Leaderboard Ad

അത്യന്താധുനിക കവിതകള്‍

0

വന്നു കണ്ടവര്‍ക്കും,
ജന്മം കൊടുത്തവര്‍ക്കും,
അര്‍ത്ഥം മനസ്സിലാകാത്ത,
ഒരു തുണ്ട് കവിത,
കോടിമുണ്ട് പുതപ്പിച്ച്,
നിലവിളക്കിന്റെ,
മുന്നിലായി ഉമ്മറത്ത്‌,
കിടപ്പുണ്ടായിരുന്നു ..
ആരും തിരിച്ചറിയപ്പെടാതെ,
പോയത് കൊണ്ട് തന്നെ,
ശേഷക്രിയ പോലുമില്ലാതെ
ആര്‍ക്കും വേണ്ടാതെ,
അജ്ഞാത ശവം പോലെ,
സംസ്ക്കാരവും നടന്നു ….

Share.

About Author

യുവ കവി, നവമാധ്യങ്ങളില്‍ സജീവം. ആദ്യ കവിതാ സമാഹാരം 'വിശക്കുന്നവരുടെ വേദ പുസ്തകം'

118q, 0.673s