Leaderboard Ad

ലൈംഗികത-സദാചാരം-സാംസ്‌കാരം

0

മനുഷ്യവംശത്തിന്റെ നൈസര്‍ഗികമായ സര്‍ഗശേഷിയെ നിഷേധിച്ചുകൊണ്ടാണ് ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റ് രാഷ്ട്രീയം വളർന്നു വന്നത് . എല്ലാ ചൂഷകസാമൂഹ്യവ്യവസ്ഥിതിയും വ്യക്തികളുടെ ഷണ്ഡവല്‍ക്കരണത്തിനാവശ്യമായ മൂല്യങ്ങളെയും ധര്‍മ്മശാസ്ത്രങ്ങളെയും പുനരുത്പാദിപ്പിച്ചുകൊണ്ടാണ് നിലനിന്നു പോരുന്നത്. വില്‍ഹംറീഹ് നിരീക്ഷിക്കുതുപോലെ ലൈംഗികശക്തി എത് ഏതൊരു ജീവിയുടെയും സൃഷ്ട്യുന്മുഖമായ ശക്തിയാണ്. വ്യവസ്ഥയുടെ അഭംഗുരമായ നിലനില്‍പിന് സൃഷ്ടിപരമായ ശക്തിയെ നിയന്ത്രിച്ചുനിര്‍ത്തേണ്ടതുണ്ടെ കാര്യം അധികാരത്തിന്റെ ദുശ്ശാസനശക്തികള്‍ എന്നും ശ്രദ്ധിച്ചുപോന്നിരുന്നു. പ്രാചീന സമൂഹങ്ങളിലെ അന്ത:പുരങ്ങളില്‍ രാജപത്‌നിമാര്‍ക്ക് കാവല്‍ നിന്നിരുന്ന ഭൃത്യന്മാരെ ഷണ്ഡന്മാരാക്കി മാറ്റിയിരുന്നു. കാവല്‍ക്കാരുടെയും ജനങ്ങളുടെയും ഷണ്ഡത്വമായിരുന്നു വ്യവസ്ഥയുടെ നിലനില്‍പിന്റെ മുഖ്യഉപാദി. ലൈംഗികതക്കെതിരെ ഉയരുന്ന  സദാചാരവിലക്കുകള്‍ പ്രാചീന സമൂഹങ്ങളിലെപോലെ ആധുനിക സമൂഹങ്ങളിലും വ്യക്തിയുടെ സര്‍ഗശേഷിയെ മരവിപ്പിച്ചുനിര്‍ത്താനുള്ള പര്യാലോചനകളുടെ ഫലമാണ്. സഹസ്രാബ്ദങ്ങളായി തുടരുന്ന സ്വത്തുടമസ്ഥതാ വ്യവസ്ഥ പുരുഷാധിപത്യപരം കൂടിയാണ്. ഈ പുരുഷാധിപത്യാധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളെ നിലനിര്‍ത്തികൊണ്ടുപോകാന്‍ സ്ത്രീയുടെ ലൈംഗിക ശേഷിയെ അടിച്ചമര്‍ത്തിയും വഴിതിരിച്ചുവിട്ടുമാണ് അടിമഉടമവ്യവസ്ഥ മുതല്‍ ഇന്നത്തെ നിയോലിബറല്‍ മുതലാളിത്തംവരെ ശ്രമിക്കുന്നത്. കൊളോണിയല്‍ ആധുനികതയും ഫ്യൂഡല്‍ വരേണ്യതയും ചേർന്ന്  രൂപപ്പെടുത്തിയ മനുഷ്യത്വരഹിതമായ സദാചാര മൂല്യങ്ങളാണ് കേരളീയ സമൂഹത്തെ ഭരിക്കുത്. ലിബറല്‍ ജീവിതമൂല്യങ്ങളെപോലും നിരാകരിക്കു വലതുപക്ഷവത്കരണം കേരളത്തിലെ ഇടത്തരക്കാരില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

