Leaderboard Ad

” റോബൻ പാതി….റഫറി പാതി “

0

Arjen_Robbenഅതൊരു പെനാൽട്ടി അല്ലേ? …അതേ
അതൊരു പെനാൽട്ടി അല്ല ല്ലോ ? അല്ല
കളി സമനിലയിൽ നിൽക്കേ, ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ പെനാൽട്ടി വിളിക്കാൻ ഏതൊരു റഫറിയും ഒന്നു മടിക്കും. ഒന്നു മടിച്ചാൽ പിന്നെ വിളിക്കാനും ആകില്ല.ഇന്നല ത്തെ റഫറി ഒരു തികഞ്ഞ ടെക്‌ നിക്കൽ റഫറിയായിരുന്നു. കുറച്ചു കൂടി മുന്നേ ഇതേ റോബൻ ഡൈവു ചെയ്ത പ്പോൾ ഇതേ റഫറി അതു കണ്ടതായി നടിച്ചതേ ഇല്ല. എന്തിനാണു ‘ മാർക്വേസ്‌ ‘ റോബ ന്റെ കാൽ പാദത്തിൽ ചവിട്ടിയത്‌? ആ പാപത്തിന്റെ ശമ്പളം മാത്രമല്ല അവരുടെ തോൽ വി , എങ്കിലും. കളിയുടെ ഗതിയനുസരിച്ച്‌ , എക്സ്ട്രാ ടൈമിലേക്കു നീണ്ടു പോയാലും കൂടുതൽ സാധ്യത ഹോളണ്ടിനു ത ന്നെ. മൂന്നു മിനിട്ട്‌ എന്നത്‌ എത്ര വലിയ ദൈർഘ്യമാണെന്നത്‌ , ആർക്കു മനസ്സിലായില്ലെങ്കിലും മെക്സിക്കോയുടെ കോച്ചിനു മനസ്സിലായിക്കാണും. അയാളുടെ സബ്‌ സ്റ്റിറ്റൂഷൻ എല്ലാം തികഞ്ഞ പരാജയമായിരുന്നു. കളിയുടെ അവസാനം ‘ ഹെർണാണ്ടസ്സ്‌ ‘ നല്ല ഒരവസരം എന്തു ചെയ്യണം എന്നറിയാതെ ഉഴപ്പുന്നതും കണ്ടു.ഹോളണ്ടിന്റെ കോച്ച്‌, വാൻ ഗൽ ആണു, അടുത്ത സീസൺ മുതൽ ‘ യുണൈട്ടഡിന്റെ ‘ മാനേജർ. ഹെർണാണ്ടസ്സിന്റെ ഗതി കണ്ടറിയണം.

ഹോളണ്ടിന്റെ സമനില ഗോൾ അൽപ്പം മുന്നേ വ ന്നേനേ. റോങ്ങ്‌ സൈഡിലാണെന്നറീഞ്ഞ്ട്ടും റോബൻ പോസ്റ്റിലേക്കു നിറ യൊഴിക്കാതെ , വാൻപേഴ്‌ സിക്കു മറിച്ചു കൊടുത്തിരുന്നെങ്കിൽ. കോച്ച്‌ , വാൻ ഗലിനു എല്ലാം ശരിയായ ദിവസം കൂടിയായിരുന്നു, ഇന്ന ലെ. മെക്സിക്കോക്കർ ആക്രമിക്കട്ടെ , കൗണ്ടർ അറ്റാക്കിലൂടെ ലീഡ്‌ നേടാം എന്ന കണക്കു കൂട്ടലൊഴികെ. മെക്സിക്കോ മാത്ര മേ ആദ്യപകുതിയിൽ ചിത്രത്തിലൂണ്ടായിരുന്നുള്ളൂ. സ്വന്തം ഡിഫാൻസ്‌ കൃത്യമായി ശ്രദ്ധിച്ചു കൊണ്ടു ത ന്നെ അത്യാവശ്യം മുന്നേറ്റങ്ങൾ നടത്താൻ അവർക്കായി.സമനില ഗോളാണു ഹോളണ്ടിനെ രക്ഷിച്ചത്‌. ഇവിടെയാണു വാൻ ഗലിന്റെ വലിയ വിജയം. സ്നൈഡ റെ നില നിർത്തിയതിൽ. ഇഞ്ചുറി ടൈമിനു 3 മിനുട്ടു മുന്നേ വ രെ അയാൾ പഴയ ഫോമിന്റെ അടുത്തൊന്നുമായിരുന്നില്ല എന്നു മാത്രമല്ല , പല പ്പോഴും അനാവശ്യ പിഴവുകളും വരുത്തി. എന്നാൽ ആ ബുള്ളറ്റ്‌ ഷോട്ട്‌ എല്ല പിഴവുകളും തിരുത്തി. ഡി പേ വന്നപ്പോൾ ത ന്നെ ഹോളണ്ടിന്റെ മൂർച്ച കൂടി. വാൻ ഗലിന്റെ മ റ്റൊരു സബ്‌ സ്റ്റി റ്റ്യൂഷൻ ” ക്ലാസ്‌ ജാൻ ഹണ്ട്‌ ലിയർ’ മാസ്റ്റർ സ്ട്രോക്ക്‌ ത ന്നെയായിരുന്നു. അയാളല്ല മ റ്റൊരാളായിരുന്നു ആ പെനാൽട്ടി എടുത്തിരുന്നതെങ്കിലോ? തങ്ങളുടെ മികച്ച കാലം കഴിഞ്ഞു എന്നു വിചാരിച്ചിരുന്ന 2 പടക്കുതിരക ളെയാണു , 2 ഗോളുകളിലൂടെ തിരിച്ചു പിടിച്ചിരിക്കുന്നത്‌. ഒരർത്ഥത്തിൽ ഹോളണ്ട്‌ ത ന്നെയാണു ക്വാർട്ടറിനു കൂടുതൽ അർഹർ. ഈ കളികൊണ്ടല്ല. ഇതു വ രെ കളിച്ച മുഴുവൻ കളികൾ കൂടി കണക്കിലെടുക്കുമ്പോൾ…

Share.

About Author

144q, 0.497s