില്‍ എത്ര കുട്ടികള്‍ക്ക് അത് കുടിക്കാമായിരുന്നു ?

ഒരു ദിവ്യ ഗർഭ ധാരണം 

ഒരിക്കൽ മക്കളില്ലാത്ത ഒരു വിദേശദമ്പതികൾ കോവളത്ത് വിനോദ സഞ്ചാരത്തിനു വേണ്ടി വന്നിരുന്നു , അവിടെ വച്ച് അവർ സകല ടൂറിസ്റ്റുകേന്ദ്രങ്ങളിലും സുലഭമായിരുന്ന അമൃത അത്ഭുതകഥകളുടെ ഇംഗ്ലീഷിലുള്ള ലഘുലേഖ കാണുവാൻ ഇടയായി , അങ്ങിനെ ഒരു അവസാന പരീക്ഷണം എന്ന നിലയിൽ സായിപ്പും, ഭാര്യയും , അനുജനും കൂടി അമൃതമഠത്തിലേക്ക് വന്നു. അതിഥികളെ നന്നായി സ്വീകരിച്ചു , കുഴപ്പം സായിപ്പിന്റേതാണെന്ന് മനസ്സിലാക്കിയ അമൃതാനന്ദമയി വെളുപ്പാൻ കാലത്ത് പറയക്കടവ് കടപ്പുറത്ത് യോഗ അഭ്യസിക്കാൻ വേണ്ടി പാവം സായിപ്പിനെ പറഞ്ഞുവിട്ടു , അദ്ദേഹത്തിന്റെ ഭാര്യയോട് ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്ന് പൂർണ്ണനഗ്നയായി ഒരു ഇരുട്ട് മുറിയിലേക്ക് ചെല്ലാനും ,കണ്ണടച്ച് ഒന്നും സംസാരിക്കാതെ അവിടെ കാത്തിരിക്കുന്ന ഗന്ധര്‍വ ന്‍റെ(സായിപ്പിന്റെ അനിയൻ ) കൂടെ ശയിക്കാനും അരുളിചെയ്തു ,അങ്ങിനെ കുറെ നാൾ കഴിഞ്ഞു സായിപ്പ് മടങ്ങിപ്പോയി , പിന്നെ വന്നത് ഒരു കത്തും ഡ്രാഫ്റ്റും ആണ്, ആറു ലക്ഷം രൂപ ,

കുഷ്ഠരോഗവും ദിവ്യാത്ഭുതവും

ബൈബിള്‍ പഴയനിയമത്തിലെ ലേവ്യാ പുസ്തകത്തില്‍ ദീര്‍ഘമായി പ്രതിപാദിച്ചിട്ടുള്ള ഒരു മാരക രോഗമാണ് കുഷ്ഠം. ഈ അസുഖമുള്ളയാളിനെ എന്തുചെയ്യണമെന്ന് പുരോഹിതനോട് ദീര്‍ഘമായി നിര്‍ദ്ദേശിക്കുന്നുമുണ്ട്‌ അതില്‍. പിന്നീട് വന്ന എല്ലാ പുരോഹിതമതങ്ങളും കുഷ്ഠരോഗവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ആ കാലത്ത് വ്യാപകമായി ഉണ്ടായിരുന്ന ഒരു മാരകമായ രോഗമായിരിക്കാം അത്. കുഷ്ഠ രോഗിയെ ഭേദമാക്കി എന്നതായിരുന്നു കൃസ്തുവിന്‍റെ ദിവ്യാത്ഭുതങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.

കുഷ്ഠരോഗ ശുശ്രൂഷ പ്രധാനപ്പെട്ട ഒരു ആത്മീയവൃത്തിയായി മാറിയതിന്‍റെ പശ്ചാത്തലം അതാണ്‌.

കസാന്ദ്സാക്കീസിന്‍റെ സെയിന്‍റ്ഫ്രാന്‍സിസ് എന്ന കൃതിയില്‍ ഫ്രാന്‍സിസ് ആ ദിവ്യാത്മാവിനെ കണ്ടുമുട്ടുന്നുണ്ട്. അറ്റുവീഴുന്ന വിരലുകളുമായി അഴുകിയ ശരീരമുള്ള ആ ആത്മീയ ഗുരുവിനെ ഫ്രാന്‍സിസ് ആഞ്ഞ്പുല്‍കുന്നുമുണ്ട്. ചികിത്സിച്ചു മാറ്റേണ്ട രോഗത്തില്‍ നിന്ന് ആത്മീയതയിലേക്കുള്ള ഒരു പാലമായി കുഷ്ഠം മാറുന്നത് നാം കാണുന്നു. കുഷ്ഠരോഗത്തിന്‍റെ ഈ ആത്മീയത ഒടുവില്‍ എത്തിനില്‍ക്കുന്നത് അമൃതാനന്ദമയിയിലാണ്. അവര്‍ക്കും പറയാനുണ്ട് ഒരു കുഷ്ഠരോഗിയെ ഭേദപ്പെടുത്തിയ കഥ. കുഷ്ഠ രോഗിയുടെ വ്രണങ്ങള്‍ തന്‍റെ നാക്ക് കൊണ്ട് വൃത്തിയാക്കി അയാളെ സുഖപ്പെടുത്തിയത്രേ.

