Leaderboard Ad

‘U.A.P.A’ – ഇടതുപക്ഷവേട്ടയുടെ പുതിയമുഖം

0

കതിരൂര് മനോജ് വധക്കേസ് തികഞ്ഞ രാഷ്ട്രീയ പകപോക്കലിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി-കോണ്ഗ്രസ് സര്ക്കാറുകള്‍. കേന്ദ്രസര്‍ക്കാരിന്റെ അഭീഷ്ടമനുസരിച്ചാണ് കേരള സര്ക്കാര് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യുമ്പോള്‍ തന്നെ യു.എ.പി.എ എന്ന കരിനിയമവും ചേര്‍ത്തത്‌. ഇപ്പോള് കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് കേസ് സി.ബി.ഐക്ക് വിടാനും യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ആര്.എസ്.എസ് പ്രവര്ത്തകന്റെ വധത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണം വേണമെന്ന കാര്യത്തില്‍ ആര്ക്കും അഭിപ്രായ വ്യത്യാസമില്ല. സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാകമ്മറ്റി തന്നെ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ശിക്ഷാനിയമങ്ങളും ക്രിമിനല് നടപടി നിയമങ്ങളുമനുസരിച്ച് കേസ്സെടുത്ത് കുറ്റവാളികളെ നിയമത്തിന്റെ മുമ്പില് കൊണ്ടുവരാവുന്നതാണ്.

മനോജ് വധത്തെ സി.പി.ഐ(എം)നെ വേട്ടയാടാനും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റാനുമുള്ള വലതുപക്ഷ ഗൂഢാലോചനയാണ് ഇപ്പോഴത്തെ നടപടികള്‍ മറനീക്കി പുറത്തു കൊണ്ടു വന്നിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന്റെ വധം അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കുമെന്ന്ആവര്ത്തിച്ചവരും ഓരിയിട്ടു നടന്നവരുമാണ് അതിനുശേഷം പത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയത്. ഗ്രൂപ്പ് വഴക്കുമൂലം തൃശൂരില്‍ രണ്ട് കോണ്ഗ്രസ് പ്രവര്ത്തകരും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്ത്തകനായ മകനെ ലക്ഷ്യമിട്ട് വന്ന ആര്.എസ്.എസ്സുകാര്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതടക്കമുള്ള ആറോളം സി.പി.ഐ (എം) പ്രവര്ത്തകര്ക്കാണ് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നത്. അതൊന്നും സി.ബി.ഐ അന്വേഷിക്കണമെന്ന് ചിന്തിക്കാത്തവര്‍ കതിരൂരിലെ ഒരു സാധാരണ കൊലപാതകത്തെ സി.ബി.ഐക്ക് വിടുന്നതിന്റെ രാഷ്ട്രീയാര്‍ത്ഥം മനസ്സിലാക്കുവാന് കഴിയുന്നവരാണ് കേരളീയര്‍.

മാറാട് കൂട്ടക്കൊലക്ക് പിറകിലെ വിദേശബന്ധങ്ങളെയും ധനസ്രോതസ്സുകളെയും സംബന്ധിച്ച് ഉയര്‍ന്ന കേന്ദ്ര ഏജന്സിയുടെ അന്വേഷണം വേണമെന്ന്ജുഡീഷ്യല് കമ്മീഷന്‍ തന്നെ ശുപാര്ശ ചെയ്തതാണ്. ഇടതുപക്ഷ സര്ക്കാര്‍ രണ്ടുപ്രാവശ്യം സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടതുമാണ്. ആരാണ് യു.പി.എ.സര്ക്കാരിന്റെ കാലത്ത് സി.ബി.ഐ അന്വേഷണം തടഞ്ഞതെന്ന കാര്യം ഇന്ന്‌ അരമനരഹസ്യമല്ല, അങ്ങാടിപ്പാട്ടാണ്. അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്ക്കുക എന്ന കുത്സിതമായ നീക്കമാണ് എല്ലാകാലത്തും യു.ഡി.എഫ് സര്‍ക്കാര്‍ പിന്തുടര്‍ന്നിട്ടുള്ളത്‌. എതിരാളികളെ വേട്ടയാടുകമാത്രമല്ല അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് സ്വന്തം അഴിമതികളെയും കുറ്റകൃത്യങ്ങളെയും തേച്ച്മായ്ച്ചുകളയുന്നതും യു.ഡി.എഫിന്റെ പതിവ് രീതിയാണ്. സോളാര്, പാമോലിന്, ഭൂമിതട്ടിപ്പ്, ടൈറ്റാനിയം, പ്ലസ്-2 തുടങ്ങിയ കേസ്സുകളെല്ലാം പരിശോധിക്കുന്ന ആര്ക്കുമിത് ബോധ്യമാകും. യു.ഡി.എഫ് സര്ക്കാര് നിയമസംവിധാനങ്ങളെയും നീതിനിര്‍വ്വഹണ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുന്നതിന്റെയും തകര്ക്കുന്നതിന്റെയും എത്രയോ ഉദാഹരണങ്ങള് എടുത്തുകാണിക്കാനാവും.

