Leaderboard Ad

അത് ചെമ്പരത്തിയല്ല..കരളുതന്നെയാണ്..

0

ചരിത്രത്തിൽ വലതുപക്ഷ മാധ്യമങ്ങൾ ഒരുപാട് കമ്മ്യുണിസ്റ്റ് നേതാക്കളെ അഴിമതികാരായും വലിയ അക്രമികളായും ചിത്രീകരിച്ചിട്ടുണ്ട് .അന്നൊക്കെ വലതുപക്ഷ മാധ്യമങ്ങള്‍ക്കുമാത്രം സ്വാധീനമുള്ളതുകൊണ്ട് വലിയൊരളവില്‍ അത്തരം പ്രചാരണങ്ങൾ ജനങ്ങള് വിശ്വസിച്ചിട്ടുമുണ്ട്. നേതാക്കളുമായി നേരിട്ട് സംവധിക്കാത്ത ജനങ്ങളിൽ വലിയൊരു വിഭാഗവും കള്ള പ്രചരണങ്ങളിൽ വീണ്‌പോയിട്ടുണ്ട്. സ്പോടനാത്മകമായ വിവരസാങ്കേതിക വിദ്യയുടെ കാലത്തും വലതുപക്ഷ മാധ്യമങ്ങൾ എങ്ങനെ ആടിനെ പട്ടിയാക്കുന്നു എന്നത് വളരെയേറെ ഗൌരവത്തിൽ പഠന വിഷയമാകെണ്ടതാണ്..

വലതുപക്ഷ സി പി ഐ എം വിരുദ്ധ മാധ്യമങ്ങളുടെ ബോധപൂര്‍വ്വ സൃഷ്ട്ടിയാണ് കണ്ണൂരുള്ള ജയരാജന്മാർ എന്ന പ്രയോഗം.

ജയരാജന്മാർ നാട്ടിലാകെ കലാപം സൃഷ്ട്ടിക്കുന്നവരും വലിയ അഹങ്കാരികളുടെ ശരീര ഭാഷയുള്ളവരും കഠിന ഹൃദയമുള്ളവരും അങ്ങനെ ജയരാജന്മാർ എന്ന പ്രയോഗം തന്നെ ഒരു രാക്ഷസീയ അവതരണമാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നത്.

അത്തരം ഒരു പശ്ചാത്തലത്തിലാണ് താൻ മനസിലാക്കി വെച്ച ജയരാജനല്ലല്ലോ ഈ ജയരാജൻ എന്ന് മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവര്‍ത്തകന്‍ തുറന്നു പറഞ്ഞത് ശ്രദ്ധേയമാകുന്നത്.
അദ്ദേഹം ഇന്നലെകളിൽ താൻ മനസിലാക്കിയ ഇ പി ജയരാജനെ കൊണ്ട് എഴുതിയതിനൊക്കെ തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് തന്‍റെ ഫെസ് ബുക്ക്‌ പേജിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Untitled

യഥാർത്തത്തിൽ ജയരാജന്മാർ ഇത്രമാത്രം ഭീകരരായി ബ്രാന്‍റ് ചെയ്യപ്പെടാൻ മാത്രം എന്ത് പാതകമാണ് മുന്‍കാലങ്ങളില്‍ ചെയ്തതെന്നുള്ള ഒരു പഠനമോ അന്വേഷണമോ പത്രപ്രവർത്തകർ പോലും ചെയ്യുന്നില്ല എന്നുള്ളതാണ് ഷാജൻ സ്കറിയയുടെ തുറന്നു പറച്ചിലിലൂടെ ബോധ്യപ്പെടുന്നത്. ഇത്തരം ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ഇവരെയൊക്കെ എന്തിനാണ് നമ്മുടെ മാധ്യമങ്ങൾ ഭീകരമുഖങ്ങളിലൂടെ കേരളീയ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്‌ എന്നുള്ള ആലോചനയുടെ ഉത്തരം ലളിതമാണ്; അവിടെയാണ് സി പി ഐ എം എന്ന രാഷ്ട്രീയ പാർട്ടിയോട് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ കൈകൊള്ളുന്ന നിലപാട് വ്യക്തമാകുന്നത് ..

