Leaderboard Ad

ആര്‍ എസ് എസ് ഫാസിസം കേരളത്തില്‍

0

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ നിമിത്തം , കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്ന സവിശേഷമായ ഒരു പശ്ചാത്തലത്തില്‍ മത-വര്‍ഗീതയ്ക്ക്  ഗണ്യമായ ഒരു പങ്കാളിത്ത തലം ഉണ്ടായിരുന്നില്ല. കേരളീയ ജനത  പുറം തള്ളാൻ ശ്രമിച്ചിരുന്ന അനാചാരങ്ങളെല്ലാം വാരിപ്പുണരുന്ന വര്‍ഗീയ ആശയങ്ങള്‍ക്ക് അവരുടെ  മേല്‍ സ്വാ ധീനം ചെലുത്താന്‍ സാധിച്ചില്ല.

ആര്‍.എസ്.എസ്. ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നും ജനകീയ സമരങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും കേരളീയ സമൂഹത്തിനു പൊതുവേ അജ്ഞാതമായിരുന്ന ഹിന്ദുരാഷ്ട്രം, ഹിന്ദുത്വം മുതലായ ലക്ഷ്യങ്ങളുമായി ഹിന്ദുക്കളുടെ ഇടയിലേക്ക്‌ പ്രചാരകര്‍ ഇറങ്ങിയെങ്കിലും ആര്‍.എസ്.എസിനെ സ്വീകരിക്കുന്നതില്‍ കേരളത്തിലെ ജനത മടി കാണിച്ചു. അത് കൊണ്ടാണ് 1925 ല്‍ രൂപീകൃതം ആയെങ്കിലും 1942 ലാണ് ആര്‍.എസ്.എസ് നു കേരളത്തില്‍ ചെറിയ തോതിലെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ അവസരം കിട്ടിയത്‌.

ജാതീയമായ ഉച്ചനീചത്വം ശക്തമായി നിലനിന്നിരുന്ന സമൂഹമാണ് കേരളത്തിലേത്‌. ദുഷിച്ച ജത്യാചാരങ്ങള്‍ക്കെതിരെ കരുത്തുറ്റ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളോടൊപ്പം ആദ്യ കാലത്ത്‌ സാമൂഹ്യ പരിഷ്കരണം മുദ്രാവാക്യമാക്കി ജാതി സംഘടനകളും ഉയര്‍ന്നു വന്നു. പിന്നീട് ഇവയൊക്കെ ജാതിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി പോകുന്നിടത്ത് ആര്‍.എസ്.എസ് ന്റെ വളര്‍ച്ചയും തുടങ്ങുകയാണ്. ഹിന്ദു എന്നാ മൃദു പദത്തില്‍ നിന്നും ഹിന്ദുത്വ എന്ന തീവ്ര പദത്തിലേക്ക്‌ ആളുകളെ ആകര്‍ഷിക്കാന്‍ അവര്‍ അക്ഷീണം പരിശ്രമിക്കുന്നു.

ആര്‍.എസ്.എസ് ന്റെ നാള്‍വഴികളിലൂടെ

1940 ല്‍ സര്‍-സംഘചാലക്  ആയി ഗോള്‍വാള്‍ക്കര്‍ ചുമതല  ഏറ്റതിന് ശേഷമാണ് ,1942 ഏപ്രിലില്‍ കേരളത്തിലേക്ക് രണ്ടു പ്രചാരക്ന്മാരെ നിയമിച്ചത് . ടി ബി ടെന്ഗ്ടി ,മധുകര്ഒിമ്കുമായിരുന്നു അവര്‍.
മലബാര്‍ ആ്സ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ടെന്ഗ്ടി,പി കെ എം രാജയുടെ സഹായത്തോടെ അദ്ധേഹത്തിന്റെ ബംബ്ലശ്ശേരി എന്ന വീട്ടു വളപ്പിലാണ്  ആദ്യ ശാഖ ആരംഭിച്ചത.