ഷുക്കൂര് വധക്കേസില്‍ ടെലിഫോണിലൂടെ വധിക്കാന്‍ നിര്ദ്ദേശം നല്‍ന്നത് കേട്ടിട്ടും തടഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നല്ലോ പി.ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിചേര്ത്തത്. ടി.പി.ചന്ദ്രശേഖരന് വധക്കേസില് വന്‍സ്രാവുകളെ പ്രതികളാക്കുവാന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നടത്തിയ നീചമായ നീക്കങ്ങള്‍ നിയമസഭയില്‍ പോലും വിവാദപരമായി ചര്ച്ചചെയ്തതാണ്. ഇതേ നീക്കങ്ങളാണ് ഇപ്പോള്‍ കതിരൂര്‍ കേസ് നിമിത്തമാക്കി ആരംഭിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാത്ത വര്ഗ്ഗീയവാദികള്‍ നയിക്കുന്ന സര്ക്കാരിന്റെ ഇംഗിതങ്ങളനുസരിച്ചാണ് യു.ഡി.എഫ് സര്ക്കാര് യു.എ.പി.എ അനുസരിച്ച് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ജയ്പൂരില്‍ പോലീസ് അക്കാദമികളുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ഈയിടെ വിവാദമായി ചര്ച്ചചെയ്യപ്പെട്ടതാണല്ലോ. മനുഷ്യാവകാശങ്ങളെ അവജ്ഞയോടെ തള്ളിക്കളയാനും പോലീസ് അധികാരം ശക്തമായി ഉപയോഗിക്കാനുമാണ് രാജ്നാഥ്സിംഗ് ഉപദേശിച്ചത്. കതിരൂര്‍ കേസ് എന്‍.ഐ.എ ഏല്പിക്കാനുള്ള സമര്ത്ഥമായ ശ്രമമാണ് യു.എ.പി.എ ചേര്ക്കുന്നതിലൂടെ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത്. അന്വേഷണച്ചുമതലയുള്ള ഡി.ജി.പി അനന്തകൃഷ്ണന്‍ പോലും യു.എ.പി.എ പോലുള്ള ഒരു ഭീകരവിരുദ്ധ നിയമം ഈ കേസില്‍ ഉപയോഗിച്ചതിന്റെ സാംഗത്യം വിശദീകരിക്കാനാകുന്നില്ല.

ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിനിയമത്തിനും പുറത്ത് എന്തിനാണ് കതിരൂരിലെ ഈയൊരു കൊലപാതകം യു.എ.പി.എയുടെ അധികാരപരിധിയില്‍ കൊണ്ടുവന്നത്? ദേശീയതലത്തില്‍ ഏറെ വിമര്ശനങ്ങള്ക്കും പ്രതിഷേധങ്ങള്ക്കുമിടയായ ഒരു കരിനിയമം കേരളത്തില്‍ ഒരു സാധാരണ കൊലപാതകകേസില്‍ ഉപയോഗിക്കുവാന്‍ യു.ഡി.എഫ് സര്ക്കാരിനെ പ്രേരിപ്പിച്ചതെന്തായിരിക്കും? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ മനുഷ്യാവകാശ പ്രവര്ത്തകരുടെ ഭാഗത്തു നിന്ന് ഇതിനകം തന്നെ ഉയര്ന്നു കഴിഞ്ഞിട്ടുണ്ട്. ഭരണഘടന പൗരന് നല്കുന്ന മനുഷ്യാവകാശങ്ങളെ തന്നെ നിഷേധിക്കുന്ന തരത്തില്‍ കുറ്റങ്ങളെ നേരിടാനെന്ന വ്യാജേന അടിച്ചേല്പിക്കുന്ന ഇത്തരം കരിനിയമങ്ങള്‍ ഭരണകൂട ഭീകരതയെയാണ് മറനീക്കി പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് നിരവധി കരിനിയമങ്ങളുണ്ട്. ജനാധിപത്യം സംരക്ഷിക്കാനെന്ന വ്യാജേന എല്ലാവിധ ജനാധിപത്യധ്വംസനങ്ങള്ക്കും ഉപയോഗിക്കുന്ന ഭരണകൂടഭീകരതയെയാണ് ഈ കരിനിയമങ്ങളെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുതെന്ന കാര്യം വ്യക്തമാണ്. ടാഡയും പോട്ടയും ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്ന്നുവന്ന പരാതികള്‍ നിരവധിയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് ഈ കരിനിയമങ്ങള്‍ ഉപയോഗിച്ച് വര്ഷങ്ങളോളം തടവിവില് പിഡിപ്പിച്ചത്. യു.പി.എ-എന്‍.ഡി.എ സര്ക്കാറുകള് ഇക്കാര്യത്തില് ഒരേ സമീപനമാണ് സ്വീകരിച്ചത്. അടിയന്തിരാവസ്ഥയേക്കാള് കൊടിയ മനുഷ്യാവകാശ ലംഘനമാണ് ടാഡയും പോട്ടയും യു.എ.പി.എയും ഉപയോഗിച്ച് ഭരണകൂടം നടത്തിയത്. വര്ഷങ്ങളോളം വിചാരണ തടവുകാരായി യുവാക്കളെ തടവിലിട്ട് പീഡിപ്പിച്ചതിനുശേഷം കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടയക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. ഇതുസംബന്ധമായി ജാമിയമില്യാസര്വ്വകലാശാല അധ്യാപകര് നടത്തിയ അന്വേഷണ റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്.

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില് യു.എ.പി.എ പോലുള്ള ഒരു കരിനിയമം ഉപയോഗിച്ച് ഇടതുപക്ഷവേട്ടക്ക് പുതിയൊരു മുഖം തുറക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്. വേള്ഡ് ട്രേഡ് സെന്റര് സംഭവത്തിനുശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില് സ്വന്തം രാജ്യത്തെ പൗരന്മാരെ വേട്ടയാടാന് ഭരണകൂടങ്ങള്ക്ക് നിയമാതീതമായി പ്രവര്ത്തിക്കാമെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഭരണകൂടത്തിന് അനഭിമതരായ ഏത് ജനസമൂഹത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭീകരരെന്ന് മുദ്രകുത്തി വേട്ടയാടാം. അതിനായി കരിനിയമങ്ങള് പടച്ചുവിടാം. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഭീഷണി നേരിടുകയാണെന്ന് പ്രചരിപ്പിച്ച് ഒരു വിഭാഗം ജനങ്ങളെ ശത്രുക്കളായി പരിഗണിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് ഇതിനായി രൂപപ്പെടുന്നത്. ഇന്ത്യയില് മുസ്ലീങ്ങള്ക്കെതിരായിട്ടാണ് അത്യധികം വിവേചനപൂര്വ്വം ഈ നിയമം വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാര്ലിമെന്റിനകത്തും പുറത്തും സി.പി.ഐ(എം) സ്വീകരിച്ചത്.