index

ബര്‍ട്രാന്‍ഡ്‌റസ്സലിനെപോലൊരു ലിബറല്‍ ബുദ്ധിജീവി നിരീക്ഷിക്കുന്നതുപോലെ വ്യാവസായികവിപ്ലവത്തിന് ലൈംഗികസദാചാരമൂല്യങ്ങളില്‍ അഗാധമായ സ്വാധീനശക്തിയുണ്ടായിട്ടുണ്ട്. നേരെമറിച്ച് ശുദ്ധസദാചാരവാദികളുടെ ലൈംഗികമായ ചാരിത്ര്യശുദ്ധി വ്യാവസായികവിപ്ലവത്തിന്റെ ഒരു ഭാഗിക കാരണമെനിലയില്‍ മനശ്ശാസ്ത്രപരമായി ആവശ്യമായിരുന്നുപോലും. ഇവിടെ മാര്‍ക്‌സ് വ്യക്തമാക്കിയതുപോലെ സാമ്പത്തികഘടനയും ലൈംഗികതയും തമ്മിലുള്ള പരസ്പരബന്ധത്തെ പരിമിതികളോടെയാണെങ്കിലും വിശകലന വിധേയമാക്കുകയാണ് റസ്സല്‍. മനുഷ്യജിവിതത്തിന്റെയും ചരിത്രത്തിന്റെയും ഗതിവിഗതികളെ നിര്‍ണയിക്കുതില്‍ ഉല്‍പാദന-പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങളാണ് അടിസ്ഥാനമായി വര്‍ത്തിക്കുത്. ലൈംഗികതയെ ഫ്രോയിഡ് കാണുതുപോലെ എല്ലാറ്റിന്റെയും ഉറവിടമായി കാണു സമീപനം ഏകപക്ഷീയമായ നിലപാടുകളിലേക്കാണ് എത്തിക്കുക. ഉല്‍പാദന പ്രവര്‍ത്തനവും പ്രത്യുല്‍പാദനവും പരസ്പരം സ്വാധീനിച്ചും പ്രതിപ്രവര്‍ത്തിച്ചുമാണ് ഏതൊരു സമൂഹത്തിന്റെയും ഗതിവിഗതികളെ നിയന്ത്രിക്കുത്.ഫൂക്കോ ലൈംഗിതയെ ക്ലാസിക്കല്‍, മധ്യകാലികം, ആധുനികം എിങ്ങനെ മൂന്ന് ചരിത്രഘട്ടങ്ങളായി നിര്‍ധാരണം ചെയ്യുന്നുണ്ട്. ഫൂക്കോവിന്റെ പഠനങ്ങളുടെ സാമൂഹ്യപശ്ചാത്തലം യൂറോപ്യന്‍ പാശ്ചാത്യസമൂഹമാണ്. മധ്യകാലഘട്ടത്തില്‍ പാശ്ചാത്യസമൂഹത്തില്‍ സെമറ്റിക് മതങ്ങളാണ് ആധിപത്യം പുലര്‍ത്തിയത്. ക്രിസ്തുമതവും ജൂതമതവും ലൈംഗികതയെ പാപമായികണ്ട മതങ്ങളാണ്. ബൈബിളിന്റെ പഴയനിയമവും പുതിയനിയമവും ഒരുപോലെ ആദിചോദനയെ വിലക്കിയിരുന്നു. വിവാഹിതര്‍ തമ്മില്‍പോലും സന്താനോല്‍പാദന ലക്ഷ്യത്തോടെയുള്ള ലൈംഗികത മാത്രമെ അനുവദിച്ചിരുന്നുള്ളു. അതും അനുവദനീയമായ പാപമായിരുന്നു. വിശാലമായ തലങ്ങളില്‍ വ്യവഹരിക്കപ്പെട്ടപ്പോഴും ലൈംഗികതയെ ഒരനുഭൂതിയായി സെമറ്റിക് മതങ്ങള്‍ അനുവദിച്ചിരുന്നില്ല. മധ്യകാലിക കത്തോലിക്ക സഭയുടെ നിര്‍മാനുഷികവും ആര്‍ദ്രരഹിതവുമായ സദാചാര സങ്കല്‍പങ്ങള്‍ വ്യക്തികളുടെ എല്ലാവിധ സര്‍ഗശേഷിയെയും ചങ്ങലക്കിട്ട്  നിര്‍ത്തുന്നതായിരുന്നു. മനുഷ്യജീവിതത്തിന്റെ ബഹുതലങ്ങളില്‍ പ്രത്യക്ഷവും പരോക്ഷവുമായി ലൈംഗികതക്കുള്ള സ്ഥാനത്തെ അവഗണിക്കുകയാണ് യൂറോപ്യന്‍ സദാചാരസങ്കല്‍പവും ചെയ്തത്. എാല്‍ ഇതില്‍നിന്നു വ്യത്യസ്തവും സവിശേഷവുമായ ലൈംഗിക സങ്കല്‍പങ്ങളാണ് ഇന്ത്യയില്‍ നിലിനിന്നിരുന്നത് എന്ന ചരിത്രമാണ് ഹിന്ദുത്വവാദികളും മറ്റ് സദാചാരപോലീസുകാരും മറന്നുപോകുന്നത്. ഈ കാര്യം ലേഖനത്തില്‍ മറ്റൊരിടത്ത് പരിശോധനാവിധേയമാക്കുന്നുണ്ട്.