ഒരു സാംസ്കാരിക സംഘടന എന്നാ പരസ്യപ്പെടുത്തലിലൂടെയാണ്  ആര്എസ് എസ് വേരുറപ്പിച്ചത് എങ്കിലും, ‘മുസ്ലിം വ്യാപാരികളെ വളരാന്‍  അനുവദിക്കരുത്’ അത് ഹിന്ദുത്വത്തിനു ആപത്താണ് തുടങ്ങിയ ഗോപ്യമായ പ്രചരണങ്ങളിലൂടെയും ,അമ്പലങ്ങള്‍  കേന്ദ്രീകരിച്ചു ഭക്തിയുടെയും ,ആഘോഷത്തിന്റെയും മറവില്‍  ഫാസിസത്തിന് വളര്‍ച്ചയുണ്ടാക്കാന്‍ ആര്‍എസ് എസ് വോളണ്ടിയർമാര്‍ ശ്രദ്ധിച്ചിരുന്നു .
1951 നവംബര്‍ 27 നാണ് തങ്ങളുടെ ഫാസിസ്റ്റ് ആശയ പ്രചാരണത്തിനായി കേസരി വാരിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ആര്എ സ് എസ് പ്രവര്ത്തവകന്‍  ശങ്കര്‍ശാനശ്ത്രിയാണ് അതിനു മുന്‍കൈ എടുത്തത്‌.

സൈദ്ധാന്തികമായി കമ്മ്യുണിസം എന്നത് വൈദേശികമായ ഒന്നാണെന്നും അത് ഭാരതത്തിന്റെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതല്ല എന്നും പ്രചരിപ്പിച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കലും ആര്എസ് എസ് വലിയ തോതില്‍ നിടത്തിയിരുന്നു. വിമോചന സമരത്തിന്റെ ഭാഗമായി കോട്ടയത്ത്‌ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില് അടല്‍ ബി്ഹാരി വാജ്പേയി പങ്കെടുത്തിട്ടുണ്ട് .
1960 നു ശേഷം പ്രത്യക്ഷമായി വര്‍ഗീ്യ ഹിന്ദുത്വത്തില്‍  ഊന്നിയ നിരവധി പരിപാടികള്‍ ആര്‍.എസ്.എസ് സംഘടിപ്പിക്കാന്‍ തുടങ്ങി .

മലപ്പുറം ജില്ല രൂപികരണവും ,മുസ്ലിം ലീഗിന് ലഭിച്ച അധികാര കണക്കുകളും നിരത്തി ,ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണന്നും അതില്‍ മാറ്റം  ഉണ്ടാവാന്‍ ഹി്ന്ദുത്വം വളരണമെന്നും വാദമുയര്‍ത്തി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. അതില്‍ ഭൂരിഭാഗവും  അക്രമത്തിലേക്ക് വഴിമാറി.
1978 ജനുവരി മുതല്‍ മാര്‍ച്ച്  വരെയുള്ള കാലയളവിനുള്ളില്‍   ആര്‍ എ‍സ് എസ് നേതൃത്തത്തില്‍ 164സംഘട്ടനങ്ങള്‍  നിടന്നു എന്ന് നിയമസഭ രേഖകളള്‍ തെളിയിക്കുന്നുണ്ട് .

ആര്‍എസ് എസിന്റെ വര്‍ഗീയ നിലപാടുകള്‍

ക്രൈസ്തവ സഭകളും ,മുസ്ലിം സംഘടനകളും യോജിച്ചു പഞ്ചാബ് മുതല്‍ മണിപ്പൂര്‍ വരെയുള്ള ഗംഗാ സമതലം മുസ്ലിങ്ങളും ,അര്ദ്ധര ദ്വീപും ഹിമാലായപ്രദെശവും ക്രിസ്ത്യാനികളും പങ്കുവെക്കപ്പെടുമെന്നു ആശങ്ക പ്രകടിപ്പിക്കുന്ന വിചാര ധാരയുടെ ,അതെ സമാന ആശങ്കകള്‍ ആണ് കേരളത്തിലെ ആര്‍ എസ് എസിനും ഉള്ളത് , ഈ ആശങ്കകള്‍ വര്ഗീയതയുടെ മൂര്‍ത്തീ ഭാവത്തില്‍ പുറത്തെടുത്തു കേരളത്തിലെ സമാധാന അന്തരീക്ഷം കലാപരൂക്ഷിതം ആക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ നിരവധിയാണ്.