സഖാവ് ഇ പി ജയരാജനെ വെടിവെച്ചു കൊല്ലാൻ ക്രിമിനലുകളെ അയച്ചതിൽ പ്രധാനി കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരനും സി എം പി നേതാവ് എം വി രാഘവനുമായിരുന്നു.

എന്താണ് സുധാകരൻറെ ഇപ്പോഴുമുള്ള നിലപാട് ?
എന്താണ് സഖാവ് ഇ പി ജയരാജൻ എം വി രാഘവന്‍റെ അവസാന കാലത്ത് അദ്ദേഹത്തോട് എടുത്ത നിലപാട് ?
തന്നെ കൊല്ലാൻ ഗുണ്ടകളെ അയച്ച ആളോട് ജയരാജാൻ അതെ സമീപനം കാട്ടിയോ ?
കമ്മ്യുണിസ്റ്റ് നേതാക്കൾ മരിച്ചാൽ പോലും താൻ അവിടേക്ക് കയറില്ല എന്ന് പറഞ്ഞ സുധാകരനെ എന്തുകൊണ്ടാണ് മാധ്യമങ്ങൾ മനുഷത്വം ഇല്ലാത്ത മുഖമായി അവതരിപ്പിക്കാത്തത് ?
സുധാകരന്‍റെ സഹപ്രവര്‍ത്തകനായ മുന്‍ ഡി സി സി പ്രസിടണ്ട് തന്നെ കണ്ണൂരുള്ള ആക്രമണ പരമ്പരകളിൽ സുധാകരന്‍റെ പങ്കിനെ പറ്റി വ്യക്തമാക്കിയിട്ടും വെടിയേറ്റ /വെട്ടുകൊണ്ട ജയരാജന്മാർ എങ്ങനെയാണ് സുധാകരനെക്കാള്‍ ഭീകരരാകുന്നത്?

സഖാവ് ഇ പി വെടിയേറ്റ കാലത്ത് വിശ്രമ ജീവിതം നയിക്കുമ്പോൾ ഇന്ന് ഭീകരരാക്കിയ ഇതേ മാധ്യമങ്ങൾ തന്നെ അന്ന് പറഞ്ഞത് ഇ പി ജയരാജൻ രാഷ്ട്രീയം മതിയാക്കുകയാണ് എന്നാണ്; കമ്മ്യുണിസ്റ്റ്കാരന്‍ ഭയപെട്ടുപോയി എന്നൊക്കെ പേനയുന്തിയവരുമുണ്ട്.

സഖാവ് ഇ പി യെ വധിക്കാൻ ശ്രമിച്ചതിലെ അപകടകരമായ സഖ്യത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടവിധത്തിൽ ചര്‍ച്ച ചെയ്യുക പോലുമുണ്ടായില്ല. അത്തരം ഒരു സാഹചര്യം ഉണ്ടായിരുന്നു എങ്കിൽ കെ സുധാകരന് കോണ്‍ഗ്രസില്‍ തുടരാൻ സാധിക്കുകയില്ലായിരുന്നു എന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒരുപാടുണ്ട്.

