Leaderboard Ad

“എടോ സി കെ വിജയാ തനിക്ക് മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല”

0

“എടോ സി കെ വിജയാ തനിക്ക് മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല”

കമ്മ്യുണിസ്റ്റുകളോടുള്ള മാധ്യമ സമീപനത്തെ കുറിച്ച് സംസാരിക്കുന്നത് ഒരു ക്ളീഷേ ആയി ഇടതുപക്ഷേതര സമൂഹത്തിനു തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല, അതിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് ഇന്ത്യയിലും അരക്കഴഞ്ചം പോലും വ്യത്യസ്തം അല്ല മാധ്യമങ്ങളുടെ ഇടതുപക്ഷത്തോടുള്ള സമീപനം അതിങ്ങനെ ആവർത്തിക്കേണ്ടി വരുന്നത് വീണ്ടും വീണ്ടും ഗീബൽസിയൻ തന്ത്രങ്ങൾ കൺ മുന്നിൽ കാണേണ്ടി വരുമ്പോൾ ആണ്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും എം എൽ യുമായ ഇ പി ജയരാജൻ വനം വകുപ്പിനെ നൽകിയ നിവേദനവും ആയി ബന്ധപ്പെട്ട അനാവശ്യം ആയി പടച്ചുണ്ടാക്കിയ വിവാദം ആണ് ഈ ലേഖനത്തിനാധാരം.

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളെയും വാര്‍പ്പുമാതൃകകളെയും സൃഷ്ടിക്കുന്നതിനെപ്പറ്റി ‘മാസ് കമ്യൂണിക്കേഷന്‍ ആന്റ് സൈക്കോളജി’ എന്ന പ്രബന്ധത്തില്‍ ഉംബര്‍ട്ടോ എക്കോ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ഒരേ കാര്യം പലതവണ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു ‘സബ് ലിമിനല്‍ ക്യൂസ്’ ഉണ്ടാകുന്നു. ഉദാഹരണമായി ഒരു സിനിമയില്‍ നാം വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയ രൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ് ആ വില്ലന്റെ രൂപമെന്ന് കരുതുക. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ ‘വില്ലന്‍’ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. പിന്നീട് ഇതേ രൂപസാദൃശ്യമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ നാം പെട്ടെന്ന് ചിന്തിക്കുക ‘ഇയാളൊരു വില്ലനാണല്ലോ’ എന്നായിരിക്കും.

സി പി ഐ എം എന്ന മൂന്നക്ഷരത്തിനു നേരെ അക്രമ രാഷ്ട്രീയം എന്ന് ചേരും പടി ചേർത്ത് വെക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്കു ചെറുതല്ല മുഖ്യധാരാ മാധ്യമങ്ങള്‍ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായി കമ്പോള ലാഭത്തിനായി മത്സരിക്കുകയാണ്. അതുകൊണ്ടാണ് എല്ലാം വ്യക്തമായി എന്ന അതിഭാവുകത്വം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. മുഴുവന്‍ കുറ്റവും സിപിഐ എമ്മില്‍ ആരോപിക്കുന്ന ഇവര്‍ ആരോപിതര്‍ കുറ്റം തെളിയിക്കട്ടെ എന്ന ഉത്തരവാദിത്തവും സമൂഹത്തിലേക്കെറിഞ്ഞുകൊടുക്കുന്നു. ഏറ്റവും പ്രാകൃതസമൂഹത്തിലും കുറ്റംചെയ്തവര്‍ക്ക് സംസാരിക്കാന്‍ അവസരമുണ്ട്, ഇവിടെ അതില്ല. മാധ്യമത്തിന്റെ ഈ അതിഭാവുകത്വവല്‍ക്കരണം യഥാര്‍ഥ പ്രതികളായിരിക്കും നന്നായി ആസ്വദിക്കുക. ഈ അതിഭാവുകത്വത്തിലൂടെ തങ്ങള്‍ രക്ഷപ്പെട്ടതോര്‍ത്ത് ഇവര്‍ ആഹ്ലാദിക്കുന്നുണ്ടാകും. സാര്‍വദേശീയ തൊഴിലാളിസംഘടന രൂപംകൊണ്ട കാലത്ത് ചിക്കാഗോയില്‍ തീപിടിത്തമുണ്ടായപ്പോള്‍ അത് തൊഴിലാളി സംഘടനകളുടെമേല്‍ കെട്ടിവച്ച ചരിത്രമാണ് മാധ്യമങ്ങള്‍ക്കുള്ളത് ചരിത്രം അങ്ങനെയാണെന്നിരിക്കെ സമകാലീക കേരളീയ സാഹചര്യത്തിലെ മാധ്യമ സംസ്കാരവും അങ്ങനെ തുടരുന്നു എന്ന് വേണം അനുമാനിക്കാൻ !!

അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മാത്രം അല്ല ചില നേതാക്കളെ ലക്‌ഷ്യം വെച്ച് മാത്രം പടച്ചു വിടുന്ന വാർത്തകൾ സമീപ കാലത്തെ സ്ഥിരം കാഴ്ച ആണ് ബന്ധു നിയമനത്തെ കുറിച്ചുള്ള വിവാദത്തെ തുടർന്ന് രാജിയും ഒരു രാഷ്ട്രീയ പ്രവർത്തനം ആണെന്ന് തെളിയിച്ചു കൊണ്ടാണ് ഇ പി ജയരാജൻ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനം രാജി വെക്കുന്നത്, അതിനു തൊട്ടു പുറകെ ആണ് വസ്തുതയുടെ അംശം ഇല്ലാത്ത വെറും ഒരു ഫോർമൽ ഗവണ്മെന്റ് പ്രൊസീജിയറിനെ തികച്ചും തെറ്റായി റിപ്പോട് ചെയ്ത അതിനു മുകളിൽ ഒരു മണിക്കൂർ ചർച്ച വരെ മാതൃഭൂമി എന്ന കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനം നടത്തുന്നത്.

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കേരളത്തിന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്ന ചില ധാരണകള്‍ രൂപപ്പെട്ടിരുന്നു . വീരേന്ദ്രകുമാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിലൊരാളായതുകൊണ്ടും അദ്ദേഹം തന്നെ അമേരിക്കന്‍ സ്വാധീനത്താലുള്ള ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായും പരിസ്ഥിതി സംരക്ഷണത്തിനനുകൂലമായും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍കൊണ്ടും ഈ പത്രം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒന്നാണെന്ന ഒരു ബോധം ഉണ്ടാക്കാനായി എന്നുള്ളതാണ് ഒരു ഘടകം. കുറേക്കാലത്തേക്കെങ്കിലും ഈ പത്രം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷാനുകൂല പത്രമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ വീരേന്ദ്രകുമാറിന്റെ സാന്നിധ്യംകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് ഈ പത്രം സി പി ഐ (എം) നും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തിരുത്തലിന്റെയും തെറ്റ് ചൂണ്ടിക്കാട്ടലിന്റെയും ഉദ്ദേശ്യശുദ്ധിയുണ്ടെന്ന് കുറെ വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ക്കായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങള്‍ അതിന്റെ പാരമ്യതയിലും അവസാനഘട്ടത്തിലുമാണ്. ഇ പി ജയരാജനെതിരെ ഉള്ള മാതൃഭൂമിയുടെ പുതിയ ഗൂഢാലോചനയുടെ പശ്ചാത്തലത്തിൽ ഒട്ടനവധി ഇടതു അനുഭാവികൾ മാതൃഭൂമി പൂർണമായും തങ്ങളുടെ വീടുകളിൽ നിരോധിക്കുകയാണെന്നു സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു മനോരമയെ ഏറെ പുറകിലാക്കുന്ന തരത്തില്‍ തരംതാണ മാര്‍ക്സിസ്റ്റു വിരുദ്ധതയുടെ ഇടയലേഖനമായും ഗസറ്റായും മാറി കഴിഞ്ഞ ഒന്നിനെ ഇതേ രീതിയിൽ തുടർന്നാൽ കേരളം സമൂഹവും പൂർണമായും തള്ളി കലയും . മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും മാത്രമല്ല അതിന്റെ വായനക്കാരില്‍ നല്ലൊരു പങ്കും മാതൃഭൂമിയുടെ മുതലാളി കുറേനാളായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുവേട്ടയുടെ ദല്ലാള്‍ പണി തിരിച്ചറിഞ്ഞുകഴിഞ്ഞു..ക്രൈമും അതിന്റെ ഉടമസ്ഥനുമായുള്ള വീരേന്ദ്രകുമാറിന്റെ ആത്മബന്ധം മാതൃഭൂമി പത്രത്തെയും പൂര്‍ണമായും മഞ്ഞയാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അതിന്റെ വായനക്കാര്‍ ഇതിനോടകം തിരിച്ചറിഞ്ഞിരിക്കണം.

