Leaderboard Ad

അഞ്ചു പ്രമുഖ യാത്രാ സഹായ വെബ്സൈറ്റുകൾ

0

കേരളം സഞ്ചാരികളുടെ പറുദീസ ആണ്. സ്വദേശികളും, വിദേശികളും കേരളത്തിൽ എത്തിപ്പെടാൻ പ്രധാനമായി ആശ്രയിക്കുന്നത് വെബ്സൈറ്റുകളെ ആണ്. പല പ്രമുഖ ഇംഗ്ലീഷ് വെബ്‌സൈറ്റുകളും കേരളത്തെ സംബന്ധിച്ച സ്ഥല വിശേഷങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ തന്നെ പല പ്രമുഖ വിനോദ സഞ്ചാര എജൻസികളും ഇത്തരം വെബ്‌ കമ്മ്യൂണിറ്റി സൈറ്റുകളിൽ ആവശ്യം ആയ വിവരങ്ങൾ കൂട്ടി ചേർക്കാർ ഉണ്ട്. അത് കൊണ്ട് തന്നെ കേരളത്തിൽ ഉള്ളവർക്കും പുതിയ സ്ഥലങ്ങളെ കുറിച്ച് അറിയാനും താമസം, ഭക്ഷണം, തുടങ്ങിയുള്ള വിവരങ്ങൾ ശേഖരിക്കാനും ഇത്തരം വെബ്‌സൈറ്റുകൾ സഹായിക്കും. കേരളത്തിൽ എന്ന് മാത്രമല്ല ലോകത്തെവിടെയും യാത്ര ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ഈ യാത്രാ കമ്മ്യൂണിറ്റി സൈറ്റുകളിൽ ലഭ്യമാണ്. ഒരു ഇമെയിൽ ഉപയോഗിച്ച് ആര്ക്കും ഇത്തരം സൈറ്റുകളിൽ അംഗം ആയി ചേരുകയും ആവാം. സ്വന്തം യാത്രാനുഭവങ്ങൾ, താമസിച്ച ഹോട്ടൽ എന്നിവയെ കുറിച്ചൊക്കെ അനുഭവ കുറിപ്പും എഴുതാൻ ഈ സൈറ്റുകൾ സഹായിക്കും.

ലോണ്‍ലി പ്ലാനെറ്റ് : ലോകത്തിലെ സഞ്ചാരികൾക്കിടയിൽ വളരെയധികം പ്രചാരമുള്ള ഒരു വെബ്സൈറ്റ് കമ്മ്യൂണിറ്റി ആണ് ഈ സൈറ്റ്. ഉദാഹരണത്തിന് ഇപ്പോൾ കേരളത്തെ കുറിച്ച് അറിയേണ്ട ഒരാള്ക്കു ഈ വെബ്സൈറ്റിൽ പോയി കേരള എന്ന് സെർച്ച്‌ ചെയ്‌താൽ കേരളത്തെ സംബന്ധിച്ചുള്ള പൊതു വിശേഷങ്ങൾ, യാത്ര ചെയ്യേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ, കേരളത്തിന്റെ ചരിത്രം, വാഹന ഉപാധികൾ, മാപ്പ്, ഹോട്ടലുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ഇതിന്റെ മറ്റൊരു പ്രത്യേകത ഇത് സഞ്ചാരികൾ തന്നെ നേരിട്ട് എഴുതുന്ന അനുഭവ കുറിപ്പുകൾ ആണ്. അത് കൊണ്ട് തന്നെ ഒരു പരിധിയിൽ അധികം വിശ്വാസ യോഗ്യവും ആണ്. ഈ കമ്മ്യൂണിറ്റി വഴി നല്ല താമസ സ്ഥലം ബുക്ക്‌ ചെയ്യാനും, യാത്ര പ്ലാൻ ചെയ്യാനും സാധിക്കും. വളരെ എളുപ്പത്തിൽ കേരളത്തിൽ ഒരു വിനോദ യാത്ര തയാർ ആക്കാൻ ഈ സൈറ്റ് ഉപകരിക്കും.

 സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കേരള സർക്കാർ ടൂറിസം വെബ്സൈറ്റ് : കേരളത്തിന്റെ എല്ലാ വിനോദ സഞ്ചാര സാധ്യതകളെയും പറ്റി ഈ സൈറ്റിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. സർക്കാർ അംഗീകൃത വിനോദ സഞ്ചാര എജൻസികൾ,
അവരുടെ പേരുകൾ, അഡ്രസ്‌, പ്രമുഖ ആയുർവേദ കേന്ദ്രങ്ങൾ, ഹോം സ്റ്റേ, സഞ്ചാരികൾക്ക് ആവശ്യമായ ഗൈഡ് എല്ലാം ഈ സൈറ്റിൽ ലഭ്യമാണ്. ഒരു യാത്ര പ്ലാൻ ചെയ്യാൻ ആവശ്യം ആയ എല്ലാ വിഭവങ്ങളും ഇതിൽ ലഭിക്കും. കൂടാതെ കേരളത്തെ സംബന്ധിച്ച വീഡിയോ, ഫോട്ടോ, മാപ്പുകൾ, ഓഫീസ് വിവരങ്ങൾ എല്ലാം ഇതിൽ ലഭ്യമാണ്. ഇമെയിൽ ഉപയോഗിച്ച് രജിസ്ടർ ചെയ്തു സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 കേരള ട്രാവല്സ് ഡോട്ട് കോം : ഈ വെബ്സൈറ്റ് പ്രധാനമായി ഹോട്ടൽ, യാത്രാ ടിക്കറ്റ്‌ തുടങ്ങിയവ ഓണ്‍ലൈൻ വഴി ബുക്ക്‌ ചെയ്യാൻ സഹായിക്കുന്നു. ഇത് കൂടാതെ കേരളത്തിലെ വിവിധ സ്ഥലങ്ങളെ കുറിച്ച് ഈ സൈറ്റ് നല്ല വിവരണങ്ങൾ നല്കുന്നുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ പാക്കേജ് ഈ സൈറ്റ് വഴി തിരഞ്ഞെടുക്കാം.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അടങ്ങുന്ന മറ്റു സൈറ്റുകളുടെ പേരുകൾ കൂടെ ചേര്ക്കുന്നു : കേരള ട്രാവൽ മാർട്ട്, ട്രിപ്പ്‌ അഡ്വൈസർ , കേരള ട്രാവൽ കമ്പനി.

Trip Advisor

Kerla Travel company

Share.

About Author

134q, 1.651s