യു.എ.പി.എ എന്ന കരിനിയമത്തിന്റെ ലക്ഷ്യം തന്നെ ഭരണകൂടവിമര്ശകരെയും വ്യവസ്ഥയില് വിശ്വാസം നശിച്ചവരെയും ശത്രുക്കളായി വേട്ടയാടുക എതായിരുന്നു. യു.എ.പി.എയുടെ ചരിത്രം തന്നെ ഇത് വ്യക്തമാക്കിത്തരുന്നതാണ്. 1967ല് യു.എ.പി.എ ബില്ല് പാര്ലമെന്റില് ചര്ച്ചക്ക് വന്നപ്പോള് ഈ കരിനിയമത്തിനെതിരെ ശക്തമായ വിമര്ശനങ്ങള് എം.പിമാരുടെ ഭാഗത്തു നിന്ന് ഉയര്ന്നു വന്നിരുന്നു. പാര്ലമെന്റ് നടപടിക്രമങ്ങളുടെ രേഖകള് ഇത് വ്യക്തമാക്കുന്നുണ്ട്. അന്നത്തെ ആഭ്യന്തരമന്ത്രിയായ വൈ.ബി.ചവാനോട് നാഥ്പൈ എം.പി ചോദിച്ചത് ‘ഈ രാജ്യത്തെ ജനങ്ങളുടെയും അവകാശങ്ങളുടെയും അന്തിമ രക്ഷാകര്ത്താവ് പോലീസിന്റെ ബാറ്റനാണോ?’ എന്നാണ്. ഇന്ത്യയിലെ ജനങ്ങളില് വിശ്വാസമില്ലാത്ത ഒരു കൂട്ടം ആളുകള് ഉണ്ടാക്കുന്ന നിയമമെന്നാണ് അദ്ദേഹം യു.എ.പി.എ (ഡിഹമംളൗഹ അരശേ്ശശേല െജൃല്ലിശേീി അര) യെ വിശേഷിപ്പിച്ചത്. പോലീസിന് അമിതാധികാരം നല്കുന്ന മനുഷ്യാവകാശങ്ങളെ അവഗണിക്കു കരിനിയമമെന്നാണ് പാര്ലമെന്റംഗങ്ങള് ഈ നിയമനിര്മ്മാണത്തെ എതിര്ത്തുകൊണ്ട് അന്നുതന്നെ ചൂണ്ടിക്കാട്ടിയത്.

റാവു സര്ക്കാരിന്റെ കാലത്താണ് ഭീകരതയെ നേരിടാന് ടാഡാ നിയമം കൊണ്ടുവരുന്നത്. ടാഡ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട നിയമമായിരുന്നു. ഭീകരപ്രവര്ത്തനം ആരോപിച്ച് ആരെയും ജയിലിലടക്കാന് പോലീസിന് അധികാരം നല്കുന്ന ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള് ഉയര്ന്നുവന്നു. 2001ലെ വേള്ഡ് ട്രേഡ് സെന്റര് സംഭവത്തിനുശേഷമാണ് ടാഡക്ക് പകരം ‘പോട്ട” കൊണ്ടുവരുന്നത്. എന്.ഡി.എ സര്ക്കാര് ഈ നിയമം ഉപയോഗിച്ച് മുസ്ലീം ചെറുപ്പക്കാരെ വേട്ടയാടി. കോണ്ഗ്രസ് നേതാക്കള്വരെ ഈ നിയമത്തിനെതിരെ രംഗത്തുവന്നു. 2004ലെ തെരഞ്ഞെടുപ്പില് പ്രകടന പത്രികയില് കോഗ്രസ് പോട്ട പിന്വലിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഭീകരവിരുദ്ധ നിയമം നടപ്പിലാക്കില്ലെന്നും പുതിയ കരിനിയമങ്ങള് ഉണ്ടാക്കില്ലെന്നും നിലവിലുള്ള നിയമമനുസരിച്ച് ഭീകരപ്രവര്ത്തനങ്ങളെ തടയുമെന്നും പ്രഖ്യാപിച്ചു.

