Leaderboard Ad

രാജ്യാന്തര ചലച്ചിത്രമേളയിലൂടെ..

0

ആഫ്രിക്കയില്‍ നിന്നും എല്ലാക്കാലത്തും കറുത്ത ദൃശ്യങ്ങളാണ് വരുന്നതെന്ന ധാരണ തിരുത്തുകയാണ് ഡിസംബര്‍ ആറിനു  തുടങ്ങിയ തിരുവന്തപുരം രാജ്യാന്തര മേളയിലെ ജീൈരിയന്‍ കണ്‍ട്രി പാക്കേജ്. ലാറ്റിമേരിക്കയില്‍ നിന്നും ഭ്രമിപ്പിക്കുന്ന പതിവ് രാഷ്ടീയ വാര്‍ത്തകള്‍ തന്നെ എത്തുമ്പോള്‍, സിനിമയില്‍ ചെറിയവരായ സിംഗപ്പൂര്‍, ഇന്‍ഡോഷ്യേ എന്നീ അയല്‍ക്കാരുടെ കറുത്തടുക്കുന്ന തിരശ്ശീലയും സജീവമാകുന്നു

1466102_10152083807918255_2114265272_n

വെളുപ്പില്‍ നൈജീരിയ
കറുത്ത തിരശ്ശീലയിട്ട് അയല്‍ക്കാര്‍

സിനിമാപ്രേമികളുടെ മണ്ഡലകാലം തുടങ്ങി. തലസ്ഥാത്ത് സിനിമക്കാരുടെ കാര്‍ഡും കഴുത്തില്‍ തൂക്കി പതിനായിരത്തോളം സിനിമാ പ്രേമികളാണ് കറങ്ങി നടക്കുന്നത്. തീയറ്ററില്‍ നിന്ന് തീയറ്ററിലേക്ക്. കാഴ്ചയില്‍ നിന്ന് കാഴ്ചപ്പാടിലേക്ക്. തിരുവന്തപുരത്ത് എട്ടു നാള്‍ നടക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവ ഗരിയില്‍ നിന്നും ഇതെഴുതുമ്പോള്‍ ദൃശ്യങ്ങള്‍ മാറിമറിയുയാണ്. ഓര്‍മകളുടെ, നിശ്വാസങ്ങളുടെ, വേദകളുടെ, പൊട്ടിച്ചിരികളുടെ തലസ്ഥാത്തെ പുരുഷാരത്ത് നിന്ന് എട്ടു നാള്‍. വരു…. ഈ തിരശ്ശീയില്‍ കാണുന്നത് നമ്മളെ തന്നെയാണ്.

 

1457696_10152083807923255_194342015_n

അടിയറവ് പറഞ്ഞവരില്‍ നിന്നു തന്നെ ചെറുത്തുനില്‍പ്പുകള്‍ ആരംഭിക്കുന്നിടത്താണ് ശരിയായ വിമോചം സാധ്യമാകുന്നത്. ചരിത്രത്തില്‍ ഇത്തരം ഉദാഹരണങ്ങള്‍ നിരവധി. ജീനൈരിയയിലെ അരാമത്തുവും പോരാളിയാണ്. പൌരാണിക ഗോത്രവര്‍ഗമായ യോര്‍ബകളില്‍ സ്ത്രീവിമോചവും സ്വന്തം കാലില്‍ നി ല്‍ക്കാനുള്ള കരുത്തും ഉണ്ടാക്കാമെന്ന് അവര്‍ ചിന്തിച്ചു. കറുപ്പില്‍ ചാലിച്ച വെളുത്ത ചിന്തകളുടെ ഇത്തരം മാസ്മരദൃശ്യങ്ങള്‍ കാട്ടിയാണ് തിരുവന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ ജീനൈരിയന്‍ കണ്‍ട്രി ഫോക്കസ് ആരംഭിക്കുന്നത്. പൂണെയില്‍ സിനിമാ സംവിധാം പഠിച്ച നിജി അകാനിയുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് അരാമത്തു. ഇന്ത്യക്കാരായ രമേഷ് ബാബുവാണ് ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തത്.

സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണിയുണ്ടാക്കുന്നതിന്റെ അടിസ്ഥാം സാമ്പത്തിക വിമോചമാണെന്ന് അരാമത്തുവും ആഫ്രിക്കന്‍ വിതകളും തിരിച്ചറിയുന്നിടത്താണ് സിനിമയുടെ കാതല്‍. ആണ്‍ മേല്‍ക്കോയ്മയുടെ ആകാശമായ ആഫ്രിക്കന്‍ രാഷ്ട്രീയ സത്തയെ അടിമുടി പിടിച്ചുകുലുക്കി യോര്‍ബ ഗോത്രത്തില്‍ ഉണ്ടാക്കിയ മുന്നേറ്റം ആഫ്രിക്കന്‍ രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ചാലകശക്തിയായെന്ന് നിജി അക്കാനി  കാട്ടിത്തരുന്നു. അക്കാനിയുടെ തന്നെ ഹീറോസ് സീറോസ് എന്ന സിനിമയും തിരുവന്തപുരത്തെത്തുന്നുണ്ട്. സിനിമ ഉണ്ടാകല്‍ തന്നെയാണ് ഹിറോസ് സീറോസിന്റെയും ഇതിവൃത്തം. സംവിധായകന്റെ ആത്മാംശം പേറി സ്വയം ആന്ദിര്‍വൃതി ഹോളിവുഡ് സിനിമാ ദര്‍ശത്തെ പരീക്ഷിക്കുകയാണ് ഈ സിനിമ. തന്റെ ജീവിതം അത് കടന്നുപോകുന്ന പൊള്ളുന്ന ചൂളകള്‍ നേരിടുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ എല്ലാം സിനിമയിലേക്ക് തീക്കാറ്റായി കടന്നുവരുമ്പോള്‍, എങ്ങും  വര്‍ണചിത്രങ്ങള്‍ മാത്രം കാട്ടി തിരശ്ശീലയുയര്‍ത്താനാകുമെന്നും നിജി അക്കാനി  ചോദിക്കന്നു.

 

1458455_10152083808628255_1459354585_n

 

മദര്‍ ഓഫ് ജോര്‍ജ് (ആന്‍ഡ്രൂ ഡസൂം), ദി ഫിഗറിന്‍ (കല്‍ അഫോലയാന്‍), ഫോണ്‍ സ്വാപ്, കണ്‍ഫ്യൂഷന്‍ വാ (കെന്നത്ത് ഗ്യാങ്), തണ്ടര്‍ ബോള്‍ട്ട് (ടന്റെ കലാനി) എന്നീ സിനിമകളും ജീനൈരിയന്‍ സിനിമാ പാക്കേജിലുണ്ട്. ഇരുണ്ട വന്‍കരയിലെ കാലം മായ്ക്കാത്ത മിത്തുകള്‍ എല്ലാക്കാലത്തും ആഫ്രിക്കന്‍ സാഹിത്യത്തിനും  സിനിമയ്ക്കും ചേരുവയാണ്. കല്‍ അഫോലയാന്റെ ദി ഫിഗറിന്‍, മാജിക് റിയലിസവും ടപ്പു ജീവിതത്തിന്റെ കെട്ടുകാഴ്ചകളും ഇഴചേര്‍ന്ന് കാഴ്ചക്കാര ഭ്രമിപ്പിക്കുന്നു.