ആര്‍ എസ്സ് എസ്സിന്‍റെ കൊടുംക്രിമിനലുകളെ തോക്കും പണവും കൊടുത്ത് കൊലയ്ക്കയക്കുമ്പോള്‍ ഗൂഡാലോചനക്കാരന് മനസിലുണ്ടായത് “ഉത്തരേന്ത്യയിൽ നിന്നും സി പി ഐ എം നേതാവ് വെടിയേറ്റ്‌ മരിച്ചു; മാവോവാദി/ തീവ്രവാദ സംഘടനയായിരിക്കും പിറകില്‍” എന്ന് മാധ്യമങ്ങൾ വാര്‍ത്ത നല്‍കും എന്നതായിരുന്നു.
എത്ര ഗൌരവമുള്ളതാണ് വിഷയം തീവണ്ടിയിൽ വെച്ച് കൊന്നു തള്ളാൻ തീരുമാനിച്ചവൻ മാധ്യമ പരിലാളനയിൽ മുഖം മിനുക്കി നടക്കുമ്പോൾ വെടിയേറ്റ്‌ മാസങ്ങളോളം തീവ്ര പരിചാരനത്തിലും ഇന്നും ആക്രമണത്തിന്റെ ഭാഗമായി ശാരീരിക വിഷമതകൾ അനുഭവിക്കുന്ന ഇ പി ജയരാജൻ ഭീകരനാകുന്നതും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ”മിടുക്ക്” കൊണ്ടുമാത്രമാണ്.

”വെട്ടേറ്റ ജയരാജൻ’ എന്ന് ഏതോ മാഹാപാതകം ചെയ്തവനെ പോലെ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന സഖാവ് പി ജയരാജനും മുഖ്യ ധാരാമാധ്യമ സൃഷ്ട്ടിയുടെ ”ഭീകര”മുഖമുള്ളവനാണ്.

സഖാവ് പി ജയരാജാൻ ഏഷ്യാനെറ്റിലെ ജിമ്മി ജയിംസ് അവതരിപ്പിക്കുന്ന പോയന്‍റ് ബ്ലാങ്കിൽ തന്നെ ആക്രമിച്ചതിനെ കുറിച്ചും ആക്രമണത്തിൽ പങ്കെടുത്തവൻ ആര്‍ എസ് എസിലെ പൊട്ടിത്തെറിയുടെ ഭാഗമായി സംഘപരിവാര്‍ ബന്തം ഉപേക്ഷിച്ചു വന്നപ്പോൾ താന്‍ അയാളുടെ കൈപിടിച്ചാണ് സംസാരിച്ചതെന്നും; ഞാൻ അവന്‍റെ കൈപിടിച്ച് പറഞ്ഞത് നിനക്ക് എന്നോടുള്ള വിരോധം കൊണ്ടല്ലല്ലോ എന്നെ ഇല്ലാതാക്കാൻ ശ്രമിച്ചത്‌, അത് ആർ എസ് എസിന്‍റെ തീരുമാനം ആയിരുന്നില്ലേ അതുകൊണ്ട് നിന്നോട് എനിക്ക് എന്തിനാണ് വെറുപ്പ്‌ എന്നുമായിരുന്നു. കാലങ്ങളോളം തന്നെ മൃതപ്രയനാക്കിയ ആളെ തന്‍റെ മുന്നില്‍ നേരിട്ട് കിട്ടിയപ്പോള്‍ സഖാവ് പി ജയരാജന്‍ പറഞ്ഞതാണിത് .എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിനു സാമാന്യ നീതിപോലും വിമര്‍ശകര്‍ നല്‍കാത്തത് എന്നുള്ളത് പരിശോധനാ വിഷയമല്ലേ ?

അപകടം പറ്റിയവനോടോ ആക്രമിക്കപെട്ടവനോടോ അനുകമ്പ, കരുണ ,സഹജീവി സ്നേഹം സഹായ മനസ്കത ഇതൊക്കെ തോന്നുന്നത് മനുഷ്വത്വപരമായ വികരാത്തിന്‍റെ ഭാഗമായ് ഉണ്ടാകുന്നതാണ്. എന്തുകൊണ്ടാണ് അത്തരം ഒരു അനുകൂല നിലപാടും ആക്രമിക്കപെട്ടു മാസങ്ങളോളം മൃതപ്രയരായ് കിടന്ന മാധ്യമ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘ജയരാജന്മാരോട്’ നിങ്ങള്‍ക്കില്ലാതെ പോയത്. സാമാന്യ നീതി പോലും നല്‍കാതെ വീണ്ടും വീണ്ടും ആക്രമിക്കുന്നതിലെ രാഷ്ട്രീയം വ്യക്തമാണ്. പി ജയരാജനോ ഇ പി ജയരാജനോ തന്‍റെ സി പി ഐ എം ബന്തം എന്ന് ഉപേ ക്ഷിക്കുന്നുവോ അന്ന് മാത്രമായിരിക്കും അവരുടെ ദുരിതജീവിതത്തിന്‍റെ പ്രബന്തങ്ങള്‍ രചിക്കപ്പെടുക.