തലശ്ശേരി ജഗന്നാഥ ക്ഷേത്രോല്സവതിനോട് അനുബന്ധിച്ച് നടന്ന കലാപങ്ങള്‍ നിലക്കല്‍ പ്രശനം .തലശ്ശേരി കലാപം ,(തലശ്ശേരി കലാപ കാലത്ത് ഹിന്ദു പെണ്കുലട്ടികളെ മാപ്പിളമാര്‍ മാനഭംഗപ്പെടുത്തി ,ഹിന്ദു പെണ്കുരട്ടികളെ നഗ്നരാക്കി മുലയരിഞ്ഞു ,മലപ്പുറത്ത്‌ നിന്നും മാപ്പിള കൊലയാളികള്‍ കൂട്ടത്തോടെ വരുന്നു ,ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ത്രീകളുടെ മാനവും തകര്ന്നതടിയുന്നു മുതലായ വര്ഗീുയ ദൃവീകരണത്തിന് ഉം കലാപത്തിനും വഴി വെക്കുന്ന നിരവധി നുണകള്‍ ആര്‍ എ‌ എസുകാര്‍ പ്രചരിപ്പിച്ചിരുന്നു )1992 ല് പൂന്തുറ യില്‍ നടന്ന വര്ഗീരയ കലാപത്തിലെ ആര്‍ എസ് എസിന്റെ പങ്കിനെ കുറിച്ച് ,കലാപം അന്വേഷിച്ച അരവിന്ദാക്ഷ മേനോന്‍ കമ്മിഷന്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട് .

ഭാരതം നീരാളിപിടുത്തത്തില്‍ എന്നാണു ക്രിസ്തുമതത്തിന്റെ വ്യാപനനത്തെ ആര്‍ എസ് എസുകാര്‍ വിശേഷിപ്പിച്ചിട്ടുള്ളത് .സുവിശേഷ പ്രവര്ത്തതകര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ നിരവധിയാണ് .ഒളവണ്ണയിലെ ദളിത്‌ കോളനിയില്‍ സഹായിക്കാന്‍ എത്തിയ മിഷിനറി ഓഫ് ചാരിറ്റി പ്രവര്ത്ത്കരെ ആര്‍ എസ് എസ് കാര്‍ കൊല്ലാന്‍ ശ്രമിച്ചു , മാളയില്‍ വരപ്രസാധ മാതാപള്ളിയിലെ വൈദികന്‍ ഫാദര്‍ ജോബ്‌ ചിറ്റില യെ പള്ളിയിലിട്ടു കുത്തി കൊന്നു. കൊവൂരിലും നമ്പി കൊല്ലിയിലും സമാന ആക്രമണങ്ങള്‍ പുരോഹിതര്ക്ക് നേരെ നടത്തി .

1999കാലത്താണ് മാരാമണ്‍ കണ്വസന്ഷആന് എതിരെ വര്ഗീളയ ആക്രോശങ്ങളുമായി ഇവര്‍ രംഗത്ത് വരുന്നത് .മാരാമണ്‍ കണ്വ ന്ഷോന് എത്തുന്ന മിഷനറിമാരെ തടയുമെന്നും അവരെ പ്രസംഗിക്കാൻ അനുവധിക്കില്ലെന്നും കുമ്മനം രാജ ശേഖരനും ആര്‍ എ‌ എസ് നേതാക്കളും പ്രഖ്യാപിച്ചതും ,തുടര്ന്ന് കുറെ നാളത്തേക്ക്സംഗർഷ ഭരിതവുമായിരുന്നു കണ്വ്ൻഷൻ പ്രദേശം. വൈക്കം സെമിത്തേരി പ്രശ്നം ,പെരുമ്പാവൂരിലെ യാക്കോബായ പള്ളിയുടെ മതില്‍ പൊളിക്കല്‍ ,തുടങ്ങിയ ചെറുതും വലുതുമായ എത്രയോ പ്രശ്നങ്ങള്‍ ,വര്ഗീചയ സംഘര്ഷമങ്ങള്‍ ഉന്നം വച്ചുകൊണ്ട് ആര്‍ എസ് എസ് നടത്തി .