എല്ലാക്കാലത്തും രാഷ്ട്രീയം പറയാന്‍ വെമ്പറേയാണ് ലാറ്റിമേരിക്കയ്ക്ക്. ഇടതുപക്ഷചിന്ത അന്തര്‍ധാരയായ ലാറ്റിമേരിക്കന്‍ സാഹിത്യത്തിന്റെ  സമാന്തരമായി ലോകത്തെ ആകര്‍ഷിക്കും വിധം പുതിയ സംവിധായകര്‍ എത്തയിട്ടുണ്ട് എന്ന സന്ദേശം വിളിച്ചറിയിക്കുന്ന അവിടെ നിന്നുള്ള എട്ട് സിനിമകള്‍ മേളയിലുണ്ട്. സാഹിത്യത്തില്‍ ലാറ്റിമേരിക്ക തൊടാത്ത അതിരുകളില്ല. മലയാളത്തില്‍ പോലും ഏറെ വായിക്കുന്ന സാഹിത്യമായി അത് മാറി. കാഴ്ചയില്‍ അതിനുള്ള സാധ്യതയും ഐഎഫ്എഫ്കെ തുടക്കം കുറിക്കും.
എണ്‍പതുകളിലെ സാന്റിനിസ്റ്റ വിമോച പോരാട്ടം നിക്കാരഗ്വയിലെ വ്യക്തിസത്തയില്‍ എല്‍പിച്ച പുരോഗമപരമായ മാറ്റത്തെ വരച്ചിടുന്നതാണ് റെഡ് പ്രിന്‍സസ് (ലോറ അസ്റ്റോര്‍ഗ) എന്ന സിനിമ. സിനിമയിലെ പ്രധാകഥാപാത്രമായ ക്ളൌഡിയ എന്ന പതിനൊന്നുകാരിക്ക് തെരുവിലെ പ്രക്ഷോഭം കുട്ടിക്കളിയായാണ് തോന്നിയത്. അവളില്‍ വലിയൊരു ഫണ്ണിഗെയിമായി തെരുവ് മാറി. നിക്കാരഗ്വയില്‍ നിന്നും കേസ്റ്റോറിക്കയിലേക്കുള്ള കുടുംസഞ്ചാരത്തിടയ്ക്ക് അവള്‍ തിരിച്ചറിയുന്നു, വിപ്ളവം എത്രമേല്‍ തീഷണവും സത്യസന്ധവുമായ പ്രവര്‍ത്തമാണെന്ന്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷമുണ്ടായ ക്യൂബന്‍ പ്രതിസന്ധിയും തിരിച്ചുവരവും നാം ചര്‍ച്ചയാക്കുന്ന ലോംഗ് ഡിസ്റ്റന്‍സ് എന്ന സിനിമയും ശ്രദ്ധേയം. ദ വൈന്‍ഡ് ജേണി, ലെക്ക് താഹോ, മോള്‍സ് ഹൈഡ് ഔട്ട്, ആള്‍ എബൌട്ട് ഫെദേഴ്സ്, എല്‍ എമിഗ്രാന്റേ, ക്ളാഡെസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് എന്നിവയാണ് ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇതര ചിത്രങ്ങള്‍.

1461875_10152083808108255_1762842959_n
ഇന്ത്യ, ജപ്പാന്‍, ചൈ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുടെ അയല്‍ക്കാരിലും സിനിമകള്‍ സംഭവിക്കുന്നുണ്ട് എന്നുകാട്ടി, തലസ്ഥാത്തെത്തുന്ന ഏഷ്യന്‍ സിനിമ പാക്കേജും ശ്രദ്ധയാകര്‍ഷിക്കും. സിംഗപ്പൂരിലെ ആന്റണി ചെന്‍ സംവിധാം ചെയ്ത ഇലോ- ഇലോ ഏഷ്യന്‍ പുതുതരംഗസിനിമയില്‍ പ്രധാനപ്പെട്ടതാണ്. തൊണ്ണൂറുകളിലെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട സിംഗപ്പൂരിലെ മധ്യവര്‍ഗ കുടംബത്തിന്റെ കഥയാണ് ഇലോ- ഇലോ. പത്തുവയസുകാരായ ജൈലും വീട്ടുവേലക്കാരിയായ തെരേസയും തമ്മിലുള്ള ആത്മബന്ധവും അതിന്മേല്‍ പടരുന്ന രക്ഷിതാക്കളുടെ സ്വരചേര്‍ച്ചയില്ലായ്മയും കുടംബത്തിന്റെ സാമ്പത്തികപ്രതിസന്ധിയൂം ഈ സിനിമ ചര്‍ച്ചയാക്കുന്നു. തായ്വാന്‍, ചൈ എന്നിവിടങ്ങളില്‍ നിന്നും രണ്ടുവീതവും ഇന്‍ഡോഷ്യേയില്‍ നി ന്നും ഒന്നും ഏഷ്യന്‍സിനിമ വിഭാഗത്തില്‍ കാണിക്കും.