മതവംശീയതയും മൂലധനവും ചേര്‍ാണ് ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം 1930കളില്‍ ഫാസിസത്തെ വളര്‍ത്തിയെടുത്തത്. മനുഷ്യര്‍ എങ്ങനെ ജീവിക്കണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം, വസ്ത്രം ധരിക്കണം, ഇണചേരണം, എങ്ങനെ വിസര്‍ജിക്കണം എെല്ലാമുള്ള അനുശാസനങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയുമാണ് ഫാസിസ്റ്റുകള്‍ മധ്യകാലിക മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിച്ചെടുക്കുത്. അരാജകമായ ആനന്ദാനേ്വഷണങ്ങളിലേക്ക് സ്ത്രീപുരുഷ ബന്ധങ്ങളെ പരിമിതപ്പെടുത്തു നിയോലിബറല്‍ സംസ്‌കാരത്തിന്റെ മറുപുറമാണ് ലൈംഗികസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള സദാചാരപോലീസിംഗും. നിയോലിബറല്‍ കാലത്തെ ബൂര്‍ഷ്വാസദാചാരവാദികള്‍ മധ്യകാലിക മൂല്യങ്ങളെ ആന്തരവല്‍ക്കരിച്ച ഫാസിസ്റ്റ് രാഷ്ട്രീയത്തെയാണ് സ്വയം പ്രതിനിധീകരിക്കുത്. കോഴിക്കോ’െ ഡൗടൗ റസ്റ്റോറന്റ് അടിച്ചുതകര്‍ത്ത ഹിന്ദുത്വ സദാചാരപോലീസുകാരുടെ ന്യായം നമ്മുടെ ചിരപുരാതനമായ മഹാസംസ്‌കാരത്തിന് നിരക്കാത്തതായ എന്തെല്ലാമോ അവിടെ നടക്കുുണ്ടായിരുുവൊണ്. അതായത് അനാശാസ്യപ്രവൃത്തികള്‍. സംഘപരിവാര്‍ പ്രഭൃതികള്‍ അനാശാസ്യപ്രവൃത്തിയായി കുറ്റപ്പെടുത്തിയത് ആകു’ികളും പെകു’ികളും ഈ റസ്റ്റോറന്റില്‍ വ് സൈ്വരസല്ലാപം നടത്തുു എതായിരുു. ജയ്ഹിന്ദ്ചാനല്‍ പുറത്തുവി’ വാര്‍ത്താ ദൃശ്യങ്ങളായിരുു ഈ സദാചാരത്തിന്റെ കാവല്‍ക്കാരെ രോഷാകുലരാക്കി ഡൗടൗ ഹോ’ലിലേക്ക് കുതിപ്പിച്ചത്. ജയ്ഹിന്ദും സംഘപരിവാറും നടത്തിയ ഗൂഢാലോചനകള്‍ പുറത്തുവരാനിരിക്കുതേയുള്ളു. ഹോ’ല്‍മുറിയില്‍ നി് ചായകുടിക്കുതും സൗഹൃദം പങ്കിടുതും അനാശാസ്യമാണൊണ് സദാചാരപോലീസ് ആക്ഷേപിക്കുത്. പ്രായപൂര്‍ത്തിയായ സ്വതന്ത്രരായ മനുഷ്യരുടെ സ്‌നേഹപൂര്‍വ്വമായ ഇടപെടലുകള്‍ അനാശാസ്യപ്രവൃത്തിയായി ഹിന്ദുത്വവാദികള്‍ക്ക് തോുത് അവരുടെ കപടമായ സദാചാരബോധം ഒുകൊണ്ടുമാത്രമാണ്.

ssssss

സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളെ ഭയപ്പെടുവര്‍ മനുഷ്യസമൂഹത്തിന്റെ സ്വാഭാവികവും സഹജവുമായ പുരോഗതിക്ക് തടസ്സം നില്‍ക്കു മുതലാളിത്തഭൗതികഉല്‍പാദനവ്യവസ്ഥയുടെ മൂല്യങ്ങളെ ആന്തരവല്‍ക്കരിച്ച് സ്വയം ഷണ്ഡന്മാരായി പരിണമിച്ചവരാണ്. ഒരു ഹോ’ല്‍മുറിയില്‍ ഇരു് ചായകുടിക്കുതിലും ആകു’ികളും പെകു’ികളും പരസ്പരം സ്‌നേഹം പങ്കിടുതിലും അനാശാസ്യകരമായി എന്താണുള്ളത്. വാത്സല്യം, സൗഹൃദം, പ്രണയം തുടങ്ങിയ സ്‌നേഹവികാരങ്ങള്‍ മനുഷ്യര്‍ സഹജീവികളിലേക്ക് വിനിമയം ചെയ്യുത് ആലിംഗനം ചെയ്തും ചുംബനംവഴിയുമാണ്. സദാചാരത്തിന്റെ കാവല്‍ക്കാര്‍ അറിയേണ്ടത് ചുംബനം ഒരു ലൈംഗിക ചേഷ്ട മാത്രമല്ല എാണ്. അത് മറ്റ് ജീവികളില്‍ നി് മനുഷ്യനെ വേര്‍തിരിക്കു അവന്റെ ജീവശാസ്ത്രപരവും മാനുഷികവുമായ സാധ്യതയാണ്. ജീവശാസ്ത്രവും സാമൂഹികചരിത്രവും പരസ്പര പൂരകമായാണ് വളര്‍ത്. ഫ്രഞ്ച് കവിയായ പോള്‍എല്വാദ് എഴുതിയതുപോലെ; മുന്തിരിയില്‍ നിു വീഞ്ഞുണ്ടാക്കണം/കല്‍ക്കരിയില്‍ നിു തീയുണ്ടാക്കണം/ഉമ്മകളില്‍ നിു മനുഷ്യരെ ഉണ്ടാക്കണം/…… വെള്ളത്തെ വെളിച്ചമാക്കണം/സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കണം/ശത്രുക്കളെ സോദരരാക്കണം. മനുഷ്യവംശബന്ധങ്ങളുടെ ജീവശാസ്ത്രപരവും സാമൂഹ്യചരിത്രപരവുമായ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള അജ്ഞതയും വിശ്വാസഭ്രാന്തുമാണ് ചുംബനംപോലൊരു നിരുപദ്രവകരമായ മനുഷ്യപ്രവൃത്തിയെ സദാചാരപോലീസും ഭരണകൂടവും ചേര്‍് കുറ്റകൃത്യമാക്കിതീര്‍ത്തത്. സ്വതന്ത്രമായൊരു പ്രതിഷേധസമരത്തില്‍ പങ്കെടുത്തവരെ കുറ്റവാളികളാക്കി പ്രബുദ്ധകേരളത്തിലെ പോലീസുകാര്‍ വേ’യാടുകയും ചെയ്തല്ലോ!