പ്രശസ്തനും വ്യത്യസ്തനുമായ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ചില വസ്തുതകളുണ്ട്.* ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വാര്‍ത്തകളില്‍ തീരെ സ്ഥാനം കൊടുക്കാത്തവര്‍ 2005ലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കിനുവേണ്ടി എത്രമാത്രം പ്രാധാന്യവും സ്ഥലവും സമയവും അനുവദിച്ചു എന്നദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും ദില്ലിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയും അവരുടെ യൂണിയനുകള്‍ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്താല്‍ അഞ്ചോ ആറോ പത്രപ്രവര്‍ത്തകരായിരിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും, പത്രങ്ങള്‍ ഒരു ഫോട്ടോയും രണ്ടു കോളം വാര്‍ത്തയും നല്‍കിയായിരിക്കും ഇതിനോട് പ്രതികരിക്കുകയെന്നും സായിനാഥ് പറയുന്നു. എന്നാല്‍ 2004ലെ ലാക്മെ ഇന്ത്യ വീക്കിനെക്കുറിച്ച് പത്രങ്ങളില്‍ നാലുലക്ഷം വാക്കുകള്‍ അച്ചടിച്ചുവന്നു. ടെലിവിഷനുകളില്‍ 1000 മിനിട്ടിലധികം സമയം ലഭിച്ചു. ടി വിക്കുവേണ്ടി 800 മണിക്കൂര്‍ വീഡിയോ ഫുട്ടേജ് ഷൂട്ട് ചെയ്തു. 10000 റോള്‍ ഫിലിം ഫോട്ടോകള്‍ക്കായി ഉപയോഗിച്ചു. ഇത് നമ്മുടെ മാധ്യമങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് നല്‍കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ആവേണ്ടതാണ്.

തങ്ങളുടെ രാഷ്ട്രീയസാംസ്കാരിക അറിവുകള്‍ രൂപീകരിക്കുന്നതിന് സമൂഹം ഏറെക്കുറെ ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. കേരളം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ഒരു മാധ്യമാശ്രിതസമൂഹമായതുകൊണ്ട്. മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ വലതുപക്ഷാനുകൂലമാക്കിത്തീര്‍ക്കുന്നതിന് ജനവിരുദ്ധശക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. സാര്‍വ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തേക്കും അതിന്റെ സംഘടനാബലത്തിലേക്കും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതുകൊണ്ട്, ഈ മാധ്യമങ്ങള്‍ക്കും അതിന്റെ പിറകിലുള്ള ശക്തികള്‍ക്കും കൂടുതല്‍ ഇടതുപക്ഷവിരുദ്ധമായ ഒരാശയാടിത്തറ പണിതുയര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതിനായി ഇടതുപക്ഷ ശക്തികളുടെ നേതൃനിരയിലുള്ള സി പി ഐ (എം)ന്റെ സംഘടനാശേഷിയെയും തീരുമാനങ്ങള്‍ക്ക് രൂപംകൊടുക്കുന്ന സംഘടനാസംവിധാനങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അതിനായിട്ടാണ് ചരിത്രപ്രക്രിയയുടെ ഭാഗമെന്ന നിലയിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ വേര്‍പെടുത്തി തമസ്കരിക്കുകയും പകരം വ്യക്തികളുടെ പൊലിപ്പിച്ചെടുക്കുന്ന അതിശയോക്തി കലര്‍ന്ന സാങ്കല്‍പ്പിക സിദ്ധികളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു യുദ്ധതന്ത്രം മെനയുകയും ചെയ്യുന്നത്.