വര്‍ത്തമാന സംഭവങ്ങള്‍ , പ്രവര്‍ത്തികള്‍ ,ലക്ഷ്യങ്ങള്‍

ഓരോ മനുഷ്യരും കൂടുതല്‍ കൂടുതല്‍ സാമുധായികമായി ധ്രുവീ കരിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ആണ് ,ലവ് ജിഹാദ് മുതലായ എക്ലട്ടിക് പദങ്ങള്‍ കൊണ്ട് സാമൂഹഹത്തില്‍ വിഷം പടര്തുന്നത്തു .
ആര്‍ എസ് എസിന്റെ ഏറ്റവും പുതിയ നാട്യമാണ് വിശാല ഹിന്ദു ഐക്യം ലക്‌ഷ്യം വച്ചുള്ളത് .
ഹിന്ദു വോട്ടു ബാങ്ക് വഴി ഭരണത്തില്‍ പിടിമുറുകയും,അത് വഴി അതി ഹൈന്ദവ നിലപാടുകള്‍ ഉള്ള ഒരു ഹൈന്ദവ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കേരളത്തില്‍ പ്രചരിക്കുന്ന വിശാല ഹിന്ദു ഐക്യത്തിന് ആളുകളെ ആകര്ഷിയക്കാന്‍ ഗീബല്സിിയന്‍ തന്ത്രങ്ങളാണ് ആര്‍ എസ് എസ് കൈ കൊള്ളുന്നത്‌ .

നിലതെഴുതാശാന്മാര്ക്ക്യ പെന്ഷിന്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയും ,കാവുകളില്‍ അന്തിതിരിയന്മാര്ക്ക് എച് ആര്‍ ആന്ഡ്ക‌ സി വഴി വഴി പ്രത്യേക അലവന്സ്് നല്കാെന്‍ പദ്ധതി രൂപികരിക്കുകയും ,ക്ഷേത്രങ്ങളിലെ അടിച്ചു തളിക്കാര്ക്കും നിവേദ്യം ഉണ്ടാക്കുന്നവര്ക്കും ശമ്പള ആനുകൂല്യങ്ങള്‍ മുതലായവ 2006 ലെ ഗവര്ന്മെ ന്റ് നടപ്പിലാക്കിയത് മറച്ചുവച്ചു ,മദ്രസ്സ അധ്യാപകര്ക്ക് പെന്ഷരന്‍ കൊടുക്കുന്നു എന്നുള്ള വാര്ത്തച മാത്രം ഉയര്ത്തി ക്കാണിച്ചു ന്യൂന പക്ഷങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നു മറ്റും പ്രചരിപ്പിക്കുക ,ക്ഷേത്രങ്ങളിലെ വരുമാനം മുഴുവന്‍ സര്ക്കാറരിലേക്ക് പോകുന്നു, . ഹിന്ദുക്കളുടെ പല ആനുകൂല്യങ്ങളും വക മാറി പോകുന്നു എന്നും ,സന്ഘടിതര്‍ ആകുന്ന മറ്റു മത വിഭാഗങ്ങള്ക്കി്ടയില്‍ നിന്നും കാല ക്രമേണ ആക്രമണങ്ങളോ അടിച്ചമര്ത്ത ലുകളോ നമുക്ക് നേരെ ഉണ്ടാവാം തുടങ്ങിയ കാര്യങ്ങള്‍ പ്രചരിപ്പിച്ചു ന്യൂന പക്ഷങ്ങളെ കുറിച്ച് ഭീതി വളര്ത്തു ക വഴി ഭൂരിപക്ഷ സമുദായങ്ങളില്‍ അരക്ഷിത ബോധവും ഇവര്‍ വളര്ത്തി യെടുക്കുന്നു .
ചരിത്രവും സാംസ്കാരിക പരവുമായ കാരണങ്ങളാല്‍ പട്ടികജാതി -ആദിവാസി വിഭാഗങ്ങള്‍ ആണ് ഇന്നും അധസ്ഥിതാവസ്ഥയില്‍ എന്നുള്ളത് ഇവര്‍ ഉയർത്തിക്കാട്ടാറെ ഇല്ല .