മനുഷ്യന്റെ സര്‍ഗശേഷിയെ, സൃഷ്ടിപരതയെ വിശകലനം ചെയ്തുകൊണ്ടാണ് മനുഷ്യനെ പണിയായുധമുണ്ടാക്കു മൃഗം എ് മാര്‍ക്‌സ് വിശേഷിപ്പിച്ചത്. സ്വന്തം സാഹചര്യപരമായ പരിമിതികളെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യു ജന്തുസഹജമായ കഴിവുകള്‍ വിനിയോഗിക്കുവനാണ് മനുഷ്യന്‍. സ്വന്തം സര്‍ഗശേഷിയെ അടിച്ചമര്‍ത്തുമ്പോഴല്ല ഉപയോഗിക്കുമ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം സാക്ഷാത്കരിക്കപ്പെടുത്. എല്ലാ സംഘടിതമതങ്ങളും മനുഷ്യന്റെ ലൈംഗികശക്തിയെ സര്‍ഗശക്തിയായി രൂപാന്തരപ്പെടുത്താനുള്ള ശ്രമങ്ങളെ അത്യന്തം ഭയത്തോടെയാണ് കാണുത്. നമ്മുടെ ചിന്താശക്തിയെയും സ്‌നേഹവാത്സല്യങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാനും അടിച്ചമര്‍ത്താനുമാണ് എല്ലാ ആധിപത്യവ്യവസ്ഥകളും ആസൂത്രിതമായി ശ്രമിക്കുത്. വ്യവസ്ഥക്കാവശ്യമായ രീതിയില്‍ നമ്മുടെ ബോധത്തെയും മനസ്സിനെയും പരുവപ്പെടുത്തിയെടുക്കുകയാണവര്‍. നൂതനമായ ആശയങ്ങളും വിശ്വാസങ്ങളും കടുവരുതിനെ വ്യവസ്ഥാസംരക്ഷകര്‍ എും സദാചാരത്തിന്റെ ഇരുമ്പ് കവചങ്ങള്‍കൊണ്ട് തടഞ്ഞുനിര്‍ത്തിയി’ുണ്ട്.

ഹിന്ദുത്വ സദാചാരപോലീസിംഗിനെതിരെ നവമാധ്യമങ്ങളിലൂടെ രംഗത്തുവ ‘ക്വിസ് ഓഫ് ലൗ’ പോലുള്ള കൂ’ായ്മകള്‍ സാംസ്‌കാരിക ഫാസിസത്തിനെതിരായി തുറ യുദ്ധപ്രഖ്യാപനമാണ് നടത്തിയത്. അതുകൊണ്ടാണ് മറൈന്‍ ഡ്രൈവിലെ സ്വതന്ത്രമായൊരു പ്രതിഷേധകൂ’ായ്മയെ നേരിടാന്‍ എല്ലാതരത്തിലും നിറത്തിലുമുള്ള വര്‍ഗീയവാദികള്‍ ഇളകി വത്. ചൂരലുമായി ശിവസേനയും കുകാലിയുമായി എസ്.ഡി.പി.ഐയും രംഗം കൈയടക്കിയപ്പോള്‍ മതനിരപേക്ഷസര്‍ക്കാരിന്റെ പോലീസ് നിഷ്‌ക്രിയമായിരുില്ല. സദാചാരഭീകരരോടൊപ്പം ചേര്‍് പ്രതിഷേധകൂ’ായ്മക്കെത്തിയവരെ വേ’യാടുകയായിരുു. സദാചാരത്തിന്റെ കാവല്‍ മാലാഖമാരായി പല ബൂര്‍ഷ്വാമാന്യന്മാരും ഉറഞ്ഞുതുള്ളി. ചാനല്‍ മുറികളില്‍ കയറി പുതുതലമുറയുടെ പ്രതിഷേധത്തില്‍ രോഷം കൊണ്ടു. ഒരു ചുംബനം ഉണ്ടാക്കാന്‍ പോകു സദാചാരതകര്‍ച്ചയില്‍ വ്യാകുലരായ അവര്‍ ഭാരതത്തിന്റെ മഹത്തായ സംസ്‌കാരം തകര്‍ക്കാന്‍ ആരെയും അനുവദിക്കുകയില്ലെ് വിളിച്ചുപറഞ്ഞു. വാസ്തവത്തില്‍ മറൈന്‍ഡ്രൈവില്‍ നടത് അനാശാസ്യകരമായ ഒരു പ്രവൃത്തിയുമായിരുില്ല. സദാചാരപോലീസിംഗിനെതിരെ മനുഷ്യന് മാത്രം സാധ്യമായ ചുംബനമെ സ്‌നേഹപ്രകടനത്തെ ഒരു സമരായുധമാക്കുകമാത്രമാണ് ക്വിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ചെയ്തതെ് മാധ്യമവാര്‍ത്തകളെല്ലാം ഒരേപോലെ വ്യക്തമാക്കിയി’ുണ്ട്. ഇത്തരം കൂ’ായ്മകള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുവരുടെ വീക്ഷണപരമായ സമീപനങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടാവുതാണ്. ഇത്തരം നവസംരംഭങ്ങള്‍ ലൈംഗിക അതിപ്രസരത്തിലേക്ക് യുവാക്കളെ നയിക്കുമെെല്ലാമുള്ള ആശങ്കകള്‍ ഒരു സദാചാര പ്രശ്‌നമായല്ല ചര്‍ച്ചചെയ്യപ്പെടേണ്ടത്. മറിച്ച് യുവാക്കളും യുവതികളും ഇത്തെ വ്യവസ്ഥക്കെതിരായി സഹകരിച്ചുനി് പ്രവര്‍ത്തിക്കേണ്ടതുണ്ടെ പരിവര്‍ത്തനോന്മുഖ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ്. ക്ലാരസെത്സ്‌കിനുമായുള്ള സുദീര്‍ഘമായൊരു സംഭാഷണത്തിനിടയില്‍ സഖാവ് ലെനിന്‍ വ്യക്തമാക്കിയതുപോലെ; സ്ത്രീയും പുരുഷനും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് സമത്വാധിഷ്ഠിതമായ ഒരു സമൂഹസാക്ഷാത്കാരത്തിന് ഒഴിവാക്കാനാകാത്തതാണ്. യുവതീയുവാക്കളുടെ കൂ’ായ ഇടപെടലുകള്‍ അവരെ വ്യക്തിതലത്തില്‍ നി് സാമൂഹ്യമായ ഒരു വിതാനത്തിലേക്ക് ഉയര്‍ത്തും. വീ’ിലും കുടുംബത്തിലും അനുവര്‍ത്തിക്കു വൈയക്തിക മനശ്ശാസ്ത്രത്തില്‍ നി്, സംസ്‌കാരശൂന്യമായ സങ്കുചിതത്വത്തില്‍ നി് അവരെ മോചിപ്പിച്ച് കൊണ്ടുവരേണ്ടതുണ്ട്.

കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ സ്‌നേഹത്തിന്റെ ഹാര്‍ദ്ദമായ പങ്കുവെക്കലിലൂടെ ഹിംസാത്മകമായ സദാചാരഭീകരതയെ പ്രതിരോധിച്ച സര്‍ഗാത്മകമായൊരു ഇടപെടലായി’ായിരിക്കും ഈ സമരം രേഖപ്പെടുത്തപ്പെടുക. 1800കളില്‍ മാറുമറയ്ക്കുവസ്ത്രം ധരിച്ച് തന്റെ കൊ’ാരത്തില്‍ വ അധസ്ഥിത സ്ത്രീയുടെ മുല ഛേദിച്ചുകളയാന്‍ കല്പന പുറപ്പെടുവിച്ച ആറ്റിങ്ങല്‍ റാണിയുടെ പാരമ്പര്യത്തെ പിന്‍പറ്റുവരാണ് സമരരൂപങ്ങളുടെ അനാശാസ്യതയെക്കുറിച്ച് അലമുറയിടുത്. ചൂരല്‍വടികളും ഗോഗോവിളികളുമായി പുതുതലമുറയെ എതിരിടാനെത്തിയത്. ആചാര നിഷേധത്തെയും വിശ്വാസധ്വംസനത്തെയും ഭയപ്പെടുവരാണ് എല്ലാ മതങ്ങളിലുംപെ’ സദാചാരവാദികള്‍. മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയ യുവതീയുവാക്കള്‍ ചുംബനത്തെ ഒരു ലൈംഗിക കേളിയായി കൊണ്ടാടാനല്ല സംഘടിച്ചത് മറിച്ച് സദാചാരപോലീസിന്റെ മനുഷ്യസ്വാതന്ത്ര്യത്തിനുനേരെയുള്ള കടുകയറ്റത്തെ സര്‍ഗാത്മകമായി പ്രതിരോധിക്കാനാണ്. അമ്മയും പെങ്ങളും മകളുമൊരുമിച്ച് ഇത്തരം കൂ’ായ്മകള്‍ കാണാന്‍ കഴിയുമോ എാണ് പുരുഷാധിപത്യത്തിന്റെയും സദാചാരത്തിന്റെയും ദംഷ്ട്രകള്‍ കാ’ി പല ബൂര്‍ഷ്വാമാന്യന്മാരും ചോദിക്കുത്. സംഘപരിവാര്‍ നേതാക്കളും മഹത്തായ ഭാരതസംസ്‌കാരത്തിന്റെ അധഃപ്പതനം അനുവദിക്കാനാവില്ലൊണ് സ്വതന്ത്രമായ പ്രതിഷേധങ്ങളെ കൈയേറ്റം ചെയ്യുതിന് ന്യായമായി പറഞ്ഞത്. ഈ സദാചാര ഭീകരര്‍ക്ക് അവര്‍ ത െകൊണ്ടാടു ഭാരത സംസ്‌കാരവും പാരമ്പര്യവും എന്താണെ് പോലും അറിയില്ലെതാണ് യാഥാര്‍ത്ഥ്യം. ദേവവേശ്യകളും ദേവദാസികളും അന്തപ്പുരവേശ്യകളും ഗണികകളുമെല്ലാം സാമൂഹ്യാചാരപരമായ പരിരക്ഷകളോടെത െഇവിടെ നിലനിിരുല്ലോ.