കേരളത്തിലെ സി പി ഐ എം നേതാക്കളെ ഭീകരരായും അക്രമികളായും ചിത്രീകരിക്കുന്നത് ജയരാജന്മാരിൽ മാത്രം ഒതുങ്ങുന്നതല്ല . സഖാവ് കോടിയേരിയെ ഒരു ചാനലിനു വേണ്ടി അഭിമുഖം ചെയ്ത പ്രശസ്ത പാട്ടുകാരി റിമി ടോമി അഭിമുഖത്തിന്റെ അവസാനം പറഞ്ഞത് ”സത്യം പറയാലോ നിങ്ങൾ ഇങ്ങനെ ഒരു മനുഷ്യനാണെന്ന് എനിക്ക് അറിയില്ലായിരുന്നു; ഞാൻ മനസിലാക്കി വെച്ചതൊക്കെ മറ്റെന്തോ ആയിരുന്നു” എന്നുമാണ് പറഞ്ഞത്. കോടിയേരി ചിരിച്ചുകൊണ്ടാണ് അന്ന് പ്രതികരിച്ചത് “ഞാനും നിങ്ങളെ പോലെ ഒരു സാധാരണക്കാരന്‍ മാത്രമാണ് എന്നായിരുന്നു.
അഴീക്കോടന്‍ രാഘവനെ മനോരമ എങ്ങനെയാണ് അക്കാലത്ത് ചിത്രീകരിച്ചത് എന്നും എല്ലാവര്‍ക്കും അറിയുന്നതാണ്.
വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ സി പി ഐ എം നേതാക്കളുടെ ചിത്രം സെലക്റ്റ് ചെയ്യുന്നതിന് പോലും അജണ്ടകൾ ഉണ്ട് .
സഖാവ്പിണറായിയുടെ ചിരിക്കുന്ന ഫോട്ടോ നല്കാൻ മനോരമ ഒരിക്കലും തയ്യാറാകില്ല . പിണറായിയുടെ ചിരിക്കുന്ന ചിത്രം മനോരമയുടെ പക്കല ഇല്ലഞ്ഞിട്ടല്ല .പിണറായി എന്നുപറഞ്ഞാൽ അത് ഇങ്ങനെ ഗൌരവം ഉള്ള ഒരു രൂപമാണ് എന്ന് പൊതുബോധം ഉണ്ടാക്കിയെടുക്കണം എന്നുമാത്രമാണ് അതിന്‍റെ പിറകിലെ ലക്ഷ്യവും.

അത്തരം ഒരു ലക്ഷ്യം തന്നെയാണ് കണ്ണൂരുള്ള ജയരാജന്മാർ എന്നുള്ള പ്രയോഗത്തിലൂടെ മാധ്യമങ്ങൾ ലക്‌ഷ്യം വെക്കുന്നത് .
അത്തരം ലക്ഷ്യത്തിൽ നിന്ന് മാധ്യമ പ്രവർത്തകർ പോലും മുക്തമല്ല എന്നുള്ളിടത്ത് ഷാജൻ സ്കറിയയുടെ തുറന്നു പറച്ചിൽ ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നതാണ്; അത് ചെമ്പരത്തിയല്ല….കരളുതന്നെയാണ്

പ്രജിത്ത് കുമാര്‍ ന്യൂ മാഹി.

Share.

About Author

135q, 0.641s