കാരുണ്യമയി ആയ അമൃതാദേവിയുടെ ആശ്രമത്തില്‍  അവിടുത്തെ അന്തേവാസികളോട് അവരുടെ സ്വന്തം പിതാവിന് അത്ര കാരുണ്യമില്ല എന്ന് എ.കെ.മല്ലിക എന്ന അമൃത മഠത്തിലെ ഒരു അന്തേവാസിയുടെ പരാമര്‍ശം .കൊല്ലംജില്ല പോലീസ് സൂപ്രണ്ടിന്  അവര്‍ പണ്ട് ഒരു പരാതി നല്‍കിയിരുന്നു , ജഗദ്‌ഗുരു അമൃതസ്വാമിനിയുടെ അച്ഛൻ തന്നോടു പറഞ്ഞ അമൃതവചനങ്ങള്‍ സഹിതമാണ് ആ പരാതി. ‘എനിക്ക് വഴങ്ങാത്ത ആർക്കും ഇവിടെ നില്‍ക്കാൻ സാധിക്കില്ല , ഞാൻ പല ഭക്തകളെയും അനുഭവിച്ചിട്ടുണ്ട് ,അതുകൊണ്ട് നീയും എനിക്ക് വഴങ്ങണം’. ആ പാവം സ്ത്രീ അമൃതാദേവി വിദേശ പര്യടനം കഴിഞ്ഞു വന്നപ്പോള്‍ ഈ കാര്യം അവതരിപ്പിച്ചു . ഫലം എന്താണെന്നോ? സുന്ദരമായി മർദ്ദനമേറ്റ് മല്ലിക കൊല്ലത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സയില്‍ ആയി . രക്ഷയില്ലാതെയാണ് ആ സ്ത്രീ പോലീസിന് പരാതി നല്‍കേണ്ടി വന്നത്.

ഇനിയുമുണ്ട് കാരുണ്യത്തിന്‍റെ അമൃതകഥകൾ , അമൃതയുടെ സ്വന്തം അച്ഛന്‍റെ അനുജനും കമ്മ്യുണിസ്റ്റ്പാർട്ടിയുടെ ഡി സി മെമ്പറും ആയിട്ടുള്ള സഖാവ് കെ. പവിഴസേനനും അമൃതകോപത്തിൽ നിന്നും രക്ഷനേടാൻ വേണ്ടി അവസാനം ജില്ലാ പോലീസിനെ സമീപിക്കേണ്ടി വന്നു .

കാരുണ്യം എന്ന കച്ചവടം 

ഫ്രെഡറിക് നീഷേ ക്രിസ്തുമതത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് അത് നിലനിര്‍ത്തുന്ന സഹതാപത്തിന്‍റെയും കാരുണ്യത്തിന്‍റെയും പേരിലാണ്. ദുര്‍ബലവിഭാഗങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമേ കൃസ്തുമതം നിലനില്‍ക്കുകയുള്ളൂ എന്ന് അദ്ദേഹം പറയുന്നതിന്‍റെ അടിസ്ഥാനം അതാണ്‌.

എല്ലാ മതങ്ങളും ദൈവത്തിന്‍റെ പേരില്‍ ഈ കാരുണ്യം വിറ്റഴിക്കുന്നുണ്ട്.. ഈ കച്ചവടം ഏറ്റവും സമര്‍ത്ഥമായി ഇപ്പോള്‍ നിര്‍വഹിച്ച് വരുന്നത് ആള്‍ ദൈവങ്ങളാണ്. പാവങ്ങള്‍ക്ക് വേണ്ടി എല്ലാം ചെലവഴിക്കുമ്പോള്‍ ആത്മീയനിക്ഷേപം കൂടി വരുന്നതിന്‍റെ
യുക്തി നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അവരുടെ ഭൌതികമായ ആസ്തികളും ബാങ്ക്നിക്ഷേപങ്ങളും പെരുകുന്നതിന്‍റെ സാമ്പത്തിക ശാസ്ത്രം എന്താണ് ?

