പറയരുതെന്നും
കേൾക്കരുതെന്നും
പേനകൾ കാട്ടിലെറിയണമെന്നും
ചൂണ്ടി നിൽക്കുന്നുണ്ട്
ശാസനയുടെ
അന്ത്യവാക്കുകൾ
വരുതിക്കു പുറത്തെ
വാക്കിനെ
മൂർച്ചകൂട്ടിയെടുത്തവരെ
വിലക്കുകളുടെ
ശരപഞ്ജരം
ഭയപ്പെടുത്തുന്നില്ല
ചിതലിനും ചാരത്തിനും
അപ്പുറത്താണ്
വാക്കുകളുടെ നാവുകൾ
കലഹിച്ചു കൊണ്ടിരിക്കുന്നത്
വഴക്കുകളുടെ ഇടയിലേക്ക്
സമരസപ്പെടലിന്റെ
ചില്ലുപാത്രം നിറച്ച്
വഴിയരികിൽ കാത്തിരിപ്പുണ്ട്
ശിഖണ്ഡിയുടെ പുത്രൻമാർ.
ശ്മശാനത്തിൽ വിരിഞ്ഞാലും
പൂക്കൾ സുഗന്ധം പൊഴിക്കും
അത്
കാറ്റ് കൊണ്ടു പോവുകയുംചെയ്യും
ഉണങ്ങിയ മരത്തിനും
ഇന്നലെകളുണ്ട്
അത് കൊടുത്ത തണലേറ്റവരും
അനുഭവത്തിന്റെ
സാക്ഷികളായി
മണ്ണിൽ വേരൂന്നി നിൽക്കും
പിഴുതെറിഞ്ഞനാവ്
ഭാഷയുടെഅഭയാർത്ഥി ക്യാമ്പ് വിട്ട്
പലായനം ചെയ്യുമ്പോൾ
ശക്തമായി സംസാരിക്കും
വെട്ടിമാറ്റിയ
കൈപ്പത്തിയിലെ വിരലുകൾ
വാക്കുകളെ മുറുകെപ്പിടിക്കും
അരുതുകളുടെ
എല്ലാ സുനാമികളെയും
അതിജീവിക്കും,ചിന്തയുടെ
ആകാശ സാക്ഷ്യങ്ങൾ
അതിര്
0
Share.