ഏകപത്‌നീ ഭര്‍തൃബന്ധത്തിന്റെ ഉദാത്ത മാതൃകയായ രാമനെയും സീതയെയും പോലെ രാസലോലുപനായ കൃഷ്ണനും ഭാരതസംസ്‌കാരത്തില്‍ അവതാര പുരുഷനാണ്. വിഷ്ണുവിന്റെ എ’ാമത്തെ അവതാരമായി’ാണ് ഭഗവാന്‍ കൃഷ്ണന്‍ പരിഗണിക്കപ്പെടുത്. കൃഷ്ണന്‍ രാസക്രീഡയില്‍ അനേകം സ്ത്രീകളോടൊത്ത് രമിച്ചു എുമാത്രമല്ല ഈ പെണ്ണുങ്ങളിലധികവും മറ്റ് യാദവന്മാരുടെ ഭാര്യമാരായിരുു. ഹിന്ദുത്വവാദികള്‍ തങ്ങളുടെ ആദര്‍ശപുരുഷനായി കൊണ്ടാടു ശ്രീരാമചന്ദ്രന്‍ ദശരഥപുത്രനാണ്. ദശരഥമഹാരാജാവാക’െ തന്റെ മൂ് ഭാര്യമാരെ കൂടാതെ ആയിരക്കണക്കിന് അന്തപ്പുരസ്ത്രീകളെയും കൊ’ാരത്തില്‍ താമസിപ്പിച്ചിരുല്ലോ. ഡി.ഡി.കൊസാമ്പി തന്റെ മിത്തും യാഥാര്‍ത്ഥ്യവും എ കൃതിയില്‍ ചരിത്രനിഷ്ഠവും ശാസ്ത്രീയവുമായി കൃഷ്ണരാമ സങ്കല്‍പങ്ങളെ വിശകലനം ചെയ്യുുണ്ട്. കൃഷ്ണന്റെ ആയിരങ്ങളായ ഭാര്യമാര്‍ സ്വന്തമായി അധികാരങ്ങളുള്ള മാതൃദേവതകളായിരിക്കാം എാണ് കൊസാമ്പി നിരീക്ഷിക്കുത്. മാര്‍ക്‌സിസ്റ്റുകള്‍ ഇതിഹാസപുരുഷന്മാരെ ആക്ഷേപിക്കുകയല്ല ചരിത്രനിഷ്ഠമായി പഠിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തത്. സംഘപരിവാറിന് ചരിത്രമല്ലല്ലോ വിശ്വാസമാണല്ലോ പ്രധാനം. വിശ്വാസത്തെയും സംസ്‌കാരത്തെയും ചരിത്രവല്‍ക്കരിച്ചാണല്ലോ അവര്‍ ഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുത്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പലപ്പോഴും നികുതികൊടുത്ത് നിയമാനുസൃതം നടത്തു ഓയിരുു വേശ്യാവൃത്തി. ത്രൈവര്‍ണിക ധര്‍മ്മശാസ്ത്രം ഭാര്യയെ പാരമ്പര്യസ്ഥാപനത്തിനുള്ള പാത്രമായും വേശ്യയെ ലൈംഗികാനന്ദത്തിനുള്ള ഉപാധിയുമായി’ാണ് ഗണിച്ചത്. കാര്യത്തില്‍ മന്ത്രിയും സ്‌നേഹത്തില്‍ അമ്മയും ക്ഷമയില്‍ ഭൂമിയും ഒക്കെയായ ഭാര്യ ‘ശയനേഷുവേശ്യ’യായിരുു. ബ്രാഹ്മണിക ധര്‍മ്മശാസ്ത്രങ്ങളെ ആധാരമാക്കു ഹിന്ദുത്വവാദികളുടെ ലൈംഗിക സദാചാരസങ്കല്‍പങ്ങള്‍ ഒരു ഭാഗത്ത് മിഥ്യാവബോധത്തെയും മറുഭാഗത്ത് മനുഷ്യത്വ വിരുദ്ധതയെയും ഒളിപ്പിച്ചുവെച്ച വൈരുദ്ധ്യങ്ങളുടെ ഒരു സംഘാതമാണ്.

മധ്യകാലിക ഫ്യൂഡല്‍ ആധിപത്യവുമായി ബന്ധപ്പെ’ വികൃതവും വിചിത്രവുമായ ആചാര അനുഷ്ഠാനങ്ങളാണ് ഇന്ത്യയില്‍ നിലനിിരുത്. ക്ഷേത്രങ്ങളില്‍ ദേവദാസി സമ്പ്രദായവും വരുണദേവനെ പ്രീതിപ്പെടുത്താനുള്ള നഗ്നനൃത്തങ്ങളും പരമ്പരാഗതമായി ആചരിച്ചുപോിരുു. ചാതുര്‍വര്‍ണ്യം കീഴ്ജാതി പുരുഷന്മാരെയും സ്ത്രീകളെയും പൊതുഇടങ്ങളില്‍ അടുപ്പിച്ചിരുില്ല. ഇതിനെല്ലൊമെതിരെ ഉയര്‍ുവ നവോത്ഥാന ശ്രമങ്ങളെ ദൈവികമായ കല്പനകളുടെയും അലംഘ്യമായ നിര്‍ദ്ദേശങ്ങളുടെയും പേരുപറഞ്ഞാണ് ഹിന്ദുത്വ ബ്രാഹ്മണ്യം എതിര്‍ത്തത്. സതിപോലുള്ള ദുരാചാരങ്ങളെ ഇും സംഘപരിവാര്‍ ശക്തികള്‍ കൊണ്ടാടുകയാണല്ലോ. രാജസ്ഥാനിലെ ദേവരാലയില്‍ രൂപ്കവര്‍ എ യുവതിയെ അവരുടെ ഭര്‍ത്താവായ വൃദ്ധബ്രാഹ്മണന്റെ ചിതയിലേക്ക് ബലം പ്രയോഗിച്ച് എടുത്തെറിഞ്ഞത് ഹിന്ദുത്വശക്തികളായിരുല്ലോ. അവരെ സതീമാതാവായി ഇും കൊണ്ടാടുത് ഇവിടെ പെകു’ികള്‍ വഴിതെറ്റിപോകുതില്‍ വ്യാകുലരായിരിക്കു സംഘപരിവാറുകാരാണല്ലോ. വിധവകളെ ഭര്‍ത്താവിന്റെ ചിതയിലി’് കൊല്ലുത് അവര്‍ വഴിതെറ്റിപോകാതിരിക്കാനാണല്ലോ. ഭാരതസ്ത്രീതന്‍ ഭാവശുദ്ധി ഇങ്ങനെയൊക്കെ കാത്തുപോരാനാണ് ഹിന്ദുത്വ സദാചാരവാദികള്‍ ശ്രമിക്കുത്!

