Leaderboard Ad

പിരമിഡുകളുടെ നാട്ടില്‍ – ഭാഗം – 2

0

രണ്ടാമത്തെ ദിവസം ഞങ്ങളുടെയാത്ര അലക്സാണ്ട്രിയയിലേക്ക് ആയിരുന്നു . മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരില്‍ അറിയപ്പെടുന്ന നഗരം. 334 ബി.സി.യിൽ മഹാനായ അലക്സാണ്ടർ ചക്രവർത്തിയാണ് ഈ നഗരം സ്ഥാപിച്ചത്. 641 വരെ ഈ നഗരം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു. മെഡിറ്ററേനിയൻ കടൽത്തീരത്തിന്റെ 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച് കിടക്കുന്നു. പുരാതന റോമന്‍ ഭരണത്തിന്റെ നിരവധി ചരിത്ര സ്മാരകങ്ങള്‍ അവിടെയുണ്ട്. ചരിത്രാതീത കാലത്തെ എന്തെല്ലാം ശേഷിപ്പുകളാണ് അവിടെ ഞങ്ങള്‍ക്കായി കാത്തിരിക്കുന്നത് എന്ന ആകാംക്ഷയോടെയോടെ ഗൈഡ്മുഹമ്മദ്‌ ഞങ്ങള്‍ക്കായി തയ്യാറാക്കി നിര്‍ത്തിയ വാഹനത്തില്‍ യാത്ര തുടങ്ങി.

വഴിയില്‍ ഉടനീളം ഗ്രാമങ്ങള്‍ . ഒറ്റകഴുത വലിക്കുന്ന കൈവണ്ടികള്‍ , കൊച്ചു കൊച്ചു വീടുകള്‍ ,പഴയ ബൈക്കിനുപിറകില്‍ കരിമ്പിന്‍കെട്ടോ പുല്ല് കെട്ടോ കെട്ടിവച്ച് പോകുന്ന കര്‍ഷകര്‍ , ഇരുവശവും പച്ചപരവതാനിവിരിച്ച ഗോതമ്പ് പാടങ്ങള്‍ , കരിമ്പ്‌ തോട്ടങ്ങള്‍ , കാബേജ് ക്വാളിഫ്ലവര്‍ കൃഷിയിടങ്ങള്‍, സ്കൂള്‍ ബാഗും തോളിലിട്ട് നടന്നുനീങ്ങുന്ന വിദ്യാര്‍ഥികള്‍, ഈകാഴ്ചകളെല്ലാം ഇതൊരുഉത്തരേന്ത്യന്‍ കുഗ്രാമമാണോ എന്ന്തോന്നിച്ചു ..കേരളത്തില്‍ ഇപ്പോള് അപൂര്‍വ കാഴ്ചയായി മാറിയ കണ്ണെത്താ ദൂരം വരെ നീണ്ടു കിടക്കുന്ന കൃഷിയിടങ്ങള്‍ ഈ ഇരുണ്ട ഭൂഘണ്ഡത്തിലെ അത്ഭുതകാഴ്ച തന്നെആയിരുന്നു .
നഗരത്തിലേക്ക് അടുക്കാന്‍ തുടങ്ങിയതോടെ റോഡിന്‍റെയും കെട്ടിടങ്ങളുടെയും സ്റ്റൈല്‍ മാറിത്തുടങ്ങി . കെയ്റോയില്‍നിന്നും വ്യത്യസ്തമായി ആധുനിക നഗരമാണ് അലക്സാണ്ട്രിയയില്‍ കാണാന്‍ കഴിഞ്ഞത്.
ഞങ്ങളുടെ പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം ആദ്യം പോകേണ്ടത് The open air Roman Amphitheatre ലെക്കായിരുന്നു . പക്ഷെഅത് റിപ്പയര്‍ പണി നടക്കുകയായത് കൊണ്ട് അടച്ചിട്ടിരിക്കുകയാണ് എന്ന്ഗൈഡ് പറഞ്ഞു . 1967 ല്‍ നിര്‍മ്മാണാവശ്യത്തിനായി കുഴിച്ചപ്പോള്‍ ആണ് ഈ തിയേറ്റര്‍ കണ്ടെത്തിയത്. ഈജിപ്തില്‍ ഇപ്പോഴും ധാരാളം സ്ഥലങ്ങളില്‍ excavation നടന്നുകൊണ്ടിരിക്കുന്നത് കാണാന്‍ കഴിഞ്ഞു.

റോമന്‍ തിയേറ്റര്‍ കാണാന്‍ കഴിയാത്ത സ്ഥിതിക്ക് അടുത്ത ലക്ഷ്യമായ Pompey’s Pillar കാണാനായി പുറപ്പെട്ടു .അലക്സാണ്ട്രിയ യിലെ ഒരു കുന്നിന്‍ മുകളില്‍ ആണ് ഈ പില്ലര്‍ സ്ഥിതി ചെയ്യുന്നത് . 297 AD യില്‍ ഗ്രീക്ക്റോമന്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ പില്ലര്‍ .The Memorial of Roman Emperor Diocletian എന്നും pompeys pillar അറിയപ്പെടുന്നു . ഏറ്റവും വലിയ monolithic columns ( ഒറ്റക്കല്ലില്‍ തീര്‍ത്ത cylindrical പില്ലര്‍ ) ല്‍ ഒന്ന് എന്ന് അവകാശപ്പെടുന്നു ഈ സ്തൂപം . pillar ന്‍റെ സമീപത്തായി God Serapis ന്‍റെ തകര്‍ന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളും കാണാന്‍ കഴിഞ്ഞു .

പിന്നീട് montazah park and palace ലേക്ക്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേയുള്ള കാഴ്ചകളുംശേഷിപ്പുകളും തേടി ചെന്ന ഞങ്ങള്‍ക്ക് അത്രയൊന്നും പൌരാണികമല്ലാത്ത പാലസ് കാണാന്‍ വലിയഉത്സാഹമൊന്നുംതോന്നിയില്ല . മെഡിട്ടറെനിയന്‍ തീരത്തുള്ള പാര്‍ക്കും പാലസും കാണുന്നതിനേക്കാള്‍ മനോഹരമായ കടല്‍ത്തീര കാഴ്ചകളാണ് ഞങ്ങളെ ആകര്‍ഷിച്ചത് . ധാരാളം വിനോദസഞ്ചാരികളും തദ്ദേശീയരും കടല്‍ തീരത്ത് ഉല്ലസിക്കാന്‍ എത്തിയിരുന്നു .

Egyptian Tour Feb2016 052

Egyptian Tour Feb2016 046

 

Egyptian Tour Feb2016 055

Egyptian Tour Feb2016 056

Egyptian Tour Feb2016 069

Egyptian Tour Feb2016 074

Share.

About Author

115q, 0.671s