അപ്പോള്‍ ചാരിറ്റി ഒരു സേവനമല്ലെന്നും കമ്പോളസാധ്യതകള്‍ ഉള്ള ഒരു ഉല്‍പ്പന്നമാണെന്നും നമുക്ക് മനസ്സിലാവുന്നു. ആധുനിക ആത്മീയതയുടെ പിന്നാമ്പുറത്ത് ഒരു ഹോളിഹെല്‍ സജീവമാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്.

അമ്മ 

ഭാഷയിലെ ഏറ്റവും മനോഹരമായ പദമാണ് അമ്മ… സ്നേഹോദാരമായ ഒരു ഭൂതകാലത്തിലേക്ക്, ഒരു അമ്മ വാല്‍സല്യത്തിലേക്ക് തിരിച്ചു പോകാന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ചും പുരുഷന്മാര്‍. അതുകൊണ്ടാവണം അമ്മഭക്തന്മാരില്‍ ഭൂരിപക്ഷംപേരും പുരുഷപ്രജകളായത് എന്ന് തോന്നുന്നു.ഒരു തലോടൽ എല്ലാ മനുഷ്യരും ഉള്ളിന്‍റെയുള്ളിൽ ആഗ്രഹിക്കുന്നുണ്ട് , മനുഷ്യമനസുകളിലെ ആ ഒരു അവസ്ഥയെ ഏറ്റവും സമർത്ഥമായി ചൂഷണം ചെയ്യുകയാണ് അമൃതാനന്ദമയി,

വിശുദ്ധനരകത്തിന്‍റെ കാവൽ മാലാഖയുടെ അനുയായികളോട്
ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്

ഇന്നലെ കൊല്ലപ്പെട്ട സുഭഗന്‍ അവരുടെ സ്വന്തം സഹോദരനായിരുന്നു , സത്നാം മകനും , ആരോപണം ഉന്നയിച്ച ഗായത്രി മകളുമായിരുന്നു , നിങ്ങളൊക്കെ അവരുടെ മക്കൾ തന്നെയല്ലേ ?

ഒന്ന് കരുതിയിരുന്നോളൂ , ഒരുപക്ഷെ നാളെ ആ സത്നാമും ഗായത്രിയും നിങ്ങളാവാം ..

ആത്മീയത 

എനിക്ക് വേദനിക്കുന്നു എന്ന് ഒരാൾ പറയുമ്പോൾ എന്താണ് ആ അവസ്ഥയെന്നും  , എന്താണ് ആ വേദനയെന്നും  നമുക്ക് അക്ഷരങ്ങളിൽ പകർത്താൻ ഒരിക്കലും സാധിക്കില്ല.ഒരു നല്ല സംഗീതം കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന വികാരങ്ങളെ  എങ്ങനെയാണ് വാക്കുകളിലേക്ക്‌ ആവിഷ്ക്കരിക്കാന്‍ സാധിക്കുക ?  അതുപോലെ തന്നെയാണ് ആത്മീയതയും .

ആത്മീയത എന്നത് സ്വയം അനുഭവഭേദ്യമാകേണ്ടുന്ന ഒരു അനുഭൂതിയാണ് , ഏത് ഗുരുവിനും അതിലേക്കുള്ള വഴി കാണിക്കാൻ മാത്രമേ സാധിക്കൂ . സെൻ മതം പറയുന്നത് ബുദ്ധൻ ഇല്ലാതാവുമ്പോഴാണ് ബുദ്ധിസത്തിലേക്ക് എത്തിച്ചേരുക എന്നാണ്.

നേരമുണ്ട് എങ്കിൽ അമൃതഭക്തർ റാബിയയുടെ ഈ വരികൾ ഒന്ന് വായിക്കുക ,

ഒരു കൈയിൽ പന്തമുണ്ട്, 
മറുകൈയിൽ വെള്ളവും; 
ഇതുമായി ഞാൻ പോകുന്നു 
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ, 
നരകത്തിലെ തീ കെടുത്താനും. 
മൂടുപടം വലിച്ചുകീറട്ടെ, 
ഉന്നമെന്തെന്നു കാണട്ടെ, 
ദൈവത്തിലേക്കുള്ള പ്രയാണികൾ.

-നചികേതസ്

(സൂചിക : ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌, ശ്രീനി പട്ടത്താനം.)

Share.

About Author

139q, 0.984s