പ്രാചീനമായ എല്ലാ അശ്ലീലകരമായ ആചാരാനുഷ്ഠാനങ്ങളെയും പുനരാനയിക്കാന്‍ ഇറങ്ങിപ്പുറപ്പെ’ിരിക്കുവരാണ് ഇ് സദാചാര പോലീസുകാരായി സാധാരണക്കാരുടെ സ്വതന്ത്രവും സൈ്വരവുമായ ജീവിതവ്യവഹാരങ്ങളെ വേ’യാടുത്. ഒറീസയിലെ സുപ്രസിദ്ധമായ പുരി ജഗാഥക്ഷേത്രത്തിലെ ദേവദാസി സമ്പ്രദായം തിരിച്ചുകൊണ്ടുവരാന്‍ ഹിന്ദുത്വശക്തികള്‍ നടത്തിയ പരിഹാസ്യമായ ശ്രമം ഏറെ ചര്‍ച്ചചെയ്യപ്പെ’താണ്. 1955-ല്‍ പുരിക്ഷേത്രത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുതുതായി ദേവദാസികളെ സൃഷ്ടിക്കാന്‍ അനുവദിച്ചിരുില്ല. ദേവദാസികള്‍ വൃദ്ധകളായി മരിക്കുകയോ ഒഴിഞ്ഞുപോകുകയോ ചെയ്ത സാഹചര്യത്തിലാണ് 1995-ല്‍ ഹിന്ദുത്വശക്തികള്‍ ദേവദാസികളെ നിയമിക്കാന്‍ ക്ഷേത്രഭരണകര്‍ത്താക്കള്‍ വഴി സമ്മര്‍ദ്ദം ചെലുത്തിയത്. 18 വര്‍ഷത്തിലൊരിക്കല്‍ നടക്കു ‘നവകളേബര’ എ ചടങ്ങിന് ദേവദാസികള്‍ ആവശ്യമാണൊയിരുു അവരുടെ വാദം. ആര്‍.എസ്.എസുകാര്‍ പാടിപുകഴ്ത്തു ഭാരതപാരമ്പര്യത്തിന്റെ അശ്ലീലകരമായൊരു ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയായി ഈ വിവാദം.ക്ഷേത്രത്തിന്റെ ഏറ്റവും വിശുദ്ധമായ ശ്രീകോവിലും മറ്റും നൃത്തം നടത്തു ദേവദാസികളെ ‘ഭീതരഗയാനി’ എാണ് വിളിക്കുത്. നാട്യമണ്ഡപത്തിലും മറ്റും നൃത്തം ചെയ്യുവരെ സംപ്രദകളെും. 1993-ല്‍ ഭീതരഗയാനി വിഭാഗത്തില്‍പെ’ കോകിലപ്രഭ എ ദേവദാസി സ്ത്രീയുടെ മരണത്തോടെ നവകളേബരമെ ചടങ്ങ് ഇല്ലാതായിപോകുമൊണ് ഹിന്ദുത്വവാദികള്‍ ആശങ്കപ്പെ’ത്. 1995-ല്‍ നടക്കേണ്ട നവകളേബരത്തിന് ശ്രീകോവിലില്‍ നൃത്തം ചെയ്യുവാനായി ദേവദാസിയെ നിയമിക്കണമൊണ് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെ’ത്. ഫ്യൂഡല്‍ നാടുവാഴിത്തകാലത്തെ അശ്ലീലകരമായൊരു അനുഷ്ഠാനത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഇവര്‍ മുി’ിറങ്ങിയത്. പാതിരാത്രി അല്പവസ്ത്രധാരണികളായി ഭഗവാന്റെ കിടപ്പറയില്‍ അങ്ങേയറ്റം കാമോദ്ദീപകമായ അംഗചലനങ്ങളോടെ നൃത്തം നടത്തു ചടങ്ങാണ് നവകളേബര. യഥാര്‍ത്ഥത്തില്‍ ഭഗവാന്റെ പേരിലുള്ള ഈ അശ്ലീലനൃത്തം ആസ്വദിച്ചിരുത് രാജാക്കന്മാരും ഫ്യൂഡല്‍ പ്രഭുക്കന്മാരും പുരോഹിതന്മാരുമെല്ലാമായിരുു. ഹിന്ദു പുനരുജ്ജീവന വാദികള്‍ വിശ്വാസത്തിന്റെ പേരില്‍ വിദൂര ഭൂതകാലത്തിലെ അശ്ലീലകരങ്ങളായ അനുഷ്ഠാനങ്ങളെ തിരിച്ചുകൊണ്ടുവരുവാനും നമ്മുടെ സംസ്‌കാരത്തെയാകെ ഭ്രാന്തമായ ഹൈന്ദവവല്‍ക്കരണത്തിന് വിധേയമാക്കാനുമുള്ള ശ്രമത്തിലാണ്. ഈ പ്രാകൃത ബോധത്തെ നിയോലിബറല്‍ മൂലധനശക്തികള്‍ സമര്‍ത്ഥമായി പുനരുജ്ജീവിപ്പിക്കാന്‍ ഹിന്ദുത്വശക്തികളെ സഹായിക്കുുണ്ട്. മൂലധനത്തിന്റെ അധിനിവേശത്തിന് ആവശ്യമായ മൂല്യങ്ങളുടെ നിര്‍മ്മിതിയും ഇറക്കുമതിയും ഇ് സജീവമാണ്. നിയോലിബറല്‍ വിപണിവാദം വ്യഭിചാരത്തെ വ്യവസായമാക്കുതോടൊപ്പം ഒരുവേള യൂറോപ്പ് പോലും കൈയൊഴിച്ച മധ്യകാല ക്രസ്തീയമൂല്യ സംഹിതകളെ ഇന്ത്യപോലുള്ള പിാേക്കസാമൂഹ്യ ഘടനകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും അധിനിവേശത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുകയുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം സദാചാരത്തെയും ലൈംഗിതയെയും എല്ലാംകുറിച്ചുള്ള നിയോലിബറലിസത്തിന്റെയും മതവംശീയതയുടെയും ഇന്ത്യന്‍ പരീക്ഷണങ്ങളെ നമ്മള്‍ പരിശോധിക്കുത്.