ജാതിയെ ഇല്ലായ്മ ചെയ്യും വഴിഉളവാകുന്ന സ്വതന്ത്രചിന്തകള്‍,തുല്യത മുതലായവ തങ്ങളുടെ സവര്ണ്ണു അധികാരത്തിനു മേലുള്ള കടന്നുകയറ്റമായി ഭയപ്പെടുന്ന ഇവര്‍ ജാതി ബോധത്തെ നിലനിര്ത്തി്ക്കൊണ്ട് തന്നെ യാണ് ഹിന്ദു ഐക്യത്തിന് ഉത്ഘോഷിക്കുന്നത് .
ചെറുപ്പത്തിലെ കിട്ടുന്ന മതവിശ്വാസത്തില്‍ തങ്ങളുടെ വര്ഗീ്യ അജെണ്ടകളെയും സന്നിവേശിപ്പിക്കുക എന്ന ലക്‌ഷ്യം വച്ചാണ് , ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഏറ്റെടുക്കുകയും ,രാഖി ബന്ധന്‍ മുതലായ ആചാരങ്ങള്‍ വലിയ പ്രാധാന്യത്തോടെ ആചരിക്കുകയും ചെയ്യുന്നത് .അവരുടെ ആഘോഷ പരിപാടികളുടെ ഇപ്പോഴുള്ള രീതികള്‍ വച്ച് നോക്കിയാല്‍ അത് നിസംശയം മനസിലാക്കാം.

ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം നശിക്കും എന്നഭിപ്രായപെട്ട ,സി കേശവന്റെയും ,ഇനി നമുക്ക് ക്ഷേത്രങ്ങള്ക്ക് തീ കൊളുത്താം എന്ന് പ്രഖ്യാപിച്ച ഭട്ടതിരിപ്പാടിന്റെയും നാട്ടില്‍ ,ജീവിതവ്യധകളില്‍ തളര്ന്നപ വെളിച്ചപ്പാട് അമ്പലത്തിലെ വിഗ്രഹത്തിലേക്ക് കാറി തുപ്പുന്ന നിര്മാരല്യം പോലുള്ള സിനിമകള്‍ ഇറങ്ങിയ,ഭഗവത്ഗീതയും കുറെ മുലകളും പോലൊരു കഥ ഇറങ്ങിയ നാട്ടില്‍ ,ഇപ്പോള്‍ ആദ്യ ബഹിരാകശ സഞ്ചാരി ,ഹനുമാന്‍ എന്ന് പറഞ്ഞ ഒരു കുഞ്ഞിന്റെ കുസൃതി പോലും ഉള്കൊഞള്ളാന്‍ ആവാത്ത വിധം നമ്മുടെ പൊതു ബോധം ഇവര്‍ സങ്കുചിതമാക്കാന്‍ ശ്രമിച്ചു വിജയിക്കുന്നു. പുരാണങ്ങള്‍ മുതല്‍ ഇതിഹാസങ്ങള്‍ വരെ ആയുധമാക്കിയും ,ദേശീയത ,പാരമ്പര്യം ,തുടങ്ങിയവയെ സ്വന്തമാക്കിയും, ഇവര്‍ മതേതരത്വത്തെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നു .ഇന്ത്യന്‍ ഫാസിസത്തിന് , ദേശീയതയും സംസ്കാരവും ,പൈതൃകവും എല്ലാം ഒളിപുരകളാണ് , ഫാസിസത്തിന്റെ ഭീകര ഉടലുകള്‍ ഇടയ്ക്കിടയ്ക്ക് വെളിയില്‍ കാണിക്കുന്ന ആര്‍ എസ് എസ് സംഘ പരിവാരങ്ങള്‍ക്ക് ദേശീയതയുടെയും സംസ്കാരത്തിന്റെയും ,പൈതൃകത്തിന്റെയും മറവില്‍ ഇനിയും അനാവരണം ചെയ്യപ്പെടാത്ത ആയിരം ഉടലുകള്‍ ബാക്കി ഉണ്ട് .തിരിച്ചറിയുക ഇവരെ ,ഇനിയുമൊരു ഇരുണ്ടകാലത്തിലേക്ക് നമുക്ക് തിരികെ പോകേണ്ട.വളരുന്ന ഫാസിസം ഇന്ത്യ പോലൊരു ബഹുസ്വരത നിലനില്ക്കുകന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനില്പ്പി്നെ,പുരോഗതിയെ ,തുല്യരായി ജീവിക്കാനുള്ള നമ്മുടെ അവകാശങ്ങളെ തകര്ക്കു ന്നതാണ്.

Share.

About Author

136q, 1.300s