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസിന് നേരിടേണ്ടിവന്ന കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ സമയം. അതിന്റെ മൂര്ധന്യത്തില് ഇ എം എസ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ ഉടമകളുടെയും പത്രാധിപന്മാരുടെയും ഒരു സമ്മേളനം തിരുവനന്തപുരത്ത ദര്ബാര് ഹാളില് വിളിച്ചുചേര്ത്ത് അവരോട് പച്ചയ്ക്ക് പറഞ്ഞത് ഇന്നും പ്രസക്തമാണ്.

“ഇവിടെ ഒരു പത്രപ്രവര്ത്തന കോഡുണ്ട്. പക്ഷേ, കേരളത്തിലെ പത്രങ്ങളില് 25 ശതമാനംപോലും ഈ കോഡ് സ്വീകരിച്ച് അതില് ഉറച്ച് നില്ക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. വസ്തുതകള് വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള് ഉല്പ്പാദിപ്പിക്കുകകൂടിയാണ് നമ്മളുടെ പത്രങ്ങള് ചെയ്യുന്നത്.”

സി കെ വിജയൻ എന്ന മാധ്യമ പ്രവർത്തകൻ ഒരു വീക്കന്റില് എന്തിന്റെ പ്രേരണയാലാണെന്നറിയില്ല കൈനോട്ടക്കാരന്റെ തത്തയെ പോലെ മനസ്സിൽ ഒരു ചീട്ടു എടുക്കുന്നു തെളിഞ്ഞത് പതിവ് പോലെ ഇ പി ജയരാജന്റെ മുഖം കയ്യിൽ കിട്ടിയത് പത്രത്തിന്റെ അവസാന താളിൽ ഒറ്റ കോളം വാർത്തക്ക് പോലും സ്കോപ് ഇല്ലാത്ത ഒരു നിവേദനത്തെ കുറിച്ച് ,ക്ഷേത്രപുനരുദ്ധാരണത്തിന് സർക്കാർ മരം അനുവദിയ്ക്കുമോ എന്ന് സാധ്യത തേടിയ ക്ഷേത്രഭരണസമിതിയുടെ അതും താൻ ജനിച്ചു വളർന്ന നാട്ടിലെ ഒരു ക്ഷേത്രത്തിന്റെ നിവേദനം ബന്ധപ്പെട്ടവരിൽ നിന്നും കൈ പറ്റുകയും അത് വനം വകുപ്പിനെ കൈ മാറുകയും ചെയ്യുന്നു സി കെ വിജയൻ ഗീബല്സിനെ മനസ്സിൽ ധ്യാനിച്ച് കണ്ണടച്ചെഴുതുന്ന തലക്കെട്ട് ” കുടുംബ ക്ഷേത്രത്തിനു ഇ പി ജയരാജൻ വക ആദ്യം 15 കോടി പിന്നീട് 50 കോടി ആവശ്യപ്പെട്ടു ” !!

ഇടതുപക്ഷത്തിന്റെ ഗോള്‍ മുഖത്തേക്ക് നുണപ്രചാരണങ്ങളുടെ പന്തുമായി കുതിക്കുന്ന മാധ്യമങ്ങളുടെ) ആക്രമണങ്ങളെ ചെറുക്കാന്‍ പ്രേക്ഷകരായിരിക്കുന്ന ജനങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയും ഗോള്‍മുഖം സംരക്ഷിക്കുകയും ചെയ്യും എന്ന് സി കെ വിജയൻ ഓർക്കുന്നത് നല്ലത് ആണ്, സി പി ഐ എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ നടത്തിയ വളരെ കോണ്ട്രാവേഴ്സില് ആയ ഒരു പ്രസ്താവന ഉണ്ട് അതിനെ ഈ ഒരൊറ്റ വാർത്ത സൃഷ്ടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിൽ ഒന്ന് മാറ്റി എഴുതുന്നു “എടോ സി കെ വിജയാ തനിക്ക് മാധ്യമ പ്രവർത്തനത്തെ പറ്റി ഒരു ചുക്കും അറിയില്ല”

Share.

About Author

133q, 0.562s