Leaderboard Ad

സ്മാര്‍ട്ട്‌ ഫോണ്‍ വിപണി കീഴടക്കാനെത്തിയ മൂന്ന് പുതിയ താരങ്ങള്‍.

0

രോ ദിവസവും മത്സരം എറിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയെ സമ്പന്നമാക്കാന്‍ പുതിയ മൂന്ന് ഫോണുകള്‍ കൂടി വിപണിയില്‍ എത്തിയിരിക്കുന്നു, tech ലോകത്ത് ഇന്ന് ലഭ്യമായ എല്ലാ നൂതന സവിശേഷതകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മൂന്ന് ഫോണുകളും എത്തിയിരിക്കുന്നത്.

1,SAMSUNG GALAXY S4

2,SONY XPERIA Z

3,HTC ONE V

ഇവയാണ് ആ മൂന്ന് ഫോണുകള്‍. സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയിലെ മൂന്ന് അതികായന്മാര്‍ അവരുടെ ഹൈ ഏന്‍ഡ് ഫോണുകളുമായി വിപണി പിടിച്ചടക്കാന്‍ എത്തിക്കഴിഞ്ഞു. മൂന്നും ഒന്നിനൊന്നു മെച്ചം, ഏതാണ് നല്ലത് ഏതാണ് മോശം എന്ന് പറയുക അസാധ്യം. ഒരു താരതമ്മ്യത്തിനു വകുപ്പില്ലെങ്കിലും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് തോന്നുന്നു, മറ്റ് രണ്ടു ഫോണുകള്‍ക്ക് ഇല്ലാത്ത പ്രത്യേക സവിശേഷതകളും കിടയറ്റ ഡിസൈനും SONY XPERIA Z നെ വ്യത്യസ്ഥമാക്കുന്നു, യുവാക്കളെ ലക്ഷ്യമിട്ടാണെന്ന് തോന്നുന്നു samsung entertainment വിഭാഗങ്ങള്‍ക്കും സ്ക്രീനിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. SONY XPERIA Z, HTC ONE തുടങ്ങിയവ ANDROID 4.1.2 JELLY BEEN OPERATING SYSTEM ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍(ANDROID 4.2.2 JELLY BEAN ആയി UPGRADE ചെയ്യാന്‍ കഴിയും) SAMSUNG GALAXY S4 ANDROID 4.2.2 OSഇല്‍ തന്നെ വിപണിയില്‍ ലഭ്യമാണ്.

ERICSSON എന്ന കമ്പനിയുമായി പിരിഞ്ഞ് സ്വന്തം നിലയില്‍ ഫോണുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ SONY എന്നാ കമ്പനിക്ക് മറ്റുള്ള കമ്പനികളുമായി മത്സരിക്കുന്നത് ഇഷ്ടമല്ലാതായി എന്നാണ് തോന്നുന്നത്.സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ഇടക്കാലത്ത് ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനാണ് SAMSUNG ശ്രമിക്കുന്നത്. HTC ആണെങ്കില്‍ പണ്ടുമുതല്‍ക്കെ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ മുന്‍പന്തിയില്‍ ഉണ്ട്,

ചില താരതമ്മ്യപഠനങ്ങള്‍..

SONY XPERIA Z over SAMSUNG GALAXY S4

IP57 dust and water protection

glass covered body

HDR video

cheaper than samsung

TV OUT via MHL LINK WORKS with most of the MHL HDMI cable

fm radio

SAMSUNG GALAXY S4  over  SONY XPERIA Z

superior colour reproduction,contrast and viewing angles

gloves and air gesture

newew chipset with higher clock speed

dual video recording

android 4.2.2

multi window multitasking

രണ്ട് വ്യത്യസ്തമായ രീതിയിലാണ്‌ ഈ രണ്ട് ഫോണുകളുടെയും നിര്‍മാണം. xperia z പൂര്‍ണമായ രീതിയില്‍ ഒരു സ്മാര്‍ട്ട്‌ ഫോണ്‍ ആണെങ്കില്‍ galaxy s4 ഒരു entertainment ഫോണ്‍ എന്നാ രീതിയിലാണ്‌ മുന്‍പിട്ടു നില്‍ക്കുന്നത്.