ജപ്പാന്‍ സാമുറായി സിനിമാ പരമ്പരയിലെ ഏഴെണ്ണവും ഇത്തവണത്തെ മേളയലെ ആകര്‍ഷകമാണ്. റെട്രോസ്പെക്ടീവില്‍ ഫ്രഞ്ച് വതരംഗസിനിമാക്കാരായ ഴാങ് റൊയ്റിന്റെ സിനിമകളും ശ്രദ്ധേയമാകും. മത്സരവിഭാഗത്തില്‍ 14 സിനിമയാണുള്ളത്. ഇവയില്‍ നൂറ്റൊന്ന് ചോദ്യങ്ങള്‍ (സിദാര്‍ഥ് ശിവ), കളിയച്ഛന്‍ (ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍) എന്നീ മലയാള ചിത്രങ്ങളുമുണ്ട്. മേഘ ധാക്ക താര (ബംഗാളി), അസ്തു (മാറാത്തി) എന്നീ ഇന്ത്യന്‍ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ കാണിക്കും. 56 രാജ്യങ്ങളിലെ 209 സിിമയാണ് ഡിസംബര്‍ ആറുമുതല്‍ 13 വരെ നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വാല്‍ക്കഷണം :

അധ്യാപകന്റെ പിന്‍ഭാഗത്ത് വടിവാള്‍ കേറ്റിയ കേസിലും അച്ഛന്റെ ഐതിഹാസിക ജയില്‍ ജീവിത വിവാദത്തിലും പെട്ട് കഴിഞ്ഞ രണ്ട് ചലച്ചിത്രോത്സവക്കാലത്തും സിനിമാ മന്ത്രി ഗണേശ് പിടിപ്പത് പണിയായിരുന്നു. സിനിമ കാണാനെത്തിയവരുടെ പ്രധാന  ഹോബി അന്ന്, സിനിമാ മന്ത്രിയെ കണ്ട് കൂകലായിരുന്നു. കൂകിയവാന്നും അടുത്ത തവണ മേളയ്ക്ക് പാസ് ല്‍കില്ലെന്ന ഭീഷണി, കൂകലിന്  മറുപടിയായി മന്ത്രിയും പറഞ്ഞു. ഒരു സിനിമാക്കഥയുടെ ക്ളൈമാക്സ് പോലെ, കഴിഞ്ഞ തവണ കൂകിയവല്ലൊം തലസ്ഥാത്ത് കൈരളി തീയറ്ററിന്റെ പരിസരത്ത് ഈ വര്‍ഷവും കറങ്ങി ടപ്പുണ്ട്. സിനിമാമേളയ്ക്ക് മാത്രമല്ല രാഷ്ട്രീയ ജീവിതത്തിന്റെ തന്നെ ചീട്ട് കീറി കൊല്ലത്തെ വീട്ടില്‍ ഒളിച്ചിരിക്കുകയാണ് പാവം ഗണേശന്നെ മുന്‍ സിനിമാമന്ത്രി.

 – വിനോദ് പായം.

Share.

About Author

150q, 0.578s