2004-ല് അധികാരത്തില് വന്ന യു.പി.എ സര്ക്കാര് ഇടതുപക്ഷത്തിന്റെ എതിര്പ്പുകളെ അവഗണിച്ചുകൊണ്ടാണ് ‘പോട്ട”യിലെ വ്യവസ്ഥകള് ചേര്ത്തുകൊണ്ട് പഴയ യു.എ.പി.എ നിയമം കര്ശനമാക്കിയത്. മൂന്ന് തവണ ഇതിനായി യു.പി.എ സര്ക്കാര് ഈ നിയമം ഭേദഗതി ചെയ്തു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില് ഭീകര പ്രവര്ത്തനം തടയാന് പ്രത്യേക നിയമമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തില് വന്നവര്‍ യു.എ.പി.എയെ പോട്ടക്ക് സമാനമായ ഭീകരവിരുദ്ധ നിയമമായി ഭേദഗതി ചെയ്തു. 2008ലെ ഭേദഗതിയിലൂടെ ടാഡയിലെയും പോട്ടയിലെയും വ്യവസ്ഥകള് അങ്ങിനെതന്നെ യു.എ.പി.എയില് ചേര്ത്തു. യു.എ.പി.എയെ കടുത്ത മനുഷ്യാവകാശലംഘനത്തിനുള്ള നിയമമാക്കി മാറ്റിയതിലൂടെ യു.പി.എ സര്ക്കാരിന്റെ വഞ്ചനാപരമായ നിലപാടാണ് വ്യക്തമായത്. ടാഡയിലെയും പോട്ടയിലെയും വ്യവസ്ഥകള്‍ ചേര്ത്ത് നിലവിലുള്ള ഒരു നിയമത്തെ കടുത്ത കരിനിയമമാക്കിമാറ്റിയെടുക്കുകയായിരുന്നു.

fist.php

രാജേഷ്ധവാനെപോലുള്ള നിയമപണ്ഡിതര്‍ യു.എ.പി.എ ഭേദഗതികളെ വിശകലനം ചെയ്തുകൊണ്ട് എഴുതിയത് ഇത് ടാഡയുടെയും പോട്ടയുടെയും തിരിച്ചുവരവാണെന്നാണ്. പൂര്വ്വാധികം ശക്തിയോടെയുള്ള തിരിച്ചുവരവായിട്ടാണ് പല മനുഷ്യാവകാശ പ്രവര്ത്തകരും വിലയിരുത്തിയത്. 2012-ല് യു.എ.പി.എയില് നടത്തിയ ഭേദഗതികള് ടാഡയെപോലെയും പോട്ടായെപോലെ ശക്തമായ കരിനിയമമാക്കി ഈ നിയമത്തെ മാറ്റി. ഈ ഭേദഗതി നിര്ദ്ദേശങ്ങളെ സി.പി.ഐ(എം) ശക്തമായി പാര്ലമെന്റിനകത്തും പുറത്തും എതിര്ത്തു. കോഗ്രസ്സും ബി.ജെ.പിയും ടാഡയുടെയും പോട്ടയുടെയും ഉള്ളടക്കത്തോടെയുള്ള യു.എ.പി.എ ഭേദഗതിക്ക്വേണ്ടി ഒന്നിച്ചു നില്ക്കുകയായിരുന്നു. ഒരു ലക്ഷത്തോളം പേരാണ് ഈ നിയമത്തിന്റെ ദുരുപയോഗം മൂലം തടവറകളിലടക്കപ്പെട്ടത്. വിചാരണപോലുമില്ലാതെ തടവറകളില്‍ ഒമ്പതും പത്തും വര്ഷക്കാലം തടവില്‍ കഴിയേണ്ടിവരുന്ന സാഹചര്യമാണ് ഈ കരിനിയമം മൂലം ഉണ്ടായത്. കേരളത്തില് യു.എ.പി.എ ഉപയോഗിക്കുന്നതുവഴി ഇടതുപക്ഷരാഷ്ട്രീയ പ്രവര്ത്തകര്ക്കെതിരായ പുതിയൊരു യുദ്ധമുഖമാണ് തുറക്കുന്നത്. കോണ്ഗ്രസ്സും ബി.ജെ.പിയും ഇടതുപക്ഷവേട്ടക്കായി ഇവിടെ ഒന്നിക്കുകയാണ്. ജര്‍മ്മന്‍ തൊഴിലാളി കവി നിയോമുള്ളര്‍ എഴുതിയതുപോലെ മുസ്ലീങ്ങളെയും ഇടതുപക്ഷക്കാരെയും തേടിയാണ് ഇന്ന് ഈ കരിനിയമങ്ങള് കൊണ്ടുവരുന്നതെങ്കിലും അത് മുഴുവന്‍ ജനങ്ങളെയും തേടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.

-കെ ടി കുഞ്ഞിക്കണ്ണന്‍

Share.

About Author

135q, 0.747s