HTC ONE എന്ന സ്മാര്‍ട്ട്‌ ഫോണും സ്മാര്‍ട്ട്‌ ഫോണ്‍ എന്ന നിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്, അതുകൊണ്ട് തന്നെ മത്സരം SONY XPERIA Z ഉം ആയിട്ടാണ്. ഇത് രണ്ടും തമ്മിലൊരു താരതമ്യം വളരെ ബുദ്ധിമുട്ടേറിയതാണ്.

HTC ONE over XPERIA Z

superb LCD3 display with 469ppi density

aluminium unibody

optical image stabilization, image sensor with 2µm pixel size

snapdragon 600 chipset

HTC ZOE blinkfeed

ir blaster

smaller footprint

SONY XPERIA Z over HTC ONE

IP57 certified dust and water protection

large screen

all glass body

higher resolution camera

thinner body.

HTC ക്ക് ഇതെന്ത് പറ്റി എന്നറിയില്ല, പ്രൈമറി ക്യാമറ വെറും 4MP മാത്രമാണ് ഈ HIGH-END ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, എന്നാല്‍ SECONDARY ക്യാമറ 2.1MP ഉണ്ട്, MEMMORY CARD SLOT ഉള്‍പ്പെടുത്തിയിട്ടില്ല എങ്കിലും 32/64GB INTERNAL MEMORY ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല 28GB CLOUD STORAGE ഉം ചേര്‍ത്ത് വെക്കുമ്പോള്‍ അതൊരു കുറവല്ലാതായി മാറുന്നു.

വിപണിയിലെ ഇപ്പോഴത്തെ TREND വെച്ച് നോക്കുമ്പോള്‍ GADGET പ്രേമികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് SONY XPERIA Z തന്നെയാണ് എന്നാണ് ഏറ്റവും അവസാനം ലഭിച്ച സൂചനകള്‍ പറയുന്നത്.

വാല്‍ക്കഷണം: NOKIA,APPLE,BLACKBERRY തുടങ്ങിയ കമ്പനികള്‍ സ്വന്തം സ്മാര്‍ട്ട്‌ ഫോണുകളുമായി മുന്‍പന്തിയില്‍ തന്നെയുണ്ട്‌, അവയൊന്നും ANDROID പ്ലാറ്റ്ഫോമില്‍ അല്ലാത്തത് കൊണ്ട് മാത്രമാണ് ഇവിടെ പരാമര്ശിക്കാത്തത്, മറ്റ് വന്‍കിട ANDROID SMART PHONE ഉത്‌പാദകരായ LG, MOTOROLA തുടങ്ങിയ കമ്പനികള്‍ പുതിയ ഫോണുകളെ കുറിച്ചൊന്നും പറയാത്തത് അടുത്ത് തന്നെ നമ്മളെ അത്ഭുദപ്പെടുത്താന്‍ അവരെത്തും എന്ന സൂചന തന്നെയാണ് തരുന്നത്.

മുകളില്‍ പറഞ്ഞ മൂന്ന് ഫോണിനും ഇന്ത്യയില്‍ നിന്നൊരു ഭീഷണിയുണ്ട്, വിലക്കുറവ് കൊണ്ട് വിസ്മയിപ്പിക്കുന്ന MICROMAX ആണ് ആ ഭീഷണി. ഈ പറഞ്ഞ ഫോണുകളില്‍ ഉള്ള ഭൂരിഭാഗം സൌകര്യങ്ങള്‍ നല്‍കിക്കൊണ്ട് തന്നെ അമ്പരിപ്പിക്കുന്ന വിലക്കുറവില്‍ പുറത്തിറങ്ങിയ MICROMAX CANVAS HD ഇന്ത്യന്‍ വിപണിയില്‍ വമ്പിച്ച മുന്നേറ്റമാണ് നടത്തുന്നത്.

Share.

About Author

147q, 1.087s