ഹിറ്റ്‌ലര്‍ സ്ത്രീകള്‍ ജര്‍മ്മന്‍ പാര്‍ലമെന്റില്‍ കുത്തിയിരിപ്പ് നടത്തിയപ്പോള്‍ പെണ്ണിന്റെ സാിധ്യം കൊണ്ട് റിസ്താഗിന് മാനക്കേടും കളങ്കവും ഉണ്ടായൊണ് വിലപിച്ചത്. എല്ലാ ഫാസിസ്റ്റുകളും സദാചാരത്തെ ഉപയോഗിച്ചാണ് മൂലധനാധിപത്യത്തിനെതിരായി വളര്‍ുവരു എല്ലാ പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കിനിര്‍ത്തിയത്. സ്ത്രീയും പുരുഷനും സ്വതന്ത്രമായി ഇടപെടുതും സംസ്‌കാരത്തിന്റെയും വ്യവസ്ഥയുടെയും ദുര്‍നീതിയെ ചോദ്യംചെയ്യുതും വലിയ അപരാധമായി’ാണ് ഫാസിസ്റ്റുകള്‍ കണ്ടത്. സ്ത്രീപുരുഷ സമത്വത്തെ ഭയപ്പെടു മധ്യകാലമൂല്യങ്ങളെ സ്വാംശീകരിച്ച എല്ലാ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങളും സ്ത്രീകളുടെ സാമൂഹ്യമായ ഇടപെടലുകളെയും പുരുഷനോടൊപ്പമുള്ള പൊതുമണ്ഡലത്തിലേക്കുള്ള കടുവരവിനെയും അസഹിഷ്ണുതയോടെയാണ് കാണുത്. മഹാനായ മാര്‍ക്‌സ് എഴുതിയതുപോലെ; മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളില്‍ വെച്ച് ഏറ്റവും സ്വാഭാവികമായി’ുള്ളത് സ്ത്രീപുരുഷബന്ധമാണ്. അതിനാല്‍ മനുഷ്യന്റെ സഹജസ്വഭാവം എത്രത്തോളം മനുഷ്യത്വപരമായിരിക്കുു, അവന്റെ മാനവികസത്ത എത്രകണ്ട് അവന്റെ സഹജസത്തയായിരിക്കുു എതിന്റെ സൂചനയായി സ്ത്രീപരുഷ ബന്ധത്തിന്റെ അവസ്ഥയെ എടുക്കാവുതാണ് (സ്വകാര്യസ്വത്തും കമ്മ്യൂണിസവും, 1884). വ്യവസ്ഥയുടെ പുരുഷാധിപത്യസ്വഭാവത്തെയും മനുഷ്യത്വവിരുദ്ധമായ സദാചാരസങ്കല്‍പ്പങ്ങളെയും ചോദ്യംചെയ്തുകൊണ്ടേ പരിവര്‍ത്തനോന്മുഖമായ ഒരു സാമൂഹ്യ രാഷ്ട്രീയ മുറ്റേം സാധ്യമാകൂ. തൊഴിലാളികളും കൃഷിക്കാരും അടിച്ചമര്‍ത്തപ്പെ’ സാമൂഹ്യവിഭാഗങ്ങളും പുതിയൊരു ഭൂമിക്കും ആകാശത്തിനും വേണ്ടിയാണ് പോരാടുത്. യുവത്വം ചങ്കൂറ്റമുള്ള ഒരു തലമുറയായി ജന്മമെടുക്കുമ്പോഴാണ് സ്ഥിതവ്യവസ്ഥയുടെ അലംഘനീയങ്ങളെ് കരുതു മൂല്യങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുത്. ബൂര്‍ഷ്വാസദാചാരത്തിന്റെ മപുറ്റുകളിലിരു് ഉയരു വിലാപഗാനങ്ങള്‍ക്ക് പകരം യുവതയുടെ സര്‍ഗാത്മത രചിക്കു വീരഗാഥകളാണ് നമുക്ക് വേണ്ടത്. അമേരിക്കന്‍ നീഗ്രോകവി മാര്‍ഗരറ്റ്‌വാക്കര്‍ എഴുതിയതുപോലെ; അന്തിമസംഗരത്തിന്റെ കരുത്തും സമാശ്വാസവും നിറഞ്ഞ സൗന്ദര്യം നമ്മുടെ രക്തത്തിന്റെയും ആത്മാവിന്റെയും സ്പന്ദനമായിതീരട്ടെ…..

-കെ.ടി.കുഞ്ഞിക്കണ്ണന്‍

Share.

About Author

135q, 0.687s